പുതിയ വാട്സ്ആപ്പ് ഫീച്ചർ ആള് ഉപകാരിയാ, പ്രത്യേകിച്ച് 'കൊടുക്കൽ വാങ്ങലിന്റെ' കാര്യത്തിൽ!
മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് തങ്ങളുടെ പ്ലാറ്റ്ഫോം കൂടുതൽ യൂസർ ഫ്രണ്ട്ലി ആക്കുന്നതിനായി പുതിയ ഫീച്ചറുകൾ നിരന്തരം കൊണ്ടുവന്നുകൊണ്ടിരിക്കുകയാണ്. നിങ്ങൾ വാട്സ്ആപ്പ് ഉപയോഗിക്കുന്നവരാണോ? ഇൻ്റർനെറ്റ് ഇല്ലാതെ ആളുകളുമായി ഫയലുകൾ പങ്കിടാൻ ഈ ഇൻസ്റ്റന്റ് മേസേജിങ് ആപ്പ് നിങ്ങളെ സഹായിക്കും എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടോ?
പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് ഈ ഫീച്ചർ നിലവിൽ വികസിപ്പിച്ച് കൊണ്ടിരിക്കുന്നതേ ഉള്ളൂ. താമസിയാതെ ആപ്പിൽ ഈ സേവനം ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം. ഈ ലേഖനത്തിൽ, വാട്ട്‌സ്ആപ്പിൽ ഡാറ്റ കണക്ഷനില്ലാതെ ഫയലുകൾ പങ്കിടുന്നതിനെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും വിശദീകരിച്ചിട്ടുണ്ട്. ലേഖനം മുഴുവനായി വായിച്ച് ഈ ഫീച്ചറിനെ കുറിച്ച് മനസിലാക്കുക.

വാട്സ്ആപ്പിൽ ഡാറ്റാ കണക്ഷൻ ഇല്ലാതെ ഫയലുകൾ പങ്കിടുന്നത് എങ്ങനെ? ഇൻ്റർനെറ്റ് ഇല്ലാതെ ഫയലുകൾ എങ്ങനെ പങ്കിടാം അല്ലെങ്കിൽ നിങ്ങൾക്ക് അവ വളരെ അകലെ നിന്ന് പങ്കിടാൻ കഴിയുമോ എന്നതിനെക്കുറിച്ച് നിങ്ങൾ ചിന്തിക്കുന്നുണ്ടാകാം. എന്നാൽ വളരെ അകലെ നിന്ന് പങ്കിടാൻ കഴിയില്ല. സമീപത്തുള്ള ഉപയോക്താക്കൾക്കിടയിൽ മാത്രം ഫയൽ പങ്കിടാനേ ഈ ഫീച്ചർ കൊണ്ട് സാധിക്കൂ.
സമീപത്തുള്ള ആളുകളുമായി ഫയലുകൾ പങ്കിടുന്നതിന് ആവശ്യമായ എല്ലാ പെർമിഷനും ലിസ്റ്റ് ചെയ്യുന്ന ഒരു ടാബ് വാട്സ്ആപ്പിൽ ഉണ്ടാകും. നിർദ്ദിഷ്‌ട ഫയലുകൾ സമീപത്തുള്ള ഉപകരണങ്ങളുമായി പങ്കിടുന്നതിന് ഉപയോക്താക്കൾക്ക് ആപ്പ് സെറ്റിങ്സിൽ നേരിട്ട് പോയി ഈ വിഭാഗം ആക്‌സസ് ചെയ്യേണ്ടിവരും. ഓട്ടോമാറ്റിക്ക് ആയി ഈ ഫീച്ചർ പ്രവർത്തിക്കുന്നതല്ല.
അതുപോലെ തന്നെ, മറ്റ് ഉപയോക്താക്കൾ അവരുടെ വാട്ട്‌സ്ആപ്പ് ആപ്പിനുള്ളിൽ അതേ സ്‌ക്രീൻ തുറന്ന് അവരുടെ ഉപകരണങ്ങൾ കണക്റ്റ് ചെയ്യുന്നതിന് അനുമതി നൽകിയാൽ മാത്രമേ ഫയലുകൾ സ്വീകരിക്കാൻ കഴിയൂ. അതായത് ഫയലുകൾ അയക്കേണ്ട ആളും ലഭിക്കേണ്ട ആളും പെർമിഷൻ നൽകിയാലേ ഈ ഫീച്ചർ പ്രവർത്തിക്കൂ.
ഇതിനർത്ഥം, ഈ പ്രോസസ്സ് ഉപയോക്താവിനെ ആശ്രയിച്ചിരിക്കും. അവർക്ക് ഫയലുകൾ അക്സപ്റ്റ് ചെയ്യണോ അതോ മറ്റുള്ളവരുടെ ഉപകരണങ്ങളിലേക്ക് കണക്റ്റ് ചെയ്യണോ എന്നതിൽ പൂർണ്ണ നിയന്ത്രണം ഉപയോക്താവിന് ഉണ്ടായിരിക്കും. ഇൻ്റർനെറ്റ് ഇല്ലാതെ ഫയൽ പങ്കിടുന്ന ഫീച്ചർ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്യപ്പെടും. കൂടാതെ ഫയലുകൾ ഷെയർ ആക്കപെടുന്ന പ്രോസസ്സിൽ ഉടനീളം ഫോൺ നമ്പറുകൾ ഹൈഡ് ആയിരിക്കും.
വരും ദിവസങ്ങളിൽ നിങ്ങളുടെ കോൺടാക്റ്റിൽ ഉള്ളവരുമായി ഫോട്ടോകളോ വീഡിയോകളോ പങ്കിടുന്നതിന് നിങ്ങൾക്ക് ഇൻ്റർനെറ്റ് അല്ലെങ്കിൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റി ആവശ്യമില്ലാത്ത ഫീച്ചർ വരുന്നതാണ്. എന്നിരുന്നാലും, സമീപത്തുള്ള ഉപകരണങ്ങൾ തിരിച്ചറിയാനും കണക്‌റ്റ് ചെയ്യാനും കണ്ടെത്താനും ലൊക്കേഷൻ അനുമതി ആവശ്യമാണ്. സെറ്റിങ്സിൽ നിന്ന് ഉപയോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും ഈ അനുമതികൾ അസാധുവാക്കാനും കഴിയും.
വാട്സ്ആപ്പ് ജീവിതം കൂടുതൽ എളുപ്പമാക്കുന്നു, ആളുകളുമായി ഫയലുകൾ പങ്കിടാൻ ഇനി ഇൻ്റർനെറ്റ് കണക്ഷനെ ആശ്രയിക്കേണ്ടതില്ല. ഈ ഫീച്ചറിൻ്റെ റിലീസ് തീയതി വാട്സ്ആപ്പ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഒരു ചാറ്റിന് മൂന്ന് മെസ്സേജുകൾ വരെ പിൻ ചെയ്യാൻ കഴിയുന്ന ഫീച്ചറും ക്വിക്ക് റിയാക്ഷന്‍ ഫീച്ചറും വാട്സ്ആപ്പ് ഈ അടുത്ത് കൊണ്ടുവന്നിരുന്നു.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ അറിയാനും ടെക്ക് ടിപ്‌സുകൾ അറിയാനും gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








