പേറ്റിഎം പേയ്‌മെന്റ് ബാങ്ക് ഫിസിക്കല്‍ ഡെബിറ്റ് കാര്‍ഡ് പ്രഖ്യാപിച്ചു, എങ്ങനെ അപേക്ഷിക്കാം?

Posted By: Samuel P Mohan

ഓണ്‍ലൈന്‍ പേയ്‌മെന്റും ഇ-കൊമേഴ്‌സ് പോര്‍ട്ടല്‍ പേറ്റിഎമ്മും ചേര്‍ന്ന് സേവിംഗ്‌സ് അക്കൗണ്ട് ഉടമകള്‍ക്ക് പേറ്റിഎം ഡെബിറ്റ് കാര്‍ഡ് സംവിധാനം ആരംഭിച്ചു.

പേറ്റിഎം പേയ്‌മെന്റ് ബാങ്ക് ഫിസിക്കല്‍ ഡെബിറ്റ് കാര്‍ഡ് പ്രഖ്യാപിച്ചു

ഡെബിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ പേയ്‌മെന്റു നടത്താന്‍ ഉപയോഗിക്കാവുന്ന ഡിജിറ്റല്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് പേറ്റിഎം ബാങ്ക് സേവിംഗ് അക്കൗണ്ടുകള്‍ നിലവില്‍ വരുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫിസിക്കല്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കാം

ഏതെങ്കിലും എടിഎമ്മില്‍ നിന്നും പണം പിന്‍ വലിക്കാനും ഫിസിക്കല്‍ സ്റ്റോറുകളില്‍ ഷോപ്പിംഗ് നടത്താനും ഫിസിക്കല്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കാം. കൂടാതെ ഭീം യുപിഐ സേവനം ഇപ്പോള്‍ ഇന്ത്യയിലെ എല്ലാ ഐഫോണ്‍ ഉപഭോക്താക്കള്‍ക്കും ലഭ്യമാണ് എന്ന് പേയ്‌മെന്റ് സ്ഥാപകനായ വിജാര്‍ ഷര്‍മ്മ ട്വീറ്റ് ചെയ്തു.

ഡിജിറ്റല്‍ കാര്‍ഡിലെ അതേ നമ്പര്‍

സേവിംഗ് അക്കൗണ്ട് തുറക്കുമ്പോള്‍, ഡിജിറ്റല്‍ ഡെബിറ്റ് കാര്‍ഡുകള്‍ ഉപഭോക്താക്കള്‍ക്കു നല്‍കും. അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തില്‍ ഡിജിറ്റല്‍ കാര്‍ഡിലെ അതേ നമ്പര്‍ ഉപയോഗിച്ച് ഫിസിക്കല്‍ ഡെബിറ്റ് കാര്‍ഡും എടിഎം കാര്‍ഡും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഏതെങ്കിലും എടിഎമ്മിലോ കടമെടുക്കുന്ന കടകളിലോ ഈ ഫിസിക്കല്‍ കാര്‍ഡ് ഉപയോഗപ്പെടുത്താം.

ഡെബിറ്റ് കാര്‍ഡിനും എടിഎം കാര്‍ഡിനും എങ്ങനെ അപേക്ഷിക്കാം?

1. പേറ്റിഎം ആപ്പില്‍ തന്നെ സ്‌ക്രീനിന്റെ ചുവടെ വലതു വശത്ത് ബാങ്ക് ഐക്കണ്‍ കാണാം, അതില്‍ ടാപ്പ് ചെയ്യുക.

2. ഡെബിറ്റ് കാര്‍ഡ് & എടിഎം കാര്‍ഡ് ഓപ്ഷന്‍ തിരഞ്ഞെടുക്കുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

3. എടിഎം കാര്‍ഡ് അഭ്യര്‍ത്ഥയ്ക്കുളള ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

4. അടുത്തതായി ഡലിവറി അഡ്രസ് തിരഞ്ഞെടുക്കുക, ശേഷം പണം അടയ്ക്കാനായി 'Proceed to pay' എന്നതില്‍ ക്ലിക്ക് ചെയ്യുക.

5. പേയ്‌മെന്റ് പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ കാര്‍ഡിനായി കാത്തിരിക്കുക.

6. ഉപഭോക്താക്കള്‍ക്ക് പേറ്റിഎം ആപ്ലിക്കേഷനിലൂടെ കാര്‍ഡ് ഡെലിവറി നില ട്രാക്കു ചെയ്യാന്‍ കഴിയും.

യുപിഐ ഭീം സൗകര്യം ഐഫോണിലും

ഫിസിക്കല്‍ കാര്‍ഡിന് ഒറ്റത്തവണ 120 രൂപ ഫീസ് ഈടാക്കുന്നതാണ്. RuPay കാര്‍ഡുകള്‍ സ്വീകരിക്കുന്ന എല്ലാ പ്രധാന ഓണ്‍ലൈന്‍ വ്യാപാരികളിലും ഡിജിറ്റല്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കാം.

യുപിഐ ഭീം സൗകര്യം ഇപ്പോള്‍ ഐഫോണുകളിലും ലഭ്യമാണ് എന്ന് പേയ്‌മെന്റ് സ്ഥാപകന്‍ വിജയ് ശേഖര്‍ ട്വീറ്റ് ചെയ്തു. ഭീം യുപിഐയ്‌ക്കൊപ്പം പേറ്റിഎം ഉപഭോക്താക്കള്‍ക്ക് അവരുടെ സ്വന്തം യുപിഐ സൃഷ്ടിച്ച് വേഗത്തിലുളള പേയ്‌മെന്റുകള്‍ക്കായി ബാങ്ക് അക്കൗണ്ടുകളില്‍ ലിങ്ക് ചെയ്യിക്കാം.

പേറ്റിഎം ഭീം യുപിഐ ഐഡി (Paytm BHIM UPI ID), ആപ്പിനുളളില്‍ തന്നെ സൃഷ്ടിക്കാന്‍ കഴിയും. ഐഡി ഡീഫോള്‍ട്ടായി 'mobile-number@paytm' എന്ന് വായിക്കാം. ഒരൊറ്റ ഐഡി മതിയാകും അക്കൗണ്ടുകള്‍ ബന്ധിപ്പിക്കാന്‍. യുപിഐ സേവനം ഉപയോഗിച്ച് തത്ക്ഷണം തന്നെ പണം കൈമാറാം. ബാങ്ക് അക്കൗണ്ട് വിവരങ്ങളോ IFSC കോഡോ ഒന്നും തന്നെ ഇതിനു വേണ്ട.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Paytm announced the launch of physical debit cards for its Payments Bank account holders. This service is currently available only for Paytm users on iOS devices.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot