ഒപ്പോ റെനോ 10എക്‌സ് സൂമിനെ അടുത്തറിയാം; മികവും കുറവും

By Gizbot Bureau
|

ഏറെക്കാലമായി ഒപ്പോ ആരാധകര്‍ കാത്തിരുന്ന ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ മോഡലായ ഒപ്പോ റെനോ 10എക്‌സ് സൂം ഇന്ത്യന്‍ വിപണിയിലെത്തി. പോപ് അപ്പ് ക്യാമറ എന്ന അത്യാധുനിക സവിശേഷത ഉള്‍ക്കൊള്ളിച്ചാണ് യുണീക്ക് ഡിസൈനോടു കൂടിയ ഈ മോഡലിന്റെ വരവ്. 6 ജി.ബി റാം 128 ജി.ബി ഇന്റേണല്‍ മെമ്മറി വേരിയന്റിന് 39,990 രൂപയാണ് വിപണിവില. 8 ജി.ബി റാം 256 ജി.ബി ഇന്റേണല്‍ മെമ്മറി വേരിയന്റിന് 49,990 രൂപയാണ് വില.

ഒപ്പോ റെനോ 10എക്‌സ് സൂമിനെ അടുത്തറിയാം; മികവും കുറവും

 

റെനോ 10എക്‌സ് സൂമിനെ കൃത്യമായി വിലയിരുത്തിയതാണ് ഈ ലേഖനം. ക്വാല്‍കോമിന്റെ കരുത്തനായ സ്‌നാപ്ഡ്രാഗണ്‍ 855 പ്രോസസ്സറാണ് ഫോണിനു കരുത്തേകുന്നത്. 6.6 ഇഞ്ച് ഒ.എല്‍.ഇ.ഡി ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. കോര്‍ണിംഗ് ഗൊറില്ല 6 സുരക്ഷയ്ക്കായി ഫോണിലുണ്ട്. ട്രിപ്പിള്‍ ക്യാമറ സംവിധാനമാണ് പിന്നിലുള്ളത്. 10X സൂമും പ്രത്യേകതയാണ്. കരുത്തന്‍ ബാറ്ററിയും സവിശേഷത തന്നെയാണ്. കൂടുതല്‍ വിവരങ്ങള്‍ ചുവടെ ചേർക്കുന്നു:

മികവുകള്‍

കിടിലന്‍ ലുക്ക്

കിടിലന്‍ ലുക്ക്

ശ്രേണിയില്‍ ലഭ്യമായ കിടിലന്‍ ലുക്ക് സ്മാര്‍ട്ട്‌ഫോണുകളിലൊന്നാണ് റെനോ 10എക്‌സ്. ഡിസൈന്‍ ഭാഗവും പെര്‍ഫോമന്‍സും ഒരുപോലെ മികവുപുലര്‍ത്തുന്നു. ഓള്‍ ഗ്ലാസ് ഡിസൈനാണ് ഫോണിനുള്ളത്. ഡിസ്‌പ്ലേയ്ക്കു ഭംഗിയേകാന്‍ നോച്ചും കിടിലന്‍ ബേസിലുമുണ്ട്. ഫിംഗര്‍പ്രിന്റ് ഫോണില്‍ പതിയാതിരിക്കാന്‍ മാറ്റ് ഫിനിഷിംഗുണ്ട്.

പിന്‍ പാനലില്‍ വെര്‍ട്ടിക്കലായാണ് ക്യാമറ ഘടിപ്പിച്ചിരിക്കുന്നത്. കനം കുറഞ്ഞ ബേസിലായതിനാല്‍ സ്‌ക്രീനിനു കൂടുതല്‍ സ്ഥലം ലഭിക്കുന്നുണ്ട്. ഇതിലെല്ലാമുപരിയായി ശ്രേണിയിലെ മറ്റു ഫോണുകളില്‍ നിന്നും പോപ് അപ്പ് ക്യാമറ ഈ മോഡലിനെ വ്യത്യസ്ഥനാക്കുന്നു.

ഇതിലെല്ലാമുപരിയായി പോപ് അപ്പ് ക്യാമറ ശ്രേണിയിലെ മറ്റുള്ള സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്നും റെനോയെ വ്യത്യസ്തനാക്കുന്നു. ഷാര്‍ക്ക് ഫിന്‍ ലുക്ക് നല്‍കുന്നതിനായി പുതിയൊരു ലെയര്‍ പോപ് അപ്പ് ക്യാമറയില്‍ ഉള്‍ക്കൊള്ളിക്കാന്‍ ഓപ്പോ ശ്രദ്ധിച്ചിട്ടുണ്ട്. 10X ഓപ്റ്റിക്കല്‍ സൂമിംഗും പ്രത്യേകതയാണ്.

കരുത്തന്‍ പ്രോസസ്സര്‍

കരുത്തന്‍ പ്രോസസ്സര്‍

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855 ചിപ്പ്‌സെറ്റാണ് ഫോണിനു കരുത്തേകുന്നത്. 6/8 ജി.ബി റാമും 128/236 ജി.ബി ഇന്റേണല്‍ മെമ്മറിയും ഫോണിനു കരുത്തേകുന്നു. ക്വാല്‍കോമിന്റെ ഏറ്റവും പുതിയ കരുത്തനായ പ്രോസസ്സറാണ് സ്‌നാപ്ഡ്രാഗണ്‍ 855 എന്നതുകൊണ്ടും ഫോണ്‍ വ്യത്യസ്തനാണ്.

മള്‍ട്ടികോര്‍ ക്വാല്‍കോം എഞ്ചിന്‍ നാലാം തലമുറ ചിപ്പ് അധിഷ്ഠിതമാണ്. കരുത്തന്‍ പ്രോസസ്സറായതിനാല്‍ത്തന്നെ ഗെയിമിംഗ്, ഇന്റര്‍നെറ്റ് ഉപയോഗം ഉള്‍പ്പടെയുള്ള ദൈനംദിന ഉപയോഗത്തിനായി ഏറ്റവും ഉതകുന്ന മോഡലാണിത്. ഫോണ്‍ ചൂടാകുന്നതു തടയുന്നതിനായി പ്രത്യേകം കൂളിംഗ് പൈപ്പ് ഫോണില്‍ ഘടിപ്പിച്ചിരിക്കുന്നു.

അതിവേഗ വോക് ചാര്‍ജിംഗ്
 

അതിവേഗ വോക് ചാര്‍ജിംഗ്

4,065 മില്ലി ആംപയറിന്റെ ബാറ്ററി കരുത്താണ് ഓപ്പോ റെനോ 10X-നുള്ളത്. വോക് ചാര്‍ജിംഗ് 3.0 അതിവേഗ ചാര്‍ജിംഗ് സംവിധാനമുള്ളതിനാല്‍ ത്തന്നെ ചുരുക്കം സമയം സമയത്തിനുള്ളില്‍ ബാറ്ററി ചാര്‍ജ് കയറും. 20 വാട്ടിന്റെ അഡാപ്റ്ററാണ് ചാര്‍ജറിലുള്ളത്. ടൈപ്പ് സി പോര്‍ട്ടും ഫോണിലുണ്ട്.

കുറവുകള്‍

കുറവുകള്‍

എച്ച്.ഡി സ്ട്രീമിംഗ് സപ്പോര്‍ട്ടില്ല

6.6 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 1080X2340 പിക്‌സലാണ് ഡിസ്‌പ്ലേ റെസലൂഷന്‍. മികച്ച വ്യൂവിംഗ് ആംഗിള്‍ ഡിസ്‌പ്ലേ നല്‍കുന്നുണ്ടെങ്കിലും നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം വീഡിയോ അടക്കമുള്ള സേവനങ്ങള്‍ എച്ച്.ഡി സ്ട്രീമിംഗിലൂടെ കാണാനാകില്ലെന്നത് പോരായ്മയാണ്.

വിലക്കൂടൂതല്‍

വിലക്കൂടൂതല്‍

കിടിലന്‍ ഡിസൈനും മികച്ച പ്രോസസ്സിംഗ് സ്പീഡുമുണ്ടെങ്കിലും ഫോണിന്റെ വിലക്കൂടുതല്‍ ആരാധകരെ പിന്നോട്ടുവലിക്കും. ഇയിടെ പുറത്തിറങ്ങിയ വണ്‍പ്ലസ് 7-ലുള്ള ഫീച്ചറുകളിലധികും ഈ മോഡലിലുണ്ടെങ്കിലും വിലയുടെ കാര്യത്തില്‍ ഒന്നുകൂടി ചിന്തിക്കുമെന്നുറപ്പാണ്.

മൂവബിള്‍ ഭാഗങ്ങള്‍

മൂവബിള്‍ ഭാഗങ്ങള്‍

പോപ് അപ്പ് ഷാര്‍ക്ക് ഫിന്‍ ക്യാമറ വ്യത്യസ്തമായിട്ടുണ്ടെങ്കിലും മൂവബിള്‍ ഭാഗമായതിനാല്‍ത്തന്നെ എത്രകാലം ഇത് നീണ്ടുനില്‍ക്കുമെന്ന് കണ്ടറിയേണ്ടതാണ്. നിരന്തരം പോപ് അപ്പ് ഉപയോഗിച്ചാല്‍ അത് തീര്‍ച്ചയായും നിലനില്‍പ്പിനെ ബാധിക്കുമെന്നുറപ്പാണ്. പ്രതിദിനം 100 തവണവെച്ച് അഞ്ചു വര്‍ഷംവരെ ധൈര്യമായി ഉപയോഗിക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ചുരുക്കം

ചുരുക്കം

കിടിലന്‍ ക്യാമറയും പ്രോസസ്സിംഗും ഡിസൈനും തന്നെയാണ് ഫോണിന്റെ പ്രത്യേകത. ശ്രേണിയിലെ മറ്റുള്ള മോഡലില്‍ നിന്നും പോപ് അപ്പാണ് മോഡലിനെ വ്യത്യസ്തനാക്കുന്നത്. 10X ഹൈബ്രിഡ് സൂമും മോഡലിന്റെ പ്രത്യേകത തന്നെ. പിന്നിലെ ക്യാമറ 48 മെഗാപിക്സൽ ആയതിനാൽ തന്നെ മികച്ച ഔട്ട്പുട്ട് പ്രതീക്ഷിക്കാം. അള്‍ട്രാനൈറ്റ് അടക്കമുള്ള ഫീച്ചറുകള്‍ പിന്‍ക്യാമറയിലുണ്ട്.

വാങ്ങണോ വേണ്ടയോ ?

വാങ്ങണോ വേണ്ടയോ ?

ക്യാമറ ഭാഗത്തും ഡിസൈനിംഗിലും താത്പര്യമുള്ളവര്‍ക്കും നിരന്തരം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ക്കും തീര്‍ച്ചയായും ഏറെ ഉപയോഗപ്രദമായ മോഡലാണിത്. വില പ്രശ്‌നമല്ലെങ്കില്‍ തീര്‍ച്ചയായും മോഡല്‍ മികച്ചതുതന്നെ.

Most Read Articles
Best Mobiles in India

English summary
Oppo has finally launched its much-anticipated flagship - the Oppo Reno 10x zoom for the Indian market. It brings a totally unique design to the table, thanks to its shark fin pop-up camera. The variant with 6GB RAM and 128GB storage is priced at Rs 39,990, while the 8GB RAM and 256GB storage model will be selling at a price of Rs 49,990.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X