Home
Apps

ഫെയ്സ്ബുക്ക് ഫ്രണ്ട്സിനോട് മിണ്ടണേൽ ആപ്പ് മാറ്റണം; മെസഞ്ചറിന് പണിവരുന്നു

ജനപ്രിയ സോഷ്യൽ മീഡിയാ ആപ്പായ ഫെയ്സ്ബുക്ക് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ. ചില ഉപഭോക്താക്കൾക്ക് ഫെയ്സ്ബുക്കിൽ സന്ദേശം അയക്കുന്നതിന് തടസം വന്നേക്കാം എന്നാണ് അറിയിപ്പിൽ പറയുന്നത്. വ്യക്തമായി പറഞ്ഞാൽ ആൻഡ്രോയിഡിൽ മെസേഞ്ചർ ലൈറ്റ് ഉപയോ​ഗിക്കുന്നവർക്കാണ് ഈ തടസം വരാൻ പോകുന്നത്.

ടെക് ക്രെഞ്ച് എന്ന മാധ്യമമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മെറ്റ മെസേഞ്ചർ ലൈറ്റ് എന്ന ആപ്പ് പിൻവലിക്കാൻ പോകുകയാണ് എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. അടുത്ത മാസത്തോടെ ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് ഈ ആപ്പ് ലഭിക്കാതെ ആകും. ഐഒഎസിൽ 2020ൽ തന്നെ ഈ സേവനം നിർത്തിയിരുന്നു. 2016 ഒക്ടോബറിൽ ആയിരുന്നു ഫെയ്സ്ബുക്ക് മെസേഞ്ചർ ലൈറ്റ് അവതരിപ്പിച്ചത്. തുടർന്ന് നിരവധി ഉപഭോക്താക്കളാണ് ഈ ആപ്പിന്റെ സേവനത്തെ ആശ്രയിച്ചിരുന്നത്.

ഫെയ്സ്ബുക്ക് ഫ്രണ്ട്സിനോട് മിണ്ടണേൽ ആപ്പ് മാറ്റണം

കുറഞ്ഞ സ്റ്റോറേജിൽ പ്രവർത്തിക്കുന്ന മികച്ച ഒരു സേവനം ആയിരുന്നു മെസേഞ്ചർ ലൈറ്റിന്റേത്. ആയതിനാൽ തന്നെ സാധാരണ ബേസിക്, മിഡ് റേഞ്ച് ഫോണുകൾ ഉപയോ​ഗിക്കുന്നവരായിരുന്നു ഈ ആപ്പിന്റെ ഉപഭോക്താക്കളിൽ കൂടുതലും. നിലവിൽ ഈ ആപ്പ് പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തു. ഒരു മാസത്തിനുള്ളിൽ തന്നെ ഇതിന്റെ സേവനവും അവസാനിപ്പിക്കും എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതായത് ഇനി മുതൽ പുതിയതായി ആർക്കും മെസേഞ്ചർ ലൈറ്റ് ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കില്ല.

നിലവിൽ ഈ ആപ്പ് ഉപയോ​ഗിക്കുന്നവർക്ക് സെപ്തംബർ 18 വരെ ഉപയോ​ഗിക്കാവുന്നതാണ്. എന്നാൽ ഇതിന് ശേഷം ഈ സേവനം ലഭ്യമാകില്ല എന്നും മെറ്റ പറയുന്നു. ആയതിനാൽ ഫെയ്സ്ബുക്ക് ഉപഭോക്താക്കൾ സന്ദേശം അയക്കാനായി മെസേഞ്ചർ ഉപയോ​ഗിക്കണമെന്നും മെറ്റ കൂട്ടിച്ചേർക്കുന്നു. നിലവിൽ മെസഞ്ചർ ലൈറ്റ് ആപ്പിന് ഏകദേശം 760 ദശലക്ഷം ഉപയോക്താക്കളുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതേ സമയം ലൈറ്റ് ഉപഭോക്താക്കൾ മെസേഞ്ചറിലേക്ക് മാറുമ്പോൾ ഡാറ്റകൾ നഷ്ടപ്പെടില്ല എന്നും മെറ്റ പറയുന്നു.

