Home
Apps

ടിക്കറ്റ് ബുക്കിങ്ങിനായി മൊബിക്വിക്കും ഐആര്‍സിറ്റിസിയും സഹകരിക്കുന്നു

By Archana V

ഡിജിറ്റല്‍ പേമെന്റ് സ്ഥാപനമായ മൊബിക്വിക്കും ഐആര്‍സിറ്റിസിയും തമ്മില്‍ ആപ്പുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതിന് പരസ്പരം സഹകരിക്കാന്‍ തീരുമാനം ആയി. ഇതനുസരിച്ച് യാത്രക്കാര്‍ക്ക് മൊബിക്വിക്കിന്റെ പേമെന്റ് സംവിധാനം ഉപയോഗിച്ച് റെയില്‍വെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയും.

ടിക്കറ്റ് ബുക്കിങ്ങിനായി മൊബിക്വിക്കും ഐആര്‍സിറ്റിസിയും സഹകരിക്കുന്നു

'മൊബിക്വിക്ക് കറന്‍സി രഹിത ഇന്ത്യയെ പിന്തുണയ്ക്കുകയും സാധ്യമാകുന്ന തരത്തില്‍ വോലറ്റുകളും ഡിജറ്റല്‍ പണവും ഉപയോഗിക്കാന്‍ ആളുകളോട് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.

ഞങ്ങളുടെ ഐആര്‍സിടിസിയുമായുള്ള സഹകരണം രാജ്യത്തെ ഡിജിറ്റലൈസ് ചെയ്യുക എന്ന ദൗത്യത്തിലേക്ക് എത്താനുള്ള മറ്റൊരു ശ്രമമാണ് ' ഐആര്‍സിടിസിയുമായുള്ള സഹകരണം സംബന്ധിച്ച് പ്രഖ്യാപനം നടത്തി കൊണ്ട് മൊബിക്വിക്കിന്റെ ചീഫ് ബിസിനസ്സ് ഓഫീസര്‍ വിനീത് സിങ് പറഞ്ഞു.

ഈ സഹകരണണം വഴി സെക്കന്‍ഡുകള്‍ക്ക് ഉള്ളില്‍ സുഗമവും സുരക്ഷിതവുമായി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ യാത്രക്കാരെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കറന്‍സി നിരോധനത്തിന് ശേഷം രാജ്യത്തെ കറന്‍സി രഹിത പണമിടപാടുകള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് മൊബിക്വിക്കും ഐആര്‍സിടിസിും തമ്മില്‍ സഹകരിക്കാന്‍ തീരുമാനം ആകുന്നത്.

ഈ സാമ്പത്തിക വര്‍ഷം മാത്രം റിസര്‍വ് ചെയ്തതും അല്ലാത്തതും ആയ മൊത്തം ടിക്കറ്റിന്റെ 17 ശതമാനത്തോളം വിവിധ കറന്‍സി രഹിത പേമന്റ് മാര്‍ഗത്തിലൂടെയാണ് ബുക്ക് ചെയ്യപ്പെട്ടത്.

മൊബിക്വിക്കിന്റെ പേമെന്റ് സംവിധാനം നിലവില്‍ മൂവായിരത്തിലേറെ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ക്കും ആപ്പുകള്‍ക്കും പേമെന്റ് സൗകര്യം ലഭ്യമാക്കുന്നുണ്ട്.

മാസം 100 ദശലക്ഷം ഇടപാടുകളാണ് മൊബിക്വിക്കിന്റെ പേമെന്റ് സംവിധാനത്തിലൂടെ നടക്കുന്നത്. ഇതിലെ എല്ലാ ഇടപാടുകളും വ്യത്യസ്ത തലങ്ങളിലെ സുരക്ഷിതമായ എന്‍ക്രിപ്ഷനിലൂടെയാണ് നടക്കുന്നത് എന്നതിനാല്‍ അധിക സുരക്ഷ വാഗ്ദാനം ചെയ്യുന്നുണ്ട്

വിവിധ ബാങ്ക് അക്കൗണ്ടുകള്‍ ഒരൊറ്റ മൊബൈല്‍ ആപ്ലിക്കേഷനിലേക്ക് കൊണ്ടുവരികയും വിവിധ ബാങ്കിങ് ഫീച്ചറുകള്‍ ഒരുമിച്ച് ലഭ്യമാക്കുകയും ചെയ്യുന്നു എന്നതാണ് മൊബിക്വിക്കിന്റെ സവിശേഷത. കൂടാതെ ഇതില്‍ പേമെന്റും സുഗമമാണ് . 2ജിയിലും വേഗത കുറഞ്ഞ നെറ്റ് വര്‍ക്കിലും പ്രവര്‍ത്തിക്കും കൂടാതെ ചെക് ഔട്ട് പേജുകള്‍ മൊബൈല്‍ സൗഹൃദവുമാണ്.

More from GizBot

Best Mobiles in India

English summary
Mobikwik's Payment Gateway currently powers payments for more than 3000 e-commerce websites and apps.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X