ഈ സ്മാര്‍ട്ട്‌ഫോണ്‍ ആപ്പിലൂടെ നിങ്ങളുടെ രക്തസമ്മര്‍ദ്ദം അറിയാം

Posted By: Samuel P Mohan

രക്തസമ്മര്‍ദ്ദം ഇപ്പോള്‍ മിക്ക ആളുകളിലും കണ്ടു വരുന്ന അസുഖമാണ്. രക്ത ധമനികളിലൂടെ ഒഴുകുന്ന രക്തം ധമനികളുടെ ഭിത്തിയില്‍ ലംബമായി ചെലുത്തുന്ന സമ്മര്‍ദ്ധമാണ് രക്തസമ്മര്‍ദ്ധം.

ഈ സ്മാര്‍ട്ട്‌ഫോണ്‍ ആപ്പിലൂടെ നിങ്ങളുടെ രക്തസമ്മര്‍ദ്ദം അറിയാം

ഇന്ത്യന്‍ വംശജരായവര്‍ ഉള്‍പ്പെടെയുളള ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ പുതിയൊരു ആപ്ലിക്കേഷനും ഹാര്‍ഡ്വയറും വികസിപ്പിച്ചെടുത്തു. അതായത് നിലവിലുളള ഉപകരണങ്ങളെ അപേക്ഷിച്ച് ഇതിലൂടെ വളരെ കൃത്യതയോടെ രക്തസമ്മര്‍ദ്ദം അളക്കാന്‍ സാധിക്കും. അമേരിക്കന്‍ മിഷഗണ്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ സംഖമാണ് ഇത് കണ്ടു പിടിച്ചത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

രണ്ട് സെന്‍സറുകള്‍ ഉപയോഗിക്കുന്നു

ഇതില്‍ രണ്ട് സെന്‍സറുകള്‍ ഉപയോഗഹിക്കുന്നു, അതായത് ഒപ്ടിക്കല്‍ സെന്‍സറിനു മുകളില്‍ ഒരു ഫോഴ്‌സ് സെന്‍സര്‍ എന്നിങ്ങനെ. ഫോണിന്റെ പിന്‍ഭാഗത്ത് ഒരു സെന്റിമീറ്റര്‍ കട്ടിയുളള കേസിലാണ് സെന്‍സര്‍ യൂണിറ്റും മറ്റും സൂക്ഷിച്ചിരിക്കുന്നത്. നിങ്ങള്‍ ആപ്പ് തുറന്ന ശേഷം സെന്‍സര്‍ യൂണിറ്റിനെതിരെ നിങ്ങളുടെ വിരല്‍ അമര്‍ത്തുക.

വളരെ എളുപ്പത്തില്‍ ചെയ്യാന്‍ സാധിക്കും

കാലാകാലങ്ങളില്‍ വിരല്‍ മര്‍ദ്ദനം പ്രയോഗിക്കാന്‍ ഉപയോക്താക്കള്‍ക്ക് ഉചിതമായിരുന്നോ എന്നറിയാന്‍ ഒരു പ്രധാന ഉദ്ദേശ്യം ഉണ്ടായിരുന്നു, എംഎസ്‌യു പ്രൊഫസര്‍ രാമകൃഷ്ണ മുക്കാമല പറഞ്ഞു. ഒന്നോ രണ്ടോ പ്രാവശ്യം ഇതു ചെയ്തു കഴിഞ്ഞാല്‍ പിന്നെ എളുപ്പത്തില്‍ ചെയ്യാന്‍ സാധിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫോണ്‍ ചാര്‍ജ്ജ് ചെയ്യുമ്പോള്‍ പൊട്ടിത്തെറിക്കുന്നതിനുളള കാരണങ്ങള്‍

എയിഡ്‌സ് കണ്ടെക്കാന്‍ മൊബൈല്‍ ആപ്പ്

അമേരിക്കയിലെ പ്രൊഫസര്‍മാര്‍ യിഡ്‌സ്, സിഫിലിസ് എന്നീ രോഗങ്ങൾ കണ്ടെത്താൻ കഴിയുന്ന ഒരു മൊബൈൽ ആപ്പുമായി എത്തിയിരുന്നു. സ്മാർട്ട് ഫോണിൽ ഘടിപ്പിച്ച ഉപകരണത്തിന്റെ സഹായത്തോടെയാണ് ആപ്പ് രോഗം തിരിച്ചറിയുക. എച്ച്.ഐ.വിയുടെ കാര്യത്തിൽ സംവേദനക്ഷമത 100 ശതമാനവും വ്യക്തത 87 ശതമാനവും ആയിരുന്നു.

സിഫിലിസിന്റെ കാര്യത്തിൽ സംവേദനക്ഷമത 92-100 ശതമാനം വ്യക്തത 79-92 ശതമാനവും ആയിരുന്നു. സിഫിലിസ് അണുബാധ എത്രയും പെട്ടെന്ന് കണ്ടെത്തി ചികിത്സിക്കുന്നത് വഴി ഇതുമൂലമുള്ള മരണം 10 മടങ്ങ് കുറയ്ക്കാൻ കഴിഞ്ഞേക്കുമെന്ന് കൊളംബിയ യൂണിവേഴ്‌സിറ്റി ബയോ എഞ്ചിനീയറിംഗ് വകുപ്പിലെ ഡോ.ടിഫാനി.ഡബ്ല്യു.ഗുവോ പറഞ്ഞു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
When a smartphone user applies their finger to the sensor, these components physically detect their blood pressure, which can then be interpreted by an algorithm to provide a readout.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot