ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ടാക്‌സി കമ്പനിയായ ഓല ഇനി ഓസ്‌ട്രേലിയയിലും തങ്ങളുടെ സേവനങ്ങള്‍ തുടങ്ങുമെന്നു പ്രഖ്യാപിച്ചു.
സിഡ്‌നി, മെല്‍ബല്‍, പെര്‍ത്ത് എന്നീ മൂന്നു ഓസ്‌ട്രേലിയന്‍ നഗരങ്ങളിലാണ് തുടക്കത്തില്‍ ഓല ടാക്‌സി സേവനം തുടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്. ഈ വല്‍ഷം ആദ്യ പകുതിയില്‍ തന്നെ സര്‍വ്വീസുകള്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
110 ഇന്ത്യന്‍ നഗരങ്ങളിലായി ഒരു ദശലക്ഷത്തിലധികം ഓല ഡ്രൈവര്‍മാരുണ്ട്. 29 നഗരങ്ങളിലാണ് ഉൂബര്‍ ഉളളത്.
ഓല സി.ഇ.ഒ ഭീശ് അഗര്‍വാള്‍ ഒരു പ്രസ്ഥാവനയില്‍ പറഞ്ഞത് ഇങ്ങനെയാണ്, താന്‍ ഓസ്‌ട്രേലിയയില്‍ 'വലിയ സാധ്യതകള്‍' കാണുന്നു എന്നാണ്.
ഇന്ത്യയില്‍ നിന്നും വ്യത്യസ്ഥമായായിരിക്കും ഓല പ്രവര്‍ത്തിക്കുന്നത്. 2012 മുതല്‍ ഓസ്‌ട്രേലിയയില്‍ ഉൂബര്‍ പ്രവര്‍ത്തിക്കുന്നുണ്ട്, കൂടാതെ ഇതിനകം തന്നെ ഒരു ഡസനോളം നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
എംആധാര്‍ ആപ്പ് ഇനി ഐഒഎസിലും, അറിയേണ്ടതെല്ലാം
മറ്റൊരു അന്താരാഷ്ട്ര എതിരാളി അവിടെ പ്രവര്‍ത്തിക്കുന്നുത് 'ടാക്‌സിഫൈ' ആണ്. യൂറോപ്പ്, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് എന്നീവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എസ്‌തോണിയന്‍ റൈഡ്-ഹൈലിംഗ് കമ്പിനിയാണ്. സിഡ്‌നിയിലും മെല്‍ബണിലുമായി ഈ അടുത്തിടെയാണ് ടാക്‌സിഫൈ പുറത്തിറക്കിയത്.
ചൈനയുടെ ഡീഡി ചൗക്കിംഗ്, ഊബറിനെ രാജ്യത്ത് നിന്ന് പുറത്താക്കി, അടുത്തകാലത്ത് ഇത് ബ്രസീലിലേക്ക് വ്യാപിച്ചു. അതിനിടെ ദീദി ഓലയ്ക്കും ടാക്‌സിഫൈയ്ക്കും നിക്ഷേപം നടത്തി.
Gizbot ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ.Subscribe to Malayalam Gizbot.