മൊബിക്വിക്കും ഇന്‍ഡസ്ഇന്‍ഡ് ബാങ്കും ചേര്‍ന്ന് കോ-ബ്രാന്‍ഡഡ് വാലറ്റ് അവതരിപ്പിച്ചു

By: Archana V

മൊബൈല്‍ വാലറ്റ് കമ്പനിയായ മൊബിക്വിക്കും സ്വകാര്യ മേഖലാ ബാങ്കായ ഇന്‍ഡസ് ഇന്‍ഡും ചേര്‍ന്ന് കോ-ബ്രാന്‍ഡഡ് വാലറ്റ് ആയ ഇന്‍ഡസ്ഇന്‍ഡ് മൊബിക്വിക് അവതരിപ്പിച്ചു.

മൊബിക്വിക്കും  ഇന്‍ഡസ്ഇന്‍ഡ് ബാങ്കും ചേര്‍ന്ന് കോ-ബ്രാന്‍ഡഡ് വാലറ്റ്

പുതിയ പങ്കാളിത്തത്തിലൂടെ ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ ഇടപാടുകാര്‍ക്ക് അവരുടെ അക്കൗണ്ട് ഉപയോഗിച്ച് ഡയറക്ട് ഡെബിറ്റ് ഫീച്ചര്‍ വഴി 2 ദശലക്ഷത്തോളം വരുന്ന മൊബിക്വിക്കിന്റെ വ്യാപാര ശൃംഖലയ്ക്കായി പണമടയ്ക്കാം.

' മൊബിക്വിക്കുമായുള്ള പങ്കാളിത്തത്തിലൂടെ പേയ്‌മെന്റ് ബിസിനസ്സിലെ കൂട്ടായ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും കസ്റ്റമേഴ്‌സിന് ഏറ്റവും മികച്ചത് ലഭ്യമാക്കാനും കഴിയും ' ഇന്‍ഡസ് ഇന്‍ഡ് ബാങ്കിലെ സേവിങ്‌സ്, ഡിജിറ്റല്‍ & പേമെന്റ് ബിസിനസ്സ് വിഭാഗം തലവന്‍ റിതേഷ് സക്‌സേന പറഞ്ഞു.

' വാലറ്റ് ഓപ്പറേറ്റേഴ്‌സിനും ബാങ്കുകളുമായുള്ള പങ്കാളിത്തതിനും ഉള്ള മാര്‍ഗരേഖ ആര്‍ബിഐയുടെ ഏറ്റവും പുതിയ പിപിഐ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ എടുത്തു പറയുന്നുണ്ട്. ഞങ്ങളുടെ പങ്കാളിത്തം ഈ ദിശയിലേക്കുള്ള ശ്രദ്ധേയമായ കാല്‍വെപ്പാണ്. വരും ദിനങ്ങളില്‍ ഈ പങ്കാളിത്തത്തിലൂടെ സാധാരണ ഇടപാടുകാര്‍ക്ക്

മൊബിക്വിക്കിന്റെ വ്യാപാര ശൃംഖലയില്‍ നിന്നും വാങ്ങുന്നതിനും പി2പി ഇടപാടുകള്‍ക്കും യുപിഐയുടെ പ്രയോജനം ലഭിക്കും ' സക്‌സേന പറഞ്ഞു.

ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്ക് അവരുടെ അക്കൗണ്ട് ഒരു തവണ ലിങ്ക് ചെയ്ത് കൊ-ബ്രാന്‍ഡഡ് ആപ്ലിക്കേഷന്‍ ഉപയോഗിച്ച് പണമടച്ചാല്‍ പിന്നെ ആവശ്യമുള്ളപ്പോഴെല്ലാം ഇത് ഉപയോഗിക്കാന്‍ ഡയറക്ട് ഡെബിറ്റ് ഫീച്ചര്‍ അനുവദിക്കും. മൊബി ക്വിക്ക് പ്രീ പെയ്ഡ് വാലറ്റ് പ്രത്യേകം നിറയ്ക്കുന്നത് ഒഴിവാക്കാന്‍ ഇത് സഹായിക്കും.

MIUI 9 ഉള്‍പ്പെടുത്തി ഷവോമിയുടെ പുതിയ സെല്‍ഫി-സെന്‍ഡ്രിക് ഫോണ്‍ നവംബര്‍ 2ന് എത്തുന്നു!

മൊബൈല്‍ ബാങ്കിങ്ക് ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി ഇടപാടുകള്‍ അംഗീകൃതമായിരിക്കും.

ഇന്‍ഡസ് ഇന്‍ഡുമായുള്ള പങ്കാളിത്തം അംഗീകാരമായാണ് കരുതുന്നത്. ഇതിലൂടെ മൊബിക്വിക്ക് രൂപം നല്‍കിയിട്ടുള്ള പ്രത്യേക വാലറ്റ് വഴി ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ ഒരു കോടിയോളം കസ്റ്റമേഴ്‌സിന് അവരുടെ ബാങ്ക് അക്കൗണ്ട് വഴി വളരെ എളുപ്പം ഡിജിറ്റല്‍ പേമെന്റ് നടത്താന്‍ കഴിയും.ഇതിനായി വാലറ്റില്‍ പ്രത്യേകം പണം നിറയ്‌ക്കേണ്ടതില്ല' മൊബിക്വിക്കിന്റെ സഹ -സ്ഥാപക ഉപാസന ടാക്കു പറഞ്ഞു.

' ഡിജിറ്റല്‍ പേമെന്റ് സമ്പദ്‌വ്യവസ്ഥ ആയി മാറാനുള്ള രാജ്യത്തിന്റെ യാത്രയിലെ ഒരു സുപ്രധാന നാഴികകല്ലാണ് ഇന്‍ഡസ് ഇന്‍ഡ് ബാങ്കുമായുള്ള ഞങ്ങളുടെ പങ്കാളിത്തം. ഇതിന് പുറമെ ഈ പങ്കാളിത്തത്തിലൂടെ കമ്പനികള്‍ക്ക് പേമെന്റ് സൊലൂഷനുകളും ലഭ്യമാക്കും' ടാക്കു പറഞ്ഞു.

Read more about:
English summary
The transaction is authorized with an additional factor of authentication, in line with mobile banking guidelines.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot