ഇപ്പോൾ പെയ്‌റ്റിയം ഇന്റർനെറ്റിന്റെ സഹായമില്ലാതെയും ഉപയോഗിക്കാം. ഇതാ നിങ്ങൾ അറിയേണ്ടതെല്ലാം.

By: Midhun Mohan

നാണയമൂല്യം ഇല്ലാതാക്കലിന് ശേഷം പെയ്‌റ്റിയം എല്ലായിടത്തും ചർച്ചാവിഷയം ആയിരുന്നു. കുറഞ്ഞ കാലയളവിനുള്ളിൽ അവരുടെ ഇടപാടുകൾ കുതിച്ചുയർന്നു.

ഇന്റർനെറ്റ് സഹായമില്ലാതെ പെയ്‌റ്റിയം എങ്ങനെ ഉപയോഗിക്കാം

നാണ്യഞെരുക്ക സമയങ്ങളിൽ ആളുകൾക്ക് പണമിടപാടുകൾക്കു സഹായകമായത് ഇ-കൊമ്മേഴ്സ്, ഡിജിറ്റൽ വാലറ്റ് എന്നിവയായിരുന്നു.

നാണയമൂല്യം ഇല്ലാതാക്കല്‍: നിങ്ങളുടെ പേയ്റ്റിയം, ഫ്രീചാർജ്, മോബിക്വിക് വാലറ്റുകൾ ഹാക്കർമാരിൽ നിന്നും സംരക്ഷിക്കാനുള്ള 5 വഴികൾ

ഇന്ത്യക്കാരെ ഡിജിറ്റൽ പണമിടപാടിന് വിജയകരമായി സഹായിച്ച ശേഷം ഇപ്പോൾ പെയ്‌റ്റിയം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്.

2000 രൂപ വരെയുളള ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡുകള്‍ക്ക് സര്‍വ്വീസ് ചാര്‍ജ്ജ് ഒഴിവാക്കി!

ഇന്റർനെറ്റ് ഉപയോഗിക്കാതെ ഇടപാടുകൾ നടത്താൻ സഹായിക്കുന്ന ഒരു ടോൾ ഫ്രീ നമ്പർ കമ്പനി പ്രഖ്യാപിച്ചു. ഇത് വഴി പണം നൽകാനും സ്വീകരിക്കാനും സാധിക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1 ഒരു സുപ്രധാന തീരുമാനം

ഇന്റർനെറ്റ് ഇടയ്ക്കിടെ വിച്ഛേദിക്കപ്പെടുന്നതിനാൽ പെയ്‌റ്റിയം ആപ്പ് ഉപയോഗിക്കാൻ മടിക്കുന്ന ആളുകൾക്ക് ഇത് സഹായകരമാകും.

ടോൾ ഫ്രീ നമ്പറിലൂടെ കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കും പണം നൽകാനും സ്വീകരിക്കാനും സാധിക്കും.

സ്മാർട്ഫോണിന്റെ സഹായം ഇല്ലാതെ തന്നെ കൂടുതൽ ആളുകൾക്ക് നാണ്യരഹിത പണമിടപാടുകൾ നടത്താൻ ഇതിലൂടെ സാധിക്കും.

ന്യൂ Smartwatch മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

#2 ഈ സേവനം എങ്ങനെ ഉപയോഗിക്കാം

ഈ സേവനം ഉപയോഗിക്കാൻ ആദ്യം വേണ്ടത് നിങ്ങൾ പെയ്‌റ്റിയമ്മിൽ നിങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയുക എന്നുള്ളതാണ്. ഇത് വഴി നിങ്ങൾക്ക് എടിഎം പിൻ സമാനമായ നാലക്ക പിൻ ലഭിക്കുന്നു.

പിന്നീട് നിങ്ങൾ 1800-1800-1234 എന്ന നമ്പറിലേക്ക് വിളിച്ചു നിങ്ങൾ പണം നൽകാൻ ഉദ്ദേശിക്കുന്ന ആളുടെ നമ്പർ നൽകണം. ശേഷം നിങ്ങളുടെ പിൻ നൽകുക. ഇങ്ങനെ നിങ്ങൾക്ക് പെയ്‌റ്റിയം വാലറ്റിലൂടെ പണമിടപാട് നടത്താം

ഈ നീക്കം വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ട് വരാം. പെയ്‌റ്റിയം ഇപ്പോൾ തന്നെ ടാക്സി, ഓട്ടോ, പെട്രോൾ പമ്പ്, പലചരക്കു കടകൾ, ഭക്ഷണശാലകൾ, മൾട്ടിപ്ലെക്സ്, പാർക്കിങ്, മരുന്നുശാലകൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ ഡിജിറ്റൽ ക്യാഷ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

റീചാർജുകൾ, ബിൽ അടയ്ക്കൽ, യൂട്ടിലിറ്റി ഇടപാടുകൾ, സിനിമ ടിക്കറ്റുകൾ, യാത്ര ബുക്കിംഗ്, ഭക്ഷണം ഓർഡർ ചെയ്യൽ, ഷോപ്പിംഗ് എന്നിവയ്ക്കും പെയ്‌റ്റിയം ഉപയോഗിക്കാം.

 

#3 നാണ്യരഹിത ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നു

ഇന്ത്യയൊട്ടാകെ നാണ്യരഹിത ഇടപാടുകൾ എന്ന ലക്ഷ്യത്തോട് അടുത്തിരിക്കുകയാണ് പെയ്‌റ്റിയം.

കൂടുതൽ ഇന്ത്യക്കാർക്ക് ഡിജിറ്റൽ ഇടപാടുകളുടെ സാധ്യതകൾ നൽകാൻ പെയ്‌റ്റിയം ബാധ്യസ്ഥരാണെന്നു വൈസ് പ്രസിഡന്റ് നിതിൻ മിശ്ര പറയുന്നു. കമ്പനിയുടെ ഈ പുതിയ ഉദ്യമം അതിനു വേണ്ടിയുള്ളതാണ്. സ്മാർട്ഫോൺ ഉപയോഗിക്കാത്തവർക്കു കൂടെ പെയ്‌റ്റിയം സേവനങ്ങൾ നൽകാൻ ഈ പുതിയ നീക്കത്തിന് കഴിയുമെന്നും അദ്ദേഹം പറയുന്നു.

ഇന്ത്യയൊട്ടാകെ ഒരു മില്യണിൽ കൂടുതൽ കച്ചവടക്കാർ ഇപ്പോൾ പെയ്‌റ്റിയം ഇടപാടുകൾ സ്വീകരിക്കുന്നു.

ന്യൂ ടാബ്ലെറ്റുകളും മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Now, pay with Paytm even without internet!
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot