സ്മാർട്ട്‌ഫോൺ ലോകത്തെ മൊത്തം മാറ്റിമറിച്ച രണ്ടു ഫോണുകൾ; ഇവയിൽ ഏത് വാങ്ങണം? ഏതാണ് മികച്ചത്??

|

ഇന്ന് വിപണിയിലുള്ള ഏറ്റവും മികച്ച രണ്ടു സ്മാർട്ട്‌ഫോൺ മോഡലുകളാണ് ഓപ്പോ ഫൈൻഡ് എക്‌സ്, വിവോ നെക്സ് എന്നീ രണ്ടു മോഡലുകൾ. ആപ്പിൾ, ഗൂഗിൾ, സാംസങ്, എൽജി തുടങ്ങി എല്ലാ മുൻനിര കമ്പനികളുടെ ഫോണുകളെയും നിഷ്പ്രഭമാക്കുന്ന സവിശേഷതകളാണ് ഈ രണ്ടു മോഡലുകൾക്കും ഉള്ളത്.

സ്മാർട്ട്‌ഫോൺ ലോകത്തെ മൊത്തം മാറ്റിമറിച്ച രണ്ടു ഫോണുകൾ; ഇവയിൽ ഏത് വാങ്

പ്രത്യേകിച്ച് ഫോണിന്റെ ഡിസൈൻ. ഇന്നിവിടെ ഈ രണ്ടു മോഡലുകൾ തമ്മിലൊരു പഠനം നടത്തുകയാണ്. ഏതാണ് ഏറ്റവും മികച്ചത് എന്ന് നമുക്ക് നോക്കാം. ശേഷം ഇവയിൽ ഏതാണ് നല്ലത് എന്ന നിഗമനത്തിലും എത്താം.

വിവോ നെക്സ്

വിവോ നെക്സ്

ഇന്ന് ഏതൊരു സ്മാർട്ഫോൺ കമ്പനിയും ഏറ്റവുമധികം പുതുമകൾ കൊണ്ടുവന്നിട്ടുള്ളത്, അല്ലെങ്കിൽ കൊണ്ടുവരാൻ ശ്രമിക്കുന്നത് ഈ ഡിസ്പ്ലേ രംഗത്താണ്. ഈ മേഖലയിൽ സ്ഥിരം ശൈലിയിൽ നിന്നും ഒന്ന് മാറി വ്യത്യസ്തമായ ഒരു ഡിസൈനുമായി എത്തിയ ഫോണുകളിൽ ഒന്നായിരുന്നു വിവോ X21. ഓൺ സ്ക്രീൻ ഫിംഗർ സ്‌കാനർ സംവിധാനമടക്കം വിശാലമായ പല സൗകര്യങ്ങളോടെയുമാണ് ഈ ഫോൺ എത്തിയത്. ഇതിന് ശേഷം വിവോ വീണ്ടും മറ്റൊരു പുത്തൻ ഫോണുമായി എത്തിയിരിക്കുകയാണ് വിവോ നെക്സ് മോഡലിലൂടെ.

വിവോ X21ന് ശേഷം

വിവോ X21ന് ശേഷം

സ്മാർട്ഫോൺ വിപണിയിൽ പ്രത്യേകിച്ചും ഡിസ്പ്ളേ രംഗത്തും ഡിസൈൻ രംഗത്തും സാരമായ മാറ്റങ്ങളോടെയാണ് വിവോ നെക്സ് എത്തുന്നത്. ജൂലായ് 19ന് ആണ് ഫോൺ ഔദ്യോഗികമായി പുറത്തിറക്കുന്നത്. കഴിഞ്ഞ കുറച്ചു കാലമായി നമ്മൾ കണ്ട ഫോണുകൾ പോലെയേ അല്ല ഈ നെക്സ് എത്തുന്നത്. പകരം മുൻവശം ഏകദേശം പൂർണ്ണമായും തന്നെ ബേസൽ ഇല്ലാത്ത സ്‌ക്രീനുമായാണ് വിവോ നെക്സ് വരുന്നത്. ക്യാമറ പൊങ്ങിവരുന്ന രീതിയിലുള്ള സൗകര്യത്തിലും കൊടുത്തിരിക്കുന്നു. എന്തൊക്കെയാണ് പ്രധാന സവിശേഷതകൾ എന്ന് നോക്കാം.

മൊബൈൽ ഡിസൈനിങ്ങിലെ പുതുമ

മൊബൈൽ ഡിസൈനിങ്ങിലെ പുതുമ

നിലവിലെ ഫോൺ സങ്കൽപ്പങ്ങളിൽ നിന്നും വിവോ നെക്സിനെ വേറിട്ട് നിർത്തുന്ന പ്രധാന ഘടകം അതിന്റെ ഡിസൈൻ തന്നെയാണ്. എല്ലാ വശങ്ങളിൽ നിന്നും അതിസുന്ദരൻ തന്നെയാണ് ഈ ഫോൺ. അത്ര പ്രശസ്തമാവാത്ത നോച്ഛ് സങ്കൽപ്പങ്ങൾക്ക് വിടപറയുകയുമാണ് ഈ ഡിസൈൻ. മുമ്പ് പല കമ്പനികളും ബെസൽ ഒരുപാട് കുറച്ച ഫോണുകൾ ഇറക്കാൻ ശ്രമിച്ചെങ്കിലും ഇപ്പോൾ വിവോ അടക്കം ഒന്ന് രണ്ടു കമ്പനികൾ മാത്രമാണ് ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നത്.

91.24% സ്ക്രീൻ ടു ബോഡി അനുപാതം

91.24% സ്ക്രീൻ ടു ബോഡി അനുപാതം

ഇതിൽ വിവോ നെക്സ് എത്തുന്നത് 91.24% സ്ക്രീൻ ടു ബോഡി അനുപാതവുമായാണ്. റിപ്പോർട്ടുകൾ പ്രകാരം മുകൾ വശം 2.16 എംഎം, താഴെ 5.08 എംഎം, വശങ്ങളിൽ രണ്ടും 1.71 എംഎം എന്നിങ്ങനെ മാത്രമേ സ്ക്രീൻ അല്ലാത്ത ഭാഗം ഉള്ളൂ. ബാക്കി 91.24 ശതമാനവും സ്ക്രീൻ മാത്രമാണ് ഫോണിനുള്ളത്. മുൻവശത്തെ ക്യാമറ, ഫിംഗർ പ്രിന്റ് സ്‌കാനർ, സെൻസറുകൾ എല്ലാം തന്നെ ഫോണിലെ ഡിസ്പ്ളേയിലും പൊങ്ങിവരുന്ന സ്ലൈഡറിലുമായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഫുൾവ്യൂ AMOLED ഡിസ്പ്ളേ

ഫുൾവ്യൂ AMOLED ഡിസ്പ്ളേ

6.59 ഇഞ്ചിന്റെ ഭീമൻ AMOLED ഡിസ്‌പ്ലെയുമായാണ് വിവോ നെക്സ് എത്തുന്നത്. 19.3:9 അനുപാതമാണ് ഡിസ്പ്ളേക്ക് ഉള്ളത്. ഇത്രയും വലിയ ഒരു സ്ക്രീൻ ഉണ്ടെന്ന് കരുതി അതിന്റെ വലിപ്പക്കൂടുതൽ പക്ഷെ ഫോണിൽ അനുഭവപ്പെടില്ല. കാരണം ബെസൽ അത്രയ്ക്കും കുറച്ചു എന്നത് തന്നെ. സിനിമ കാണൽ, ഗെയിമിംഗ്, ബ്രൗസിംഗ് എന്നിവയ്‌ക്കെല്ലാം ഏറെ വിശാലമായ എന്നാൽ കയ്യിൽ ഒതുങ്ങുന്ന ഒരു ഫോൺ ആയി നെക്ക്സ് മാറും.

പൊങ്ങിവരുന്ന മുൻ ക്യാമറ

പൊങ്ങിവരുന്ന മുൻ ക്യാമറ

വിവോ നെക്സിനെ സംബന്ധിച്ചെടുത്തോളം എടുത്തുപറയേണ്ട മറ്റൊരു പ്രധാന സവിശേഷതയാണ് പൊങ്ങിവരുന്ന മുൻ ക്യാമറ. ഫോണിനെ പൂർണ്ണമായും മുൻവശം സ്ക്രീൻ മാത്രമാക്കുക എന്ന സങ്കൽപ്പം യാഥാർഥ്യമായത് ഈ പൊങ്ങിവരുന്ന മുൻ ക്യാമറയുടെ രൂപകൽപ്പനയോടെയാണ്. മുൻവശത്തെ ക്യാമറ എന്ത്ചെയ്യും എന്ന പ്രശ്നവും ഇയർപീസ്, സെൻസറുകൾ പോലെയുള്ളവയും എവിടേക്ക് മാറ്റി സ്ഥാപിക്കും എന്നതുമായിരുന്നു പൂർണ്ണമായ ഒരു ഡിസ്പ്ളേ സ്ക്രീൻ എന്ന സങ്കൽപ്പത്തിന് വെല്ലുവിളിയായിരുന്നത്. ഈ പ്രശ്നമാണ് വിവോ അടക്കം ചില കമ്പനികൾ ഇപ്പോൾ പരിഹരിച്ചിരിക്കുന്നത്.

ഡിസ്പ്ളെയിൽ തന്നെയുള്ള ഫിംഗർ പ്രിന്റ് സ്കാനർ

ഡിസ്പ്ളെയിൽ തന്നെയുള്ള ഫിംഗർ പ്രിന്റ് സ്കാനർ

ഇനി ഫോണിന്റെ എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത ഡിസ്പ്ളെയിൽ തന്നെയുള്ള ഫിംഗർ പ്രിന്റ് സ്കാനർ ആണ്. അതിനർത്ഥം പ്രത്യേക ഒരു ഹോം ബട്ടൺ അല്ലെങ്കിൽ ഫിംഗർപ്രിന്റ് സെൻസർ ഇല്ല എന്ന് തന്നെ. ഉപയോക്താക്കൾക്ക് അവരുടെ സ്മാർട്ട്ഫോൺ അൺലോക്ക് ചെയ്യുന്നതിന് സ്ക്രീനിൽ ഫിംഗർപ്രിന്റ് പ്രോംപ്റ്റിൽ ഒരു വൃത്താകൃതിയിൽ ടച്ച് ചെയ്യാം. വിവോ X21 ൽ ആയിരുന്നു വിവോ ഈ സംവിധാനം കൊണ്ടുവന്നിരുന്നത്. അതെ സാങ്കേതികവിദ്യയാണ് ഇവിടെയും ഉപയോഗിച്ചിരുന്നത്.

AI ക്യാമറകൾ

AI ക്യാമറകൾ

ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ക്യാമറകൾ ഇന്ന് സ്മാർട്ഫോൺ ലോകത്തെ കീഴടക്കിക്കൊണ്ടിരിക്കുകയാണ്. ഡിസ്പ്ളേ രംഗത്താണ് ഏറ്റവുമധികം മാറ്റങ്ങൾ പ്രകടമായത് എങ്കിൽ രണ്ടാമത് എത്തുന്നത് AI അധിഷ്ഠിത ക്യാമറകൾ തന്നെയാണ്. അവിടെയും വിവോ നെക്‌സ് മികവ് പുലർത്തുന്നുണ്ട്. 12 എംപി, 5 എംപി എന്നിങ്ങനെ രണ്ടു സെൻസറുകളാണ് പിറകിലുള്ളത്. ഇവയിലൂടെ AI സഹായത്തോടെ 24 മില്യൺ ഫോട്ടോ സെൻസിറ്റീവ് യൂണിറ്റുകൾ വരെ ഉപയോഗിച്ച് ഫോട്ടോ എടുക്കാൻ സാധിക്കും.

ഹാർഡ്‌വെയർ, സോഫ്ട്‍വെയർ

ഇന്നു വിപണിയിലുള്ള ഫ്ലാഗ്ഷിപ്പ് ഫോണുകളിലെല്ലാം ലഭ്യമാകുന്ന ഏറ്റവും മികച്ച ഹാർഡ്‌വെയർ സോഫ്ട്‍വെയർ സവിശേഷതകൾ ഈ ഫോണിനും അവകാശപ്പെടാനുണ്ട്. Snapdragon 845 സിപിയു കരുത്തിൽ എത്തുന്ന ഫോണിന്റെ റാം 8 ജിബിയും മെമ്മറി 128 ജിബിയുമാണ്. ഏറ്റവും പുതിയ ആൻഡ്രോയ്ഡ് വേർഷൻ തന്നെ ഫോണിൽ ഉണ്ടാകുമെന്നും ഉറപ്പിക്കാം. ഒപ്പം AI അധിഷ്ഠിതമായ മറ്റു വിവോ സെറ്റിങ്‌സ്‌കളും ആപ്പുകളും കൂടെ പ്രതീക്ഷിക്കാം. എന്തായാലും ജൂലായ് 19 വരെ കാത്തിരിക്കാം.

ഓപ്പോ ഫൈൻഡ് എക്‌സ്

ഓപ്പോ ഫൈൻഡ് എക്‌സ്

പല ഫ്ലാഗ്ഷിപ്പ് ഫോണുകളെയും പിന്നിലാക്കുന്ന ഫുൾ ഡിസ്പ്ളേ ഡിസൈൻ കൊണ്ടാണ് വിവോ വിപണി പിടിക്കാൻ എത്തുന്നത്. ഐഫോൺ എക്‌സിനോ പിക്സൽ 2 വിനോ ഗാലക്‌സി എസ് 9 നോ അവകാശപ്പെടാൻ സാധിക്കാത്ത അത്രയും മികച്ച ഡിസൈനുമായാണ് ഓപ്പോ ഫൈൻഡ് എക്സ് എത്തുന്നത്. 93.8 ശതമാനം സ്ക്രീൻ ടു ബോഡി അനുപാതത്തിലാണ് ഈ ഫോൺ എത്തുന്നത്.

3ഡി ഫേസ് റെക്കഗ്നീഷൻ

3ഡി ഫേസ് റെക്കഗ്നീഷൻ

പുത്തൻ ഫേസ് റെക്കഗ്നീഷൻ സംവിധാനവുമായാണ് ഓപ്പോ ഫൈൻഡ് എക്സ് എത്തുന്നത്. ഫോണിന് ആണെങ്കിൽ ഫിംഗർ പ്രിന്റ് സ്‌കാനർ ഇല്ല. പകരം ഈയൊരു ഫേസ് അൺലോക്ക് സംവിധാനമാണ് ഉള്ളത്. 15000 ഫേഷ്യൽ ഡോട്ടുകളെ തിരിച്ചറിഞ്ഞുകൊണ്ട് പ്രവർത്തിക്കുന്ന ഈ ഫേസ് അൺലോക്ക് സംവിധാനം ഏറെ പുതുമ നിറഞ്ഞതാണ്.

നോച്ചിന് വിട; ഇനി പൂർണ്ണമായും ഡിസ്പ്ളേ മാത്രം

നോച്ചിന് വിട; ഇനി പൂർണ്ണമായും ഡിസ്പ്ളേ മാത്രം

നോച് സംവിധാനം ഐഫോൺ എക്സ് കൊണ്ടുവന്നതിന് പിന്നാലെ എല്ലാ ഫോണുകളും അന്ധമായി നോച്ച് അനുകരിക്കുന്ന തിരക്കിലാകുമ്പോൾ ഓപ്പോ ഫൈൻഡ് എക്സ് ഇവിടെ എത്തുന്നത് നോച്ച് ഇല്ലാത്ത അവിടെയും കൂടെ ഡിസ്പ്ളേ ഉൾപ്പെടുന്ന സ്‌ക്രീനുമായാണ്. 1080 x 2340 പിക്‌സൽസ്‌ ഉള്ള ഫുൾ എച്ച്ഡി പ്ലസ് AMOLED ഡിസ്‌പ്ലെയുടെ അനുപാതം 19.5:9 ആണ്.

ഐഫോൺ എക്‌സിനേക്കാളും അധികം സ്ക്രീൻ

ഐഫോൺ എക്‌സിനേക്കാളും അധികം സ്ക്രീൻ

വേണമെങ്കിൽ ഐഫോൺ എക്‌സിനെ ഒരു തരത്തിൽ അനുകരിച്ചതാണ് ഓപ്പോ ഫൈൻഡ് എക്സ് എന്ന് പറയാം. എന്നാൽ ഐഫോൺ എക്‌സിനേക്കാൾ എന്തുകൊണ്ടും മനോഹരവും അധഃകമുള്ളതുമാണ് ഇതിന്റെ സ്ക്രീൻ. 93.8 ശതമാനം സ്ക്രീൻ ടു ബോഡി അനുപാതത്തിലുള്ള സ്ക്രീനിന് കോർണിങ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണവും ഉണ്ട്.

സ്ലൈഡർ

സ്ലൈഡർ

ഫോണിന്റെ മുൻഭാഗം മുഴുവനായും സ്ക്രീൻ മാത്രമാക്കുമ്പോഴുള്ള പ്രധാന പ്രശ്നം മുൻക്യാമറയും സെന്സറുകളുമെല്ലാം എവിടെ വെക്കും എന്നതായിരുന്നു. അതിനുള്ള പരിഹാരമായി ഒരു സ്ലൈഡർ സംവിധാനമാണ് ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നത്. അൺലോക്ക് ചെയ്യാനും ക്യാമറ ഉപയോഗിക്കാനായി ഈ സ്ലൈഡർ മുകളിലേക്ക് ഉയർന്ന് വരും.

ആനിമേറ്റഡ് 3ഡി ഇമോജിസ്

ആനിമേറ്റഡ് 3ഡി ഇമോജിസ്

AI അധിഷ്ഠിത 3ഡി ഇമോജികൾ കൊണ്ട് സമ്പന്നമാണ് ഇപ്പൊ ഫൈൻഡ് എക്സ്. പല ഫ്ലാഗ്ഷിപ്പ് ഫോണുകളിലും ബിൽറ്റ് ഇൻ ആയി കാണുന്ന ഈ സംവിധാനം ഒപ്പോയിലും നമുക്ക് കാണാം. 3ഡി ഒമോജി എന്നാണ് ഓപ്പോ ഇതിനെ വിളിക്കുന്നത്.

35 മിനിറ്റിൽ ഫുൾ ചാർജ്ജ്

35 മിനിറ്റിൽ ഫുൾ ചാർജ്ജ്

3730mAh ബാറ്ററിയുമായാണ് ഓപ്പോ ഫൈൻഡ് എക്സ് എത്തുന്നത്. എന്നാൽ ഇത്രയും ബാറ്ററി ചാർജ്ജ് ചെയ്യാൻ ആവശ്യമായ സമയം വെറും 35 മിനിറ്റ് മാത്രമാണ്. VOOC ഫ്ലാഷ് ചാര്ജിങ്ങ് സംവിധാനമാണ് ഓപ്പോ ഇവിടെ ഉപയോഗിക്കുന്നത്.

3 ക്യാമറകൾ

ഓപ്പോ ഫൈൻഡ് എക്‌സിൽ മൂന്ന് ക്യാമറകളാണ് നമുക്ക് ലഭിക്കുക. ഇരട്ട ക്യാമറകൾ പിറകിലും ഒരു സെൽഫി ക്യാമറ മുൻ വശത്തും. പിറകിലെ ക്യാമറകൾ 16 എംപിയുടെ പ്രധാന സെൻസറും 20 എംപിയുടെ സെക്കണ്ടറി സെൻസറും ചേർന്നതാണ്. മുൻവശത്ത് 25 എംപി ക്യാമറയും ഉണ്ട്.

256 ജിബി മെമ്മറി

256 ജിബി മെമ്മറി

Snapdragon 845 പ്രോസസറിന്റെ കരുത്തിൽ എത്തുന്ന ഓപ്പോ ഫൈൻഡ് എക്‌സിൽ 8 ജിബി ആണ് റാം ഉള്ളത്. ഇത് കൂടാതെ ഫോണിലെ ഇൻ ബിൽറ്റ് മെമ്മറി വരുന്നത് 256 ജിബിയുമാണ്. ഏതായാലും ഈ സവിശേഷതകൾ എലാം ഒത്തുചേരുമ്പോൾ നിലവിൽ വിപണിയിലുള്ള ഒരുവിധം എല്ലാ ഫ്ലാഗ്ഷിപ്പ് ഫോണുകൾക്കും ഓപ്പോ ഫൈൻഡ് എക്സ് ഭീഷണിയാകുമെന്ന കാര്യം തീർച്ച.

ഇതിൽ ഏത് വാങ്ങണം?

ഇതിൽ ഏത് വാങ്ങണം?

വിലയുടെ കാര്യത്തിൽ ഓപ്പോ ഫൈൻഡ് എക്‌സ് ആണ് മുമ്പിൽ. 59,990 രൂപയാണ് ഫൈൻഡ് എക്സിന് ഇന്ത്യയിൽ വിലവരുന്നത്. അതേസമയം 48,990 രൂപയാണ് വിവോ നെക്സിന് വില വരുന്നത്. 11,000 രൂപയോളം അധികം വില വരുന്നത് ഓപ്പോ ഫൈൻഡ് എക്‌സിന് ആണെങ്കിലും എനിക്ക് വ്യക്തിപരമായി ബോധിച്ച ഡിസൈൻ ഓപ്പോയുടേതാണ്. ഓപ്പോയുടെ ഡിസൈൻ തന്നെയാണ് ഒരുപിടി മുകളിൽ എന്ന് പറയാം. എന്നാൽ നിങ്ങളുടെ അഭിപ്രായങ്ങൾ വ്യത്യസ്തമാകാം. അവ കമന്റുകളിൽ പ്രതീക്ഷിക്കുന്നു.

Best Mobiles in India

Read more about:
English summary
Oppo Find X Vs Vivo Nex; Which One is the Best?.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X