നോക്കിയ ക്യാമറ ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിൽ

By Jibi Deen
|

നിലവിൽ എച്ച്എംഡി ഗ്ലോബലിന്റെ ഉടമസ്ഥതയിലുള്ള നോക്കിയ മൂന്നു സ്മാർട്ട്ഫോണുകൾ മാത്രമാണ് പുനർനിർമ്മിച്ചിരിക്കുന്നത്. വരാനിരിക്കുന്ന മാസങ്ങളിൽ നമുക്ക് കൂടുതൽ കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കാം.

നോക്കിയ ക്യാമറ ആപ്ലിക്കേഷൻ  ഗൂഗിൾ പ്ലേ സ്റ്റോറിൽ

ഇപ്പോൾ, കമ്പനി ഒരു രസകരമായ നീക്കം ചെയ്തു.എച്ച്എംഡി ഗ്ലോബൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ നോക്കിയ സ്മാർട്ട്ഫോണുകളുടെ ക്യാമറ ആപ്ലിക്കേഷൻ ലഭ്യമാക്കി.ഇതിൽ പ്രധാനകാര്യം കമ്പനി പേറ്റന്റ് മൈക്രോസോഫ്റ്റിന് വളരെ അടുത്ത കാലത്തു കൈമാറിയതേയുള്ളൂ .

അതിനാൽ ലൂമിയ ക്യാമറ യു ഐ ഇല്ല പകരം ഹെച് എം ടിയുടെ തന്നെ ക്യാമറ യു ഐ യാണ് ഉള്ളത്.നിങ്ങൾക്ക് നോക്കിയ 3, നോക്കിയ 5, നോക്കിയ 6 എന്നിവ ഉണ്ടെങ്കിൽ, ഈ വാർത്ത വലിയ പ്രാധാന്യം ഇല്ലാത്തതാണ്.

രക്ഷാ ബന്ധന്‍ സ്‌പെഷ്യല്‍: 50% ഓഫറില്‍ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!രക്ഷാ ബന്ധന്‍ സ്‌പെഷ്യല്‍: 50% ഓഫറില്‍ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

ക്യാമറ ആപ്ലിക്കേഷൻ നിങ്ങൾ സ്മാർട്ട്ഫോണുകളിൽ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തതാണെങ്കിലും ഇപ്പോൾ ഒരു ഗുണം കൂടിയുണ്ട്.ഇത് ഗൂഗിൾ പ്ലെ സ്റ്റോറിൽ വന്നതിനാൽ പതിവായി അപ്‌ഡേറ്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കാം.അതുകൊണ്ട് ഉപയോക്താക്കൾക്ക് ഓടിഎ അപ്ഡേറ്റുകൾക്കായി കാത്തിരിക്കേണ്ടി വരില്ല കാരണം ക്യാമറ ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ നിന്ന് നേരിട്ട് അപ്ഡേറ്റ് ചെയ്യാൻ കഴിയും.

മറുവശത്തു,ക്യാമറ അപ്ലിക്കേഷനുകൾ ഡെവലപ്മെന്റ് ചെയ്യുന്നവർക്ക് അവരുടെ സ്വന്തം ആപ്ലിക്കേഷനുകൾ പരിശോധിക്കാനും സാധിക്കും.ഇപ്പോൾ ഈ ആപ്പ് നോക്കിയ അല്ലാത്ത മറ്റു ഹാൻഡ്സെറ്റുകളിൽ ഒരു തേർഡ് പാർട്ടി ആപ്പ് ആയി പ്രവർത്തിക്കുമോ എന്നറിയാൻ കഴിയില്ല.

നോക്കിയ 3, നോക്കിയ 5, നോക്കിയ 6 എന്നിവ നോക്കിയ, ഏഷ്യ, യൂറോപ്പ്, നോർത്ത് ആഫ്രിക്ക, ആഫ്രിക്കയുടെ മറ്റു ചില ഭാഗങ്ങൾ എന്നിവിടങ്ങളിലെ വിപണിയിലെത്തിക്കുന്നുണ്ട്.

അതേസമയം ഹെച് എം ഡിയുടെ ആഭിമുഖ്യത്തിൽ നോക്കിയ 8 പുറത്തിറക്കാൻ ഒരുങ്ങുകയാണ്.ഓഗസ്റ്റ് 16 ന് നോക്കിയ 8 അനാച്ഛാദനം നമുക്ക് കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കാം.

Best Mobiles in India

Read more about:
English summary
Currently, it is not known if the Nokia app will be functional as a third party app on other handsets that are not manufactured by Nokia.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X