മോട്ടോ ഫെയ്‌സ് അണ്‍ലോക്ക് ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍!

By GizBot Bureau
|

ഫെയ്‌സ് അണ്‍ലോക്ക് ഫീച്ചര്‍ ഉള്‍പ്പെടുത്തിയാണ് മോട്ടോറോളയുടെ മിക്ക സ്മാര്‍ട്ട്‌ഫോണുകളും നിര്‍മ്മിച്ചിരിക്കുന്നത്. ഫോണിലേക്ക് നോക്കി ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ സഹായിക്കുന്ന സവിശേഷതകയാണ് ഇത്. ഇതുമായി ബന്ധപ്പെട്ട ആപ്പാണ് ഇപ്പോള്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ലഭ്യമാക്കിയിരിക്കുന്നത്.

 
മോട്ടോ ഫെയ്‌സ് അണ്‍ലോക്ക് ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍!

മോട്ടോ ഫെയ്‌സ് അണ്‍ലോക്ക് എന്ന് പേരിട്ടിരിക്കുന്ന ആപ്പ് ഉപയോഗിച്ച് ഓപ്പറേറ്റിംഗ് സിസ്റ്റം അപ്‌ഡേറ്റ് ചെയ്യാതെ തന്നെ ഫോണില്‍ പ്രീലോഡ് ചെയ്തിരിക്കുന്ന ഫെയ്‌സ് അണ്‍ലോക്ക് ഫീച്ചര്‍ അപ്‌ഡേറ്റ് ചെയ്യാനാകും. ഓപ്പറേറ്റിംഗ് സിസ്റ്റം അപ്‌ഡേറ്റ് ചെയ്യാതെ വ്യത്യസ്ത ഫീച്ചറുകള്‍ അപ്‌ഡേറ്റ് ചെയ്യുക എന്ന ലക്ഷ്യത്തോടെ ഗൂഗിള്‍ വിഭാവനം ചെയ്തിരിക്കുന്ന മോഡുലാര്‍ ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമിന്റെ ഭാഗമായാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. സിസ്റ്റം സോഫ്റ്റ്‌വെയറില്‍ മാറ്റമില്ലാത്തതിനാല്‍ പുതിയൊരു ഫീച്ചറും മോട്ടോ ഫെയ്‌സ് അണ്‍ലോക്ക് ആപ്പില്‍ നിന്ന് ലഭിക്കുകയില്ല.

 

ആപ്പ് പ്രവര്‍ത്തിക്കുന്ന മോട്ടോറോള സ്മാര്‍ട്ട്‌ഫോണുകള്‍

മോട്ടോ G6, മോട്ടോ Z3, മോട്ടോ Z3 പ്ലേ എന്നീ സ്മാര്‍ട്ട്‌ഫോണുകളില്‍ മോട്ടോ ഫെയ്‌സ് അണ്‍ലോക്ക് ആപ്പ് പ്രവര്‍ത്തിക്കുന്നു. മോട്ടോ X4 പോലുള്ള ഫേഷ്യല്‍ റെക്കഗ്നിഷന്‍ സവിശേഷതയോട് കൂടിയ പഴയ മോഡലുകളില്‍ വ്യത്യസ്തമായ സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്നതിനാല്‍ അവയില്‍ ആപ്പ് പ്രവര്‍ത്തിക്കുകയില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ഫെയ്‌സ് അണ്‍ലോക്ക് സവിശേഷത പ്രവര്‍ത്തസജ്ജമാക്കിയിട്ടില്ലാത്തവര്‍ സെറ്റിംഗ്‌സ്> സെക്യൂരിറ്റി & ലൊക്കേഷന്‍-നില്‍ നിന്ന് ഇത് എടുക്കാനാകും.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ മോട്ടോ ഫെയ്‌സ് ആണ്‍ലോക്ക് ആപ്പ് ലഭ്യമാക്കിയതിനാല്‍ പ്രകടനത്തില്‍ മെച്ചപ്പെടലുകള്‍ പ്രതീക്ഷിക്കാം. ചെറിയ പോരായ്മകള്‍ക്ക് പരിഹാരവും ആപ്പ് നല്‍കും. ഫെയ്‌സ് ആണ്‍ലോക്കിന്റെ പ്രവര്‍ത്തന വേഗവും വര്‍ദ്ധിക്കുമെന്ന് കരുതാം. നോക്കിയുടന്‍ ഫോണ്‍ അണ്‍ലോക്ക് ആകും. എന്നാല്‍ ഇവ വലിയ മാറ്റങ്ങളായി വലിയിരുത്താന്‍ കഴിയുകയില്ല.

മോട്ടോറോള ഫെയ്‌സ് അണ്‍ലോക്ക് പ്രവര്‍ത്തിക്കുന്നത് എങ്ങനെ?

ഫെയ്‌സ് അണ്‍ലോക്ക് ഫീച്ചര്‍ ഉള്ള മറ്റ് സ്മാര്‍ട്ട്‌ഫോണുകളിലേത് പോലെ മോട്ടോറോളയിലെ ഫെയ്‌സ് അണ്‍ലോക്ക് സംവിധാനവും സെല്‍ഫി ക്യാമറയെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ആദ്യം ഫീച്ചര്‍ ഉപയോഗിക്കുന്ന ആളിന്റെ മുഖം കൃത്യമായി പകര്‍ത്തുന്നു. പിന്നീട് മുഖത്തിന്റെ സവിശേഷതകള്‍ വിലയിരുത്തി തിരിച്ചറിഞ്ഞ് ഫോണ്‍ അണ്‍ലോക്ക് ചെയ്യുന്നു.

മുകളില്‍ പറഞ്ഞ മോട്ടോറോള സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ ആപ്പ് പരീക്ഷിക്കുക. ആപ്പിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും പങ്കുവയ്ക്കുക.

ഇപ്പോൾ വെറും 7900 രൂപ മാത്രം അടച്ച് ഗാലക്‌സി നോട്ട് 9 വാങ്ങാം!ഇപ്പോൾ വെറും 7900 രൂപ മാത്രം അടച്ച് ഗാലക്‌സി നോട്ട് 9 വാങ്ങാം!

Best Mobiles in India

Read more about:
English summary
Moto Face Unlock app is listed on Google Play Store; supports select Motorola smartphones

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X