മങ്ങിയ 'കാഴ്ചകൾ' കണ്ടുമടു​ത്തോ? സെറ്റിങ്സ് മാറ്റിയാൽ മതി; വാട്സ്ആപ്പ് ചിത്രങ്ങൾക്ക് ഇനി ക്വാളിറ്റി കൂട്ടാം

|

വാട്സ്ആപ്പ് (WhatsApp) ഉപയോക്താക്കൾക്ക് ഇപ്പോൾ ഫീച്ചറുകളുടെ ചാകരക്കാലമാണ്. അ‌ടുത്തടുത്ത ദിവസങ്ങളിലായി ഏറെ ആഗ്രഹിച്ച നിരവധി ഫീച്ചറുകൾ ആണ് ഉപയോക്താക്കൾക്ക് വാട്സ്ആപ്പ് സമ്മാനിച്ചിരിക്കുന്നത്. പുത്തൻ കമ്യൂണിറ്റി ഫീച്ചർ, ചാറ്റ് പോൾ ഫീച്ചർ, ഒരു ഗ്രൂപ്പിലെ അ‌ംഗങ്ങളുടെ പരമാവധി എണ്ണം 1024 ആക്കി ഉയർത്തൽ, 32 പേർക്കുവരെ ഒരുമിച്ച് വീഡിയോ കോൾ ചെയ്യാനുള്ള സൗകര്യം, വാട്സ്ആപ്പിലെ ഓൺ​ലൈൻ സ്റ്റാറ്റസ് മറയ്ക്കാനുള്ള ഓപ്ഷൻ തുടങ്ങിയ ഫീച്ചറുകൾ കഴിഞ്ഞ ദിവസങ്ങളിൽ വാട്സ്ആപ്പ് പുറത്തിറക്കിയിരുന്നു.

ഏതുകാര്യവും എളുപ്പത്തിൽ സാധ്യമാക്കും

ഇതിനു പിന്നാലെയാണ് വാട്സ്ആപ്പ് ഉപയോക്താക്കൾ ഏറെ നാളായി നേരിട്ടുകൊണ്ടിരുന്നു ഒരു പ്രശ്നത്തിനുള്ള പരിഹാരം കൂടി വാട്സ്ആപ്പ് ഇപ്പോൾ അ‌വതരിപ്പിച്ചിരിക്കുന്നത്. ഏതുകാര്യവും എളുപ്പത്തിൽ സാധ്യമാക്കും എന്നതാണ് വാട്സ്ആപ്പിന്റെ ഒരു പ്രത്യേകത. മെസേജിങ്ങിനു പുറമെ മറ്റ് പല ആവശ്യങ്ങൾക്കുമായി നാം വാട്സ്ആപ്പ് ഉപയോഗിക്കുന്നതും ഈ പ്രത്യേകതകൊണ്ടു കൂടിയാണ്. ചിത്രങ്ങൾ ​കൈമാറാൻ ഉൾപ്പെടെ വാട്സ്ആപ്പിൽ ഈസിയായി സാധിക്കും.

ആരവിടെ, ആഘോഷം തുടങ്ങട്ടെ! ആഗ്രഹിച്ച ഫീച്ചർ ഇങ്ങെത്തി; ഇനി വാട്സ്ആപ്പിൽ അ‌ദൃശ്യരാകാംആരവിടെ, ആഘോഷം തുടങ്ങട്ടെ! ആഗ്രഹിച്ച ഫീച്ചർ ഇങ്ങെത്തി; ഇനി വാട്സ്ആപ്പിൽ അ‌ദൃശ്യരാകാം

ക്വാളിറ്റി വളരെ കുറവായതിനാൽ

എന്നാൽ വാട്സ്ആപ്പിലൂടെ അ‌യയ്ക്കുന്ന ചിത്രങ്ങൾക്ക് ക്വാളിറ്റി വളരെ കുറവായതിനാൽ കാണാം എന്നതിനപ്പു​റം എന്തെങ്കിലും ഔദ്യോഗിക ആവശ്യങ്ങൾക്കുൾപ്പെടെ ഈ ചിത്രങ്ങൾ ഉപയോഗിക്കുന്നതിൽ ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഡോക്യുമെന്റായി അ‌യയ്ക്കുന്നത് ഉൾപ്പെടെയുള്ള ബദൽ മാർഗങ്ങളാണ് ഈ പ്രതിസന്ധി മറികടക്കാൻ ആളുകൾ ​ഉപയോഗിച്ചിരുന്നത്. എന്നാൽ ഡോക്യുമെന്റായി അ‌യയ്ക്കുക എന്നതും അ‌വ കാണുക എന്നതും സാധാരണ ചിത്രം അ‌യയ്ക്കുകയും കാണുകയും ചെയ്യുന്ന അ‌ത്ര സുഗമമല്ല.

കൂടുതൽ ചടങ്ങ്

സാധാരണ വാട്സ്ആപ്പിൽ ഒരു ചിത്രം അ‌യയ്ക്കുന്നതിലും കൂടുതൽ ചടങ്ങ് ഡോക്യുമെന്റായി ചിത്രങ്ങൾ അ‌യയ്ക്കുമ്പോൾ ഉണ്ടാകുന്നു. എങ്കിലും അ‌യയ്ക്കാനുള്ള ഏറ്റവും സുഗമമായ മാർഗം എന്ന നിലയിൽ വാട്സ്ആപ്പിലൂടെ ചിത്രങ്ങൾ കുറഞ്ഞ ക്വാളിറ്റിയിലോ, മറ്റ് സൂത്രപ്പണികൾ ഉപയോഗിച്ചോ ഒക്കെയാണ് ഉപയോക്താക്കൾ ചിത്രങ്ങൾ അ‌യച്ചിരുന്നത്. ഇനി അ‌ത്തരം കുറുക്കുവഴികൾ തേടാതെ സെറ്റിങ്സിൽ വരുത്തുന്ന ചെറിയൊരു മാറ്റത്തിലൂടെ ബെസ്റ്റ് ക്വാളിറ്റിയിൽ വാട്സ്ആപ്പിലൂടെ ചിത്രങ്ങൾ അ‌യയ്ക്കാനുള്ള ഫീച്ചറും വാട്സ്ആപ്പ് ഇപ്പോൾ പുറത്തിറക്കിയിരിക്കുകയാണ്.

തട്ടിപ്പല്ല, ലൈസൻസും പാൻകാർഡുമെല്ലാം ഡൌൺലോഡ് ചെയ്യാൻ വാട്സ്ആപ്പ് മതി; സർക്കാരാണേ സത്യം!തട്ടിപ്പല്ല, ലൈസൻസും പാൻകാർഡുമെല്ലാം ഡൌൺലോഡ് ചെയ്യാൻ വാട്സ്ആപ്പ് മതി; സർക്കാരാണേ സത്യം!

ചാറ്റിങ്ങിനെ കൂടുതൽ മികവുറ്റതാക്കാൻ

ആളുകളുടെ ചാറ്റിങ്ങിനെ കൂടുതൽ മികവുറ്റതാക്കാൻ പുതിയ ഫീച്ചറിലൂടെ വാട്സ്ആപ്പിനു സാധിക്കും. ഉപയോക്താക്കൾക്കും ജോലി എളുപ്പമാകും. ചിത്രങ്ങളുടെ ക്വാളിറ്റി കൂട്ടാൻ ബെസ്റ്റ് ക്വാളിറ്റി, ഓട്ടോ, ഡാറ്റാസേവർ എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളാണ് ഇനിമുതൽ ലഭ്യമാകുക. ഇതിൽ ബെസ്റ്റ് ക്വാളിറ്റി എന്ന ഓപ്ഷൻ ​സെലക്ട് ചെയ്താൽ നിങ്ങൾ അ‌യയ്ക്കുന്ന ചിത്രങ്ങൾ ഏറ്റവും മികച്ച ക്വാളിറ്റിയിൽ മറ്റുള്ളവർക്ക് ലഭിക്കും.

ഡാറ്റ സേവ് ചെയ്തുകൊണ്ട് ചിത്രങ്ങൾ അ‌യയ്ക്കാൻ

ഡാറ്റ സേവ് ചെയ്തുകൊണ്ട് ചിത്രങ്ങൾ അ‌യയ്ക്കാൻ സഹായിക്കുന്നതാണ് ഡാറ്റ സേവർ മോഡ്. നിങ്ങൾ അ‌യയ്ക്കുന്ന ചിത്രം അ‌ത്ര പ്രാധാന്യവും ക്വാളിറ്റിയും ഇല്ലാത്തത് ആണെങ്കിൽ ആ ചിത്രത്തിനായി കൂടുതൽ സ്റ്റോറേജും ഡാറ്റയുമൊക്കെ ചെലവഴിക്കാതെ ​കൈമാറാൻ ഈ ഓപ്ഷനിലൂടെ സാധിക്കും. ഡാറ്റ സേവർ മോഡിൽ കംപ്രസ് ചെയ്താണ് ചിത്രങ്ങൾ അ‌യയ്ക്കപ്പെടുക. ഓട്ടോ ഓപ്ഷൻ മോഡിൽ ചിത്രത്തിന്റെ നിലവാരവും ഡാറ്റയും അ‌നുസരിച്ച് ആണ് ചിത്രങ്ങളുടെ ക്വാളിറ്റി നിർണയിക്കപ്പെടുക.

രാവും പകലും കണ്ണിമ ചിമ്മാതെ രാജ്യംകാത്ത ബഹിരാകാശത്തെ കാവൽക്കാരന് ഇന്ത്യൻ മഹാസമുദ്രത്തിൽ അ‌ന്ത്യവിശ്രമംരാവും പകലും കണ്ണിമ ചിമ്മാതെ രാജ്യംകാത്ത ബഹിരാകാശത്തെ കാവൽക്കാരന് ഇന്ത്യൻ മഹാസമുദ്രത്തിൽ അ‌ന്ത്യവിശ്രമം

ബെസ്റ്റ് ക്വാളിറ്റി ചിത്രങ്ങൾ

ബെസ്റ്റ് ക്വാളിറ്റി ചിത്രങ്ങൾ അയയ്‌ക്കണോ അതോ ഡാറ്റ സേവർ ഓപ്ഷൻ ഉപയോഗിച്ച് അയയ്‌ക്കണോ എന്ന് തീരുമാനിക്കാൻ ഓട്ടോ ഓപ്ഷൻ വാട്സ്ആപ്പിനെ അനുവദിക്കുന്നു. കൂടാതെ നിങ്ങൾ ​വൈ​ഫൈ ആണ് ഉപയോഗിക്കുന്നതെങ്കിൽ ബെസ്റ്റ് ക്വാളിറ്റിയിൽ ചിത്രങ്ങൾ അ‌യയ്ക്കാനും അ‌തല്ല മൊ​ബൈൽ ഡാറ്റയാണ് ഉപയോഗിക്കുന്നതെങ്കിൽ ഡാറ്റ സേവർ മോഡ് ഉപയോഗിച്ച് നിങ്ങളുടെ ഡാറ്റയുടെ ചെലവ് കുറച്ച് ചിത്രങ്ങൾ അ‌യയ്ക്കാനും വാട്സ്ആപ്പിന് ഇനി സാധിക്കും.

സ്റ്റോറേജ് ആൻഡ് ഡാറ്റ

വാട്സ്ആപ്പിന്റെ സെറ്റിങ്സ് ​വിഭാഗത്തിലാണ് ഈ ഓപ്ഷനുകൾ ലഭ്യമാകുക. വാട്സ്ആപ്പ് ഓപ്പൺ ആക്കിയ ശേഷം സെർച്ച് ഓപ്ഷന് സമീപമുള്ള മൂന്നു കുത്തുകളിൽ ക്ലിക്ക് ചെയ്യുക. അ‌വിടെ സെറ്റിങ്സ് ഓപ്ഷൻ കാണാൻ സാധിക്കും. തുടർന്ന് സെറ്റിങ്സിൽ സ്റ്റോറേജ് ആൻഡ് ഡാറ്റ എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക. അ‌വിടെ ഏറ്റവും അ‌വസാന ഓപ്ഷനായി ഫോട്ടോ അ‌പ്ലോഡ് ക്വാളിറ്റി എന്നു കാണാം. അ‌ത് സെലക്ട് ചെയ്യുമ്പോൾ മുകളിൽ പറഞ്ഞ ഓട്ടോ, ബെസ്റ്റ് ക്വാളിറ്റി, ഡാറ്റ സേവർ ഓപ്ഷനുകൾ കാണാം. നിങ്ങളുടെ സൗകര്യാർഥം ഇഷ്ടമുള്ള ഓപ്ഷൻ തെരഞ്ഞെടുക്കുക.

ഐഫോൺ 14 നാടുകടന്നു! ചൈനയിൽനിന്ന് ചെ​​ന്നൈയിലേക്ക്; ഇന്ത്യയിൽ ഐഫോൺ 14 നിർമാണം ആരംഭിച്ച് പെഗാട്രോൺഐഫോൺ 14 നാടുകടന്നു! ചൈനയിൽനിന്ന് ചെ​​ന്നൈയിലേക്ക്; ഇന്ത്യയിൽ ഐഫോൺ 14 നിർമാണം ആരംഭിച്ച് പെഗാട്രോൺ

Best Mobiles in India

English summary
WhatsApp has now released a feature to send images in the best quality through a small change in the settings. WhatsApp will be able to make people's chats better with a new feature. Three options are now available to increase the quality of images: Best Quality, Auto, and Data Saver.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X