ഒറ്റ കോളിൽ 40 പേരെ വരെ കണ്ട് സംസാരിക്കാം; പുതിയ ഫീച്ചറുമായി സിഗ്നൽ

|

അടുത്ത കാലത്ത് പ്രത്യേകിച്ചും വാട്സ്ആപ്പിന്റെ സ്വകാര്യതാ നയം പുതുക്കിയ ശേഷം സ്വീകാര്യതയാർജിച്ച ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോം ആണ് സിഗ്നൽ. ഇടക്കാലത്ത് ഗൂഗിൾ പ്ലേ സ്റ്റോറിൽ അടക്കം ഏറ്റവും അധികം ഡൌൺലോഡ് ചെയ്യപ്പെടുന്ന ആപ്പുകളിൽ ഒന്നായും സിഗ്നൽ മാറിയിരുന്നു. സ്വകാര്യത നയത്തിൽ സിഗ്നൽ പിന്നീട് വെള്ളം ചേർത്തതും നമ്മൾ കണ്ടതാണ്. ഓപ്പൺ സോഴ്സിൽ നിന്നും ക്ലോസ്ഡ് സോഴ്സിലേക്ക് മാറുകയാണെന്ന പ്രഖ്യാപനമാണ് മുൻ നിലപാടുകളിൽ നിന്നും സിഗ്നൽ പിന്നോട്ട് പോയെന്ന് വ്യക്തമാക്കിയത്. എങ്കിലും ഇന്നും നിരവധിയാളുകൾ പ്രത്യേകിച്ചും മെറ്റയുടെ കീഴിലുള്ള സ്ഥാപനങ്ങളെ വിശ്വസിക്കാൻ തയ്യാറാകാത്തവർ സിഗ്നൽ ആപ്പ് ഉപയോഗിക്കുന്നു.

സിഗ്നൽ

ഉപയോക്താക്കളെ ആവേശഭരിതരാക്കുന്ന പുതിയ അപ്ഡേറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് സിഗ്നൽ എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ക്രോസ്-പ്ലാറ്റ്ഫോം എൻക്രിപ്റ്റഡ് ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ സിഗ്നൽ ഇപ്പോൾ ഒരു ഗ്രൂപ്പ് വീഡിയോ കോളിൽ 40 ഉപയോക്താക്കളെ വരെ അനുവദിക്കുമെന്നാണ് റിപ്പോർട്ട്. ഉപയോക്താക്കളുടെ എണ്ണം വർധിപ്പിക്കുമെങ്കിലും പ്ലാറ്റ്ഫോമിന്റെ ഐക്കണിക്ക് ഫീച്ചർ ആയ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ തുടരുമെന്നും കമ്പനി വൃത്തങ്ങൾ പറയുന്നു. ആളുകളുടെ എണ്ണം കൂടുന്നത് ഗ്രൂപ്പ് വീഡിയോ കോളിൽ പങ്കെടുക്കുന്ന ആളുകളുടെ സ്വകാര്യതയെ ബാധിക്കില്ല. ഇതിനായി "സെലക്ടീവ് ഫോർവേഡിങ്" സാങ്കേതികവിദ്യ ആപ്പ് ഉപയോഗിക്കുമെന്നാണ് മനസിലാക്കാൻ കഴിയുന്നത്. കോളിന്റെ ഉള്ളടക്കം സെർവറിലൂടെ മറ്റ് പങ്കാളികൾക്ക് കൈമാറുന്ന സാങ്കേതികവിദ്യയാണിത്. ഈ പുതിയ ഫീച്ചർ ആൻഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളിൽ ഉടൻ തന്നെ പുറത്തിറങ്ങും.

പുതിയ ആയുധങ്ങൾ, വാഹനങ്ങൾ; ആവേശം നിറച്ച് പബ്ജി ന്യൂ സ്റ്റേറ്റ് അപ്ഡേറ്റ്പുതിയ ആയുധങ്ങൾ, വാഹനങ്ങൾ; ആവേശം നിറച്ച് പബ്ജി ന്യൂ സ്റ്റേറ്റ് അപ്ഡേറ്റ്

സിഗ്നലിന്റെ വീഡിയോ കോളുകളും മറ്റ് പ്ലാറ്റ്‌ഫോമുകളും

സിഗ്നലിന്റെ വീഡിയോ കോളുകളും മറ്റ് പ്ലാറ്റ്‌ഫോമുകളും

സിഗ്നൽ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു ബ്ലോഗ് പോസ്റ്റിൽ, സിഗ്നൽ ആപ്പിന്റെ മോഡിഫൈഡ് വേർഷൻ ഉപയോഗിച്ചാണ് ഗ്രൂപ്പ് കോളുകൾ ആരംഭിച്ചതെന്ന് പറഞ്ഞിരുന്നു. എങ്കിലും ഫീച്ചർ തുടക്കത്തിൽ തന്നെ കല്ല് കടി നേരിട്ടു. നിരവധി തവണ മോഡിഫിക്കേഷൻസ് കൊണ്ട് വന്നെങ്കിലും എട്ട് പേരിൽ കൂടുതൽ ആളുകളെ വീഡിയോ കോളിൽ ഉൾക്കൊള്ളുന്നത് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. സിപിയുവിന് സൃഷ്ടിക്കുന്ന കനത്ത ലോഡ് ആയിരുന്നു പ്രധാന വെല്ലുവിളി. ഈ പ്രശ്നം പരിഹരിക്കാനും ഒരൊറ്റ ഗ്രൂപ്പ് വീഡിയോ കോളിൽ കൂടുതൽ ഉപയോക്താക്കളെ ഉൾപ്പെടുത്താനും, മെസേജിങ് പ്ലാറ്റ്ഫോം ഒരു പുതിയ സെലക്ടീവ് ഫോർവേഡിങ് യൂണിറ്റ് (എസ് എഫ് യു) തന്നെ സൃഷ്ടിച്ചെടുത്തു. കഴിഞ്ഞ ഒമ്പത് മാസവും ഈ എസ് എഫ് യുവിന്റെ സഹായത്തോടെയാണ് സിഗ്നൽ ഗ്രൂപ്പ് കോളുകൾ നൽകുന്നത്. ഒരേസമയം 40 പങ്കാളികളെ വരെ വീഡിയോ കോളുകളിൽ ഉൾക്കൊള്ളിക്കാൻ ഈ എസ് എഫ് യുവിന് കഴിയും.

വീഡിയോ

മറ്റ് പ്ലാറ്റ്‌ഫോമുകളെക്കുറിച്ച് സംസാരിക്കുമ്പോൾ, വാട്സ്ആപ്പ് അതിന്റെ വീഡിയോ കോളുകളിൽ നിരന്തരം പുതിയ ഫീച്ചറുകൾ കൊണ്ട് വരുന്നുണ്ട്. ഒപ്പം ആപ്പ് പതിവായി അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യുന്നു. എന്നിരുന്നാലും, ഗ്രൂപ്പ് വീഡിയോ കോളുകളുടെ കാര്യത്തിൽ, സന്ദേശമയയ്‌ക്കൽ പ്ലാറ്റ്‌ഫോം ഇപ്പോഴും ഒരേ സമയം എട്ട് പങ്കാളികളെ മാത്രമേ പിന്തുണയ്ക്കൂ. ഉപയോക്താക്കൾക്ക് ഒരു വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് വിളിക്കാനും ഗ്രൂപ്പ് ചാറ്റ് വിൻഡോയിൽ നിന്ന് കോളിൽ ചേരാനും കഴിയും. മറുവശത്ത്, 2021 ജൂലൈയിൽ ടെലിഗ്രാം, ഒരു ഗ്രൂപ്പ് വീഡിയോ കോളിൽ 1,000 പേർക്ക് ചേരാവുന്ന ഫീച്ചർ പ്രവർത്തന ക്ഷമം ആക്കിയിരുന്നു. ഏതെങ്കിലും വീഡിയോ കോളിൽ പ്രക്ഷേപണം ചെയ്യുമ്പോൾ ഉപയോക്താക്കൾക്ക് അവരുടെ ഉപകരണങ്ങളിൽ ഒറ്റത്തവണ കോളുകളിൽ സ്‌ക്രീനുകൾ പങ്കിടാനും കഴിയും.

ക്രിപ്റ്റോ വാലറ്റ് തട്ടിപ്പുകാരിൽ നിന്ന് രക്ഷ നേടാനുള്ള മാർഗങ്ങൾക്രിപ്റ്റോ വാലറ്റ് തട്ടിപ്പുകാരിൽ നിന്ന് രക്ഷ നേടാനുള്ള മാർഗങ്ങൾ

വിൻഡോസ്

വിൻഡോസ്, മാക്, ഐഫോൺ, ഐപാഡ്, ലിനക്സ്, ആൻഡ്രോയ്ഡ്, എന്നിവയിൽ സപ്പോർട്ട് ചെയ്യുന്ന ഇൻസ്റ്റന്റ് മെസേജിങ് അപ്ലിക്കേഷനാണ് സിഗ്നൽ. നോൺ പ്രോഫിറ്റ് കമ്പനിയായ സിഗ്നൽ മെസഞ്ചർ എൽ‌എൽ‌സിയും സിഗ്നൽ ഫൗണ്ടേഷനും ചേർന്നാണ് സിഗ്നൽ ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത്. ഇപ്പോൾ സിഗ്നലിന്റെ സിഇഒ ആയ മാർലിൻസ്പൈക്ക് തന്നെയാണ് സിഗ്നലിന്റെ സ്ഥാപകനും. ഉപയോക്താക്കൾക്ക് അവരുടെ വോയ്‌സ് കോളുകൾ സിഗ്നലിൽ റിലേ ചെയ്യാൻ കഴിയും, ഇത് ഒരു വിപിഎൻ പോലെ കോൺടാക്റ്റുകളിൽ നിന്ന് ഉപയോക്താക്കളുടെ ഐഡന്റിറ്റി മറയ്ക്കാൻ അനുവദിക്കുന്നു.

Best Mobiles in India

English summary
Signal is one of the most popular instant messaging platforms in recent times. Meanwhile, Signal has become one of the most downloaded apps on the Google Play Store. Many people, especially those who are not ready to trust the institutions under META, use the signal app.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X