Home
Apps

പൊക്കോ..തെക്കിനിലേക്കോ..വടക്കിനിയിലേക്കോ! എവിടെയാണെങ്കിലും ആപ്പ് അൺഇൻസ്റ്റാളാക്കാൻ സാധിക്കും

ഗൂഗിൾ പ്ലേ സ്റ്റോർ ഉപയോക്താക്കൾക്ക് എല്ലായ്‌പ്പോഴും അവരുടെ ഉപകരണങ്ങളിൽ വിദൂരമായി ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ കഴിയുമെങ്കിലും, ഉപയോക്താക്കൾക്ക് ഒരിക്കലും റിമോട്ട് ആയി ഒരു ആപ്പും അൺഇൻസ്റ്റാൾ ചെയ്യാൻ സാധിക്കുമായിരുന്നില്ല. എന്നാൽ, ആൻഡ്രോയിഡ് ഫോൺ ഉപയോക്താക്കൾക്ക് ഇപ്പോൾ അവരുടെ ഉപകരണത്തിൽ നിന്ന് വിദൂരമായി ഏത് ആപ്പും അൺഇൻസ്റ്റാൾ ചെയ്യാൻ സാധിക്കും. ഒരു ഉപകരണത്തിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ആപ്പ് മറ്റൊരു ഉപകരണം ഉപയോഗിച്ച് നീക്കം ചെയ്യാൻ ഉപയോക്താവിനെ അനുവദിക്കുന്ന പുതിയ ഫീച്ചർ ഗൂഗിൾ പ്ലേ സ്റ്റോറിൽ ഇപ്പോൾ ആഡ് ആക്കിയിരിക്കുന്നു. ഗൂഗിൾ പ്ലേ സ്റ്റോറിന്റെ പുതിയ റിമോട്ട് അൺഇൻസ്റ്റാളേഷൻ ഫീച്ചർ ആൻഡ്രോയിഡ് അതോറിറ്റിയാണ് കണ്ടെത്തിയത്.

ടിപ്സ്റ്റർ അസ്സെംബിൾ ഡീബഗ് (Tipster AssembleDebug) എന്ന മൈക്രോ ബ്ലോഗിങ്ങ് സൈറ്റ് ആണ് ഗൂഗിൾ പ്ലേ സ്റ്റോറിൽ പുതുതായി ലഭ്യമായ ഫീച്ചറിനെ കുറിച്ച് ആൻഡ്രോയിഡ് അതോറിറ്റിയെ അറിയിച്ചത്. വിദൂരതയിൽ നിന്നുകൊണ്ട് മറ്റ് ഉപകരണങ്ങളിൽ നിന്ന് ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്യാൻ ഈ സവിശേഷത ഉപയോക്താവിനെ അനുവദിക്കുന്നു. ഈ സവിശേഷത കഴിഞ്ഞ വർഷമാണ് ആദ്യമായി കണ്ടെത്തിയത്. ചില ഫ്ലാഗുകൾക്ക് പിന്നിൽ മറഞ്ഞിരുന്ന ഫീച്ചർ ആണെങ്കിലും, ഗൂഗിൾ നിശ്ശബ്ദമായി ഫംഗ്ഷൻ വ്യാപകമായി അവതരിപ്പിച്ചതായി തോന്നുന്നു.

പൊക്കോ..തെക്കിനിലേക്കോ..വടക്കിനിയിലേക്കോ! ആപ്പ് അൺഇൻസ്റ്റാൾ ഇനി ഈസി

ഈ ഫീച്ചർ എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് നോക്കാം. ഗൂഗിൾ പ്ലേ സ്റ്റോർ തുറന്ന് Manage apps and device ഓപ്‌ഷൻ ടാപ്പ് ചെയ്ത് മാനേജ് ടാബിലേക്ക് പോകുന്നതിലൂടെ റിമോട്ട് അൺഇൻസ്റ്റാളേഷൻ ഫീച്ചർ കണ്ടെത്താനാകും. നിങ്ങൾ ഒന്നിലധികം ഉപകരണങ്ങൾ കണക്റ്റ് ചെയ്‌തിട്ടുണ്ടെങ്കിൽ, മുകളിൽ ഇടതുവശത്ത് ✓ This device എന്ന് പറയുന്ന ഒരു ബോക്‌സ് നിങ്ങൾക്ക് കാണാനാകും.

ആ ബോക്സിൽ ടാപ്പ് ചെയ്താൽ നിങ്ങളുടെ കണക്റ്റു ചെയ്‌ത ഉപകരണങ്ങളുടെ ഒരു ലിസ്റ്റ് കാണുവാൻ സാധിക്കും. കാണുന്ന ഓപ്ഷനുകളിലൊന്ന് തിരഞ്ഞെടുക്കുമ്പോൾ ആ ഉപകരണത്തിലെ ആപ്പുകളുടെ ഒരു ലിസ്റ്റ് നിങ്ങളെ കാണിക്കും. ആപ്പിൻ്റെ വലത് വശത്തുള്ള ചെക്ക് ബോക്‌സിൽ ടാപ്പ് ചെയ്തുകൊണ്ട് നിങ്ങൾക്ക് അൺഇൻസ്റ്റാൾ ചെയ്യാൻ ആഗ്രഹിക്കുന്ന ഒന്നോ അതിലധികമോ ആപ്പുകൾ തിരഞ്ഞെടുക്കാം.

ചെക്ക്‌ബോക്‌സുകളിൽ ഒന്നിൽ നിങ്ങൾ ടാപ്പ് ചെയ്‌തതിന് ശേഷം മുകളിൽ വലത് കോണിൽ ഒരു ട്രാഷ് ക്യാൻ ഐക്കൺ ദൃശ്യമാകും. ട്രാഷ് ഐക്കൺ ടാപ്പ് ചെയ്യുമ്പോൾ, ഒരു പോപ്പ്-അപ്പ് ദൃശ്യമാകും. അതിൽ ആപ്പ് അൺഇൻസ്റ്റാൾ ചെയ്യാനോ ക്യാൻസൽ ആക്കാനോ ഉള്ള ഓപ്‌ഷൻ നിങ്ങൾക്ക് നൽകും. നിങ്ങൾക്ക് വേണ്ടത് തിരഞ്ഞെക്കാവുന്നതാണ്. ഈ ഫീച്ചർ ആദ്യമായി കണ്ടെത്തിയത് മാസങ്ങൾക്ക് മുമ്പാണെങ്കിലും, ഒടുവിൽ ഇത് പരസ്യമായി പുറത്തിറക്കുന്നത് കാണാൻ സന്തോഷമുണ്ട്.

ആൻഡ്രോയിഡ് ഫോണുകളിലും ഗൂഗിൾ ക്രോം ബുക്കുകളിലും ഈ ഫീച്ചർ പ്രവർത്തിക്കുന്നു എന്നത് മറക്കാതിരിക്കുക. അതുകൊണ്ട് തന്നെ, നിങ്ങൾ സൈൻ ഇൻ ചെയ്‌തിരിക്കുന്ന ആൻഡ്രോയിഡ് ഉപകരണങ്ങളിൽ വിദൂരമായി ആപ്പുകൾ ഇൻസ്‌റ്റാൾ ചെയ്യാൻ കഴിയുന്നത് പോലെ, നിങ്ങൾക്ക് ഇഷ്ടമുള്ള കണക്റ്റ് ചെയ്‌ത ഉപകരണത്തിൽ നിന്ന് അവ അൺഇൻസ്റ്റാൾ ചെയ്യാനും ഇപ്പോൾ കഴിയും.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ഫോൺ ലോഞ്ചുകൾ എന്നിവ എല്ലാം അറിയാൻ gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Android phone users can now remotely uninstall any app from their device. A new feature has now been added to the Google Play Store that allows a user to remove an app installed on one device using another device.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X