പേറ്റിഎം മാള്‍ ഇപ്പോള്‍ 10 പ്രാദേശിക ഭാഷകള്‍ പിന്തുണയ്ക്കുന്നു!
പേറ്റിഎം മാളിനെ കുറിച്ച് അറിയാത്തവരായി ഇപ്പോള്‍ ആരും തന്നെ ഇല്ല. അലീബാബയുടെ പിന്തുണയുളള പേറ്റിഎം മാള്‍ ഇപ്പോള്‍ പത്ത് പ്രാദേശിക ഭാഷകള്‍ പിന്തുണയ്ക്കുന്നു. 30 മുതല്‍ 40% വരെയുളള ഉപഭോക്താക്കളുടെ വര്‍ദ്ധനവ് എന്ന ഉദ്ദേശത്തിലാണ് ഈ സെവിധാനം.

എന്നാല്‍ ഇതിനു മുന്‍പ് ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇംഗ്ലീഷ് ഭാഷയില്‍ മാത്രമായിരുന്നു. മറ്റു ഈകൊമേഴ്‌സ് സൈറ്റുകളുമായി മത്സരം നടത്തിയാണ് ഈ പ്ലാറ്റ്‌ഫോം ചെറുകട നഗരങ്ങളിലും പട്ടണങ്ങളിലും 60% വില്‍പന നടത്തി മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്.
ആപ്ലിക്കേഷന്റെ പ്രാദേശിക ഭാഷ സമ്പര്‍ക്കമുഖം നമ്മേ ടയര്‍ രണ്ടാമന്‍ ടയര്‍ മൂന്നാമന്‍ നഗരങ്ങളിലേക്ക് ആകര്‍ഷിക്കും. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഇഷ്ടാനുസരണം അവരുടെ ഭാഷയില്‍ ഷോപ്പിങ്ങ് ചെയ്യാന്‍ കഴിയും. ഇത് ഞങ്ങളുടെ പങ്കാളിത്ത റീട്ടെയിലര്‍മാരെ പുതിയ ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ സഹായിക്കും എന്നാണ് പേറ്റിഎം മാള്‍ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ ആയ അമിത് സിന്‍ഹ പറയുന്നത്.

ഈ ആന്‍ഡ്രോയിഡ് ആപ്പ് ഇപ്പോള്‍ ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക്, ഗുജറാത്തി, മറാത്തി, ബംഗാളി, മലയാളം, ഒറിയ, പഞ്ചാബി എന്നീ ഭാഷകളാണ് പിന്തുണയ്ക്കുന്നത്.


Click it and Unblock the Notifications