Home
Apps

വൺപ്ലസ് 6 ഇന്ത്യയിൽ എത്തി; വിലയും മറ്റു പ്രത്യേകതകളും അറിയാം

By Ishaque A P

വൺപ്ലസ് തങ്ങളുടെ ഏറ്റവും പുതിയ മോഡലായ വൺപ്ലസ് 6 അവതരിപ്പിച്ചത് ഏറെ പ്രതീക്ഷകളോടെയാണ്. ആ പ്രതീക്ഷകൾ തെറ്റിക്കാത്ത വിധത്തിലുള്ള ഡിസൈനും കരുത്തും വിലയും എല്ലാം തന്നെ ഫോണിന് അവകാശപ്പെടാനുണ്ട്. ഇന്നലെ മുംബൈയിൽ വെച്ച് നടന്ന ചടങ്ങിലായിരുന്നു ഇന്ത്യയിൽ ഔദ്യോഗികമായി ഫോൺ പുറത്തിറക്കിയത്.

വൺപ്ലസ് 6 ഇന്ത്യയിൽ എത്തി; വിലയും മറ്റു പ്രത്യേകതകളും അറിയാം

മെയ് 22 മുതലാണ് ഫോൺ ലഭ്യമാകുക. മിറർ ബ്ളാക്ക്, മിഡ്‌നെറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിൽ ഉള്ള മോഡലുകളാണ് ആദ്യം ലഭ്യമാകുക. സ്പെഷ്യൽ എഡിഷനായ സിൽവർ വെള്ള നിറത്തിലുള്ള മോഡൽ ലഭിക്കണമെങ്കിൽ മൂന്ന് ആഴ്ച കൂടെ കാത്തിരിക്കേണ്ടി വരും.വിലയെ കുറിച്ച് പറയുമ്പോൾ ഇന്ത്യയിൽ 6ജിബി 64ജിബി മോഡലിന് 34999 രൂപയാണ് വരിക. 8ജിബി 128 ജിബി മോഡലിന് 39999 രൂപയും 8ജിബി 256 ജിബി മോഡൽ, ഇൻഫിനിറ്റി വാർ തീം ഉൾപ്പടെയുള്ള ഈ മോഡലിന് 49999 രൂപയുമാണ് വില വരിക. ഈ മോഡൽ എത്താൻ അല്പം വൈകും.

ഒരു ഫ്‌ളാഗ്‌ഷിപ്പ് ഹൈ എൻഡ് ഫോൺ എന്ന നിലയിൽ എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ ഏറ്റവും കുറഞ്ഞ വിലയിൽ ഇന്ന് ലഭ്യമാകുന്ന ഫോൺ വൺപ്ലസ് 6 തന്നെയായിരിക്കും. കമ്പനിയുടെ മുൻമോഡലുകളുടേത് പോലെ തന്നെ മികച്ച ഹാർഡ്‌വെയർ സോഫ്റ്റ്‌വെയർ പിന്തുണകളും കരുത്തുറ്റ ബോഡി പാർട്സും എല്ലാം തന്നെ ഫോണിനുണ്ട്. എന്നാൽ മുൻമോഡലുകളെ അപേക്ഷിച്ച് കൂടുതൽ മികവാർന്ന ഡിസൈൻ, ക്യാമറ, ഹാർഡ്‌വെയർ എന്നിവയെല്ലാം വൺപ്ലസ് 6ൽ നമുക്ക് കാണാൻ സാധിക്കും.

മുൻമോഡലുകളെ പോലെത്തന്നെ ലളിതമായ എന്നാൽ ആരെയും ആകർഷിക്കാൻ കെല്പുള്ള മോഡലാണ് വൺപ്ലസ് 6 നും ഉള്ളത്. എന്നാൽ മുൻമോഡലുകളെ അപേക്ഷിച്ച് ഇത്തവണ ഗ്ലാസ് മോഡൽ ആണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. മിറർ ബ്ളാക്ക്, മിഡ്നൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഫോൺ മോഡൽ ലഭ്യമാകുക. സിൽക്ക് വെള്ള നിറത്തിൽ ഒരു ലിമിറ്റഡ് എഡിഷൻ മോഡലും ലഭ്യമാണ്. സിൽക്ക് വെള്ള വേർഷൻ അതിന്റെ മാറ്റ് കൊണ്ട് അല്പം വേറിട്ട് നിൽക്കുന്ന ഒരു ഡിസൈനാണ്.

വൺപ്ലസ് 6 ഇന്ത്യയിൽ എത്തി; വിലയും മറ്റു പ്രത്യേകതകളും അറിയാം

കമ്പനി സിഇഒ മുമ്പ് വ്യക്തമാക്കിയത് പോലെ ഒരു നോച്ച് രൂപകല്പനയാണ് ഫോണിലെ ഡിസ്പ്ളേക്ക് ഉള്ളത്. പിറകുവശത്ത് ഇടതുഭാഗത്തായി ഇരട്ട ക്യാമറകൾ സ്ഥിതി ചെയ്യുന്നുണ്ട്. ക്യാമറക്ക് താഴെയായി ഫിംഗർപ്രിന്റ്റ് സെൻസറും നിലകൊള്ളുന്നു. 6.28 ഇഞ്ചിന്റെ 2280*1080 ഫുൾ എച് ഡി പ്ലസ് ഡിസ്പ്ളേ ആണ് ഫോണിനുള്ളത്. കോർണിങ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണവും ഫോൺ ഡിസ്പ്ളേക്ക് ഉണ്ട്. 19:9 അനുപാതത്തിലുള്ളതാണ് ഡിസ്‌പ്ലെ.

Snapdragon 845 SoC പ്രോസസറിന്റെ കരുത്തിൽ 6ജിബി/ 8ജിബി റാമും 64ജിബി/ 128ജിബി/ 256ജിബി മെമ്മറിയും ആണ് ഫോണിലുള്ളത്. അഡ്രീനോ 630 ജിപിയു ഗ്രാഫിക്‌സും ഫോണിന് കരുത്തേകാനായി എത്തുന്നുണ്ട്.

ക്യാമറ സാമ്പിളുകളിൽ നിന്നും വളരെ മികച്ച ചിത്രങ്ങൾ എടുക്കാൻ കെല്പുള്ള ഒരു ക്യാമറയാണ് ഫോണിൽ ഉള്ളത് എന്ന് വ്യക്തം. പ്രകാശം,നിഴലുകൾ, വ്യത്യസ്ത നിറംങ്ങൾ തുടങ്ങിയ ഓരോന്നിലും ക്യാമറ എന്തുമാത്രം നിലവാരം പുലർത്തുന്നതാണ് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. സൈദ് സൽമാൻ എടുത്ത ഒരു ചിത്രം ഫോണിന്റെ ഡ്യുവൽ ലെൻസ് ക്യാമറയിൽ സൃഷ്ടിക്കുന്ന ആകർഷകമായ ബോക എഫക്റ്റിനെ കുറിച്ചുള്ള ഒരു ധാരണ നമുക്ക് നൽകുന്നുണ്ട്.

പിറകിൽ രണ്ടു ക്യാമറകളും മുൻവശത്ത് ഒരു ക്യാമറയുമാണ് ഫോണിനുള്ളത്. 16 എംപിയുടെ പ്രധാന സെൻസറും 20 എംപിയുടെ സെക്കണ്ടറി സെൻസറും ആണ് പിറകിലെ ക്യാമറക്ക് ഉള്ളത്. ഒപ്പം പോട്രെയ്റ്റ് മോഡും ഫോൺ ക്യാമറയിൽ ലഭ്യമാണ്. പ്രൊസസർ കരുത്തുറ്റതിനാൽ ചിത്രങ്ങൾ റെൻഡർ ചെയ്ത് എടുക്കുന്നത് വളരെ വേഗത്തിൽ തന്നെയാകും. OIS, EIS സൗകര്യങ്ങളും ക്യാമറയിലുണ്ട്.

വൺപ്ലസ് 6 എത്തുന്നത് ആൻഡ്രോയിഡ് 8.1 ഓറിയോയുമായിട്ടാണ്. ഓക്സിജൻ ഒഎസ് അധിഷ്ഠിത ആൻഡ്രോയ്ഡ് ഓറിയോ ഏറ്റവും മികച്ച ആൻഡ്രോയ്ഡ് അനുഭവം നമുക്ക് നൽകും എന്ന് തീർച്ച. ആൻഡ്രോയിഡ് പി ബീറ്റാ അപ്ഡേറ്ററും ഫോണിന് ഉടൻ ലഭ്യമാകും. ഒപ്പം ഫേസ് അൺലോക്ക് പോലെ ഇന്നത്തെ കാലത്തുള്ള ഒരു ഫ്‌ളാഗ്‌ഷിപ്പ് മോഡലിന് ആവശ്യമായ എല്ലാ സവിശേഷതകളും ഫോണിലുണ്ട്.

More from GizBot

Best Mobiles in India

English summary
Oneplus 6 Launched in India; Price, Specifications and More
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X