Home
Apps

നാലുപേരെ സന്തോഷിപ്പിക്കാൻ അ‌ൽപ്പം കോപ്പിയടി ആകാം! ബ്രോഡ്കാസ്റ്റ് ചാനലുമായി ഇൻസ്റ്റഗ്രാം

നാലുപേരെ സന്തോഷിപ്പിക്കാൻ അ‌ൽപ്പം കോപ്പിയടി ആകാം!

നമ്മുടെ നാട്ടിലെ യുവതലമുറയുടെ ഏറ്റവും പ്രിയപ്പെട്ട ആപ്പ് ഏതാണ് എന്ന് ചോദിച്ചാൽ ഇൻസ്റ്റഗ്രാം എന്നായിരിക്കും അ‌തിന്റെ ഉത്തരം. കാര്യം ഇൻസ്റ്റഗ്രാമും ​വാട്സ്ആപ്പും ഫെയ്സ്ബുക്കുമെല്ലാം മെറ്റയുടെ കീഴിൽ വരുന്ന സഹോദര സ്ഥാപനങ്ങളാണ്. എങ്കിലും നമ്മുടെ നാട്ടിലെ ന്യൂജൻ തലമുറയിലെ നല്ലൊരു വിഭാഗം പേർക്കും ഫെയ്സ്ബുക്കിനോട് അ‌ത്ര താൽപര്യമില്ല, 'അ‌മ്മാവന്മാരാണ്' ഫെയ്സബുക്കിലുള്ളത് എന്നാണ് ഇവരുടെ വാദം. വാട്സ്ആപ്പിനോട് ഇവർക്ക് അ‌ത്ര കലിപ്പില്ല താനും! ​ഉപയോക്താക്കൾക്ക് ആവശ്യമുള്ള ഫീച്ചറുകൾ അ‌റിഞ്ഞുകണ്ട് എത്തിച്ച് നൽകുന്നതിൽ കേമനാണ് വാട്സ്ആപ്പ്. അ‌ത് സ്വന്തമായി കണ്ടുപിടിച്ചതായാലും ശരി, അ‌തല്ല മറ്റെവിടെനിന്നെങ്കിലും അ‌ടിച്ചുമാറ്റിയതായാലും ശരി, തങ്ങളുടെ ഉപയോക്താക്കൾക്ക് പ്രയോജനമുളള്ളതാണോ? എങ്കിൽ വാട്സ്ആപ്പ് ആ ഫീച്ചർ എത്തിച്ച് നൽകിയിരിക്കും. അ‌തിന്റെ പേരിൽ അ‌ൽപ്പം കോപ്പിയടി ആരോപണമൊക്കെ ഉയർന്നാലും വാട്സ്ആപ്പ് അ‌തൊക്കെ കണ്ടില്ലെന്ന് അ‌ങ്ങ് നടിക്കും.

ബ്രോഡ്കാസ്റ്റിങ് ചാനൽ

വാട്സ്ആപ്പിന്റെ സഹോദര സ്ഥാപനമാണ് ഇൻസ്റ്റഗ്രാം എന്നതിനാലും രണ്ടും മെറ്റയുടെ കീഴിൽ വരുന്ന സ്ഥാപനങ്ങളാണ് എന്നതിനാലുമാകാം, പുത്തൻ ഫീച്ചർ ഉപയോക്താക്കൾക്കായി കൊണ്ടുവരുന്ന കാര്യത്തിൽ വാട്സ്ആപ്പിനെ പോലെ തന്നെയാണ് ഇൻസ്റ്റഗ്രാമും. ഇപ്പോൾ തങ്ങളുടെ ഉപയോക്താക്കൾക്കായി ഇൻസ്റ്റഗ്രാം പുതിയൊരു ബ്രോഡ്കാസ്റ്റിങ് ചാനൽ ഫീച്ചർ കൊണ്ടുവരാൻ പോകുന്നു എന്നാണ് വിവരം. ഫോളോവേഴ്‌സിന് ടെക്‌സ്‌റ്റോ ഫോട്ടോ അപ്‌ഡേറ്റോ നേരിട്ട് അയയ്‌ക്കാൻ ഈ ബ്രോഡ്കാസ്റ്റിങ് ചാനൽ ഉപയോക്താക്കളെ അനുവദിക്കും. ഇൻസ്റ്റഗ്രാമിന്റെ മാതൃകമ്പനിയായ മെറ്റ അ‌തിനായുള്ള ശ്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞു.

നാലുപേരെ സന്തോഷിപ്പിക്കാൻ അ‌ൽപ്പം കോപ്പിയടി ആകാം!

മെറ്റാ ബ്രോഡ്കാസ്റ്റ് ചാനൽ

ടെലഗ്രാമിലെ ചാനലുകളുടേതിന് സമാനമായിത്തന്നെയായിരിക്കും ഇന്‍സ്റ്റഗ്രാമിലെയും ബ്രോഡ്കാസ്റ്റിങ് ചാനലുകളുടെ പ്രവര്‍ത്തനം. ബ്രോഡ്കാസ്റ്റ് ചാനലുകള്‍ വഴി ക്രിയേറ്റേഴ്‌സിന് അവരെ ഫോളോ ചെയ്യുന്നവര്‍ക്ക് പ്രധാനപ്പെട്ട അപ്ഡേറ്റുകളും വാര്‍ത്തകളും അനായാസമായി എത്തിച്ചു നൽകാൻ സാധിക്കുമെന്ന് മെറ്റ സിഇഒ മാർക്ക് സക്കര്‍ബര്‍ഗ് അ‌റിയിച്ചു. ബ്രോഡ്കാസിറ്റിങ് ചാനലുകളുടെ ഭാഗമായി മെറ്റയുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകള്‍ ഉപയോക്താക്കള്‍ക്ക് അറിയാന്‍ സാധിക്കുന്ന മെറ്റാ ബ്രോഡ്കാസ്റ്റ് ചാനലും സക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചു. ഈ ചാനല്‍ ഇതിനോടകം തന്നെ ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്.

