ഓര്‍ക്കൂട്ടിന്റെ 'ഹലോ ആപ്പ്' ഇന്ത്യയിലും എത്തി

Posted By: Samuel P Mohan

ഫേസ്ബുക്കില്‍ നിന്നും ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതാണ് ഏറെ പ്രചാരമായിരിക്കുന്ന വാര്‍ത്ത. എന്നാല്‍ ഈ സാഹചര്യത്തിലാണ് പുതിയ സോഷ്യല്‍ മീഡിയ ആപ്പുമായി ഓര്‍ക്കൂട്ട് സ്ഥാപകന്‍ ഓര്‍ക്കൂട്ട് ബുയുക്കോക്ടന്‍ എത്തിയിരിക്കുന്നത്.

ഓര്‍ക്കൂട്ടിന്റെ 'ഹലോ ആപ്പ്' ഇന്ത്യയിലും എത്തി

ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ഹലോ ആപ്പ് ലഭ്യമാക്കിയിട്ടുണ്ട്. ആഗ്രഹമുളളവര്‍ക്ക് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ഫേസ്ബുക്കിന്റെ കടന്നു വരവിലൂടെയാണ് ഓര്‍ക്കൂട്ടിന്റെ പ്രഭ മങ്ങിയത്. ഓര്‍ക്കൂട്ടിന്റെ രണ്ടാം വരവില്‍ അടിമുടി മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്.

യുഎസ്, കാനഡ, ബ്രിട്ടണ്‍, ഫ്രാന്‍സ്, ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, അയര്‍ലാന്റ്, ബ്രസീല്‍ എന്നീവിടങ്ങളിലാണ് നിലവില്‍ ഹലോ കൂടുതലായും പ്രചാരത്തിലുളളത്. ഓര്‍ക്കൂട്ടിനെ സ്വീകരിച്ച ഇന്ത്യക്കാര്‍ ഹലോയെയും ഏറ്റെടുക്കുമെന്ന വിശ്വാസത്തിലാണ് ഓര്‍ക്കൂട്ട് സ്ഥാപകന്‍. 2004 ജനുവരി 24നാണ് ഓര്‍ക്കൂട്ട് ആരംഭിച്ചത്. എന്നാല്‍ 2014, സെപ്തംബര്‍ 30ന് ഇത് അടച്ചു പൂട്ടാനും ഗൂഗിള്‍ ഉത്തരവിട്ടു.

ഹലോ ആപ്പിന്റെ സവിശേഷതകള്‍

. നിങ്ങളുടെ സമീപത്തുളള ആള്‍ക്കാരേയും ലോകമെമ്പാടുമുളളവരേയും ഈ ആപ്പിലൂടെ ബന്ധപ്പെടാം.

. നിങ്ങള്‍ക്ക് ഏറ്റവും താത്പര്യമുളള കമ്മ്യൂണിറ്റികളില്‍ ചേരാം, അതിലൂടെ സംഭാഷണത്തില്‍ പങ്കു ചേരുകയും ചെയ്യാം.

. നിങ്ങള്‍ ഇഷ്ടപ്പെടുന്നത് പര്യവേക്ഷം ചെയ്ത് പുതിയ ചങ്ങാതിമാരെ കണ്ടെത്താം.

. നിങ്ങളുടെ സൃഷ്ടികള്‍, ആശയങ്ങള്‍, അനുഭവങ്ങള്‍ എന്നിവ പങ്കിടുകയും ബന്ധങ്ങള്‍ക്ക് ദൃഢത ഉറപ്പിക്കുകയും ചെയ്യാം.

പുതിയ ലാറ്റിന്‍, ജാപ്പനീസ് ഫോണ്ടുകള്‍ കൂട്ടിച്ചേര്‍ക്കുന്നു ബ്രെയ്‌ലി

English summary
Orkut Buyukkokten, the founder of the social network Orkut.com and CEO of Hello Network, Inc., has launched Hello app in India.The new app is built specifically for the new mobile-generation and brings people together around their interests to create positive, meaningful, authentic connections and sustained social engagement.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot