നോക്കിയ 8.1ന് 7000 രൂപ വിലക്കിഴിവ്..!

By Gizbot Bureau
|

ഈയിടെയായി സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് നിരവധി പുതിയ ഓഫറുകള്‍ പ്രഖ്യാപിക്കുകയാണ്. അതായത് ഉപയോക്താക്കളെ ആകര്‍ഷിക്കാനായി നിലവിലുളള ഫോണ്‍ വില കുറച്ചിരിക്കുകയാണ് പല സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളും.

 
നോക്കിയ 8.1ന് 7000 രൂപ വിലക്കിഴിവ്..!

ഇതേ പാത പിന്തുടരുകയാണ് എച്ച്എംഡി ഗ്ലോബലും. അതായത് ഈ അടുത്തിടെ ഇറങ്ങിയ നോക്കിയ സ്മാര്‍ട്ട്‌ഫോണുകള്‍ക്കും കമ്പനി ആകര്‍ഷകമായ രീതിയില്‍ വില കുറച്ചിരുന്നു. ഇപ്പോള്‍ വില കുറച്ചിരിക്കുന്ന ഫോണാണ് നോക്കിയ 8.1.

നോക്കിയ 8.1ന് 7000 രൂപയാണ് വില കുറച്ചിരിക്കുന്നത്. നിലവില്‍ ഈ ഉപകരണം 19,999 രൂപയ്ക്ക് ലഭ്യമാകും.

ഇന്ത്യയില്‍ നോക്കിയ 8.1ന്റെ വിലക്കിഴിവ്

ഇന്ത്യയില്‍ നോക്കിയ 8.1ന്റെ വിലക്കിഴിവ്

ബേസ് വേരിയന്റായ നോക്കിയ 8.1, 4ജിബി റാം/ 64ജിബി സ്‌റ്റോറേജിന് 19,999 രൂപയാണ്. ഇത് നോക്കിയുടെ ഔദ്യോഗിക ഓണ്‍ലൈന്‍ സ്‌റ്റോറിലാണ് ഈ വില. കഴിഞ്ഞ വര്‍ഷം ഇറങ്ങിയപ്പോള്‍ ഫോണിന്റെ വില 26,999 രൂപയായിരുന്നു. എന്നാല്‍ ഹൈ-എന്‍ഡ് വേരിയന്റായ നോക്കിയ 8.1 (6ജിബി റാം, 128ജിബി സ്‌റ്റോറേജ്) ന് 22,999 രൂപയാണ്. ഈ ഫോണ്‍ 29,999 രൂപയ്ക്കാണ് വിപണിയില്‍ എത്തിയത്.

എന്നാല്‍ ആമസോണില്‍ നോക്കിയ 8.1ന്റെ ബേസ് വേരിയന്റിന് 19,250 രൂപയും ഹൈ-എന്‍ഡ് വേരിയന്റിന് 23,850 രൂപയുമാണ്.

നോക്കിയ 8.1ന്റ മറ്റു ഓഫറുകള്‍

നോക്കിയ 8.1ന്റ മറ്റു ഓഫറുകള്‍

7000 രൂപ ഡിസ്‌ക്കൗണ്ടിനു പുറമേ മറ്റു ആകര്‍ഷകമായ ഓഫറുകളും നോക്കിയ ഫോണിന് നല്‍കിയിട്ടുണ്ട്. അതായത് ഈ ഫോണ്‍ വാങ്ങുന്നവര്‍ക്ക് 4000 രൂപ വില മതിക്കുന്ന ഗിഫ്റ്റ് കാര്‍ഡും 'MATCHDAYS' എന്ന പ്രോമോ കോഡ് ഉപയോഗിച്ചുളള വണ്‍-ടൈം സ്‌ക്രീന്‍ മാറ്റവും ലഭിക്കുന്നു. കൂടാതെ ഒന്‍പത് മാസത്തെ നോ കോസ്റ്റ് ഇഎംഐയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എയര്‍ടെല്‍ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് 1TB 4ജി ഡേറ്റ 199 രൂപയ്ക്ക് ലഭിക്കുന്നു. എന്നാല്‍ പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്ക് 120ജിബി അധിക ഡേറ്റ, ഒരു വര്‍ഷത്തെ ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍, 499 രൂപയ്ക്ക് മൂന്നു മാസത്തെ നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷനും ലഭിക്കുന്നു.

നിങ്ങള്‍ ഇപ്പോള്‍ നോക്കിയ 8.1 വാങ്ങാന്‍ ആഗ്രഹിക്കുന്നോ?
 

നിങ്ങള്‍ ഇപ്പോള്‍ നോക്കിയ 8.1 വാങ്ങാന്‍ ആഗ്രഹിക്കുന്നോ?

നിങ്ങള്‍ നോക്കിയ സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ ഇതാണ് ഏറ്റവും ഉചിതമായ സമയം. 19,999 രൂപ മുതല്‍ നോക്കിയ 8.1 ലഭ്യമാണ്.

Best Mobiles in India

English summary
Nokia 8.1 Gets Price Cut – New Nokia 8.1 Price, Specifications And More

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X