ഫെയ്സ്ബുക്ക് ഫ്രണ്ട്സിനോട് മിണ്ടണേൽ ആപ്പ് മാറ്റണം

ഡാറ്റകളെല്ലാം ഫെയ്സ്ബുക്കുമായി ബന്ധപ്പെട്ടാണ് ഉള്ളതാണ്. ആയതിനാൽ തന്നെ നിങ്ങളുടെ ഉപയോ​ഗിച്ചുകൊണ്ടിരിക്കുന്ന ഫെയിസ്ബുക്കിന്റെ യൂസർ നെയിം, പാസ്വേർഡ് എന്നിവ നൽകിയാൽ നിങ്ങൾക്ക് നേരത്തെ ലഭിച്ചിരുന്ന ഡാറ്റകൾ തന്നെ ഇപ്പോഴും ലഭിക്കുമെന്നും ഇവർ പറയുന്നു. അതേ സമയം മെസേഞ്ചർ ലൈറ്റിന് ഏറ്റവും കൂടുതൽ ഉപഭോക്താക്കൾ ഉള്ള രാജ്യം ഇന്ത്യയാണ്. രണ്ടാം സ്ഥാനം ബ്രസീലിന് ആണ്. മെസേഞ്ചർ ആപ്പിന്റെ ഒരു ചെറിയ വേർഷൻ എന്ന രീതിയിൽ ആയിരുന്നു മെസേഞ്ചർ ലൈറ്റ് പുറത്തിറക്കിയത്.

മെസേഞ്ചറുമായി താരതമ്യം ചെയ്യുമ്പോൾ ഫീച്ചറുകൾ കുറവായിരുന്നു എങ്കിലും നിരവധി ഉപഭോക്താക്കൾ ആയിരുന്നു ഫെയ്സ്ബുക്ക് ലൈറ്റിന്റെ സേവനം ആസ്വദിച്ചിരുന്നത്. ആളുകൾ ഒരു വ്യക്തികളുമായും ഗ്രൂപ്പുമായും എളുപ്പത്തിൽ സംസാരിക്കാൻ മെസേഞ്ചർ ലൈറ്റ് അവസരം നൽകിയിരുന്നു. ഈ ആപ്പിന് പ്രവർത്തിക്കാൻ വളരെ കുറച്ച് സ്റ്റോറേജ് മാത്രം മതിയായിരുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അതേ സമയം മെസേഞ്ചർ ലൈറ്റ് എന്തുകൊണ്ട് അടച്ചുപൂട്ടുന്നു എന്നതിന്റെ കാരണം വ്യക്തമായിട്ടില്ല.

പ്രതീക്ഷിച്ച ട്രാക്ഷൻ ലഭിക്കാത്തതിനാൽ ആയിരുന്നു 2020ൽ ഐഒഎസിൽ നിന്ന് ആപ്പ് പിൻവലിച്ചത്. എന്നാൽ ആൻഡ്രോയിഡിൽ നിന്ന് പിൻവലിക്കാനുള്ള കാരണം കമ്പനി പുറത്തുവിട്ടിട്ടില്ല. കമ്പനിയുടെ പുതിയ തീരുമാനം ബേസിക്, മിഡ് റേഞ്ച് ഫോണുകൾ കൈവശം വെച്ചിരിക്കുന്ന ഉപഭോക്താക്കൾക്ക് തിരിച്ചടിയായിരിക്കും. ഇവർക്ക് ഫെയിസ്ബുക്ക് സന്ദേശം അയക്കാനായി മെസേഞ്ചർ ആപ്പിനെ ആശ്രയിക്കേണ്ടിവന്നാൽ ഇതിന് തക്കതായ പെർഫോമൻസ് ഈ ഫോണുകൾക്ക് കാഴ്ച വെക്കാൻ സാധിക്കുമോയെന്ന് സംശയമാണ്.

നിലവിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോ​ഗിക്കുന്ന സോഷ്യൽ മീഡിയ ആപ്പുകളിൽ ഒന്നാണ് ഫെയ്സ്ബുക്ക്. ഇതിനും ലൈറ്റ് വേർഷൻ ഉണ്ട് ഫെയ്സ്ബുക്ക് ലൈറ്റ് എന്നാണ് ഇത് അറിയപ്പെടുന്നത്. എന്നാൽ ഈ ആപ്പ് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. മെസേഞ്ചർ ലൈറ്റ് അടച്ചു പൂട്ടുന്ന സ്ഥിതിക്ക് ഏത് സമയത്തും ഫെയിസ്ബുക്ക് ലൈറ്റും പിൻവലിച്ചേക്കാം എന്നതലത്തിലും ചില റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. എന്നാൽ ഒന്നും ഔദ്യോ​ഗികമല്ല.

More from GizBot

Best Mobiles in India

English summary
The report suggests that the app called Meta Messenger Lite is about to be withdrawn. Android users will no longer be able to get this app by next month. This service was discontinued on iOS in 2020. Facebook Messenger Lite was introduced in October 2016. Then many customers depended on this app as a service.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X