പേറ്റിഎം 'ഇന്‍ബോക്‌സ്' പേയ്‌മെന്റ് ആപ്പ് എങ്ങനെ പ്രവര്‍ത്തിക്കുന്നു?
ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുളള ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ വാലറ്റ് ആപ്പായ പേറ്റിഎം പുതിയ ഇന്‍-ആപ്പ് മെസേജിങ്ങ് സവിശേഷതയുമായി എത്തിയിരിക്കുന്നു. 'ഇന്‍ബോക്‌സ്' എന്നു പറയുന്ന ഈ പുതിയ സവിശേഷതയിലൂടെ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ചാറ്റു ചെയ്യാനുളള സവിശേഷതയും കൂടാതെ ഇതു വഴി പണം അയക്കാനും സ്വീകരിക്കാനും സാധിക്കുന്നു. ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കും ഐഒഎസ് ഉപഭോക്താക്കള്‍ക്കും ഈ സവിശേഷത ലഭ്യമാണ്.

പേറ്റിഎം ഇന്‍ബോക്‌സ്- വാട്ട്‌സാപ്പിനെ തോര്‍പ്പിക്കുമോ?
പേറ്റിഎമ്മു വഴിയുളള മെസേജുകളിലും എന്‍ഡു-ടൂ-എന്‍ഡ് എന്‍ക്രിപ്ഷനോടു കൂടിയാണ്. ഇതേ സെക്യൂരിറ്റി പരിരക്ഷയാണ് വാട്ട്‌സാപ്പും നല്‍കിയിരിക്കുന്നത്. വാട്ട്‌സാപ്പു നല്‍കുന്നതു പോലെ പല സവിശേഷതകളായ ലൈവ് ലൊക്കേഷന്‍ ഷെയര്‍ ചെയ്യാനും റീകോള്‍ മെസേജിങ്ങ് സവിശേഷതയും എല്ലാം ഇതിലും ഉണ്ട്. പേറ്റിഎം ഇന്‍ബോക്‌സ് വഴി നിങ്ങള്‍ക്ക് ഫോട്ടോകളും വീഡിയോകളും ഷെയര്‍ ചെയ്യാം.
മറ്റു മെസേജിങ്ങ് ആപ്പുകളായ ഫേസ്ബുക്ക് പോലെ പേറ്റിഎം വഴിയും സ്വകാര്യ സംഭാഷണങ്ങള്‍ നടത്താം. ഇതു കൂടാതെ മറ്റു സവിശേഷതകളായ നോട്ടിഫിക്കേഷന്‍, ഓര്‍ഡറുകള്‍, ഗയിമുകള്‍ എന്നീ സവിശേഷതകളും ഇന്‍ബോക്‌സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പേറ്റിഎം അവതരിപ്പിച്ച 'ഇന്‍ബോക്‌സ്' എന്നതിലൂടെ 230 മില്ല്യന്‍ ഉപഭോക്താക്കള്‍ക്ക് ഫോട്ടോകള്‍ വീഡിയോകള്‍, ലൈവ് ലൊക്കേഷനുകള്‍ എന്നിവ ഷെയര്‍ ചെയ്യാം.
വാട്ട്‌സാപ്പ് ഇതിനകം തന്നെ പീര്‍-ടൂ-പീര്‍ എന്ന പേയ്‌മെന്റ് സേവനം ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കായി നല്‍കാന്‍ പദ്ധതി ഇട്ടിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ ഈ സേവനം നടപ്പിലാക്കാന്‍ കമ്പനി ലക്ഷ്യമിടുന്നുണ്ട്. വാട്ട്‌സാപ്പ് ആന്‍ഡ്രോയിഡ് ആപ്പില്‍ തന്നെ ഇതിന്റെ റഫറന്‍സ് കാണാം.

പേറ്റിഎം ഇന്‍ബോക്‌സിന്റെ വരവോടെ ഇന്ത്യയിലെ മറ്റു മെസേജിങ്ങ് ആപ്ലിക്കേഷനുകള്‍ തമ്മിലുളള മത്സരം കൂടുതല്‍ തീവ്രമാകും.
ഇപ്പോള്‍ കോളര്‍ ഐഡിയും സ്പാം ഡിറ്റക്ഷന്‍ ആപ്പുമായ ട്രൂകോളര്‍ ഈ വര്‍ഷം ആദ്യം തന്നെ പേയ്‌മെന്റ് ഓപ്ഷന്‍ എന്ന പദ്ധതി അവതരിപ്പിച്ചിട്ടുണ്ട്. മറ്റു മെസേജിങ്ങ് പ്ലാറ്റ്‌ഫോം ആയ ഹൈക്ക് 'ഹൈക്ക് വാലറ്റ് ഫീച്ചര്‍' അവതരിപ്പിച്ചു. ഇതു വഴി ഉപഭോക്താക്കള്‍ക്ക് പണം അയക്കാനും സ്വീകരിക്കാനും സാധിക്കും.


Click it and Unblock the Notifications