Home
Apps

മൈൻഡ് ചെയ്യാത്തവരെ ഒന്നു തോണ്ടി വിളിച്ചാലോ? പുത്തൻ ടെക്നിക്കുമായി ഇൻസ്റ്റഗ്രാം

ഫെയ്സ്ബുക്കിൽ ധാരാളം സമയം ചിലവഴിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ അതിലെ പല ഫീച്ചറുകളും നിങ്ങൾക്ക് സുപരിചിതം ആയിരിക്കും. സുപരിചിതമാണെങ്കിൽ കൂടിയും എത്ര പേർ തങ്ങൾക്ക് അറിയുന്ന ഫീച്ചറുകൾ ഉപയോഗിക്കുന്നുണ്ട് എന്ന കാര്യത്തിൽ സംശയമാണ്. ചിലർക്കാകട്ടെ ഫീഡുകളിൽ വരുന്ന പോസ്റ്റുകൾ അല്ലാതെ മറിച്ചൊന്നും അറിയാനോ ഉപയോഗിക്കാനോ താല്പര്യവും ഇല്ല.

ഫേസ്ബുക് പോലെ തന്നെ ജനപ്രിയമായ മെറ്റയുടെ മറ്റൊരു സോഷ്യൽ മീഡിയ ആപ്പ് ആണ് ഇൻസ്റ്റാഗ്രാം. 2 ആപ്പുകളിലും ഉപയോക്താക്കളുടെ ആവശ്യങ്ങൾ പലതാണെങ്കിലും ഫേസ്‍ബുക്കിന് സമാനമായ പല ഫീച്ചറുകളും ഇൻസ്റ്റാഗ്രാമിലും ഉണ്ട്. അത്തരത്തിൽ ഫേസ്ബുക്കിൽ തുടക്കം മുതലേ ഉണ്ടായിരുന്ന ഒരു ഫീച്ചറുമായി വന്നിരിക്കുകയാണ് ഇൻസ്റ്റാഗ്രാം.

മൈൻഡ് ചെയ്യാത്തവരെ തോണ്ടി വിളിക്കാം? പുത്തൻ ടെക്നിക്കുമായി ഇൻസ്റ്റാ

പോക്ക് എന്നാണ് ഈ ഫീച്ചറിന്റെ പേര്. ഫേസ്ബുക്ക് ഉപയോക്താക്കൾക്ക് ഈ ഫീച്ചറിനെ കുറിച്ച് അറിവുള്ളതാണ്. ഇൻസ്റ്റാഗ്രാം ഉപയോക്താൾക്ക് ഇതൊരു പുതിയ അറിവായേക്കാം. നിങ്ങളുടെ സുഹൃത്തുക്കളുടെ ശ്രദ്ധ ആകർഷിക്കാൻ അല്ലെങ്കിൽ മെസ്സേജ് അയയ്ക്കുന്നതിനു പകരമായി poke ചെയ്യാവുന്നതാണ്. അത് മെസ്സേജ് പോലെ തന്നെ നോട്ടിഫിക്കേഷനായി അവർക്ക് ലഭിക്കും.

എന്താണ് പോക്ക്? ഇൻസ്റ്റാഗ്രാം പ്ലാറ്റ്‌ഫോമിൽ മെസേജിനും അപ്പുറം സുഹൃത്തുക്കളുമായി രസകരമായി ഇടപഴകാൻ കഴിയുന്ന ഒരു ഫീച്ചർ ആണ് പോക്ക്. സുഹൃത്തിനോട് ഹലോ പറയാനോ ശ്രദ്ധ നേടാനോ ഉപയോക്താൾക്ക് ഉപയോഗിക്കാവുന്ന സിമ്പിൾ ഫീച്ചറാണ് പോക്ക്. ഒരാളെ നമ്മൾ തോണ്ടി വിളിക്കുന്ന രീതിയിലും ഇതിനെ കാണാവുന്നതാണ്. നിങ്ങൾ പോക്ക് ബട്ടൺ അമർത്തുമ്പോൾ നിങ്ങളുടെ സുഹൃത്തുക്കൾക്ക് നിങ്ങളുടെ പേരും പോക്ക് ചെയ്തിരിക്കുന്നു എന്നും മാത്രമാണ് നോട്ടിഫിക്കേഷൻ പോകുക.

മൈൻഡ് ചെയ്യാത്തവരെ തോണ്ടി വിളിക്കാം? പുത്തൻ ടെക്നിക്കുമായി ഇൻസ്റ്റാ

മറിച്ച് സന്ദേശങ്ങളോ മറ്റേതെങ്കിലും വിവരങ്ങളോ അയയ്‌ക്കാനുള്ള ഓപ്ഷനുകളൊന്നും ഈ ഫീച്ചറിന് ഇല്ല. പോക്ക് ചെയ്യാൻ ഉദ്ദേശിക്കുന്ന സുഹൃത്തിന്റെ പ്രൊഫൈൽ പേജിലെ യൂസർ ഐഡിക്ക് അടുത്താണ് പോക്ക് ബട്ടൺ ഉള്ളത്. പോക്ക് ബട്ടണിൽ ഒരു തവണ ടാപ്പ് ചെയ്‌താൽ സുഹൃത്തിന് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്. ഈ ഫീച്ചർ ടെസ്റ്റിംഗ് സ്റ്റേജിൽ ആയത്കൊണ്ട് തന്നെ എല്ലാ ഉപയോക്താക്കൾക്കും ഇത് ലഭ്യമാവില്ല.

ഈ ഫീച്ചർ ഇൻസ്റ്റാഗ്രാം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ടെസ്റ്റിംഗ് സ്റ്റേജ് കഴിഞ്ഞതിന് ശേഷം ഈ ഫീച്ചറിനെ കുറിച്ച് ഉടൻ തന്നെ പ്രഖ്യാപിച്ചേക്കാം. ഈ ഫീച്ചർ ചില സമയങ്ങളിൽ ഉപയോഗപ്രദമാകും എങ്കിലും തെറ്റായി ഉപയോഗിക്കുകയാണെങ്കിൽ സ്പാം ആയും പരിഗണിക്കാവുന്നതാണ് എന്ന കാര്യം ശ്രദ്ധയിൽ വയ്ക്കുക.

ഇനി ഫേസ്ബുക്കിന്റെ പോക്ക് ഫീച്ചറിലേക്ക്.. 2011ന് ശേഷം പോക്ക് ഫീച്ചറിന്റെ ജനപ്രീതി നഷ്ടപ്പെട്ടു. ആളുകൾ അതിനെ തെറ്റായ രീതിയിൽ കാണാൻ തുടങ്ങി. ചിലരെ സംബന്ധിച്ചിടത്തോളം ഇത് അത്ര നല്ല രീതിയായി തോന്നിയില്ല. അങ്ങനെ ഫേസ്ബുക്ക് പോക്കിംഗ് ഫീച്ചർ നീക്കം ചെയ്തു. എന്നാല്‍ പിന്നീട് പോക്കിന്റെ സവിശേഷതകളെല്ലാം ഉള്‍ക്കൊള്ളിച്ച് കൊണ്ട് 'ഹലോ' എന്ന പുതിയ പേരില്‍ പോക്ക് ഫീച്ചർ ഫേസ്ബുക്ക് കൊണ്ടുവന്നു.

മൈൻഡ് ചെയ്യാത്തവരെ തോണ്ടി വിളിക്കാം? പുത്തൻ ടെക്നിക്കുമായി ഇൻസ്റ്റാ

സുഹൃത്തുക്കളെ ഇടയ്ക്ക് നിങ്ങളുടെ സാന്നിധ്യം ഓർമ്മിപ്പിക്കാൻ ഈ ഫീച്ചർ ഒന്ന് ഉപയോഗിച്ചാലോ? ഫേസ്ബുക്കിലെ ഈ പോക്ക് ഫീച്ചർ എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കിയാലോ? അതിന് മുന്നേ ഒരു കാര്യം ഓർക്കുക. ഫേസ്ബുക് പേജിൽ ഈ ഫീച്ചർ ലഭിക്കില്ല. ഡെസ്‌ക്‌ടോപ്പിലോ മൊബൈൽ ആപ്പിലോ ലോഗിൻ ആയാൽ മാത്രമേ ഈ ഫീച്ചർ ഉപയോഗിക്കാൻ സാധിക്കു.

പിസിയിൽ നിങ്ങൾ ഉപയോഗിക്കാറുള്ള ബ്രൗസർ ഓപ്പൺ ആക്കുക. ശേഷം Facebook.com/pokes എന്ന ലിങ്ക് കോപ്പി ചെയ്ത് എന്റർ ക്ലിക്ക് ചെയ്യുക. അപ്പോൾ Pokes, Suggested Pokes എന്ന 2 ഓപ്‌ഷനുകൾ കാണാം. അത് കൂടാതെ, സുഹൃത്തുക്കളെ സെർച്ച് ചെയ്യാനുള്ള ഓപ്‌ഷനും ഉണ്ടാകും. നിങ്ങളെ പോക്ക് ചെയ്തവരെ നിങ്ങൾക്ക് പോക്ക് ബാക്ക് ചെയ്യാവുന്നതാണ്.

മൈൻഡ് ചെയ്യാത്തവരെ തോണ്ടി വിളിക്കാം? പുത്തൻ ടെക്നിക്കുമായി ഇൻസ്റ്റാ

നിങ്ങൾക്ക് മറ്റ് സുഹൃത്തുക്കളേ പോക്ക് ചെയ്യണമെങ്കിൽ സെർച്ച് ചെയ്ത് സുഹൃത്തിനെ കണ്ടെത്തി പോക്ക് ചെയ്യാവുന്നതുമാണ്. നിങ്ങൾ ആൻഡ്രോയിഡ് അല്ലെങ്കിൽ ഐഒഎസ് സ്മാർട്ഫോണുകളിൽ ആണ് പോക്ക് ചെയ്യാൻ ഉദ്ദേശിക്കുന്നതെങ്കിൽ നിങ്ങളുടെ ഫേസ്ബുക്ക് ആപ്പിലെ മുകളിൽ കാണുന്ന സെർച്ച് ബട്ടൺ ക്ലിക്ക് ചെയ്ത് poke എന്ന് ടൈപ്പ് ചെയ്യുക.

ശേഷം Poke your friends and see who has poked you എന്ന ഓപ്‌ഷൻ ക്ലിക്ജ് ചെയ്യുക. അപ്പോൾ Pokes, Suggested Pokes എന്ന 2 ഓപ്‌ഷനുകൾ കാണാം. അത് കൂടാതെ, സുഹൃത്തുക്കളെ സെർച്ച് ചെയ്യാനുള്ള ഓപ്‌ഷനും ഉണ്ടാകും. നിങ്ങളെ പോക്ക് ചെയ്തവരെ നിങ്ങൾക്ക് പോക്ക് ബാക്ക് ചെയ്യാവുന്നതാണ്. മറ്റ് സുഹൃത്തുക്കളേ പോക്ക് ചെയ്യണമെങ്കിൽ സെർച്ച് ചെയ്ത് സുഹൃത്തിനെ കണ്ടെത്തി പോക്ക് ചെയ്യാവുന്നതുമാണ്.

More from GizBot

Best Mobiles in India

English summary
Instagram is working on bringing the “Poke” feature. You will see a raised hand icon next to the bell button on an Instagram profile.This icon will let you send a “Poke” to other users.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X