നിമിഷങ്ങള്‍ക്കുളളില്‍ പാന്‍ നമ്പര്‍ ലഭിക്കും പണമടക്കാനും സാധിക്കും

Written By:

ഇന്നത്തെ സ്മാര്‍ട്ട്‌ഫോണ്‍ കാലഘട്ടത്തില്‍ ഏതാനും നിമിഷങ്ങള്‍ക്കുളളില്‍ തന്നെ പല ഓണ്‍ലൈന്‍ കാര്യങ്ങളിലും മാറ്റം വരുത്താന്‍ സാധിക്കും. നമ്മുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി വളരെ ഏറെ വേഗതയാണ്.

സാധാരണ ഒരു പാന്‍കാര്‍ഡ് ലഭിക്കണമെങ്കില്‍ ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വരും. എന്നാല്‍ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് മിനിറ്റുകള്‍ക്കുളളില്‍ തന്നെ ഒരു പാന്‍ കാര്‍ഡ് വാഗ്ദാനം ചെയ്യുന്നു.

നിങ്ങള്‍ വിശ്വസിക്കുകയോ ഇല്ലയോ എന്ന് അറിയില്ല ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഒരു ആപ്പ് പുറത്തിറക്കാന്‍ പോകുന്നു. എന്നാല്‍ അത് എപ്പോഴാണ് എത്തുന്നത്, അതിനെ കുറിച്ച് കൂടുതല്‍ അറിയാനായി തുടര്‍ന്നു വായിക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മൊബൈല്‍ ആപ്പ്

ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഈ പുതിയ ആപ്പ് പ്രകാരം നിങ്ങള്‍ക്ക് നിമിഷങ്ങള്‍ക്കുളളില്‍ തന്നെ ടാക്‌സ് അടയ്ക്കാനും കൂടാതെ പാന്‍ നമ്പര്‍ മിനിറ്റുകള്‍ക്കുളളില്‍ തന്നെ ലഭിക്കുകയും ചെയ്യുന്നു.

എന്നാണ് ഈ ആപ്പ് ഇറങ്ങുന്നത്?

ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഉടന്‍ തന്നെ ഈ ആപ്പ് പുറത്തിറക്കുന്നതാണ്. ധനകാര്യ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചാലുടന്‍ തന്നെ ഇത് പ്രാവര്‍ത്തികമാകുകയും ചെയ്യും.

ആധാര്‍ ഉപയോഗിച്ച് E-KYC സര്‍ട്ടിഫിക്കേഷന്‍

 

പ്രതി വര്‍ഷം 2.5 കോടി പാന്‍കാര്‍ഡ് ആപ്ലിക്കേഷനുകള്‍

സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഓരോ വര്‍ഷവും 2.5 കോടി പാന്‍കാര്‍ഡ് ആപ്ലിക്കേഷനുകളാണ് ലഭിക്കുന്നത്. നിലവില്‍ 25 കോടി ജനങ്ങള്‍ക്ക് പാന്‍കാര്‍ഡ് ഉണ്ട്.

പാന്‍കാര്‍ഡ് നിര്‍ബന്ധമാണ്

ഇന്ന് പ്രൈവറ്റ് കമ്പനിയിലെ എല്ലാ വര്‍ക്കും പാന്‍കാര്‍ഡ് നിര്‍ബന്ധമാണ്. 50,000 രൂപയ്ക്കു മുകളില്‍ പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നവര്‍ക്കും പാന്‍കാര്‍ഡ് നിര്‍ബന്ധമാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The Central Board of Direct Taxes is working on a project that would help people and entities currently outside the taxation system get their PANs in real-time, within minutes.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot