Home
Apps

അ‌റിഞ്ഞോ? പേടിഎം യുപിഐ ​ലൈറ്റ് ഉപയോഗിച്ചാൽ 100 രൂപ ക്യാഷ്ബാക്ക് കിട്ടും!

രാജ്യത്തെ യുപിഐ ഇടപാടുകളിൽ വൻ കുതിച്ച് ചാട്ടത്തിന് വഴിയൊരുക്കുന്ന യുപിഐ ​ലൈറ്റ് സംവിധാനം അ‌ടുത്തിടെ ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടിരുന്നു. പാസ്വേഡ് ഉപയോഗിക്കാതെ ചെറിയ ഇടപാടുകൾ നടത്താം എന്നതായിരുന്നു നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (NPCI) രൂപകൽപ്പന ചെയ്‌ത യുപിഐ ​ലൈറ്റ് സംവിധാനത്തിന്റെ പ്രത്യേകത.

ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളിലൊന്നായ പേടിഎം മാത്രമാണ് നിലവിൽ യുപിഐ ​ലൈറ്റ് സംവിധാനം വാഗ്ദാനം ചെയ്യുന്നത്. ഒറ്റ ക്ലിക്കിൽ തന്നെ 200 രൂപയിൽ താഴെയുള്ള ഇടപാടുകൾ സാധ്യമാക്കും എന്നതാണ് യുപിഐ ​ലൈറ്റ് സംവിധാനത്തിന്റെ പ്രത്യേകത. ഉപയോക്താക്കൾക്ക് ഏറെ പ്രയോജനം ചെയ്യുന്ന സൗകര്യമാണ് ഇത് എന്നതിൽ തർക്കമില്ല.

പേടിഎം യുപിഐ ​ലൈറ്റ് ഉപയോഗിച്ചാൽ 100 രൂപ ക്യാഷ്ബാക്ക് കിട്ടും!

യുപിഐ ​ലൈറ്റ് ഉപയോഗിക്കുകവഴി ഉപയോക്താക്കൾക്ക് പാസ്വേഡ് ഉപയോഗിക്കാതെ വളരെ എളുപ്പത്തിൽ പണമിടപാടുകൾ നടത്താം. അ‌ങ്ങനെയുള്ള സംവിധാനം വാഗ്ദാനം ചെയ്തതിനൊപ്പം ഉപയോക്താക്കളുടെ ശ്രദ്ധപിടിച്ചുപറ്റാൻ ഏറെ ആകർഷകമായ ​ഒരു ക്യാഷ്ബാക്ക് ഓഫർകൂടി പ്രഖ്യാപിച്ചിരിക്കുകയാണ് പേടിഎം. യുപിഐ ​ലൈറ്റ് ഉപയോഗം വർദ്ധിപ്പിക്കുന്നതിനും കൂടുതൽ ആളുകളിലേക്ക് ഈ സംവിധാനം എത്തിക്കാനുമാണ് ഈ ക്യാഷ്ബാക്ക് ഓഫറിലൂടെ പേടിഎം ലക്ഷ്യമിടുന്നത്.

ബാലൻസിൽ നിന്ന് ഡെബിറ്റ് ചെയ്താണ് യുപിഐ ലൈറ്റ് ബാലൻസ് പ്രവർത്തിക്കുന്നത്. യുപി​ഐ ​ലൈറ്റ് വാലറ്റിലേക്ക് ഒരു ദിവസം പരമാവധി 2000 രൂപവരെ വച്ച് രണ്ട് തവണ ​അ‌യയ്ക്കാം. യുപിഐ ​ലൈറ്റ് വാലറ്റിലേക്ക് 1000 രൂപ ലോഡുചെയ്താൽ100 രൂപ ക്യാഷ്ബാക്ക് ലഭിക്കുമെന്നാണ് പേടിഎമ്മിന്റെ വാഗ്ദാനം.

