ഗൂഗിള്‍ തേസ് ആപ്പിലൂടെ ഇനി യൂട്ടിലിറ്റി ബില്ലുകള്‍ അടയ്ക്കാം

Posted By: Samuel P Mohan

ഗൂഗിള്‍ തേസ് ഒരു പേയ്‌മെന്റ് ആപ്പാണ്. ഓഡിയോ ക്യൂആര്‍ എന്ന സാങ്കേതിക വിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിലൂടെ സ്മാര്‍ട്ട്‌ഫോണിലെ കാഷ് മോഡ് ഓപ്ഷനുകള്‍ ഉപയോഗിച്ച് രണ്ടു ഫോണുകള്‍ തമ്മില്‍ ഒരു അക്കൗണ്ടില്‍ നിന്നും മറ്റൊരു അക്കൗണ്ടിലേക്ക് എളുപ്പത്തില്‍ പണം കൈമാറാം.

ഗൂഗിള്‍ തേസ് ആപ്പിലൂടെ ഇനി യൂട്ടിലിറ്റി ബില്ലുകള്‍ അടയ്ക്കാം

മറ്റു പേയ്‌മെന്റ് ആപ്പുകളുമായും ഇത് ബന്ധിപ്പിക്കാം. യൂണിഫൈഡ് പെയ്‌മെന്റ് ഇന്റര്‍ഫേസ് (UPI) സംവിധാനത്തിലൂടെ 55 ബാങ്കുകളുമായി ചേര്‍ന്നാണ് തേസ് പ്രവര്‍ത്തിക്കുന്നത്.

ഇപ്പോള്‍ നിങ്ങള്‍ക്ക് ഗൂഗിള്‍ തേസ് ആപ്പിലൂടെ യൂട്ടിലിറ്റി ബില്ലും അടയ്ക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഏതൊക്കെ ബില്ലുകള്‍ അടയ്ക്കാം

നിങ്ങളുടെ വൈദ്യുതി ബില്ലുകള്‍, ഗ്യാസ് ബില്ലുകള്‍, ലാന്റ് ലൈന്‍ ബില്ലുകള്‍, പോസ്റ്റ് പെയ്ഡ് മൊബൈല്‍ ബില്ലുകള്‍ എന്നിവ അടയ്ക്കാന്‍ ഈ ആപ്പ് സഹായിക്കുന്നു. കൂടാതെ ഡിറ്റിഎച്ച് റീച്ചാര്‍ജ്ജ്, ഇന്‍ഷുറന്‍സ് പ്രീമിയം പേയ്‌മെന്റുകളും ഈ ആപ്പ് പിന്തുണയ്ക്കുന്നു. കൂടാതെ ACT, എയര്‍ടെല്‍, ഡിഷ് ടിവി, ഡോകോമോ, MTNL, ടാറ്റ പവര്‍ എന്നിവയും റീച്ചാര്‍ജ്ജ് ചെയ്യാം.

എങ്ങനെ ഇത് പ്രവര്‍ത്തിക്കുന്നു?

ആപ്ലിക്കേഷന്റെ പേയ്മന്റ് വിഭാഗത്തില്‍ 'ന്യൂ' എന്നതില്‍ ടാപ്പ് ചെയ്യുക. ഇത് നിങ്ങളെ 'Start a Payment' എന്ന വിഭാഗത്തില്‍ എത്തിക്കും. അവിടെ നിങ്ങള്‍ 'Suggested Business' കാണും, കൂടാതെ നിങ്ങളുടെ ഫോണ്‍ കോണ്‍ടാക്റ്റില്‍ തേസ് ആപ്പ് ഉളളവരുടെ ലിസ്റ്റും കാണാം. അവിടെ അക്കൗണ്ട് നമ്പറിന്റെ താഴെയായി 'Pay Your Bills' എന്നു കാണാം. കൂടാതെ UPI ID, QR ഫോണ്‍ എന്നിവയും. ബില്ലിന്റെ ലിസ്റ്റ് കാണാന്‍ അതില്‍ ടാപ്പ് ചെയ്യുക.

ഗൂഗിള്‍ മാപ്‌സില്‍ ഉടന്‍ എത്തുന്ന 5 സവിശേഷതകള്‍

മറ്റു വിവരങ്ങള്‍

ആന്‍ഡ്രോയിഡിലും ഐഒഎസിലും ആപ്പ് ഉപയോഗിക്കാം. ഹിന്ദി, ബംഗാളി, ഗുജറാത്തി, കന്നഡ, മറാത്തി, തമിഴ്, തെലുങ്ക് ഭാഷകളില്‍ കസ്റ്റമൈസ് ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്നതിന് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പര്‍ ആപ്പില്‍ നല്‍കണം. നിങ്ങളുടെ ബാങ്കും തിരഞ്ഞെടുക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Google Tez now offers the option of paying utility bills. Users will be able to pay electricity bills for BESCOM, DTH bills for Dish TV, Sun Direct TV and Tata Sky, and broadband bills for ACT Broadband, Airtel, BSNL, etc.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot