മൈജിയോ ആപ്പില്‍ ജിയോമണിയും പേറ്റിഎം വാലറ്റും ലിങ്കിംഗ്, ഇനി പേയ്‌മെന്റ് എളുപ്പം

Posted By: Samuel P Mohan

ടെക്‌നോളജി വികസനത്തിലൂടെ ഒട്ടനേകം മാറ്റങ്ങളാണ് ദിവസേന എത്തിക്കൊണ്ടിരിക്കുന്നത്. ഈ അടുത്തിടെയാണ് മൈജിയോ ആപ്പില്‍ നിരവധി സവിശേഷതകള്‍ അപ്‌ടേറ്റ് ചെയ്യപ്പെട്ടത്.

മൈജിയോ ആപ്പില്‍ ജിയോമണിയും പേറ്റിഎം വാലറ്റും ലിങ്കിംഗ്, ഇനി പേയ്‌മെന്റ

ഈ അപ്‌ഡേറ്റ് ഐഓഎസ് ഉപഭോക്താക്കള്‍ക്കാണ്. ഇതില്‍ ഐഓഎസ് ഉപകരണങ്ങളിലെ മൈജിയോ ആപ്ലിക്കേഷന്റെ പുതിയ പതിപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് പേറ്റിഎം അല്ലെങ്കില്‍ ജിയോമണി വാലറ്റ് അക്കൗണ്ടുകളില്‍ നിന്നു തന്നെ പേയ്‌മെന്റുകള്‍ നടത്താം.

മൈജിയോ ആപ്പിന്റെ വേര്‍ഷന്‍ നമ്പര്‍ 4.0.04ല്‍ ജിയോ ഉപഭോക്താക്കള്‍ക്ക് 399 രൂപയ്ക്ക് ജിയോ ധന്‍ ധനാ ധന്‍ ഓഫര്‍ ലഭിക്കുന്നു. കൂടാതെ ഇതിനോടൊപ്പം പ്രമോഷണല്‍ ഓഫറായ 70ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് വോയിസ് കോളും 70 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു.

അപ്‌ഡേറ്റ് ചെയ്ത മൈജിയോ ആപ്പില്‍ പേറ്റിഎമ്മും ജിയോമണിയും ലിങ്ക് ചെയ്തതിനാല്‍ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പോസ്റ്റ്‌പെയ്ഡ് പ്രീപെയ്ഡ് അക്കൗണ്ടുകള്‍ അവരുടെ വാലറ്റ് അക്കൗണ്ടുകളില്‍ നിന്നും നേരിട്ട് അടയ്ക്കാവുന്നതാണ്. കൂടാതെ ഓട്ടോ പേയ്‌മെന്റ് നടത്താനായി ഉപഭോക്താക്കള്‍ക്ക് ജിയോഓട്ടോപേ (JioAutpPay) സജ്ജീകരിക്കാനും കഴിയും.

വിവോ വി7 ഞെട്ടിക്കുന്ന വില കുറവില്‍

ഇതു കൂടാതെ ജിയോഫൈബര്‍, ജിയോഫൈ എന്നീ ഡിവൈസുകള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാനുളള സൗകര്യവും ജിയോ ചേര്‍ത്തിട്ടുണ്ട്. മൈജിയോ ആപ്ലിക്കേഷന്റെ ഏറ്റവും പുതിയ പതിപ്പില്‍ നിന്നും ഉപകരണങ്ങള്‍ നിയന്ത്രിക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ ജിയോഫൈബര്‍ അല്ലെങ്കില്‍ ജിയോഫൈ നെറ്റ്‌വര്‍ക്കിലേക്ക് ഐഓഎസ് ഉപകരണങ്ങള്‍ ചേര്‍ക്കേണ്ടതുണ്ട്.

മൈജിയോ ആപ്‌സ് ആന്‍ഡ്രോയിഡ് വേര്‍ഷനില്‍ 'ഹലോജിയോ വോയിസ് അസിസ്റ്റന്റ് ഇന്റഗ്രേഷന്‍' അപ്‌ഡേറ്റും ലഭിച്ചു. ഈ വോയിസ് അസിസ്റ്റന്റ് ഉപയോഗിച്ച് മ്യൂസിക് പ്ലേബാക്ക്, ബില്‍ പേയ്‌മെന്റ്, മൊബൈല്‍ റീച്ചാര്‍ജ്ജ് എന്നിവ ചെയ്യാം. കൂടാതെ ഇതിലൂടെ നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരവും നല്‍കുന്നതാണ്.

Read more about:
English summary
The latest version of the MyJio app on iOS devices will let users make payments right from their Paytm or JioMoney wallet accounts. Besides this, there are a slew of performance improvements and bug fixes as well. The MyJio app with the version number 4.0.04 lets Reliance Jio users to avail the Jio offers.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot