Home
Apps

മുഖം മിനുക്കി ഫേസ്ബുക്ക് മെസഞ്ചർ; പുതിയ ഫീച്ചറുകൾ ഇങ്ങനെ

വാട്സ്ആപ്പിൽ കാണുന്നത് പോലെയല്ലെങ്കിലും മെസഞ്ചറും ചാറ്റുകൾക്കായി എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ഫീച്ചർ നൽകുന്നുണ്ട്. വാട്സ്ആപ്പിൽ ഇത് ഡിഫോൾട്ട് ഓപ്ഷൻ ആണെങ്കിൽ മെസഞ്ചറിൽ ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാവുന്ന ഓപ്റ്റ് ഇൻ ഓപ്ഷൻ ആണ്. ഡാറ്റ സുരക്ഷിതത്വവും പ്രൈവസിയുമൊക്കെ ഫേസ്ബുക്കിന്റെ ഭൂതകാലത്തിൽ അത്ര ഉറപ്പുള്ള കാര്യങ്ങൾ ആയിരുന്നില്ല. ഫേസ്ബുക്കിന്റെ പേര് മാറ്റി മെറ്റ ആയെങ്കിലും സ്വകാര്യതയടക്കമുള്ള കാര്യങ്ങളിൽ വിശ്വാസം നേടാൻ കമ്പനിക്ക് ആയിട്ടില്ല. ഇതിനായി ചില നടപടികൾ കമ്പനി സ്വീകരിച്ചിട്ടുണ്ട് എന്ന വസ്തുതയും നമ്മുക്ക് തള്ളിക്കളയാൻ ആവില്ല. യൂസേഴ്സിന് അവരുടെ സന്ദേശമയയ്‌ക്കൽ ആപ്പുകൾ സുരക്ഷിതവും സ്വകാര്യത നൽകുന്നതും ആയിരിക്കണമെന്ന് ആഗ്രഹമുണ്ടായിരിക്കാം. അത്തരം സാഹചര്യങ്ങളിൽ എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ഫീച്ചർ ഏറെ സഹായകരം ആയിരിക്കും.

മെസഞ്ചർ

മെസഞ്ചർ തങ്ങളുടെ ഓപ്റ്റ് ഇൻ എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ചാറ്റുകൾക്കായി ഏതാനും പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുകയാണ്. മെസഞ്ചറിലെ എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ഗ്രൂപ്പ് ചാറ്റുകളും കോളുകളും പബ്ലിക്ക് ആക്കുന്നത് മുതൽ സ്ക്രീൻഷോട്ട് നോട്ടിഫിക്കേഷനുകളും വീഡിയോ എഡിറ്റ് ഓപ്ഷനുകളും വരെ പുതിയ അപ്ഡേറ്റിൽ ലഭ്യമാണ്. പുതിയ അപ്ഡേറ്റ് വരുന്നതോടെ മെസഞ്ചർ കൂടുതൽ ഫീച്ചർ സമ്പന്നമാകുമെന്നാണ് മെറ്റ അവകാശപ്പെടുന്നത്.

ഫീച്ചറുകൾ

കൂടുതൽ സുരക്ഷിതവും രസകരവുമായ ഫീച്ചറുകൾ അവതരിപ്പിക്കുമെന്നും മെറ്റ, മെസഞ്ചറിന്റെ ഔദ്യോഗിക ബ്ലോഗ് പോസ്റ്റിൽ കൂടി വ്യക്തമാക്കിയിട്ടുണ്ട്. പ്രോഡ്ക്റ്റ്സ് അപ്ഡേറ്റിന്റെ തുടക്കം മാത്രമാണ് ഇതെന്നും കമ്പനി ബ്ലോഗിൽ പറയുന്നു. മെസഞ്ചർ ഫീച്ചറുകളുടെ കൂടുതൽ നവീകരണങ്ങൾ നമ്മുക്ക് പ്രതീക്ഷിക്കാം എന്നാണ് കമ്പനി പറഞ്ഞ് വയ്ക്കുന്നത്. സ്ക്രീൻഷോട്ട് നോട്ടിഫിക്കേഷൻ ഫീച്ചർ മാർക്ക് സക്കർബർഗ് നവ മാധ്യമങ്ങളിൽ പങ്ക് വച്ചിട്ടുമുണ്ട്. മെസഞ്ചറിന്റെ പുതിയ ഫീച്ചറുകളെക്കുറിച്ച് വിശദമായി മനസിലാക്കാൻ താഴേക്ക് വായിക്കുക.

മെസഞ്ചറിലെ എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ഗ്രൂപ്പ് ചാറ്റുകളും കോളുകളും

മെസഞ്ചറിലെ എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ഗ്രൂപ്പ് ചാറ്റുകളും കോളുകളും

ഏറെക്കാലമായി മെസഞ്ചറിൽ കാത്തിരുന്ന ഫീച്ചറുകളിൽ ഒന്നാണ് ഗ്രൂപ്പ് ചാറ്റുകളിലെ എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ഫീച്ചർ. പരീക്ഷണാടിസ്ഥാനത്തിൽ കുറച്ച് പേർക്ക് മാത്രം ലഭിച്ചിരുന്ന ഫീച്ചർ ഇനി മുതൽ എല്ലാ മെസഞ്ചർ യൂസേഴ്സിനും ലഭ്യമാകും. വോയ്‌സ്, വീഡിയോ കോളുകൾ ഉൾപ്പെടെയുള്ള ഗ്രൂപ്പ് ചാറ്റുകൾക്ക് എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സൌകര്യം ലഭിക്കും. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സ്വകാര്യവും സുരക്ഷിതവുമായ രീതിയിൽ കണക്റ്റ് ചെയ്യാൻ ഫീച്ചർ സഹായിക്കും.

സ്‌ക്രീൻഷോട്ട് നോട്ടിഫിക്കേഷൻ

സ്‌ക്രീൻഷോട്ട് നോട്ടിഫിക്കേഷൻ

എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് മെസഞ്ചർ ചാറ്റുകളിൽ ഡിസപ്പിയറിങ് മെസേജസ് ഫീച്ചർ കഴിഞ്ഞ വർഷം മുതൽ ലഭ്യമാണ്. ഡിസപ്പിയറിങ് മെസേജസ് ഫീച്ചർ ഉള്ളതിനാൽ ആളുകൾ ചാറ്റുകളുടെ സ്ക്രീൻഷോട്ട് പകർത്തുന്നതും പതിവാണ്. ഇപ്പോഴിതാ ആരെങ്കിലും ഡിസപ്പിയറിങ് മെസേജുകളുടെ സ്‌ക്രീൻഷോട്ടുകൾ പകർത്തിയാൽ മറുവശത്ത് ഉള്ളയാൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്ന ഫീച്ചറും കമ്പനി അവതരിപ്പിക്കുകയാണ്. മെസഞ്ചറിന്റെ വാനിഷ് മോഡിലും ഈ ഫീച്ചർ ലഭ്യമാണ്. എൻഡ് ടു എൻഡ് എൻക്രിപ്റ്റ് ചെയ്‌ത ചാറ്റുകളിൽ ഈ ഫീച്ചർ ഉടൻ ലഭ്യമാകുകയും ചെയ്യും.

ജിഫുകളും സ്റ്റിക്കറുകളും

ജിഫുകളും സ്റ്റിക്കറുകളും

നിങ്ങളുടെ ചാറ്റുകൾ കൂടുതൽ ആസ്വാദ്യകരമാക്കാനും സ്വയം എക്സ്പ്രസ് ചെയ്യാനും സഹായിക്കുന്ന സങ്കേതങ്ങളാണ് ജിഫുകളും സ്റ്റിക്കറുകളും. വളരെ ടെൻസ്ഡ് ആയ ചർച്ചകളെ പോലും ജിഫുകളും സ്റ്റിക്കറുകളും അയച്ച് നാം കാഷ്വൽ ടോക്സ് ആക്കി മാറ്റാറുണ്ട്. എൻഡ് ടു എൻഡ് എൻക്രിപ്റ്റ് ചെയ്ത ചാറ്റുകളിൽ കൂടുതൽ ഫീച്ചർ സമ്പന്നമായ ചാറ്റ് അനുഭവത്തിനായി ജിഫുകളും സ്റ്റിക്കറുകളും ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നു.

റിപ്ലേകളും റിയാക്ഷൻസും

റിപ്ലേകളും റിയാക്ഷൻസും

നിങ്ങളുടെ എൻഡ് ടു എൻഡ് എൻക്രിപ്റ്റ് ചെയ്ത ചാറ്റുകളിലെ മെസേജുകൾക്ക് ലോങ് പ്രസ് ചെയ്തോ. സ്വൈപ്പ് ചെയ്‌തോ മറുപടി നൽകാൻ നിങ്ങൾക്ക് ഇപ്പോൾ കഴിയും. ഒരു സന്ദേശത്തിന് മറുപടി നൽകാൻ അതിൽ ലോങ്പ്രസ് ചെയ്യുക. നിങ്ങളുടെ മറുപടിയിൽ യഥാർഥ സന്ദേശത്തിന്റെ ഒരു പകർപ്പും ഉൾപ്പെടുന്നു. സന്ദേശങ്ങൾക്ക് മറുപടിയായി റിയാക്ഷൻസും നൽകാൻ കഴിയും. വന്ന മെസേജിൽ ടാപ്പ് ചെയ്ത് പിടിച്ചാൽ റിയാക്ഷൻസ് ട്രേ തുറന്ന് വരും. ഇതിൽ നിന്നും നിങ്ങൾക്ക് ഇഷ്ടമുള്ള റിയാക്ഷൻ തിരഞ്ഞെടുക്കാം. മെസേജിൽ ഡബിൾ ടാപ്പ് ചെയ്ത് ഹൃദയ ചിഹ്നം നൽകാനും കഴിയും.

മെസേജ് ഫോർവേഡിങ്

മെസേജ് ഫോർവേഡിങ്

എൻഡ് ടു എൻഡ് എൻക്രിപ്റ്റ് ചെയ്ത ചാറ്റുകളിലെ ഈ പുതിയ മെസേജ് ഫോർവേഡിങ് ഫീച്ചർ ഉപയോഗിച്ച് നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും മെസേജുകൾ ഫോർവേഡ് ചെയ്യാൻ കഴിയും. ഒരു മെസേജിൽ ലോങ് ടാപ്പ് ചെയ്താൽ ഫോർവേഡ് ചെയ്യാനുള്ള ഓപ്ഷൻ ലഭിക്കും. 'ഫോർവേഡ്' ബട്ടൺ ടാപ്പ് ചെയ്ത് ഒന്നോ അതിലധികമോ ആളുകളുമായോ ഗ്രൂപ്പുകളുമായോ ഈ മേസേജ് പങ്കിടാൻ കഴിയും. ഇത്തരത്തിൽ ഫോർവേഡ് ചെയ്യുന്ന സമയത്ത് ഒരു ഷെയർ ഷീറ്റും കാണാൻ കഴിയും. ഇതിൽ മെസേജ് ഷെയർ ചെയ്യാവുന്ന വ്യക്തികളെയും ഗ്രൂപ്പുകളെയും കാണാൻ കഴിയും. ഒരു മെസേജ് ഫോർവേഡ് ചെയ്യുന്നചിന് മുമ്പ് നിങ്ങൾക്ക് ഒരു പുതിയ ഗ്രൂപ്പ് സൃഷ്ടിക്കാനും കഴിയും.

മീഡിയ സേവിങും വീഡിയോ എഡിറ്റുകളും

മീഡിയ സേവിങും വീഡിയോ എഡിറ്റുകളും

മെസഞ്ചറിൽ എൻഡ് ടു എൻഡ് എൻക്രിപ്റ്റ് ചെയ്ത ചാറ്റുകളിൽ ലഭിക്കുന്ന വീഡിയോകളും ഫോട്ടോകളും സേവ് ചെയ്യാനുള്ള ഫീച്ചർ ആണ് സേവ് മീഡിയ ഫീച്ചർ. ഇതിനായി മെസഞ്ചറിൽ ലഭിക്കുന്ന ഏത് മീഡിയ ഫയലിലും ദീർഘനേരം ടാപ്പ് ചെയ്ത് പിടിക്കണം. ഇങ്ങനെ ചെയ്താൽ നിങ്ങൾക്ക് ആ വീഡിയോയോ ചിത്രമോ സേവ് ചെയ്യാൻ കഴിയും. നിങ്ങളുടെ ഗാലറിയിൽ നിന്ന് ഒരു ഫോട്ടോയോ വീഡിയോയോ അയയ്‌ക്കുമ്പോൾ, അയയ്‌ക്കുന്നതിന് മുമ്പ് നിങ്ങൾക്ക് എഡിറ്റ് ചെയ്യാനുള്ള ഓപ്‌ഷനാണ് വീഡിയോ എഡിറ്റ്സ്. ഈ ഫീച്ചറിൽ കൂടി സ്റ്റിക്കറുകൾ ചേർക്കൽ, എഴുത്ത് അല്ലെങ്കിൽ ടെക്സ്റ്റ് ചേർക്കൽ, ക്രോപ്പിങ്, ഓഡിയോ എഡിറ്റിങ് എന്നീ സൌകര്യങ്ങളും (വീഡിയോകൾക്കായി) ലഭിക്കും.

ടൈപ്പിങ് ഇൻഡിക്കേറ്ററുകളും വെരിഫൈഡ് ബാഡ്ജുകളും

ടൈപ്പിങ് ഇൻഡിക്കേറ്ററുകളും വെരിഫൈഡ് ബാഡ്ജുകളും

എൻക്രിപ്റ്റ് ചെയ്ത ചാറ്റുകളിലും, ഗ്രൂപ്പ് ചാറ്റുകളിലും മറ്റൊരാൾ ടെപ്പ് ചെയ്ത് തുടങ്ങുന്നത് ഇനി മുതൽ കാണാൻ കഴിയും. ഇത് ചാറ്റിൽ ഇൻവോൾവ് ആയിരിക്കുന്നവരെക്കുറിച്ച് പെട്ടെന്ന് മനസിലാക്കാൻ സഹായിക്കും. ഇതിന് സഹായിക്കുന്ന മെസഞ്ചറിന്റെ പുതിയ ഫീച്ചർ ആണ് ടൈപ്പിങ് ഇൻഡിക്കേറ്ററുകൾ. അക്കൌണ്ട് വെരിഫിക്കേഷൻ ബാഡ്ജുകൾ മെസഞ്ചറിലെ എൻഡ് ടു എൻഡ് എൻക്രിപ്റ്റ് ചെയ്‌ത ചാറ്റുകളിലേക്കും എത്തുകയാണ്. അക്കൌണ്ടുകളുടെ ആധികാരികത മനസിലാക്കാൻ സഹായിക്കുന്ന ഫീച്ചർ ആണിത്. തട്ടിപ്പുകാരെയും മറ്റും എളുപ്പം തിരിച്ചറിയാൻ വെരിഫിക്കേഷൻ ഫീച്ചർ സഹായിക്കുന്നു.

More from GizBot

Best Mobiles in India

English summary
Messenger has introduced some new features for their opt-in end-to-end encrypted chats. Making the end-to-end encrypted group chats and calls in Messenger available to everyone, screenshot notifications and video editing options are available in the latest update.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X