യുപിഐ ​ലൈറ്റ് വാലറ്റിൽ പണം എത്തുന്നതോടെ ചെറിയ ഇടപാടുകൾ പാസ്വേഡ് ഉപയോഗിക്കാതെ നടത്താൻ ഉപയോക്താക്കൾക്ക് സാധിക്കും. ഇതിലൂടെ രാജ്യത്തെ ഓൺ​ലൈൻ പണ​കൈമാറ്റത്തിലും വൻ കുതിച്ചുചാട്ടം ഉണ്ടാകുകയും കൂടുതൽ ആളുകൾ ഡിജിറ്റൽ പണമിടപാട് രീതികളിലേക്ക് എത്തുകയും ചെയ്യും. ​അ‌തോടൊപ്പം പേടിഎം ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും വൻ വർധനവ് ഉണ്ടാകും.

പേടിഎം യുപിഐ ​ലൈറ്റ് ഉപയോഗിച്ചാൽ 100 രൂപ ക്യാഷ്ബാക്ക് കിട്ടും!

രാജ്യത്ത് നടക്കുന്ന യുപിഐ പണ​കൈമാറ്റത്തിൽ ഭൂരിഭാഗവും 200 രൂപയിൽ താഴെയുള്ള തുകയുടേതാണ്. ഈ ചെറിയ തുക അ‌യയ്ക്കാൻ പാസ്വേഡ് നൽകാനും മറ്റുമായി സമയം ചെലവഴിക്കേണ്ടിവരും. യുപിഐ ​ലൈറ്റിൽ ഇത് ഒറ്റ ക്ലിക്കിൽ സാധ്യമാകും. മറ്റൊരു പ്രയോജനം ബാങ്ക് പാസ്ബുക്കിൽ ഈ ചെറിയ ഇടപാടുകൾ പതിക്കേണ്ടിവരില്ല എന്നതാണ്.

യുപിഐ ​ലൈറ്റ് ഇടപാടുകളുടെ ഹിസ്റ്ററി പേടിഎം ബാലൻസിൽ ആണ് കാണാൻ കഴിയുക. ഇതു കൂടാതെ ഉപയോക്താക്കൾ നടത്തിയ എല്ലാ യുപിഐ ​ലൈറ്റ് ഇടപാടുകളുടെയും ഹിസ്റ്ററി അടങ്ങിയ എസ്എംഎസ് ബാങ്കിൽ നിന്ന് ദിവസവും ലഭിക്കും. നിലവിൽ 9 ബാങ്കുകൾ ആണ് ഇന്ത്യയിൽ യുപിഐ ലൈറ്റിനെ പിന്തുണയ്ക്കുന്നതെന്ന് പേടിഎം അറിയിച്ചു.

പേടിഎം യുപിഐ ​ലൈറ്റ് ഉപയോഗിച്ചാൽ 100 രൂപ ക്യാഷ്ബാക്ക് കിട്ടും!

കാനറ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്ത്യൻ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക് എന്നിവയാണ് യുപിഐ ​ലൈറ്റ് ഇടപാടുകളുടെ ഹിസ്റ്റിറി എസ്എംഎസിലൂടെ ലഭ്യമാക്കുന്ന ബാങ്കുകൾ.

രാജ്യത്തെ ഡിജിറ്റൽ ബാങ്കിങ് രംഗത്തെ ഒരു പുതിയ ചുവട് വയ്പ്പാണ് യുപിഐ ​ലൈറ്റ് ഫീച്ചർ. പണമിടപാട് നടത്താൻ ഡിജിറ്റൽ രീതികൾ ആശ്രയിക്കുന്നത് തന്നെ ഏറെ സൗകര്യപ്രദമാണ്. നിലവിൽ ഈ ഡിജിറ്റൽ രീതികൾ പിന്തുടരുന്നവർക്ക് കൂടുതൽ എളുപ്പത്തിൽ പണം ​കൈമാറാൻ സഹായിക്കും എന്നതാണ് യുപിഐ ​ലൈറ്റിന്റെ പ്രാധാന്യം.

More from GizBot

Best Mobiles in India

English summary
Paytm offers Rs 100 cashback on loading Rs 1000 to its UPI Lite wallet. Users can easily make transactions under Rs 200 using UPI Lite without entering a password. Through the cashback offer, Paytm aims to increase the use of UPI Lite and bring this system to more people.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X