മറുപടി ഓപ്ഷൻ ഇല്ല

ഇന്‍സ്റ്റാഗ്രാമിലെ ബ്രോഡ്കാസ്റ്റ് ചാനലുകള്‍ ഒരു പൊതു ചാറ്റായിരിക്കും. ബ്രോഡ്കാസ്റ്റ് ചാനലുകളിലൂടെ ടെക്സ്റ്റുകള്‍, വീഡിയോകള്‍, വോയ്സ് നോട്ടുകള്‍, ഫോട്ടോകള്‍ എന്നിവ പങ്കുവയ്ക്കാന്‍ ചാനൽ സൃഷ്ടാവിന് സാധിക്കും. മറ്റുള്ളവർക്ക് ചാനലിന്റെ ഭാഗമാകാനും ആവശ്യമായ അപ്‌ഡേറ്റുകള്‍ അറിയാനും സാധിക്കുമെങ്കിലും മറുപടി നല്‍കാനുള്ള ഒരു ഓപ്ഷന്‍ ഉണ്ടായിരിക്കില്ല. ചാനലുകള്‍ മ്യൂട്ട് ചെയ്യാനും പുറത്ത് പോകാനും സാധിക്കും. ബ്രോഡ്കാസ്റ്റ് ചാനലുകളില്‍ അംഗങ്ങളായാല്‍ മറ്റ് ചാറ്റുകളെപ്പോലെ തന്നെ മെസ്സേജ് വിഭാഗത്തില്‍ കാണാന്‍ സാധിക്കും. വരും മാസങ്ങളില്‍ ബ്രോഡ്കാസ്റ്റ് ചാനലുകള്‍ ഫെയ്സ്കബുക് മെസ്സെഞ്ചറിലുമെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നാലുപേരെ സന്തോഷിപ്പിക്കാൻ അ‌ൽപ്പം കോപ്പിയടി ആകാം!

അ‌ൽഗോരിതത്തെ മാത്രം ആശ്രയിച്ചിട്ട് കാര്യമില്ല!

വീഡിയോ ആപ്ലിക്കേഷനായ ടിക്ടോക്കുമായി ഇൻസ്റ്റഗ്രാം കടുത്ത മത്സരമാണ് നടത്തുന്നത്. ടിക്ടോക് വീഡിയോകൾക്കുള്ള ഇൻസ്റ്റഗ്രാമിന്റെ മറുപടിയാണ് റീൽസ്. ആളുകളെ അവരുടെ താൽപ്പര്യങ്ങളെക്കുറിച്ച് കൂടുതൽ ഉള്ളടക്കം കാണിക്കുന്നതിന് ഇൻസ്റ്റഗ്രാം അതിന്റെ അൽഗോരിതം രൂപപ്പെടുത്തിയിട്ടുണ്ട്. എന്നാൽ യഥാർത്ഥത്തിൽ പിന്തുടരുന്ന ആളുകളിൽ നിന്ന് വേണ്ടത്ര പോസ്റ്റുകൾ കാണുന്നില്ലെന്നാണ് ഉപയോക്താക്കളുടെ പരാതി. ഇൻസ്റ്റാഗ്രാമിന്റെ ഫീഡ് അൽഗോരിതത്തെ മാത്രം ആശ്രയിക്കാതെ ക്രിയേറ്റേഴ്സിന് അ‌വരുടെ സൃഷ്ടികൾ പ്രേക്ഷകരിലേക്ക് നേരിട്ടെത്തിക്കാൻ ബ്രോഡ്കാസ്റ്റ് ചാനൽ സംവിധാനം പുതിയൊരു വഴി തുറക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇൻസ്റ്റഗ്രാമാണ് താരം

ഇപ്പോൾ മെറ്റയുടെ പ്രധാന സേവനങ്ങളിൽ ഒന്നാണ് ഇൻസ്റ്റഗ്രാം. ടിക്ടോക്കിനുള്ള മറുമരുന്ന് എന്ന നിലയിൽ മാത്രമല്ല, മികച്ച ഒരു വരുമാന മാർഗം എന്ന നിലയിലും മെറ്റയുടെ ഇപ്പോഴത്തെ വളർച്ചയിൽ ഇൻസ്റ്റഗ്രാം നിർണായക പങ്ക് വഹിക്കുന്നു. ഏറെ ചെലവേറിയ മെറ്റാവേഴ്സ് പദ്ധതിയുമായി മുന്നോട്ട് പോകുന്ന മെറ്റയ്ക്ക് അ‌തിനാൽത്തന്നെ ഇൻസ്റ്റഗ്രാമിന്റെ വളർച്ച ഏറെ പ്രാധാന്യമുള്ളതാണ്. അ‌തിന്റെ ഭാഗമായിട്ടുകൂടിയാണ് ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്കായി പുതിയ ഫീച്ചറുകൾ കൊണ്ടുവരാനും മെറ്റ മുന്നിട്ടിറങ്ങിയിരിക്കുന്നത്.

Best Mobiles in India

English summary
Instagram is going to introduce a new broadcasting channel feature for its users. This broadcasting channel allows users to send text or photo updates directly to followers. Others will be able to be a part of the channel and know the necessary updates, but will not have the option to reply.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X