അറിയാം മൈക്രോസോഫ്റ്റ് ടീംസിന്റെ ഈ അഞ്ച് പുതിയ ഫീച്ചറുകളെക്കുറിച്ച്

|

ഫ്രണ്ട് ലൈൻ വർക്കേഴ്സിനായി അഞ്ച് പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുകയാണ് മൈക്രോസോഫ്റ്റ് ടീംസ് ആപ്പ്. വാക്കീ ടോക്കീ ആപ്പ്, ഓർഗണൈസിങ് വെർച്വൽ അപ്പോയിന്റ്‌മെന്റ്സ്, മൈക്രോസോഫ്റ്റ് വിവ, റിഫ്ലെക്‌സിസ് ഷിഫ്റ്റ് കണക്റ്റർ, മിസ്പ്ലേസ്ഡ് ആയ ഡിവൈസുകൾക്കുള്ള ഓഡിയോ നോട്ടീസ് എന്നിവയാണ് പുതിയ ഫീച്ചറുകളിൽ ഉൾപ്പെടുന്നത്. സീബ്ര മൊബൈൽ ഡിവൈസസുമായി സഹകരിച്ചാണ് മൈക്രോസോഫ്റ്റ് ടീംസിലെ വാക്കീ ടോക്കീ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ മറ്റ് സെൽഫോണുകൾക്കും ഇത് ആക്‌സസ് ചെയ്യാനാകും.

മൈക്രോസോഫ്റ്റ്

മൈക്രോസോഫ്റ്റ് വിവ ലേണിങ് ആപ്പ് ഉപയോഗിച്ച് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പരിശീലനം എളുപ്പത്തിൽ നടത്താവുന്നതാണ്. ഫ്രണ്ട്ലൈൻ വർക്കേഴ്സിന്റെ ജോലി സമ്മർദം കുറയ്ക്കുന്നതിനായി പുതിയ ഫീച്ചർ സഹായിക്കുമെന്ന് മൈക്രോസോഫ്റ്റ് തങ്ങളുടെ ബ്ലോഗിൽ പറഞ്ഞു.സാങ്കേതിക വിദ്യ സൃഷ്ടിക്കുന്ന തൊഴിൽ അവസരങ്ങളിൽ ഫ്രണ്ട്ലൈൻ വർക്കേഴ്സിൽ ഭൂരിഭാഗവും ആവേശഭരിതരാണെന്ന് പഠനങ്ങൾ പറയുന്നതായും മൈക്രോസോഫ്റ്റ് ബ്ലോഗിൽ പറയുന്നു. ഇനി മൈക്രോസോഫ്റ്റ് ടീംസിന്റെ അഞ്ച് പുതിയ ഫീച്ചറുകൾ എന്തൊക്കെയാണെന്ന് നോക്കാം.

വാട്സ്ആപ്പ് ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട വരാൻ പോകുന്ന ഫീച്ചറുകൾ ഇവയാണ്വാട്സ്ആപ്പ് ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട വരാൻ പോകുന്ന ഫീച്ചറുകൾ ഇവയാണ്

മൈക്രോസോഫ്റ്റ് ടീംസിന്റെ അഞ്ച് പുതിയ ഫീച്ചറുകൾ

മൈക്രോസോഫ്റ്റ് ടീംസിന്റെ അഞ്ച് പുതിയ ഫീച്ചറുകൾ

അവതരിപ്പിച്ച അഞ്ച് പുതിയ സാങ്കേതിക വിദ്യകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വാക്കീ ടോക്കീ ആപ്പ്. സീബ്രയുടെ പുതിയ ആപ്പ് വിവിധ മൊബൈൽ ഡിവൈസുകളിൽ ലഭ്യമാകും. വ്യക്തവും വേഗമേറിയതും സുരക്ഷിതവുമായ ആശയവിനിമയത്തിലൂടെ ഫ്രണ്ട്ലൈൻ വർക്കേഴ്സിനെ ശാക്തീകരിക്കാൻ സീബ്ര മൊബൈലിലെ പുഷ്-ടു-ടോക്ക് (പിടിടി) ബട്ടൺ മൈക്രോസോഫ്റ്റ് ടീമുകളുടെ ഡിജിറ്റൽ വാക്കി ടോക്കി കഴിവുകൾ ഉപയോഗിക്കുന്നു. വാക്കീ ടോക്കീ ആപ്പ് ആൻഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളിലും സീബ്ര മൊബൈൽ ഡിവൈസുകളിലും ലഭ്യമാകും.

ഓഫർ

മൈക്രോസോഫ്റ്റ് ഓഫർ ചെയ്യുന്ന രണ്ടാമത്തെ ഫീച്ചർ വെർച്വൽ അപ്പോയിന്റ്‌മെന്റുകൾ നിയന്ത്രിക്കാനുള്ള കഴിവാണ്. ഈ ഫീച്ചർ ഉപയോഗിച്ച് "പവർ ആപ്പ്സ് കമ്പോണന്റ്സ് ഫ്രെയിം വർക്ക് (പിസിഎഫ്) കൺട്രോൾസ് ഉപയോഗിച്ച് ജീവനക്കാർക്ക് അവരുടെ മേഖലയിൽ അപ്രൂവൽസ് ആവശ്യപ്പെടാനും നിയന്ത്രിക്കാനും കഴിയും. ഫ്രണ്ട്ലൈൻ വർക്കേഴ്സിനും ആരോഗ്യ പ്രവർത്തകർക്കുമൊക്കെ വെർച്വൽ അപ്പോയിന്റ്‌മെന്റുകളുടെ റിയൽ ടൈം ഡാറ്റ ലഭ്യമാകും. കാത്തിരിപ്പ് സമയം, ഓൺലൈൻ ക്യൂ നിൽപ്പ്, നഷ്‌ടമായ അപ്പോയിന്റ്‌മെന്റുകൾ, ജീവനക്കാരുടെ കാലതാമസം എന്നിവയെക്കുറിച്ചുള്ള ഡാറ്റകളെല്ലാം ഇങ്ങനെ തത്സമയം ലഭിക്കും.

വാട്സ്ആപ്പ് ചാറ്റിൽ നിന്നും പുറത്ത് കടന്നാലും വോയിസ് മെസേജ് കേട്ടുകൊണ്ടിരിക്കാം, പുതിയ ഫീച്ചർ വരുന്നുവാട്സ്ആപ്പ് ചാറ്റിൽ നിന്നും പുറത്ത് കടന്നാലും വോയിസ് മെസേജ് കേട്ടുകൊണ്ടിരിക്കാം, പുതിയ ഫീച്ചർ വരുന്നു

വിവ

മൈക്രോസോഫ്റ്റ് വിവ ആപ്പിലാണ് അടുത്ത അപ്ഗ്രേഡ്. മൈക്രോസോഫ്റ്റ് ടീംസിൽ നിന്നുള്ള ലേണിങ് കണ്ടന്റ് കണ്ടെത്താനും ആക്‌സസ് ചെയ്യാനും പങ്കിടാനും ട്രാക്ക് ചെയ്യാനും ജീവനക്കാരെ അനുവദിക്കുന്ന ആപ്പാണ് മൈക്രോസോഫ്റ്റ് വിവ. എഡ്കാസ്റ്റ്, ഓപ്പൺസെസെം എന്നിവയുമായെല്ലാം വിവ ലേണിങ് ആപ്പ് കൊളാബ്രേറ്റ് ചെയ്യുന്നുണ്ട്. ഇത്തരം സഹകരണങ്ങളിലൂടെ വിവയിലും ടീംസിലും ധാരാളം കണ്ടന്റുകളും ഇൻഫർമേഷനും എത്താൻ കാരണം ആകുന്നു. ഇത് ജീവനക്കാർക്ക് നൈപുണ്യവും പരിശീലനവും കൂടുതലായി ലഭ്യമാക്കുകയും ചെയ്യുന്നു.

ഷിഫ്റ്റ്

"ഷിഫ്റ്റ് അഭ്യർഥനകൾ കാണുന്നതിനും അനുവദിക്കുന്നതിനും നിരീക്ഷിക്കുന്നതിനും തടസമില്ലാത്ത, റിയൽ ടൈം സിങ്ക്" സൃഷ്ടിക്കുന്നതിന് റിഫ്ലെക്സിസ് വർക്ക്ഫോഴ്സ് ഷെഡ്യൂളറുമായി ബന്ധിപ്പിക്കുന്ന റിഫ്ലക്സിസ് ഷിഫ്റ്റ് കണക്റ്റർ ആണ് മൈക്രോസോഫ്റ്റ് ടീംസിലെ നാലാമത്തെ പുതിയ ഫീച്ചർ. മൈക്രോസോഫ്റ്റ് ടീംസുമായി സംയോജിപ്പിച്ച് ഉപയോഗിക്കുമ്പോൾ തൊഴിലാളികൾക്ക് കൂടുതൽ നിയന്ത്രണം, ഷെഡ്യൂളിങ് ഒപ്റ്റിമൈസ് ചെയ്യൽ, ഫ്രണ്ട്ലൈൻ വർക്കേഴ്സിന് അവരുടെ ഷെഡ്യൂളുകളിലേക്ക് ആക്സസ് നൽകൽ എന്നിവയ്ക്കെല്ലാം റിഫ്ലെക്സിസ് വർക്ക്ഫോഴ്സ് ഷെഡ്യൂളർ സഹായകരമാണ്.

ഫിറ്റ്നസ് നേടാം വീട്ടിൽ തന്നെ; 5 മികച്ച ഫിറ്റ്നസ് ആപ്പുകൾഫിറ്റ്നസ് നേടാം വീട്ടിൽ തന്നെ; 5 മികച്ച ഫിറ്റ്നസ് ആപ്പുകൾ

ഡിവൈസ്

കൂടാതെ, ഒരു ഡിവൈസ് കളഞ്ഞ് പോകുകയോ സ്ഥാനം മാറി കിടക്കുകയോ ചെയ്യുമ്പോൾ, മൈക്രോസോഫ്റ്റ് ടീംസ് ഇനി മുതൽ ഒരു നോട്ടിഫിക്കേഷൻ അയയ്ക്കും. നഷ്‌ടമായ ഡിവൈസ് വേഗത്തിൽ കണ്ടെത്തുന്നതിന് ഫ്രണ്ട്ലൈൻ വർക്കേഴ്സിനെ സഹായിക്കുന്ന ഒരു ഓഡിയോ അലർട്ട് അയയ്‌ക്കാൻ ഈ സങ്കേതം സഹായിക്കുന്നു. മാത്രമല്ല, ഫ്രണ്ട്‌ലൈൻ ജീവനക്കാർക്ക് ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോണുകളിൽ ഒരൊറ്റ ടാപ്പിലൂടെ പ്രധാനപ്പെട്ട എല്ലാ ആപ്പുകളിൽ നിന്നും സൈൻ ഔട്ട് ചെയ്യാനും അടുത്ത ജീവനക്കാരനായി ഡിവൈസുകൾ സജ്ജീകരിക്കാനും കഴിയും.

Best Mobiles in India

English summary
The Microsoft Teams app has introduced five new features for frontline workers. New features include a walkie-talkie app, organizing virtual appointments, Microsoft Viva, a reflexes shift connector, and audio notifications for misplaced devices.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X