ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ താരമായി പേടിഎം മോള്‍

By: Lekshmi S

ഗൂഗിള്‍ പ്ലേ പുറത്തുവിട്ട 'ബെസ്റ്റ് ഓഫ് 2017' ആപ്പ് ലിസ്റ്റ് പ്രകാരം ഗൂഗിള്‍ ഇന്ത്യയുടെ ആപ്പ് ലിസ്റ്റില്‍ ഏറ്റവും മുകളില്‍ ഇടംപിടിച്ച ഏക ഇ-റീട്ടൈല്‍ ആപ്പായി മാറിയിരിക്കുകയാണ് പേടിഎം മോള്‍.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ താരമായി പേടിഎം മോള്‍

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് വണ്‍97 കമ്മ്യൂണിക്കേഷന്‍സ് പേടിഎം മോള്‍ ആരംഭിച്ചത്.

സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നവര്‍ക്ക് മൊബൈല്‍ പ്രൊട്ടക്ഷന്‍ പ്ലാന്‍ അടക്കമുള്ള വന്‍ ഓഫറുകള്‍ പേടിഎം മോള്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. മോഷണം, വെള്ളത്തിലും മറ്റും വീണുണ്ടാകുന്ന കേടുപാടുകള്‍, സ്‌ക്രീനിനുണ്ടാകുന്ന തകരാറുകള്‍ എന്നിവയില്‍ നിന്ന് ഒരു വര്‍ഷം മുഴുവന്‍ സംരക്ഷണം നല്‍കുന്ന പദ്ധതിയാണിത്.

പുതിയ ഫോണ്‍ വാങ്ങുന്ന എല്ലാവര്‍ക്കും താങ്ങാവുന്ന തുകയ്ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താനാകും. ഇതിനായി ഫോണിന്റെ വിലയുടെ വെറും അഞ്ചുശതമാനം ചെലവാക്കിയാല്‍ മതി.

ആപ്പിള്‍, സിയോമി, മോട്ടോറോള, വിവോ, ഓപ്പോ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളെല്ലാം ഈ ഓഫറില്‍ വാങ്ങാന്‍ കഴിയും.

25,000 രൂപയ്ക്ക് ആപ്പിളിന്റെ ഏറ്റവും മികച്ച ഐപാഡ് എത്തുന്നു

ഫോണിന് എന്തെങ്കിലും തകരാറുവന്നാല്‍, ടോള്‍ഫ്രീ നമ്പറില്‍ വിളിച്ചാല്‍ മാത്രം മതി. നിങ്ങളുടെ വീട്ടില്‍ വന്ന് ഫോണ്‍ എടുത്ത് കേടുപാടുകള്‍ പരിഹരിച്ചുതരും. അല്ലെങ്കില്‍ ഏറ്റവും അടുത്തുള്ള റിപ്പയര്‍ സ്റ്റോറില്‍ സൗജന്യമായി ഫോണ്‍ നന്നാക്കാനാകും.

ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യുന്നതിനായി പേടിഎം മോള്‍ രാജ്യത്തുടനീളം 17 ഫുള്‍ഫില്‍ സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ട്.

ആപ്പിള്‍, സാംസങ്, എല്‍ജി, ഓപ്പോ, സോണി, എച്ച്പി, ലെനോവ, ജെബിഎല്‍, ഫിലിപ്‌സ്, പ്യൂമ, അലെന്‍സോളി, ലീ, പെപ്പേ, വാന്‍ ഹ്യൂസെന്‍, വുഡ്‌ലാന്‍ഡ്, ക്യാറ്റാവോല്‍ക്ക്, സ്‌കെച്ചേഴ്‌സ്, ലെവീസ്, വെറോ മോഡ, റെഡ്‌ടേപ്പ്, ഫോസില്‍ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളെല്ലാം പേടിഎം മോളില്‍ ലഭ്യമാണ്.

ഇന്ത്യയിലുടനീളം 17000 പിന്‍കോഡുകളില്‍ പേടിഎം സാധനങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. വരുംനാളുകളില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാനുള്ള തീരുമാനത്തിലാണ് പേടിഎം.

Read more about:
English summary
The mall has over 17 fulfillment centers across the country to offer consumers an efficient online shopping experience.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot