Home
Apps

ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് ഭീഷണി; ആപ്പുകളിലൂടെ ഡാറ്റ മോഷ്ടിക്കാൻ പാകിസ്ഥാൻ ഹാക്കർമാർ, ഇക്കാര്യം സൂക്ഷിക്കുക

ഇന്ത്യയിലെ ആൻഡ്രോയിഡ് ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ ഹാക്കർമാർ. ചില ആപ്പുകളിലൂടെ ഇന്ത്യൻ പൗരന്മാരുടെ ഡാറ്റകൾ മോഷ്ടിക്കാനാണ് ഇവർ ശ്രമം നടത്തുന്നത്. പാകിസ്ഥാൻ ബന്ധമുള്ള ഹാക്കർമാരുടെ ​ഗ്രൂപ്പ് ആയ 'ട്രാൻസ്പരന്റ് ട്രൈബ്' ആണ് ഇതിന് പിന്നിൽ എന്നാണ് സംശയിക്കുന്നത്. സൈബർ സുരക്ഷാ കമ്പനിയായ സെന്റിനൽവൺ ആണ് ഈ റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്.

കാപ്രരാറ്റ് മൊബൈൽ റിമോട്ട് ആക്‌സസ് ട്രോജൻ (CapraRAT) പ്രചരിപ്പിക്കാൻ യുട്യൂബിനെ അനുകരിക്കുന്ന ക്ഷുദ്രകരമായ ആൻഡ്രോയിഡ് ആപ്പുകൾ ഉപയോ​ഗിച്ചാണ് ഇവർ ഡാറ്റകൾ മോഷ്ടിക്കുന്നത് എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. നേരത്തെ കാശ്മീരുമായി ബന്ധപ്പെട്ട ചില വിഷയങ്ങളിൽ ചില സംഘടനകളേയും മനുഷ്യാവകാശ പ്രവർത്തകരേയും നിരീക്ഷിക്കാനായി ഇവർ CapraRAT ഉപയോ​ഗിച്ചിരുന്നു എന്നും റിപ്പോർട്ട് പറയുന്നു. ഇപ്പോൾ ഇന്ത്യയിലും പാക്കിസ്ഥാനിലുമുള്ള സൈനിക, നയതന്ത്ര ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് ഈ ഹാക്കർ ​ഗ്രൂപ്പ് പ്രവർത്തിക്കുന്നത്.

ആപ്പുകളിലൂടെ ഡാറ്റ മോഷ്ടിക്കാൻ പാകിസ്ഥാൻ ഹാക്കർമാർ

CapraRAT എന്നത് വളരെ അപകടം പിടിച്ച ഒരു ഉപകരണം ആണെന്നും ഇത് അടങ്ങിയിരിക്കുന്ന ആൻഡ്രോയിഡ് ഫോണുകളിലെ ഡാറ്റകളുടെ നിയന്ത്രണം വളരെ എടുപ്പത്തിൽ ഹാക്കർമാർക്ക് തട്ടിയെടുക്കാമെന്നും സുരക്ഷാ ഗവേഷകനായ അലക്സ് ഡെലമോട്ട് പറഞ്ഞു. ​ഗൂ​ഗിൾ പ്ലേ സ്റ്റോറുകളിൽ ലഭിക്കുന്ന ആപ്പുകളിലൂടെയല്ല ഇത്തരത്തിൽ CapraRAT സാന്നിധ്യമുള്ള ആപ്പുകൾ പ്രചരിപ്പിക്കുന്നത്. മറിച്ച് ടെല​ഗ്രാം മറ്റ് എപികെ ഫോർമാൽറ്റ് ആപ്പിലൂടെയാണ് ഇവർ ഇത് പ്രചരിപ്പിക്കുന്നത്.

സ്വയം പ്രവർത്തിപ്പിക്കുന്ന വെബ്‌സൈറ്റുകളെയും സോഷ്യൽ എഞ്ചിനീയറിംഗ് സാങ്കേതികതകളെയും ആശ്രയിച്ച് ഹാക്കർമാർ ഉപഭോക്താക്കളെ വശത്താക്കിയാണ് ഇത്തരം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യിക്കുന്നത്. ജനപ്രിയ ആപ്പുകളുടെ എപികെ വേർഷനുകൾ വഴിയും ഇവർ ഇത്തരം മാൽവെയറുകൾ പ്രചരിപ്പിക്കാറുണ്ട്. നിരവധി ആപ്പുകളുടെ പ്രീമിയം വേർഷനുകൾ സൗജന്യമായി ലഭിക്കുന്നതിനാൽ തന്നെ നിരവധി ഉപഭോക്താക്കൾ ഇത്തരത്തിൽ എപികെ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാറുണ്ട് എന്നാൽ ഇത്തരത്തിൽ വിവരങ്ങൾ മോഷ്ടിക്കപ്പെടുന്ന കാര്യം ഇവർ തിരിച്ചറിയുന്നില്ല.

ആപ്പുകളിലൂടെ ഡാറ്റ മോഷ്ടിക്കാൻ പാകിസ്ഥാൻ ഹാക്കർമാർ

com.Base.media.service, com.moves.media.tubes, com.videos.watchs.share എന്നീ എപികെ ആപ്പുകളിലാണ് നിലവിൽ ഇത്തരം CapraRATന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഈ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന എല്ലാ ആൻഡ്രോയിഡ് ഉപഭോക്താക്കളും എത്രയും പെട്ടന്ന് ഇത് അൺ ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്. ഇല്ലാത്ത പക്ഷം നിങ്ങളുടെ വിവിധ ഡാറ്റകൾ ഇവരാൻ മോഷ്ടിക്കപ്പെടാൻ സാധ്യത ഉണ്ട്. എന്തെല്ലാം തരത്തിലുള്ള ഡാറ്റകളാണ് ഇവർക്ക് നിങ്ങളുടെ ഫോണിൽ നിന്ന് മാഷ്ടിക്കാൻ സാധിക്കുന്നത് എന്ന് വിശദമായി പരിശോധിക്കാം.

നിങ്ങളുടെ മൈക്രോ ഫോണും മുൻ, പിൻ ക്യാമറകളിൽ നിന്നുമുള്ള വിവരങ്ങൾ CapraRAT ഉപയോ​ഗിച്ച് ഹാക്കർമാർക്ക് മോഷ്ടിക്കാവുന്നതാണ്. ഇതിന് പുറമെ നിങ്ങളുടെ ഫോണിൽ വരുന്ന എസ്എംഎസുകൾ മൾട്ടിമീഡിയ സന്ദേശ ഉള്ളടക്കങ്ങൾ, കോൾ ലോഗുകൾ എന്നിവ ശേഖരിക്കാനും ഇവർക്ക് സാധിക്കുന്നതാണ്. നിങ്ങളുടെ അനുവാദം ഇല്ലാതെ തന്നെ നിങ്ങൾക്ക് വരുന്ന എസ്എംഎസുകൾ ബ്ലോക്ക് ചെയ്യുകയും ഹാക്കർമാരുടെ താൽപര്യത്തിന് അനുസരിച്ച് നിങ്ങൾക്ക് എസ്എംഎസുകൾ അയയ്ക്കുകയും ചെയ്യുന്നു.

മാത്രമല്ല നിങ്ങളുടെ ഫോണിൽ നിന്ന് ഇഷ്ടമുള്ള സ്ക്രീൻ ഷോട്ടുകൾ എടുക്കാനും CapraRAT ഹാക്കർമാരെ സഹായിക്കുന്നതാണ്. നിങ്ങളുടെ ഫോണിലെ GPS, നെറ്റ്‌വർക്ക് എന്നിവയുടെ സെറ്റിം​ഗ്സിൽ നിങ്ങളുടെ അനുവാദം ഇല്ലാതെ മാറ്റം വരുത്താനും ഇവർക്ക് സാധിക്കുന്നതാണ്. ഫോണിന്റെ ഫയൽസിസ്റ്റത്തിലെ ഫയലുകളിൽ മാറ്റം വരുത്താനുള്ള അനുവാദവും CapraRAT ഹാക്കർമാർക്ക് നൽകുന്നുണ്ട്. ആയതിനാൽ തന്നെ മേൽ പറഞ്ഞ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ആൻഡ്രോയിഡ് ഉപഭോക്താക്കൾ എത്രയും പെട്ടെന്ന് ഇത് അൺഇൻസ്റ്റാൾ ചെയ്യേണ്ടതാണ്.

ഇത്തരത്തിൽ ഹാക്കർമാരെയും ഓൺലൈൻ കുറ്റവാളികളേയും അകറ്റി നിർത്താൻ ഉപഭോക്താക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇതിനായി ​ഗൂ​ഗിൾ പ്ലേ സ്റ്റോറുകളിൽ നിന്ന് മാത്രം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുക. അപരിചിതമായി വരുന്ന മെയിലുകൾക്കും എസ്എംഎസുകളും അവ​ഗണിക്കുക. ഇതിൽ നൽകിയിരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതെ ഇരിക്കുക. ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ പാലിച്ചാൽ ഒരു പരുധിവരെ ഇത്തരക്കാരെ നമ്മുക്ക് അകറ്റി നിർത്താൻ സാധിക്കുന്നതാണ്.

More from GizBot

Best Mobiles in India

English summary
Pakistani hackers are targeting Android users in India. They are trying to steal the data of Indian citizens through some apps. It is suspected that 'Transparent Tribe', a group of hackers with Pakistani connections, is behind it. The report was released by cyber security company SentinelOne.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X