Home
Apps

വാട്ട്‌സാപ്പിന് വെല്ലുവിളിയായി എത്തിയ പതഞ്ജലി കിംബോ ആപ്പ് പ്ലേ സ്‌റ്റോറില്‍ നിന്നും അപ്രത്യക്ഷമായതിന് കാരണം?

By Gizbot Bureau

മെസേജിംഗ് ആപ്പ് രംഗത്ത പിടിയുറപ്പിക്കാന്‍ പുതിയ ആപ്പുമായി യോഗ ഗുരു ബാബാ രാംദേവ് കഴിഞ്ഞ ബുധനാഴ്ചയാണ് 'കിംബോ' എന്ന പേരിലുളള പുതിയ മെസേജിംഗ് ആപ്പ് അവതരിപ്പിച്ചത്. മെസേജിംഗ് ആപ്പ് രംഗത്തെ പ്രമുഖരായ വാട്ട്‌സാപ്പിന് ഇന്ത്യയില്‍ കനത്ത വെല്ലുവിളിയാകും തങ്ങളുടെ കിംബോ ആപ്പ് എന്ന് പതഞ്ജലി വക്താവ് പറഞ്ഞുരുന്നു. 'ഇനി ഭാരതം സംസാരിക്കും' എന്ന ടാഗ്‌ലൈനില്‍ ആയിരുന്നു ഈ ആപ്പ് പുറത്തിറങ്ങിയിരുന്നതും. കിംബോ ആപ്പ് ഇനി നേരിട്ട് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാനാകുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു.

വാട്ട്‌സാപ്പിന് വെല്ലുവിളിയായി എത്തിയ പതഞ്ജലി കിംബോ ആപ്പ് പ്ലേ സ്‌റ്റോ

എന്നാല്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുളളില്‍ തന്നെ കിംബോ ആപ്പിനെ കുറിച്ച് പല പ്രചരണങ്ങളും ഇറങ്ങി. ഉടന്‍ തന്നെ അവര്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ആപ്പിളിന്റെ ആപ്പ് സ്‌റ്റോറില്‍ നിന്നും അവരുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്യേണ്ടി വന്നു. എന്നാല്‍ സൂക്ഷിക്കുക, കിംബോ ആപ്പിന്റെ വ്യജന്‍ ഇപ്പോഴും പ്ലേ സ്‌റ്റോറില്‍ കളിക്കുന്നുണ്ട്. ആരും ഈ വ്യാജ ആപ്പ് ഡൗണ്‍ലോഡ് ചെയ്യരുത്.

ഒട്ടേറെ സുരക്ഷ പ്രശ്‌നങ്ങള്‍ ഈ ആപ്പിലുണ്ടെന്നും അതു പോലെ മറ്റൊരു ആപ്പ് പകര്‍ത്തിയാതാണെന്നും ആരോപണം ഉണ്ട്. നിങ്ങള്‍ 'കിംബോ' കിംബോ ആപ്പ്' അല്ലെങ്കില്‍ 'പതാഞ്ജലി കിബോ ആപ്പ്' എന്ന് ടൈപ്പ് ചെയ്താല്‍ ഒരേ പേര് ഉപയോഗിച്ച വ്യത്യസ്ഥ ഡവലപ്പര്‍മാരുടെ ഈ ആപ്പ് കാണാം. ഓരോ ദിവസവും ഈ വ്യാജ ആപ്ലിക്കേഷനുകളുടെ എണ്ണം വര്‍ദ്ധിച്ചു വരുകയാണ്.

അതീവ സുരക്ഷയുളള ആധാര്‍ സംവിധാനങ്ങള്‍ക്കെതിരെ പാര്‍ട്ടികളുടെ ആപ്പുകളും സുരക്ഷാ വീഴ്ചളും ചൂണ്ടിക്കാണിച്ചിട്ടുളള ഹാക്കറാണ് എലിയറ്റ്. കിംബോ ആപ്പ് ഉപയോഗിക്കുന്ന എല്ലാവരുടേയും മെസേജുകളും വീഡിയോയും തനിക്ക് കാണാന്‍ സാധിക്കുമെന്നും എലിയറ്റ് തെളിയിച്ചു. ഇതു വരെ 5000 ത്തോളം പേരാണ് കിംബോ ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്തിരിക്കുന്നത്. എലിയറ്റിനു പിന്നാലെ സോഷ്യല്‍മീഡിയകളിലും കിംബോയുടെ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി നിരവധി പേരാണ് എത്തിയിരിക്കുന്നത്.

ഇതേ പ്രശ്‌നം ആല്‍ഡേഴ്‌സണിലും കണ്ടു. നിങ്ങള്‍ പ്ലേസ്‌റ്റോറില്‍ #Kimbo എന്ന് തിരഞ്ഞാല്‍ ധാരാളം വ്യാജ ആപ്പുകളും കാണാം. അവര്‍ ആപ്പിന് #Khombi എന്ന് പുതിയ പേരു നല്‍കി എന്നും ആള്‍ഡെര്‍സണ്‍ ട്വീറ്റില്‍ പറയുന്നു.

പ്ലേ സ്‌റ്റോറില്‍ ധാരാളം വ്യാജ ആപ്പുകളുണ്ടെന്ന് കിംബോയും വ്യക്തമാക്കിയിട്ടുണ്ട്. 'കിംബോ ആപ്ലിക്കേഷനിലെ ഞങ്ങളുടെ വ്യാജ പതിപ്പ് ഇനി മുതല്‍ ഒരു പ്ലാറ്റ്‌ഫോമിലും ലഭ്യമാകില്ല, അത് ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കില്ല. വ്യാജ ആപ്ലിക്കേഷനുകള്‍ എവിടെയെങ്കിലും പ്രദര്‍ശിപ്പിക്കുന്നതിന് ഞങ്ങള്‍് യാതൊരു ഉത്തരവാദിത്തവും ഏറ്റെടുക്കില്ല' എന്ന് കിംബോ വക്താക്കള്‍ ട്വിറ്ററിലൂടെ അറിയിച്ചു.

സിം കാര്‍ഡുകള്‍ പുറത്തിറക്കിയതിനു തൊട്ടു പിന്നാലെയാണ് മെസേജിംഗ് ആപ്ലിക്കേഷനായ കിംബോ ആപ്പ് പുറത്തിറക്കിയത്. വാട്ട്‌സാപ്പിലേതു പോലെ തന്നെ പ്രൈവറ്റ് ചാറ്റ്, ഗ്രൂപ്പ് ചാറ്റ്, വീഡിയോ കോള്‍ എന്നിവ ഈ ആപ്പിലും ഉണ്ടാകുമെന്ന് കിംബോ അവര്‍ പറഞ്ഞിരുന്നു.

ബിഎസ്എന്‍എല്ലുമായി ചേര്‍ന്നാണ് 'സ്വദേശി സമൃദ്ധി കാര്‍ഡ്' എന്ന സിം കാര്‍ഡ് പതഞ്ജലി പുറത്തിറക്കിയത്. ആകര്‍ഷക ഓഫറുകളാണ് ഇവര്‍ ഇൗ സിം കാര്‍ഡില്‍ നല്‍കിയിരിക്കുന്നത്. ഈ സിം കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 10 ശതമാനം പതഞ്ജലി ഉത്പന്നങ്ങള്‍ക്ക് ഇളവ് ലഭിക്കും. 144 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്യുകയാണെങ്കില്‍ രാജ്യത്ത് എവിടെ വേണമെങ്കിലും അണ്‍ലിമിറ്റഡ് കോളുകള്‍ ചെയ്യാം. കൂടാതെ 2ജിബി ഡേറ്റയും 100എസ്എംഎസുകളും ഈ ഓഫറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഏറ്റവും മികച്ച ക്യാമറ ആപ്പ് ഏത്??

വാഹന അപകടങ്ങളില്‍ പരിക്ക് സംഭവിച്ചാല്‍ 2.5 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 5 ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. ആദ്യഘട്ടത്തില്‍ ഈ സിംകാര്‍ഡ് പതഞ്ജലി ജീവനക്കാര്‍ക്കു മാത്രമാണ് ലഭിക്കുന്നത്.

Best Mobiles in India

English summary
Original Patanjali Kimbho App Deleted From Play Store, This Is The Reason
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X