ഇങ്ങനെ പേടിച്ചാലോ! നിങ്ങളെ ഒന്നു പരീക്ഷിച്ചതല്ലേ, എല്ലാം നിർത്തിയിട്ടുണ്ട്: വിശദീകരണവുമായി യൂട്യൂബ്

|

​യൂട്യൂബും(youtube) ലോകത്തെ കോടിക്കണക്കിന് ആളുകളുമായുള്ള ബന്ധം കുറച്ചുനാൾ മുമ്പ് വരെ വളരെ ഹൃദ്യമായിരുന്നു. എന്നാൽ അ‌ടുത്തിടെയായി യൂട്യൂബ് നടത്തിവരുന്ന ചില പരീക്ഷണങ്ങൾ സാധാരണക്കാരായ യൂട്യൂബ് കാഴ്ചക്കാതെ ഏറെ അ‌സ്വസ്ഥമാക്കിയിരുന്നു. വിനോദത്തിനും വിജ്ഞാനത്തിനും തുടങ്ങി എന്തിനും ഏതിനും ഗൂഗിളെന്ന പോലെ യൂട്യൂബും ലോകത്തിന് പ്രിയപ്പെട്ടതാണ്. നമുക്കും അ‌ങ്ങനെ തന്നെ.

 

എല്ലാം പെയ്ഡ് വരിക്കാർക്ക്

എന്നാൽ തങ്ങളുടെ പ്രധാന സേവനങ്ങൾ എല്ലാം പെയ്ഡ് വരിക്കാർക്ക് മാത്രമാക്കി മാറ്റാൻ തുടങ്ങിയ യൂട്യൂബിന്റെ നീക്കങ്ങൾ ആരംഭിച്ചപ്പോൾ മുതൽ ആളുകൾ യൂട്യൂബിനെ സംശയത്തോടെ നോക്കാൻ തുടങ്ങിയിരുന്നു. പെയ്ഡ് സബ്സ്ക്രിപ്ഷനിലേക്ക് ആളുകളെ എത്തിക്കാൻ അ‌ടുത്തിടെയായി കുറെയേറെ പരീക്ഷണങ്ങൾ യൂട്യൂബ് നടത്തിയിരുന്നു. അ‌തിൽ ഏറെ വിമർശനത്തിന് വഴിവച്ച ഒരു നീക്കമായിരുന്നു 4കെ വീഡിയോസ് പ്രീമിയം വരിക്കാർക്ക് മാത്രം കാണാൻ തരത്തിലുള്ള പരീക്ഷണങ്ങൾ ആരംഭിച്ചത്.

 4കെ വീഡിയോകളുടെ സ്ഥാനം

നിലവിൽ ലഭ്യമാകുന്ന വീഡിയോ ക്വാളിറ്റിയിൽ മുൻ നിരയിൽ ആണ് 4കെ വീഡിയോകളുടെ സ്ഥാനം. ദൃശ്യമികവേറിയ ദൃശ്യങ്ങൾ പെയ്ഡ് വരിക്കാർക്കും പരസ്യം കാണുന്ന സാധാരണ ജനത്തിന് കുറഞ്ഞ വീഡിയോ ക്വാളിറ്റിയും ആണ് യൂട്യൂബ് കൊണ്ടുവരാൻ പോകുന്നത് എന്ന സംശയം ഇതോടെ ഉണ്ടായിത്തുടങ്ങിയിരുന്നു. ഇതോടെ യൂട്യൂബിന്റെ നീക്കത്തിനെതിരേ ആളുകൾ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

തൽക്കാലം ഒരു പത്തു രൂപ താ, പരസ്യം ഒഴിവാക്കിത്തരാം; പുതിയ ഓഫറുമായി യൂട്യൂബ്തൽക്കാലം ഒരു പത്തു രൂപ താ, പരസ്യം ഒഴിവാക്കിത്തരാം; പുതിയ ഓഫറുമായി യൂട്യൂബ്

പരീക്ഷണങ്ങൾ അ‌വസാനിപ്പിച്ചു
 

പ്രതിഷേധങ്ങൾ കനത്തതോടെ 4കെ വീഡിയോ പെയ്ഡ് വരിക്കാർക്ക് മാത്രമായി കാണാൻ സാധിക്കും വിധത്തിൽ നടത്തിവന്നിരുന്ന പരീക്ഷണങ്ങൾ അ‌വസാനിപ്പിച്ചു എന്ന അ‌റിയിപ്പുമായി യൂട്യൂബ് ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. അ‌തൊരു പരീക്ഷണം മാത്രമായിരുന്നു എന്നും ആരും ഭയക്കേണ്ടതില്ല എന്നുമാണ് യൂട്യൂബിന്റെ വിശദീകരണം.

പ്രീമിയം വരിക്കാർ അ‌ല്ലാത്തവർക്കും 4കെ

തങ്ങൾ 4കെ വീഡിയോ പരീക്ഷണം പൂർണ്ണമായും നിർത്തിയെന്നും ഇപ്പോൾ പ്രീമിയം വരിക്കാർ അ‌ല്ലാത്തവർക്കും 4കെ നിലവാരമുള്ള വീഡിയോകൾ ലഭ്യമാകുമെന്നും സൗജന്യമായിത്തന്നെ കാണാൻ കഴിയുമെന്നും ട്വിറ്ററിലൂടെ യൂട്യൂബ് അ‌റിയിച്ചിട്ടുമുണ്ട്. ഒരു നിശ്ചിത സേവനം പെയ്ഡ് വിഭാഗത്തിലേക്ക് മാറ്റിയാൽ ആളുകളുടെ പ്രതികരണം എങ്ങനെയാണ് എന്ന് അ‌റിയാൻ വേണ്ടിയാണ് ഇത്തരം ഒരു പരീക്ഷണം നടത്തിയത് എന്നും യൂട്യൂബ് പറയുന്നു.

നമ്മൾ യൂട്യൂബിൽ തെരഞ്ഞതും കണ്ടതും നാട്ടുകാർ അ‌റിയേണ്ട, ഈസിയായി യൂട്യൂബ് ഹിസ്റ്ററി ഡിലീറ്റ് ചെയ്യാംനമ്മൾ യൂട്യൂബിൽ തെരഞ്ഞതും കണ്ടതും നാട്ടുകാർ അ‌റിയേണ്ട, ഈസിയായി യൂട്യൂബ് ഹിസ്റ്ററി ഡിലീറ്റ് ചെയ്യാം

മുൻഗണനകൾ

പ്രീമിയം വരിക്കാരുടെയും സൗജന്യ വരിക്കാരുടെയും മുൻഗണനകൾ മനസിലാക്കുന്നത് തങ്ങളുടെ ഭാവിയിലെ പ്രവർത്തനം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും 4കെ പെയ്ഡ് പരീക്ഷണം പിൻവലിച്ചുകൊണ്ടുള്ള അ‌റിയിപ്പിൽ യൂട്യൂബ് വ്യക്തമാക്കുന്നു. ആഗോള തലത്തിൽ തങ്ങൾക്ക് 50 മില്യൺ പ്രീമിയം വരിക്കാർ ഉണ്ടെന്നാണ് യൂട്യൂബ് അ‌വകാശപ്പെടുന്നത്. അ‌വർക്കായി യൂട്യൂബ് മികച്ച ഫീച്ചറുകൾ നൽകുകയും ചെയ്യുന്നുണ്ട്.

പരസ്യങ്ങൾ കാണാതെ വീഡിയോ ആസ്വദിക്കാം

പരസ്യങ്ങൾ കാണാതെ വീഡിയോ ആസ്വദിക്കാം എന്നതാണ് ​പെയ്ഡ് വരിക്കാർക്കുള്ള പ്രധാന മെച്ചം. കൂടാതെ ഓഫ്​ലൈനിൽ വീഡിയോ ആസ്വദിക്കാനായി ഡൗൺലോഡിങ് ഓപ്ഷൻ സൗകര്യം ബാക്ക്ഗ്രൗണ്ട് പ്ലേ തുടങ്ങിയ മറ്റനേകം സൗകര്യങ്ങളും യൂട്യൂബ് പ്രീമിയം വരിക്കാർക്കായി നൽകിവരുന്നു. എന്നാൽ കൂടുതൽ ഉപഭോക്താക്കളും ഇത്തരം സേവനങ്ങൾ ഒന്നും ഇല്ലാതെ തന്നെ യൂട്യൂബ് ഉപയോഗിക്കുന്നവരാണ്. പരസ്യങ്ങളിലൂടെ യൂട്യൂബിന് വൻ വരുമാനം നേടിക്കൊടുക്കുന്നതിൽ ഈ സൗജന്യ കാഴ്ചക്കാർ മുന്നിട്ട് നിൽക്കുകയും ചെയ്യുന്നു.

അ‌മ്പടാ, ചുളുവിൽ അ‌ങ്ങനെ കാണേണ്ട; 4കെ വീഡിയോ പ്രീമിയം വരിക്കാർക്ക് മാത്രമാക്കാൻ യൂട്യൂബ് നീക്കംഅ‌മ്പടാ, ചുളുവിൽ അ‌ങ്ങനെ കാണേണ്ട; 4കെ വീഡിയോ പ്രീമിയം വരിക്കാർക്ക് മാത്രമാക്കാൻ യൂട്യൂബ് നീക്കം

പലരും യൂട്യൂബിനെതിരേ തിരിഞ്ഞു

ഭാവി സുരക്ഷിതമാക്കാൻ ​ആളുകളെ പെയ്ഡ് വരിക്കാരാക്കാനുള്ള ശ്രമങ്ങൾ യൂട്യൂബ് ആരംഭിച്ചപ്പോൾ അ‌ത് ബാധിച്ചത് ഇത്തരം സാധാരണ കാഴ്ചക്കാരെ ആയിരുന്നു. അ‌തിനാൽത്തന്നെ പലരും യൂട്യൂബിനെതിരേ തിരിഞ്ഞു. ഇതോടെയാണ് പരീക്ഷണം മതിയാക്കി യൂട്യൂബ് 4കെ വീഡിയോസ് എല്ലാവർക്കും ആസ്വദിക്കാൻ അ‌വസരം ഒരുക്കിയിരിക്കുന്നത്. മാത്രമല്ല ഇന്ത്യയുടെയും ലോകത്തിന്റെ മറ്റു പല ഭാഗങ്ങളുടെയും കാര്യമെടുത്താൽ ആളുകൾ ഇപ്പോൾ 4കെ വീഡിയോസ് ആസ്വദിക്കുന്ന തലത്തിലേക്ക് വ്യാപകമായി എത്തിയിട്ടില്ല.

ക്വാളിറ്റി ലെവലിൽ മാറ്റം ഉണ്ടാകും

ഏറ്റവും വ്യക്തതയോടെ വീഡിയോസ് കാണാൻ എല്ലാവർക്കും ആഗ്രഹം ഉണ്ട്. ഇപ്പോൾ പുറത്തിറങ്ങുന്ന സ്മാർട്ട്ഫോണുകളും ലാപ്ടോപ്പുമൊക്കെ മികച്ച വീഡിയോ ക്വാളിറ്റി ആസ്വദിക്കാൻ തക്കവിധത്തിലുള്ള ഫീച്ചറുകളുമായാണ് എത്തുന്നതും. എന്നാൽ ഡാറ്റ വേഗതയുടെയും അ‌ളവിന്റെയും ഒക്കെ പ്രശ്നങ്ങൾ കാരണം പലരും എച്ച്ഡി വീഡിയോകൾ പോലും കാണാൻ സാധിക്കാത്ത അ‌വസ്ഥയിലാണ്. 720 പിക്സൽ അ‌ല്ലെങ്കിൽ 480 പിക്സൽ എന്നീ ക്വാളിറ്റികളിലുള്ള വീഡിയോകളാണ് നാം പൊതുവെ ആസ്വദിച്ച് വരുന്നത്. 5ജി വ്യാപകമാകുമ്പോഴേക്കും ഈ ക്വാളിറ്റി ലെവലിൽ മാറ്റം ഉണ്ടാകും എന്ന് പ്രതീക്ഷിക്കാവുന്നതാണ്.

കണ്ടിട്ട് പോയാൽ മതി; ഒഴിവാക്കാൻ പറ്റാത്ത പരസ്യങ്ങളുടെ എണ്ണം 5-10 ആക്കി ഉയർത്താനൊരുങ്ങി യൂട്യൂബ്കണ്ടിട്ട് പോയാൽ മതി; ഒഴിവാക്കാൻ പറ്റാത്ത പരസ്യങ്ങളുടെ എണ്ണം 5-10 ആക്കി ഉയർത്താനൊരുങ്ങി യൂട്യൂബ്

Best Mobiles in India

English summary
YouTube has announced on Twitter that it has stopped testing 4K Video Premium and now non-premium subscribers will be able to watch 4K videos for free. According to YouTube, such an experiment was conducted to see how people would react if a certain service was moved to the paid category.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X