ഇപ്പോ ശരിയാക്കി തരാം! അക്കൗണ്ടുകൾ അടച്ച് പൂട്ടാനൊരുങ്ങി പേടിഎം
പേടിഎം പേയ്മെന്റ്സ് ബാങ്ക് ലിമിറ്റഡ് (Paytm Payments Bank Limited (PPBL)) ചില അക്കൗണ്ടുകൾ അവരുടെ അക്കൗണ്ട് ബാലൻസ്, ഉപയോഗം മുതലായവയെ അടിസ്ഥാനമാക്കി അടച്ചുപൂട്ടുന്നത് സംബന്ധിച്ച് ഒരു പുതിയ അറിയിപ്പ് പുറപ്പെടുവിച്ചു. ഒരു വർഷ കാലമായി പ്രവർത്തനരഹിതമായ വാലറ്റുകളുള്ള അക്കൗണ്ടുകൾ, സീറോ ബാലൻസ്, ഇടപാടുകൾ എന്നിവ ഉള്ള അക്കൗണ്ടുകൾ ഡീആക്ടിവേറ്റ് ചെയ്യുകയും ജൂലൈ 20ന് ക്ലോസ് ചെയ്യുകയും ചെയ്യും എന്ന് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്ന രീതിയിൽ കമ്പനി ഔദ്യോഗിക അറിയിപ്പ് നൽകി. വരാനിരിക്കുന്ന മാറ്റത്തെ കുറിച്ച് ഈ മാസം 30ന് മുമ്പ് തന്നെ ഉപയോക്താക്കളെ അറിയിക്കുകയും ചെയ്യും.
ഔദ്യോഗിക അറിയിപ്പ് ഇങ്ങനെ പറയുന്നു: "പ്രിയപ്പെട്ട ബാങ്ക് ഉപഭോക്താവേ, കഴിഞ്ഞ 1 വർഷമോ അതിൽ കൂടുതലോ ഇടപാടുകളൊന്നും നടത്താത്തതും ബാലൻസ് ഇല്ലാത്തതുമായ എല്ലാ വാലറ്റുകളും 2024 ജൂലൈ 20 മുതൽ അടച്ചിടും". ഇത് ബാധകമായ എല്ലാ ഉപയോക്താക്കൾക്കും ഈ വിവരം അയയ്ക്കുകയും ഉപയോക്താക്കൾക്ക് അവരുടെ വാലറ്റ് അടയ്ക്കുന്നതിന് മുമ്പ് 30 ദിവസത്തെ നോട്ടീസ് പീരീഡ് നൽകുകയും ചെയ്യും എന്നും അറിയിപ്പ് കൂട്ടിച്ചേർക്കുന്നു.

എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്? മാർച്ച് 15ന് ശേഷം പുതിയ നിക്ഷേപങ്ങളോ പുതിയ അക്കൗണ്ടുകളോ സ്വീകരിക്കുന്നതിൽ നിന്ന് പേടിഎം പേയ്‌മെൻ്റ് ബാങ്ക് അക്കൗണ്ട്/വാലറ്റ് എന്നിവയെ തടയുന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) മാർച്ചിൽ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് പിപിബിഎൽ അക്കൗണ്ടുകളിൽ മാറ്റങ്ങൾ വരുന്നത്.
അക്കൗണ്ടിലുള്ള തുകയുള്ള നിലവിലുള്ള ഉപയോക്താക്കളെ ഒരു ഇടപാട് നടത്തുന്നതിൽ നിന്നോ മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുന്നതിൽ നിന്നോ ഇത് തടയില്ല. കാര്യങ്ങൾ കൂടുതൽ എളുപ്പം ആക്കുന്നതിന്, പിപിബിഎൽ അവരുടെ പണം ഒരു പിപിബിഎൽ അക്കൗണ്ടിൽ നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതിനും അവരുടെ വാലറ്റുകൾ/ അക്കൗണ്ടുകൾ ക്ലോസ് ചെയ്യുന്നതിനും ഉള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഇതിനോടകം ആവശ്യപ്പെടുകയും പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.
സമാനായ രീതിയിൽ, കഴിഞ്ഞ 3 വർഷമായി ഇടപാടുകളൊന്നുമില്ലാത്ത നിഷ്‌ക്രിയ അക്കൗണ്ടുകൾ മാർച്ച് 30ന് അടച്ചുപൂട്ടും എന്ന് ഫെബ്രുവരിയിൽ പിപിബിഎല്ലും ഒരു അഡ്വൈസറി നൽകിയിരുന്നു. നിങ്ങളുടെ അക്കൗണ്ടിൽ പണമുണ്ടെങ്കിൽ പേടിഎം പേയ്‌മെൻ്റ് ബാങ്ക് നിങ്ങളുടെ അക്കൗണ്ട് ക്ലോസ് ചെയ്യുന്നത് എങ്ങനെ തടയാം എന്ന് നോക്കാം.
പേടിഎം പേയ്‌മെൻ്റ് ബാങ്ക് അക്കൗണ്ട് നിങ്ങൾ ഒരു വർഷത്തിലേറെയായി ഉപയോഗിച്ചിട്ടില്ല. എന്നിരുന്നാലും അക്കൗണ്ട് ക്ലോസ് ചെയ്യുന്നത് തടയാൻ ഇനി പറയുന്ന കാര്യങ്ങളിൽ ഏതെങ്കിലും ഒന്ന് നിങ്ങൾക്ക് ചെയ്യാം. നോമിനേഷൻ ഫെസിലിറ്റി, ബാലൻസ് എൻക്വയറി, നെറ്റ് ബാങ്കിംഗ്, എടിഎം ട്രാൻസാക്ഷൻ അല്ലെങ്കിൽ എൻക്വയറി മുതലായവ അക്കൗണ്ട് ക്ലോസ് ചെയ്യുന്നത് തടയാൻ സഹായിക്കും.
പേടിഎം പേയ്‌മെൻ്റ് ബാങ്ക് അക്കൗണ്ട് വീണ്ടും റീആക്ടിവേറ്റ് ചെയ്യുവാൻ എന്ത് ചെയ്യണം? നിങ്ങളുടെ അക്കൗണ്ട് ക്ലോസ് ചെയ്‌തിട്ടുണ്ടെങ്കിൽ, ഇനി പറയുന്ന ഘട്ടങ്ങൾ പാലിച്ച് നിങ്ങൾക്ക് അത് വീണ്ടും സജീവമാക്കാം. നിങ്ങളുടെ വാലറ്റ് വീണ്ടും സജീവമാക്കുന്നതിന്, https://m.paytm.me/cb_wal ലിങ്ക് ക്ലിക്ക് ചെയ്യുക. അല്ലെങ്കിൽ, നിങ്ങൾക്ക് പേടിഎം ആപ്പ് ഉപയോഗിക്കാം.
പേടിഎം മൊബൈൽ ആപ്പ് ഓപ്പൺ ആക്കി പിപിബിഎൽ വിഭാഗത്തിലേക്ക് പോകുക. ശേഷം വാലറ്റ' ഐക്കണിൽ ടാപ്പ് ചെയ്യുക. അപ്പോൾ Your Wallet is Inactive എന്ന മെസ്സേജ് നിങ്ങൾക്ക് കാണുവാൻ സാധിക്കും. അതിൽ കാണുന്ന Activate Wallet എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ വാലറ്റ് എളുപ്പത്തിൽ വീണ്ടും സജീവമാക്കാൻ ഉള്ള നിർദ്ദേശങ്ങൾ പാലിക്കുക.
പേടിഎം പേയ്‌മെൻ്റ് ബാങ്ക് അക്കൗണ്ട് എങ്ങനെ ക്ലോസ് ചെയ്യാം? നിങ്ങളുടെ അക്കൗണ്ട് ക്ലോസ് ചെയ്യാൻ, Message us എന്ന ബോക്‌സിൽ ക്ലിക്ക് ചെയ്‌ത് റിക്വസ്റ്റ് അയക്കുക. നിങ്ങളുടെ അഭ്യർത്ഥന ലഭിച്ചതിന് ശേഷം, നിങ്ങളുടെ അക്കൗണ്ട് അവസാനിപ്പിക്കുന്നതിനുള്ള കാരണം സ്ഥിരീകരിക്കാൻ പിപിബിഎൽ ടീം ബന്ധപ്പെടും.
ഈ വെരിഫിക്കേഷൻ കോളിന് ശേഷം, നിങ്ങളുടെ അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിനുള്ള ലിങ്ക് സഹിതം നിങ്ങളുടെ പേടിഎം രജിസ്റ്റർ ചെയ്ത നമ്പറിലേക്ക് ഒരു എസ്എംഎസ് ലഭിക്കും. നിങ്ങളുടെ അക്കൗണ്ട് ഇല്ലാതാക്കുന്നതിനോ ഡീആക്ടിവേറ്റ് ചെയ്യുന്നതിനോ ഉള്ള നിങ്ങളുടെ അഭ്യർത്ഥന സ്ഥിരീകരിക്കാൻ എസ്എംഎസ്സിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








