പേ വിത്ത് ഗൂഗിള്‍ വഴി ഇനി ഓണ്‍ലൈന്‍ പേമെന്റ് എളുപ്പമാക്കാം

Posted By: Archana V

ഗൂഗിള്‍ പുതിയ ഓണ്‍ലൈന്‍ പേമെന്റ് ഫീച്ചറായ പേ വിത്ത് ഗൂഗിള്‍ അവതരിപ്പിച്ചു. ഇ-വാലറ്റിന് സമാനമായി പ്രവര്‍ത്തിക്കുന്ന ഈ ഫീച്ചര്‍ ഇനി പേമെന്റുകള്‍ വേഗത്തിലാക്കാന്‍ സഹായിക്കും. മുന്‍കൂട്ടി ക്രമീകരിച്ച ക്രഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് തിരഞ്ഞെടുത്ത് പേമെന്റ് നടത്താന്‍ ഈ ഫീച്ചര്‍ അനുവദിക്കും.

പേ വിത്ത് ഗൂഗിള്‍ വഴി  ഇനി ഓണ്‍ലൈന്‍ പേമെന്റ് എളുപ്പമാക്കാം

ഓണ്‍ലൈനിലൂടെ ഭക്ഷണം , വസ്ത്രങ്ങള്‍, മൂവി ടിക്കറ്റ് എന്നിവയ്ക്ക് വേണ്ടി പണം അടയ്ക്കുമ്പോഴും പണം ട്രാന്‍സ്ഫര്‍ ചെയ്യുമ്പോഴും ഓരോ തവണയും കാര്‍ഡിന്റെ വിവരങ്ങള്‍ നിങ്ങള്‍ക്ക് പൂരിപ്പിക്കേണ്ടതായി വരാറുണ്ട്. എന്നാല്‍ പേ വിത്ത് ഗൂഗിള്‍ ഇത്തരത്തില്‍ ഓരോ സമയവും കാര്‍ഡ് വിവരങ്ങള്‍ പൂരിപ്പിക്കേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കും.

ഗൂഗിള്‍ പ്ലെ , യൂട്യൂബ്, ക്രോം എന്നിവ വഴി ഗൂഗിള്‍ അക്കൗണ്ടില്‍ സേവ് ചെയ്തിട്ടുള്ള വെരിഫൈ ചെയ്ത ഡെബിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് വഴി ഒരു ആപ്പില്‍ അല്ലെങ്കില്‍ ഓണ്‍ലൈനില്‍ പേമെന്റ് നടത്താന്‍ ഈ ഫീച്ചര്‍ അനുവദിക്കുമെന്ന് പേമെന്റ്, പ്രൊഡക്ട് മാനേജ്‌മെന്റ് വിഭാഗം വിപി പലി ഭട്ട് ഒഫിഷ്യല്‍ ബ്ലോഗില്‍ പറയുന്നു.

പേ വിത്ത് ഗൂഗിള്‍ വഴി  ഇനി ഓണ്‍ലൈന്‍ പേമെന്റ് എളുപ്പമാക്കാം

പേ വിത്ത് ഗൂഗിള്‍ വഴി പേമെന്റ് നടത്തുന്നതിന് നിങ്ങള്‍ മുന്‍ കൂട്ടി സേവ് ചെയ്തിട്ടുള്ള കാര്‍ഡുകളില്‍ നിന്നും ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുകയും പേമെന്റിന്റെ ആധികാരികതയ്ക്കായി സിവിവി അല്ലെങ്കില്‍ സെക്യൂരിറ്റി കോഡ് നല്‍കുകയും വേണം.

മെയില്‍ നടന്ന ഗൂഗിള്‍ ഐ/ഒ 2017 ചടങ്ങിലാണ് ആദ്യമായി ഗൂഗിള്‍ പേമെന്റ് എപിഐ ഡെവലപ്പര്‍മാര്‍ക്കായി അവതരിപ്പിക്കുന്നത്. ഈ ഫീച്ചര്‍ ഉപയോഗിക്കുന്ന ഉപയോക്താക്കളില്‍ നിന്നും ഒരു തരത്തിലുള്ള ട്രാന്‍സാക്ഷന്‍ ഫീസും ഈടാക്കില്ല എന്ന ഗൂഗിള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഗൂഗിള്‍ അസിസ്റ്റന്റിലൂടെയും പേ വിത്ത് ഗൂഗിള്‍ പ്രവര്‍ത്തിക്കും അതിനാല്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ശബ്ദത്തിലൂടെയും നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ കഴിയും.

ബുക്കിങ് എളുപ്പമാക്കാന്‍ പുതിയ വെബ്‌സൈറ്റും മൊബൈല്‍ ആപ്പുമായി ഐആര്‍സിടിസി

ഇത്തരത്തില്‍ നിങ്ങളുടെ കോണ്ടാക്ടിലുള്ള ഒരാള്‍ക്ക് ഇത്ര തുക ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ഫീച്ചറിനോട് നിര്‍ദ്ദേശിക്കാം. അപ്പോള്‍ ആധികാരികത തെളിയിക്കാന്‍ ഇത് ആവശ്യപ്പെടും. പെമെന്റിന്റെ ആധികാരികത തെളിയിച്ചു കഴിഞ്ഞാല്‍ നിശ്ചിത തുക ഉടന്‍ ട്രാന്‍സ്ഫര്‍ ആകും.

നിലവില്‍ ഈ ഫീച്ചര്‍ ഇന്ത്യയില്‍ പുറത്തിറക്കുന്നത് സംബന്ധിച്ച് സ്ഥിരീകരണം ഉണ്ടായിട്ടില്ല. അടുത്തിടെ രാജ്യത്തെ ഡിജിറ്റല്‍ പേമെന്റ് ത്വരിതപ്പെടുത്തുന്നതിനായി ഗൂഗിള്‍ തേസ് ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു.

യുപിഐ പേമെന്റ് അധിഷ്ഠിതമായ ആപ്പ് പേമെന്റ് കാര്യത്തില്‍ നിയര്‍ബൈ മോഡിന് സമാനമായ കാഷ് മോഡ് ഫീച്ചറോട് കൂടിയാണ് എത്തുന്നത്.

English summary
Google has announced the launch of the Pay with Google feature that will let users enable faster checkouts.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot