ക്രിമിനൽ പശ്ചാത്തലമുള്ളവരെ അകറ്റി നിർത്താം; ടിൻഡറിൽ ഇനി പശ്ചാത്തല പരിശോധനയും

|

രാജ്യത്ത് ഏറ്റവും പ്രചാരമുള്ള ഡേറ്റിങ് ആപ്പ് ആണ് ടിൻഡർ. ടിൻഡർ വഴിയുള്ള ഡേറ്റിങ് കൂടുതൽ സുരക്ഷിതമാക്കാൻ ഉള്ള പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ടിൻഡർ വഴി പരിചയപ്പെടുന്നവരുമായി ആദ്യ ഡേറ്റിങിന് പോകുന്നതിന് മുമ്പ് അവരുടെ പശ്ചാത്തലം പരിശോധിക്കാൻ സഹായിക്കുന്നതാണ് പുതിയ സംവിധാനം. സ്ട്രീംലൈൻ ചെയ്‌തതും ചെലവ് കുറഞ്ഞതുമായ ബാക്ക്ഗ്രൌണ്ട് പരിശോധനകൾ നടത്തുന്ന സ്റ്റാർട്ടപ്പ് ആണ് ഗാർബോ. ഗാർബോയുമായി ടിൻഡർ ബുധനാഴ്ച പുതിയ പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് യൂസേഴ്സിനായി പുതിയ ഫീച്ചർ കൊണ്ട് വന്നത്.

 

ടിൻഡർ

ടിൻഡർ ഉപയോക്താക്കൾക്ക് ടിൻഡർ ആപ്പ് വഴി തന്നെ ഗാർബോയുടെ സേവനം ആക്സസ് ചെയ്യാം. കൂടാതെ ടിൻഡർ ഓരോ ഉപയോക്താവിനും രണ്ട് സൗജന്യ ബാക്ക്ഗ്രൌണ്ട് പരിശോധനകൾ ഓഫർ ചെയ്യുന്നുണ്ട്. അതിന് ശേഷം, ഒരു സെർച്ചിന് 2.50 ഡോളർ നൽകേണ്ടി വരും. കൂടാതെ പ്രോസസിങ് ഫീസും ഈടാക്കും. പണം നൽകിയുള്ള സേവനം ആണെങ്കിലും ഏറെ ഉപയോഗപ്രദമായ ഫീച്ചർ എന്ന് പറയേണ്ടി വരും. പ്രത്യേകിച്ചും അപരിചിതരുമായി ഡേറ്റിങ് നടത്തുമ്പോൾ.

മെസേജ് ഫോർവേഡിങിന് കൂടുതൽ നിയന്ത്രണവുമായി വാട്സ്ആപ്പ്മെസേജ് ഫോർവേഡിങിന് കൂടുതൽ നിയന്ത്രണവുമായി വാട്സ്ആപ്പ്

ഉപയോക്തൃ സുരക്ഷ

ഉപയോക്തൃ സുരക്ഷ കണക്കിലെടുത്താണ് ബാക്ക്ഗ്രൌണ്ട് പരിശോധനയ്ക്ക് അവസരം നൽകാനുള്ള തീരുമാനമെന്ന് ടിൻഡറിന്റെ മാത്യ കമ്പനിയായ മാച്ച് ഗ്രൂപ്പിന്റെ സുരക്ഷാ വിഭാഗത്തിന്റെ മേധാവി ട്രേസി ബ്രീഡൻ പറഞ്ഞു. " സങ്കീർണ്ണമായ, ബുദ്ധിമുട്ടുള്ള ഒരു സാഹചര്യത്തിലേക്ക് ചുവട് വയ്ക്കാൻ ആരും ഒരിക്കലും ആഗ്രഹിക്കുന്നില്ല. സുരക്ഷ വളരെ ബുദ്ധിമുട്ടേറിയ വിഷയം കൂടിയാണ്. " ട്രേസി ബ്രീഡൻ പറയുന്നു.

ടിൻഡർ സ്വകാര്യത
 

ടിൻഡർ എല്ലാ സ്വകാര്യതാ നിയമങ്ങളും പാലിക്കുമെന്നും ഗാർബോയുമായി ഉപയോക്തൃ വിവരങ്ങൾ കൈമാറില്ലെന്നും ബ്രീഡൻ പറയുന്നു. കൂടാതെ, ടിൻഡർ ഉപയോക്താക്കൾക്ക് പ്ലാറ്റ്‌ഫോമിൽ അവരുടെ വിവരങ്ങൾ എത്രത്തോളം പങ്കിടണമെന്ന് തീരുമാനിക്കാനും കഴിയും. ഒരു ഉപയോക്താവ് ഗാർബോ സെർച്ച് നടത്തുകയും അക്രമാസക്തമായ കുറ്റകൃത്യങ്ങളുടെ ചരിത്രം കണ്ടെത്തുകയും ചെയ്താൽ, അവർക്ക് അത് ടിൻഡറിൽ റിപ്പോർട്ട് ചെയ്യാനും കഴിയുമെന്നും ട്രേസി ബ്രീഡൻ പറഞ്ഞു.

ടെലഗ്രാമിലെ ഈ അടിപൊളി ഫീച്ചർ ഇനി വാട്സ്ആപ്പിലുംടെലഗ്രാമിലെ ഈ അടിപൊളി ഫീച്ചർ ഇനി വാട്സ്ആപ്പിലും

ഗാർബോ

ഒരു വ്യക്തിയുടെ പേര് പോലെ ഏതാനും വിവരങ്ങൾ ഉപയോഗിച്ച് അയാളെക്കുറിച്ചുള്ള പൊതു രേഖകൾ കണ്ടെത്താൻ കഴിയുന്ന സേവനമാണ് ഗാർബോ. പരിശോധന നടത്തി ആ വ്യക്തിയുമായി ബന്ധപ്പെട്ട് കണ്ടെത്താൻ കഴിയുന്ന പൊതു രേഖകൾ ഗാർബോയിൽ പ്രദർശിപ്പിക്കും. ഇതിൽ അറസ്റ്റുകളുടെയും ശിക്ഷകളുടെയും രേഖകൾ ഉണ്ടായിരിക്കും. അത് പോലെ തന്നെ ലൈംഗിക കുറ്റവാളികളുടെ രജിസ്ട്രി റെക്കോർഡുകളും ഗാർബോ പ്രദർശിപ്പിക്കും.

കമ്മ്യൂണിറ്റി

എന്നാൽ ഗാർബോയിൽ ലഭിക്കാത്ത ചില വിവരങ്ങൾ ഉണ്ട്. പ്രത്യേകിച്ച് ഈ സേവനം ആരുടെയെങ്കിലും വീട്ട് ആഡ്രസ് പ്രദർശിപ്പിക്കില്ല, മയക്ക് മരുന്ന് കൈവശം വയ്ക്കൽ, അലഞ്ഞ് തിരിയൽ എന്നിവയുമായി ബന്ധപ്പെട്ട പൊതു രേഖകൾ ഗാർബോ ആപ്ലിക്കേഷനിൽ പ്രദർശിപ്പിക്കില്ല. ചില രാജ്യങ്ങളിലെ ചില കമ്മ്യൂണിറ്റികളുമായി ബന്ധപ്പെട്ട് മോശം പ്രതിശ്ചായവത്കരണത്തിന് കാരണമാകും എന്നതിനാലാണ് ഇത്.

ആമസോൺ പ്രൈം മെമ്പർഷിപ്പ് ഒഴിവാക്കണോ?, ചെയ്യേണ്ടത് ഇത്രമാത്രംആമസോൺ പ്രൈം മെമ്പർഷിപ്പ് ഒഴിവാക്കണോ?, ചെയ്യേണ്ടത് ഇത്രമാത്രം

പശ്ചാത്തല പരിശോധന

ഉപയോക്താക്കളുമായി മാച്ച് ചെയ്യുന്ന യൂസേഴ്സിന്റെ പ്രൊഫൈലുമായി ബന്ധപ്പെട്ടുള്ള പരിശോധന ഏറെ ഉപകാരപ്രദമാണ്. അക്രമാസക്തവും ക്രിമിനൽ പശ്ചാത്തലം ഉള്ള ഉപയോക്താക്കളെ നിയന്ത്രിക്കാൻ കഴിയുന്നു എന്നതിനാൽ ആണിത്. പശ്ചാത്തല പരിശോധന നടത്താൻ ഗാർബോയ്ക്ക് ഒരു വ്യക്തിയെക്കുറിച്ചുള്ള കുറച്ച് വിവരങ്ങൾ മാത്രമേ ആവശ്യമുള്ളൂ എന്നതും പ്രത്യേകതയാണ്. പരമ്പരാഗത രീതിയിൽ ആരുടെയെങ്കിലും പശ്ചാത്തല പരിശോധന നടത്താൻ വരുന്ന ഉയർന്ന ചിലവും ഉണ്ടാകുന്നില്ല.

ഗാർബോ ടൂൾ

ഗാർബോയുടെ ടൂൾ ചെലവ് കുറഞ്ഞതും ആളുകളെ ഏഡ്യുക്കേറ്റ് ചെയ്യാൻ സഹായിക്കുന്നതും ആണെന്ന് ഗാർബോ സ്ഥാപക കാത്റിൻ കോസ്മിഡെസ് പറയുന്നു. ഉപയോക്താക്കൾ ദോഷകരമായ സാഹചര്യത്തിലാണെങ്കിൽ പ്ലാറ്റ്ഫോം അവർക്ക് പല തരം റിസോർഴ്സുകളിലേക്ക് ആക്സസ് നൽകും. പശ്ചാത്തല പരിശോധനയിൽ നിന്ന് അവർക്ക് ലഭിക്കുന്ന വിവരങ്ങൾ എങ്ങനെ മനസിലാക്കണമെന്നും ഉപയോഗിക്കണമെന്നും യൂസേഴ്സിന് അവബോധം നൽകുകയും ചെയ്യും. " അക്രമാസക്തമോ ഹാനികരമോ ആയ പെരുമാറ്റത്തിന്റെ ചരിത്രം ഭാവിയിലെ ദുരുപയോഗത്തിന്റെ സൂചകമാകാം, ഒരാളുടെ ക്രിമിനൽ ചരിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ ആക്‌സസ് ചെയ്യാൻ കഴിയുന്നത് ആളുകൾക്ക് സ്വയം പരിരക്ഷിക്കുന്നതിന് കൂടുതൽ അറിവ് നൽകുന്നു," കോസ്മിഡെസ് പറയുന്നു.

വാട്സ്ആപ്പ് വോയിസ് നോട്ട് റെക്കോർഡ് ചെയ്യുന്നതിനിടയ്ക്ക് നിർത്താം, വീണ്ടും തുടരാംവാട്സ്ആപ്പ് വോയിസ് നോട്ട് റെക്കോർഡ് ചെയ്യുന്നതിനിടയ്ക്ക് നിർത്താം, വീണ്ടും തുടരാം

Best Mobiles in India

Read more about:
English summary
Tinder is the most popular dating app in the country. Tinder has introduced a new system to make dating through Tinder more secure. The new system will allow people you meet through Tinder to check their background before going on their first date. Tinder on Wednesday announced a new partnership with Garbo.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X