ആമസോണിൽ നിന്ന് റെഡ്മി നോട്ട് 11ടി 5ജി ഫോൺ നേടാൻ അവസരം
ആമസോൺ ഇന്ത്യ അവരുടെ ഉപയോക്താക്കൾക്കായി രണ്ട് ദിവസത്തിൽ ഒരിക്കൽ നിരവധി ക്വിസ് മത്സരങ്ങൾ നടത്താറുണ്ട്. ആമസോൺ ഫൺസോൺ സെക്ഷനിലാണ് ഇത്തരം മത്സരങ്ങൾ ഹോസ്റ്റ് ചെയ്യപ്പെടുന്നത്. ക്വിസ് മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ സ്വന്തമാക്കാൻ ഉപയോക്താക്കൾക്ക് അവസരം നൽകി അവരെ തങ്ങളുടെ പ്ലാറ്റ്ഫോമിലേക്ക് ആകർഷിക്കുക എന്നതാണ് കമ്പനിയുടെ തന്ത്രം. ആമസോൺ ഫൺസോണിൽ ഉൾപ്പെടുത്തിയ വിവിധ സമ്മാനങ്ങളിലെ ഏറ്റവും പുതിയ താരമാണ് റെഡ്മി നോട്ട് 11ടി 5ജി സ്മാർട്ട്ഫോൺ. അതേ ക്വിസ് മത്സരത്തിൽ പങ്കെടുത്ത് റെഡ്മിയുടെ പുതിയ 5ജി ഫോൺ സ്വന്തമാക്കാൻ ഉപയോക്താക്കൾക്ക് അവസരം ലഭിക്കുന്നു.

കഴിഞ്ഞ ദിവസം, അതായത് നവംബർ 16 മുതലാണ് റെഡ്മി ഫോൺ നേടാൻ കഴിയുന്ന കോമ്പറ്റീഷൻ ലൈവ് ആയത്. 2021 ഡിസംബർ 15 വരെ ഈ കോമ്പറ്റീഷൻ നിലനിൽക്കും. പങ്കെടുക്കുന്നവരിൽ നിന്ന് ആറ് വിജയികളെ തിരഞ്ഞെടുക്കും. മത്സരം അവസാനിപ്പിച്ചതിന് ശേഷം ഇവരെ പ്രഖ്യാപിക്കും. ആറ് പേർക്കും 2021 ഡിസംബർ 31നകം സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യും. ഇത് റെഡ്മി സ്‌മാർട്ട്‌ഫോണുമായി ബന്ധപ്പെട്ട ഒരു ക്വിസ് ആയതിനാൽ, ചോദിക്കുന്ന ചോദ്യങ്ങളും റെഡ്മിയുമായി ബന്ധപ്പെട്ടതായിരിക്കും.

ആമസോൺ റെഡ്മി നോട്ട് 11ടി 5ജി ക്വിസ്
അഞ്ച് ചോദ്യങ്ങളാണ് ആമസോൺ റെഡ്മി നോട്ട് 11ടി 5ജി ക്വിസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങളും മനസിലാക്കിയാൽ ക്വിസിൽ മേൽക്കൈ നേടാൻ കഴിയും. ഏതൊക്കെ ചോദ്യങ്ങളാണ് ചോദിച്ചതെന്നും അതിന്റെ ഉത്തരങ്ങൾ എന്തൊക്കെയാണെന്നും മനസിലാക്കാൻ താഴേക്ക് വായിക്കുക.
ചോദ്യം 1: എപ്പോഴാണ് ആദ്യ റെഡ്മി നോട്ട് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്?
ഉത്തരം: 2014
ചോദ്യം 2: ഇന്ത്യയിൽ റെഡ്മി പുറത്തിറക്കിയ ആദ്യത്തെ 5ജി ഫോൺ ഏതാണ്?
ഉത്തരം: റെഡ്മി നോട്ട് 10ടി
ചോദ്യം 3: റെഡ്മി നോട്ട് 11ടി 5ജി ഇന്ത്യയിൽ എപ്പോൾ അവതരിപ്പിക്കും?
ഉത്തരം: നവംബർ 30
ചോദ്യം 4: "നെക്സ്റ്റ് ജെൻ റേസർ" എന്ന് വിളിക്കുന്ന ഫോൺ ഏതാണ്?
ഉത്തരം: റെഡ്മി നോട്ട് 11ടി 5ജി
ചോദ്യം 5: "ഷവോമി ഇന്ത്യ"യിലെ ആദ്യത്തെ ജീവനക്കാരൻ ആരായിരുന്നു?
ഉത്തരം: മനു കുമാർ ജെയിൻ

ആമസോൺ റെഡ്മി നോട്ട് 11ടി 5ജി ക്വിസിൽ പങ്കെടുക്കാൻ
മറ്റ് ഫൺസോൺ ക്വിസ് മത്സരങ്ങൾ പോലെ തന്നെ ആമസോൺ ആപ്പ് വഴി മാത്രമേ നിങ്ങൾക്ക് ഈ ക്വിസ് മത്സരത്തിലും പങ്കെടുക്കാൻ കഴിയൂ. അതിനാൽ, നിങ്ങളുടെ ആൻഡ്രോയിഡ് അല്ലെങ്കിൽ ഐഒഎസ് ഡിവൈസുകളിൽ യഥാക്രമം ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഗൂഗിൾ പ്ലേ സ്റ്റോർ അല്ലെങ്കിൽ ആപ്പിൾ ആപ്പ് സ്റ്റോറിലേക്ക് പോകുക. ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയത ശേഷം ആമസോൺ അക്കൌണ്ടിൽ സൈൻ ഇൻ ചെയ്യണം. അക്കൌണ്ട് ഇല്ലാത്തവർ പുതിയതായി ആമസോൺ അക്കൌണ്ട് ക്രിയേറ്റ് ചെയ്യുകയും വേണം.
ലോഗിൻ ചെയ്‌ത ശേഷം, ഫൺസോൺ വിഭാഗം സെർച്ച് ചെയ്ത് കണ്ട് പിടിക്കുക. ശേഷം ആമസോൺ റെഡ്മി നോട്ട് 11ടി 5ജി ക്വിസ് മത്സരത്തിലേക്ക് സ്ക്രോൾ ചെയ്യുക. ക്വിസ് മത്സരത്തിന്റെ ബാനറിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് മത്സരം ആരംഭിക്കാവുന്നതാണ്. എല്ലാ ചോദ്യങ്ങൾക്കും ശരിയായ ഉത്തരം നൽകിക്കഴിഞ്ഞാൽ നിങ്ങൾക്ക് ലക്കി ഡ്രോയിലും പങ്കെടുക്കാൻ കഴിയും. ലക്കി ഡ്രോയിൽ തെരഞ്ഞെടുക്കപ്പെടുന്ന ആറ് സ്വന്തമാക്കാം.

റെഡ്മി നോട്ട് 11ടി 5ജി സ്പെസിഫിക്കേഷനുകൾ
നവംബർ 30നാണ് റെഡ്മി നോട്ട് 11ടി 5ജി ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. കൂടാതെ സ്മാർട്ട്ഫോൺ ഓൺലൈനിൽ ലഭ്യമാകുമെന്നും കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ആമസോണിലും ഫോൺ വിൽപ്പനയ്ക്കെത്തും. ഫോണിന്റെ വിൽപ്പനയ്ക്കായി ഒരു മൈക്രോസൈറ്റും ആമസോൺ തുടങ്ങിയിട്ടുണ്ട്. ഔദ്യോഗിക അറിയിപ്പുകൾ പ്രകാരം പ്രകാരം, റെഡ്മി നോട്ട് 11ടി 5ജി ഒരു ഗെയിമിങ് സ്മാർട്ട്‌ഫോൺ ആയിരിക്കാനാണ് സാധ്യത. 8 ജിബി വരെ റാമും 128 ജിബി വരെ യുഎഫ്എസ് 2.2 സ്‌റ്റോറേജ് സ്‌പെയ്‌സും ഫോണിൽ ഉണ്ടാകും. മീഡിയടെക് ഡൈമെൻസിറ്റി 810 5 ജി എസ്ഒസി ഫോണിന് കരുത്ത് പകരും.
90ഹെർട്സ് റിഫ്രഷ് റേറ്റ് ഉള്ള 6.6 ഇഞ്ച് ഫുൾ എച്ചിഡി+ ഡിസ്‌പ്ലേ മികച്ച ദൃശ്യാനുഭവം പകരുമെന്നും കരുതുന്നു. 50എംപി പ്രൈമറി ലെൻസും 8എംപി സെക്കണ്ടറി അൾട്രാ വൈഡ് ആംഗിൾ ലെൻസും ഉള്ള ഡ്യുവൽ ക്യാമറ സജ്ജീകരണവും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 5000എംഎഎച്ച് ബാറ്ററിയും 33 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയും ആകർഷകമായ ഫീച്ചറുകൾ ആണ്.

റെഡ്മി നോട്ട് 10ടി 5ജി സ്മാർട്‌ഫോണിന്റെ പിൻഗാമി എന്ന നിലയ്ക്കാണ് റെഡ്മി നോട്ട് 11ടി 5ജി നവംബർ 30 ന് ഇന്ത്യയിൽ എത്തുക. കഴിഞ്ഞ മാസം റെഡ്മി നോട്ട് 11 സീരീസ് ഫോണുകൾ ചൈനയിൽ ലോഞ്ച് ചെയ്തിരുന്നു. പിന്നാലെ ഫോൺ ഇന്ത്യൻ വിപണിയിൽ എത്തുന്നതിനേക്കുറിച്ചും വിവിധ തരത്തിലുള്ള ചർച്ചകൾ സജീവമാണ്. ചൈനയിൽ പുറത്തിറക്കിയ നോട്ട് 11 സീരീസ് ഫോണുകൾ റീബ്രാൻഡ് ചെയ്താണ് ഇന്ത്യയിൽ അവതരിപ്പിക്കുന്നതെന്നാണ് സൂചനകൾ. ഇതേ ഫോൺ ആഗോള വിപണിയിൽ പോക്കോ എം4 പ്രോ 5ജി എന്ന പേരിൽ റീബ്രാൻഡ‍് ചെയ്ത് ഇറക്കിയിരുന്നു.

റെഡ്മി നോട്ട് 11ടി 5ജി സ്മാർട്ട്ഫോണിന്റെ വിലയെക്കുറിച്ചും കൃത്യമായ വിവരങ്ങളില്ല. സ്മാർട്ട്‌ഫോണിന്റെ 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 16,999 രൂപയായിരിക്കും വിലയെന്ന് കരുതുന്നത്. 6 ജിബി റാം 128 ജിബി സ്റ്റോറേജ് മോഡലിന് 17,999 രൂപയും വില പ്രതീക്ഷിക്കുന്നു. 8 ജിബി റാമും 128 ജിബി സ്റ്റോറേജ് സ്പേസുമായി എത്തുന്ന ഹൈ എൻഡ് മോഡലിന് 19,999 രൂപയും വില പ്രതീക്ഷിക്കുന്നു. വിപണിയിൽ ലാവയുടെ അഗ്നി 5ജി അടക്കമുള്ള സ്മാർട്ട്ഫോണുകളോടാവും റെഡ്മി നോട്ട് 11ടി 5ജി ഫോണുകൾ മത്സരിക്കുക.


Click it and Unblock the Notifications