ഗൂഗിൾ പേയിൽ ഇനി വാലറ്റ് ഇന്റർഫേസും; അറിയേണ്ടതെല്ലാം

|

രാജ്യത്ത് ഡിജിറ്റൽ പേയ്മെന്റ് ആപ്ലിക്കേഷനുകളുടെ ഡിമാൻഡ് ദിനംപ്രതിയെന്നോണമാണ് കൂടി വരുന്നത്. ഗ്രാമ നഗര വ്യത്യാസമില്ലാതെ ആളുകൾ ഡിജിറ്റൽ പേയ്മെന്റ് രീതികൾ ഉപയോഗിക്കുന്നു. കൊവിഡ് കാലമാണ് യുപിഐ അധിഷ്ഠിത പേയ്മെന്റ് സൌകര്യങ്ങളുടെ സ്വീകാര്യത കൂട്ടിയത്. നിലവിൽ ഇന്ത്യയിൽ ഏറ്റവും അധികം യൂസ് ചെയ്യപ്പെടുന്ന ഡിജിറ്റൽ പേയ്‌മെന്റ് ആപ്ലിക്കേഷനുകളിൽ ഒന്നാണ് ഗൂഗിൾ പേ. ഡിജിറ്റൽ പേയ്മെന്റ് മാർക്കറ്റിൽ മത്സരം കടുത്തതോടെ കൂടുതൽ യൂസേഴ്സിനെ ഗൂഗിൾ പേയിലേക്ക് ആകർഷിക്കാനായി പുതിയ സൌകര്യങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി.

 

വാലറ്റ്

പുതിയ വാലറ്റ് ഇന്റർഫേസ് ആണ് ഗൂഗിൾ പേ തങ്ങളുടെ യൂസേഴ്സിനായി അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ഡിജിറ്റൽ ടിക്കറ്റുകൾ, എയർലൈൻ പാസുകൾ, വാക്‌സിൻ പാസ്‌പോർട്ടുകൾ എന്നിവ എല്ലാം ഉൾപ്പെടുന്ന ഒരു കോമ്പ്രഹൻസീവ് ഡിജിറ്റൽ വാലറ്റാണ് ഗൂഗിൾ പേ ഓഫർ ചെയ്യുന്നത്. ഈ വർഷം ആദ്യം തന്നെ പുതിയ വാലറ്റ് ഇൻ്റർഫേസിനെക്കുറിച്ച് കമ്പനി സൂചന നൽകിയിരുന്നു. ഈ ഫീച്ചറുകൾ ഉടൻ തന്നെ യൂസേഴ്സിന് ലഭ്യമാകും എന്നാണ് പുറത്ത് വരുന്ന ലീക്ക് റിപ്പോർട്ടുകളും മറ്റും സൂചിപ്പിക്കുന്നത്. എന്നാൽ ഇക്കാര്യം ഗൂഗിൾ പേ ഇത് വരെയും സ്ഥിരീകരിച്ചിട്ടില്ല. പുതിയ വാലറ്റ് ഇന്റർഫേസിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

അറിഞ്ഞിരിക്കേണ്ട പാസ്വേഡ് ഹാക്കിങ് രീതികളും പ്രതിരോധവുംഅറിഞ്ഞിരിക്കേണ്ട പാസ്വേഡ് ഹാക്കിങ് രീതികളും പ്രതിരോധവും

ഗൂഗിൾ പേയുടെ പുതിയ വാലറ്റ് ഇന്റർഫേസ്

ഗൂഗിൾ പേയുടെ പുതിയ വാലറ്റ് ഇന്റർഫേസ്

ഗൂഗിൾ പേയുടെ പുതിയ വാലറ്റിന്റെ യുഐ കാണിക്കുന്ന ചില സ്ക്രീൻഷോട്ടുകൾ പുറത്ത് വന്നിരുന്നു. ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ, ലോയൽറ്റി കാർഡുകൾ, ഗിഫ്റ്റ് കാർഡുകൾ, ട്രാൻസിറ്റ് കാർഡുകൾ എന്നിവയുൾപ്പെടെ എല്ലാ ഡിജിറ്റൽ കാർഡുകളും സ്റ്റോർ ചെയ്യാൻ ഗൂഗിൾ പേയുടെ പുതിയ വാലറ്റ് ഇന്റർഫേസിൽ സാധിക്കുമെന്ന് പുറത്ത് വന്ന ചിത്രങ്ങൾ വ്യക്തമാക്കുന്നു.

പുതിയ എൻഎഫ്സി ഫീച്ചറുകളും ഗൂഗിൾ പേ യൂസേഴ്സിന് ലഭിക്കും
 

പുതിയ എൻഎഫ്സി ഫീച്ചറുകളും ഗൂഗിൾ പേ യൂസേഴ്സിന് ലഭിക്കും

യൂസേഴ്സിന് എൻഎഫ്സി വഴി കോൺടാക്റ്റ്‌ലെസ് പേയ്‌മെന്റുകൾ നടത്താനും കഴിയും. ഇതിനായി യൂസേഴ്സ് ഗൂഗിൾ പേ അവരുടെ ഡിഫോൾട്ട് പേയ്മെന്റ് ആപ്പായി സജ്ജീകരിക്കണം. ഒപ്പം ഒരു സ്ക്രീൻ ലോക്കും നൽകേണ്ടതുണ്ട്.
കോൺടാക്റ്റ്‌ലെസ് പേയ്‌മെന്റുകൾക്കായി യൂസേഴ്സ് അവരുടെ ഡിവൈസിലും എൻഎഫ്സി ഫീച്ചറുകൾ ആക്റ്റിവേറ്റ് ചെയ്യണം. ഗൂഗിൾ പേയിൽ ഉടൻ ലഭ്യമാകുന്ന കൂടുതൽ ഫീച്ചറുകളെക്കുറിച്ച് മനസിലാക്കാൻ തുടർന്ന് വായിക്കുക.

ഫോണിലെ ഡ്യൂപ്ലിക്കേറ്റ് കോൺടാക്റ്റുകൾ തലവേദനയാകുന്നോ? ഇതാ പരിഹാരംഫോണിലെ ഡ്യൂപ്ലിക്കേറ്റ് കോൺടാക്റ്റുകൾ തലവേദനയാകുന്നോ? ഇതാ പരിഹാരം

ഗൂഗിൾ

ഗൂഗിൾ പേയുടെ പുതിയ വാലറ്റ് ജിമെയിലിൽ നിന്നുള്ള പാസുകൾ ഓട്ടോമാറ്റിക്കായി ആഡ് ചെയ്യും. കൂടാതെ, യൂസേഴ്സിന് ഒരു പർച്ചേസ് റിവ്യൂ ഓപ്ഷനും ലഭ്യമാകും. ഇത് വഴി ഓരോ പർച്ചേസുകൾക്കും ശേഷം ട്രാൻസാക്ഷൻ ഡിറ്റെയിൽസ് കാണാൻ കഴിയും. ഉപയോക്താക്കൾക്ക് ലഭ്യമായ പാസുകളെക്കുറിച്ച് അപ്ഡേറ്റ് ചെയ്യുന്ന ഒരു ഓപ്ഷനും ഉണ്ടാകും പുതിയ അപ്ഡേറ്റിനൊപ്പം ലഭ്യമാകും. പുറത്ത് വന്ന സ്ക്രീൻഷോട്ടുകളിൽ നിന്നുമാണ് ഇത്രയും വിവരങ്ങൾ ലഭ്യമായത്.

പുതിയ ഫീച്ചറുകൾ എപ്പോൾ ലഭ്യമാകും?

പുതിയ ഫീച്ചറുകൾ എപ്പോൾ ലഭ്യമാകും?

മുകളിൽ പറഞ്ഞ പുതിയ ഫീച്ചറുകൾ എപ്പോൾ ലഭ്യമാകുമെന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ല. ഫീച്ചറുകൾ സംബന്ധിച്ച വിവരങ്ങൾ ഒന്നും തന്നെ ഗൂഗിൾ ഔദ്യോഗികമായി പങ്ക് വയ്ക്കുകയും ചെയ്തിട്ടില്ല. അതിനാൽ തന്നെ ഫീച്ചറുകൾ എന്ന് ലഭ്യമാകുമെന്ന കാര്യം ഉറപ്പിച്ച് പറയാനും വയ്യ. കൂടുതൽ അപ്ഡേറ്റുകൾ പുറത്ത് വരുന്നത് വരെ കാത്തിരിക്കാൻ മാത്രമാണ് ഇപ്പോൾ യൂസേഴ്സിനോട് പറയാൻ ഉള്ളത്.

ലാപ്ടോപ്പ് അമിതമായി ചൂടാകുന്നത് എന്തുകൊണ്ട്, പരിഹാരം എന്തൊക്കെലാപ്ടോപ്പ് അമിതമായി ചൂടാകുന്നത് എന്തുകൊണ്ട്, പരിഹാരം എന്തൊക്കെ

യൂസർ എക്സ്പീരിയൻസ്

കൂടാതെ, യൂസർ എക്സ്പീരിയൻസ് മെച്ചപ്പെടുത്തുന്നതിനായി, ഗൂഗിൾ ഫോർ ഇന്ത്യ 2021 ഇവന്റിൽ ഗൂഗിൾ പേ നിരവധി അപ്‌ഡേറ്റുകൾ പ്രഖ്യാപിച്ചിരുന്നു. ആപ്പിനുള്ളിൽ തന്നെ ഏത് ബില്ലുകളും വിഭജിക്കാൻ അനുവദിക്കുന്ന ഫീച്ചറായിരുന്നു അന്നത്തെ പ്രഖ്യാപനത്തിലെ ഹൈലൈറ്റ്. ഇത് കൂടാതെ, ഡിജിറ്റൽ പേയ്‌മെന്റ് ആപ്ലിക്കേഷൻ, തങ്ങളുടെ യൂസേഴ്സിനെ അവരുടെ മൊബൈൽ, വൈദ്യുതി, ഡിടിഎച്ച് / കേബിൾ ടിവി, ഫാസ്റ്റ് ടാഗ്, ക്രെഡിറ്റ് കാർഡ് ബിൽ, ഗ്യാസ് സിലിണ്ടർ, ബ്രോഡ്‌ബാൻഡ് എന്നിവ പോലെയുള്ള മറ്റ് പേയ്‌മെന്റുകളും നടത്താൻ അനുവദിക്കുന്നു.

ഗൂഗിൾ പേ ടാപ് ടു പേ ഫീച്ചർ

ഗൂഗിൾ പേ ടാപ് ടു പേ ഫീച്ചർ

ഗൂഗിൾ പേ അടുത്തിടെ പ്രഖ്യാപിച്ച മറ്റൊരു യൂസ്ഫുൾ ഫീച്ചർ ആണ് ടാപ് ടു പേ. ഈ ഫീച്ചർ പണമിടപാട് കൂടുതൽ എളുപ്പമാക്കുന്നു. പൈൻ ലാബുമായി സഹകരിച്ചാണ് ഗൂഗിൾ പേ പുതിയ ഫീച്ചർ കൊണ്ട് വന്നിരിക്കുന്നത്. യുപിഐ വഴി നടത്തുന്ന ഇൻസ്റ്റന്റ് ഡിജിറ്റൽ പേയ്‌മെന്റിന്റെ സ്റ്റെപ്പുകൾ കുറയ്ക്കുകയാണ് ഗൂഗിൾ പേ ചെയ്യുന്നത്. ടാപ്പ് ടു പേ ഫീച്ചർ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്കും ഗൂഗിൾ പേ ലഭ്യമാക്കിയിട്ടുണ്ട്.

സ്മാർട്ട്ഫോണിൽ നിന്നും ഫേസ്ബുക്കിലേക്ക് എച്ച്ഡി വീഡിയോ അപ്ലോഡ് ചെയ്യുന്നതെങ്ങനെസ്മാർട്ട്ഫോണിൽ നിന്നും ഫേസ്ബുക്കിലേക്ക് എച്ച്ഡി വീഡിയോ അപ്ലോഡ് ചെയ്യുന്നതെങ്ങനെ

ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ

പൈൻ ലാബ്സ് ആൻഡ്രോയിഡ് പിഒഎസ് ടെർമിനലുകൾ ഉപയോഗിച്ചാണ് ഇടപാടുകൾ നടത്തുന്നത്. എൻഎഫ്സി ആക്റ്റിവേറ്റ് ചെയ്ത ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉള്ള ഏതൊരു യൂസറിനും ഈ സൌകര്യം ലഭ്യമാകും. അപ്ഡേറ്റിനൊപ്പമാണ് പുതിയ ഫീച്ചർ യൂസേഴ്സിന് ലഭ്യമാകുന്നത്. ഇപ്പോൾ ഈ സൌകര്യം കിട്ടാത്തവർക്ക് അടുത്ത ഘട്ടങ്ങളിലായി ടാപ് ടു പേ ഫീച്ചർ ലഭ്യമാകും. ഗൂഗിൾ പേയിൽ ടാപ് ടു പേ ഫീച്ചർ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് അറിയാൻ തുടർന്ന് വായിക്കുക.

ടാപ് ടു പേ ഉപയോഗിക്കുന്നത് എങ്ങനെ?

ടാപ് ടു പേ ഉപയോഗിക്കുന്നത് എങ്ങനെ?

പേയ്‌മെന്റ് നടത്താൻ ഗൂഗിൾ പേ ഉപയോക്താക്കൾ പിഒഎസ് ടെർമിനലിൽ അവരുടെ സ്മാർട്ട് ഫോൺ ടാപ്പ് ചെയ്യണം. ഇതിൽ പുതിയ ഫീച്ചർ ഉണ്ടായിരിക്കും.
യുപിഐ പിൻ ഉപയോഗിച്ച് ഫോണിൽ നിന്നും പേയ്‌മെന്റ് ഓതന്റിക്കേഷൻ നൽകുക.
യുപിഐ പിൻ നൽകി കഴിഞ്ഞാൽ, ഇടപാട് തടസമില്ലാതെ നടക്കും. ഇതിന് ഇന്റർനെറ്റ് കണക്റ്റിവിറ്റി ആവശ്യമാണ് എന്ന കാര്യം മറക്കരുത്.

ആൻഡ്രോയിഡിൽ ലൊക്കേഷൻ ട്രാക്കിങ് ഡിസേബിൾ ചെയ്യാംആൻഡ്രോയിഡിൽ ലൊക്കേഷൻ ട്രാക്കിങ് ഡിസേബിൾ ചെയ്യാം

Best Mobiles in India

English summary
The demand for payment applications is increasing day by day. People use digital payment methods regardless of village or city. It was during the covid period that the acceptance of UPI-based payment facilities increased. Google Pay is currently one of the most used digital payment applications in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X