കിങ്‌സ് XI പഞ്ചാബിന്റെ ഔദ്യോഗിക ടിക്കറ്റ് വിതരണ പങ്കാളിയായി പേടിഎം

Posted By: Lekshmi S

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (IPL) 11-ാം പതിപ്പില്‍ കിങ്‌സ് XI പഞ്ചാബിന്റെ ഹോം മാച്ചുകളുടെ ഔദ്യോഗിക ടിക്കറ്റ് പാര്‍ട്ണര്‍ പേടിഎം ആയിരിക്കും. ഇവന്റ് ടിക്കറ്റിംഗ് പ്ലാറ്റ്‌ഫോമായ Insider.in-നുമായി സഹകരിച്ചാണ് പേടിഎം പുതിയ ചുവടുവയ്പ്പ് നടത്തിയിരിക്കുന്നത്.

കിങ്‌സ് XI പഞ്ചാബിന്റെ ഔദ്യോഗിക ടിക്കറ്റ് വിതരണ പങ്കാളിയായി പേടിഎം

ബോക്‌സ് ഓഫീസുകളുടെ പ്രവര്‍ത്തനം, സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം, ടിക്കറ്റ് വിതരണം മുതലായവ Insider.inഡന്റെ ചുമതലയായിരിക്കും. വരുന്ന വിവോ ഐപിഎല്ലില്‍ കിങ്‌സ് XI പഞ്ചാബിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് പേടിഎം ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറും SVP-യുമായ മധുര്‍ ഡിയോറ പറഞ്ഞു. ക്രിക്കറ്റ് പ്രേമികള്‍ക്കും പങ്കാളികള്‍ക്കും ഏറ്റവും മികച്ച അനുഭവം പ്രദാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് ഞങ്ങള്‍.

ഓണ്‍ലൈന്‍- ഓഫ്‌ലൈന്‍ ടിക്കറ്റ് ബുക്കിംഗ്, പണം അടയ്ക്കല്‍, ഫാന്‍ ക്ലബ് മാനേജ്‌മെന്റ് തുടങ്ങിയവയിലെല്ലാം പുതുമകള്‍ കൊണ്ടുവരും. ഇതിനെല്ലാം പുറമെ ഫുഡ്- ബിവറേജ് കാര്‍ഡുകള്‍, ജേഴ്‌സി, ക്യാപ് അടക്കമുള്ള ടീമിന്റെ ഔദ്യോഗിക പ്രചാരണ വസ്തുക്കള്‍ എന്നിങ്ങനെ വിവിധതരത്തില്‍ സ്റ്റേഡിയത്തില്‍ അവിശ്വസനീയമായ അനുഭവം ക്രിക്കറ്റ് പ്രേമികള്‍ക്ക് ഉറപ്പുനല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യുന്നതിന് ക്യാന്‍സലേഷന്‍ പ്രൊട്ടക്ട് എന്നൊരു സംവിധാനവും പേടിഎമ്മും Insider.in-ഉം അവതരിപ്പിച്ചിട്ടുണ്ട്. കളി നടക്കുന്നതിന് 10 ദിവസം മുമ്പ് വരെ ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യാം. ഇതിന് ചെറിയൊരു തുക മാത്രമേ ഈടാക്കുകയൂള്ളൂ. കൂടുതല്‍ ആളുകളെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇത് പ്രേരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കിങ്‌സ് XI പഞ്ചാബിന് പുറമെ ഡെല്‍ഹി ഡെയര്‍ഡെവിള്‍സുമായും പേടിഎം വരുന്ന ഐപിഎല്ലില്‍ കൈകോര്‍ക്കുന്നുണ്ട്. ഏപ്രില്‍ 8-ന് ഫിറോസ്ഷാ കോട്‌ലയില്‍ നടക്കുന്ന മത്സരത്തിനുള്ള ടിക്കറ്റുകള്‍ മാര്‍ച്ച് രണ്ടാംവാരം മുതല്‍ പേടിഎമ്മിലും Insider.in-ലും ബുക്ക് ചെയ്യാന്‍ കഴിയും.

ഫേസ്ബുക്കിന് തെറ്റുപറ്റി: ഇനി അങ്ങനെയുണ്ടാവില്ല; മാപ്പു പറഞ്ഞ് സക്കർബർഗ്

ഡെല്‍ഹി NCR-ലെ ഇരുന്നൂറിലധികം വരുന്ന പേടിഎം പാര്‍ട്ണര്‍ സ്റ്റോറുകളിലും ടിക്കറ്റ് ലഭിക്കും. ക്രിക്കറ്റ് പ്രേമികള്‍ക്ക് സ്‌പെഷ്യല്‍ പേടിഎം ഫുഡ് & ബിവറേജസ് കൂപ്പണ്‍ നേടാനും അവസരമുണ്ട്.

English summary
Insider.In will be handling the logistics and operations for the game – managing box office, stadium entry, seating and physical ticket delivery.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot