ഒപ്പേറ സ്വന്തം എഐ-എന്‍ജിനോട്‌ കൂടിയ ന്യൂസ്‌& കണ്ടന്റ്‌ ആപ്പ്‌ പുറത്തിറക്കും

By Archana V
|

ന്യൂസ്‌റീഡര്‍ സര്‍വീസിന്റെ പ്രതിമാസ സജീവ ഉപയോക്താക്കളുടെ എണ്ണം 100 ദശലക്ഷം കടന്നതായി ഒപ്പേറ മിനി, ഒപ്പേറ ബ്രൗസര്‍ എന്നിവയുടെ ഡെവലപ്പര്‍ ആയ ഒപ്പേറ പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളിലാണ്‌ എണ്ണം 2 ദശലക്ഷത്തില്‍ നിന്നും 100 ദശലക്ഷത്തിലേക്ക്‌ ഉയര്‍ന്നത്‌ എന്നതാണ്‌ ശ്രദ്ധേയം.

ഒപ്പേറ സ്വന്തം എഐ-എന്‍ജിനോട്‌ കൂടിയ ന്യൂസ്‌& കണ്ടന്റ്‌ ആപ്പ്‌ പുറത്തിറ

" വാര്‍ത്തകള്‍ ഒരിക്കലും മരിക്കുന്നില്ല, ആളുകള്‍ക്ക്‌ അവര്‍ക്ക്‌ വേണ്ട ഉള്ളടക്കം ലഭ്യമാക്കിയാല്‍ മതി, ഇതിനായി അവര്‍ക്ക്‌ കഠിനമായി പരിശ്രമിക്കേണ്ടി വരരുത്‌" പ്രൊഡക്ട്‌ മാര്‍ക്കറ്റിങ്‌ , കമ്യൂണിക്കേഷന്‍ വിഭാഗം വിപി ജാന്‍ സ്റ്റാന്‍ഡല്‍ പറഞ്ഞു.

ഒപ്പേറ മൊബൈല്‍ ബ്രൗസര്‍ ഉപയോക്താക്കള്‍ക്കിടയില്‍ വാര്‍ത്ത വായന അതുകൊണ്ടാണ്‌ ഇത്രവേഗത്തില്‍ വളരുന്നത്‌ . അതിനാല്‍ മികച്ച മാര്‍ഗത്തില്‍ ഉപയോക്താക്കളിലേക്ക്‌ വാര്‍ത്തയും കണ്ടന്റുകളും എത്തിക്കുന്നതിനായി ഒപ്പേറ ടീം സ്വന്തം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ്‌ (എഐ) എന്‍ജിന്‍ വികസിപ്പിച്ചിരിക്കുകയാണ്‌.

എഐ സിസ്റ്റം വായനക്കാരുടെ വാര്‍ത്തവായന ശീലം മനസിലാക്കി അവര്‍ക്ക്‌ താല്‍പര്യമുള്ള വാത്തകള്‍ ലഭ്യമാക്കും. അതുവഴി ഉപയോക്താക്കള്‍ക്ക്‌ അവര്‍ക്ക്‌ താല്‍പര്യമുള്ള വാര്‍ത്തകളും വീഡിയോകളും വളരെ വേഗത്തിലും എളുപ്പത്തിലും ലഭ്യമാകും.

നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുന്ന മൂന്നാം-കക്ഷി കീബോര്‍ഡുകള്‍നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുന്ന മൂന്നാം-കക്ഷി കീബോര്‍ഡുകള്‍

2017 ജനുവരിയില്‍ ഒപ്പേറ മിനി ബ്രൗസര്‍ അവതരിപ്പിച്ചതിന്‌ ശേഷം ന്യൂസ്‌, വീഡിയോ സേവനങ്ങളില്‍ 50 മടങ്ങ്‌ വളര്‍ച്ചയാണ്‌ ഉണ്ടായിട്ടുള്ളത്‌. ശരാശരി ഉപയോക്താക്കള്‍ ഒപ്പേറ ബ്രൗസറില്‍ എല്ലാ ദിവസവും 40 മിനുട്ടോളം ചെലവഴിക്കുന്നതായാണ്‌ നവംബറിലെ യൂസേജ്‌ ഡേറ്റ കാണിച്ച്‌ തരുന്നത്‌. ദിവസവും 65 മുതല്‍ 81 വരെ വാര്‍ത്തകളിലൂടെ ഇവര്‍ കടന്നു പോകുന്നുണ്ട്‌.

പ്രസാധകരെ സംബന്ധിച്ചും ഇത്‌ നല്ല വാര്‍ത്തയാണ്‌. ഒപ്പേറയുടെ എഐ ടെക്‌നോളജി അവരുടെ ലേഖനങ്ങളുടെ പ്രചാരം ഉയര്‍ത്താനും താല്‍പര്യമുള്ള വായനക്കാരിലേക്ക്‌ എത്തിക്കാനും സഹായിക്കും. 2017 ല്‍ ഒപ്പേറ 800 വെബ്‌സൈറ്റുകളുമായും പബ്ലിഷര്‍മാരുമായും പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു.

" മൊബൈല്‍ഫോണ്‍ ഉപയോക്താക്കള്‍ക്ക്‌ വളരെ വേഗത്തിലും എളുപ്പത്തിലും കണ്ടന്റുകള്‍ ലഭ്യമാവുക എന്നതാണ്‌ ആവശ്യം" ജാന്‍ സ്റ്റാന്‍ഡല്‍ പറഞ്ഞു. വ്യക്തികളുടെ താല്‍പര്യമനുസരിച്ചുള്ള പ്രാദേശികവുമായ കണ്ടന്റുകള്‍ ലഭ്യമാക്കുന്ന തരത്തിലാണ്‌ എഐ എന്‍ജിന്‍ ഡിസൈന്‍ ചെയ്‌തിരിക്കുന്നത്‌. സേവനത്തിന്റെ യഥാര്‍ത്ഥ ഉപയോക്താക്കളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായതില്‍ ഞങ്ങള്‍ക്ക്‌ സന്തോഷമുണ്ട്‌"

ഇതിന്‌ പുറമെ വാര്‍ത്തകള്‍ക്കും കണ്ടന്റുകള്‍ക്കമായത്രമായുള്ള ഒരു ആപ്പ്‌ പുറത്തിറക്കാനും ഒപ്പേറ പദ്ധതി ഇടുന്നുണ്ട്‌. ഒപ്പേറ ഹബാറി എന്നറിയപ്പെടുന്ന ഈ ആപ്പ്‌ ഉപയോക്താക്കള്‍ക്ക്‌ അവര്‍ക്കാവശ്യമായ വാര്‍ത്തകളും വീഡിയോകളും ലഭ്യമാക്കും. ഒപ്പേറ ബ്രൗസര്‍ ഉപയോഗിക്കുന്ന അതേ എഐ-എന്‍ജിന്‍ ആയിരിക്കും ഒപ്പേറ ഹബാരിയും ഉപയോഗിക്കുക.

" ഒപ്പേറ മിനിയുടെ വിജയത്തെ തുടര്‍ന്ന്‌ ലോകത്തിലെ മുന്‍നിര കണ്ടന്റ്‌ പ്ലാറ്റ്‌ഫോം നിര്‍മ്മിക്കുന്നതിനായി എഐ- സേവനം വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്‌. പുതിയ ആപ്പ്‌ സമീപ ഭാവിയില്‍ തന്നെ പുറത്തിറക്കാന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷ" അദ്ദേഹം പറഞ്ഞു.

ആന്‍ഡ്രോയ്‌ഡ്‌ ബ്രൗസറില്‍ ഒപ്പേറ മിനി, ഒപ്പേറ എന്നിവയില്‍ എഐയുടെ നിയന്ത്രണത്തിലുള്ള വാര്‍ത്തവായന ആസ്വദിക്കാം, അതിനായി ബ്രൗസര്‍ ഇവിടെ ഡൗണ്‍ലോഡ്‌ ചെയ്യാം.

Best Mobiles in India

Read more about:
English summary
Opera has announced that the number of monthly active users (MAUs) of its newsreader service has crossed the 100 million mark as of November 2017.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X