Just In
- 7 hrs ago
ചതിക്കപ്പെടരുത്..! 5G സ്മാർട്ട്ഫോണുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കുക
- 11 hrs ago
സ്മാർട്ട്ഫോണിൽ വെള്ളം കയറിയോ, ഈ ഓഡിയോ പ്ലേചെയ്യൂ, വെള്ളം ചീറ്റിത്തെറിക്കും!
- 1 day ago
നോക്ക് കൂലിയും വേണ്ട, ചുമട്ട് കൂലിയും വേണ്ട; അറ്റ്ലസ് വരുന്നു
- 1 day ago
2.5 ജിബി ഡാറ്റ കിട്ടും, ഒരുതരം, രണ്ട് തരം, മൂന്ന് തരം! പക്ഷേ ജിയോയോ എയർടെലോ ആരാണ് ബെസ്റ്റ്
Don't Miss
- News
വിവാഹം കഴിക്കും, പങ്കാളി ഈ തരത്തിലുള്ളവരായിരിക്കണം; മനസ്സ് തുറന്ന് രാഹുല്‍ ഗാന്ധി
- Movies
ഞാൻ ചൂടായാൽ അപ്പോൾ നിവിൻ തിരിഞ്ഞു നിൽക്കും; എനിക്കും ധ്യാനിനും അങ്ങനെയൊരു പ്രശ്നം ഉണ്ടായിരുന്നു: വിനീത്!
- Finance
ഭവന വായ്പ പലിശ നിരക്കുയരുന്നു; കുറഞ്ഞ നിരക്കിൽ ഭവന വായ്പ നൽകുന്നത് ഏത് ബാങ്ക്
- Lifestyle
വെറും വയറ്റില്‍ പഴവും ഉണക്കമുന്തിരിയും കഴിക്കുന്നവര്‍ ഒന്നറിഞ്ഞിരിക്കണം
- Sports
IND vs NZ: ഇന്ത്യ വളരുന്നു, പാകിസ്താന് തളരുന്നു! കാരണം ചൂണ്ടിക്കാട്ടി മുന്‍ പാക് താരം
- Automobiles
താങ്ങാവുന്ന വിലയും 500 കിലോമീറ്ററിലധികം റേഞ്ചുമായി വരാന്‍ പോകുന്ന ഇവികള്‍
- Travel
ട്രാവൽ നൗ പേ ലേറ്റർ: പണം മേടിച്ച് യാത്രപോകാം.. പക്ഷേ അവസാനം പണിയാകരുത്! അറിഞ്ഞിരിക്കാം
ഞെട്ടൽ ആഹ്ലാദത്തിന് വഴിമാറും, ഇനി വൈദ്യുതി 'സൗജന്യം'; 100% വരെ ക്യാഷ്ബാക്കുമായി പേടിഎം
രണ്ടുമാസം കൂടുമ്പോൾ എത്തുന്ന വൈദ്യുതി ചാർജ് കണ്ട് ഞെട്ടുന്നവരാണ് ഭൂരിഭാഗം പേരും. ബിൽ തുക കണ്ട്, ബില്ലിൽ ഉള്ളതിന്റെ പകുതി തുകയ്ക്ക് പോലും ഉപയോഗിച്ചിട്ടില്ലെന്നും മറ്റും പറഞ്ഞ് നിലവിളിക്കുന്നവരും അനാവശ്യമായി വൈദ്യുതി പാഴാക്കുന്ന കുടുംബാംഗങ്ങളെ പഴിക്കുന്നവരുമൊക്കെ ധാരാളം. എന്നാൽ കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുന്ന വൈദ്യുതി ബില്ലിനെ മെരുക്കാൻ ഉപയോക്താക്കൾക്ക് സഹായവുമായി എത്തിയിരിക്കുകയാണ് ഓൺലൈൻ പേയ്മെന്റ് ദാതാക്കളായ പേടിഎം(Paytm).

ബിജിലീ ഡേയ്സ്( Bijlee Days) എന്ന പേരിൽ പുറത്തിറക്കിയിരിക്കുന്ന പുത്തൻ ഓഫറിലൂടെയാണ് പേടിഎം ഉപയോക്താക്കളെ ആകർഷിക്കാൻ നീക്കം നടത്തിയിരിക്കുന്നത്. എല്ലാ മാസവും 10 മുതൽ 15 വരെയുള്ള തീയതികളിൽ വൈദ്യുതി ബില്ലുകൾ അടയ്ക്കുന്ന ഉപയോക്താക്കൾക്ക് 100 ശതമാനം വരെ ക്യാഷ് ബാക്കും അധിക റിവാർഡുകളും വാഗ്ദാനം ചെയ്യുന്നതാണ് ഡിജിറ്റൽ പേയ്‌മെന്റ് സേവന ദാതാവായ പേടിഎമ്മിന്റെ ബിജിലീ ഡേയ്സ് പദ്ധതി.

വൺ97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിന്റെ (OCL) ഉടമസ്ഥതയിലുള്ള പേടിഎം തങ്ങളുടെ ബിജിലീ ഡേയ്സ് ഓഫർ വഴി വൈദ്യുതി ബിൽ പേയ്‌മെന്റുകൾ അടയ്ക്കുന്ന 50 ഉപയോക്താക്കൾക്ക് ദിവസവും 100 ശതമാനം( 2,000 രൂപവരെ) ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഉപയോക്താക്കൾക്ക് മികച്ച ഷോപ്പിംഗ്, ട്രാവൽ ബ്രാൻഡുകളിൽ നിന്നുള്ള ഡിസ്കൗണ്ട് വൗച്ചറുകളും നൽകും.

കൂടാതെ, പേടിഎം ആപ്പ് ഉപയോഗിച്ച് ആദ്യമായി വൈദ്യുതി അടയ്ക്കുന്ന ഉപയോക്താക്കൾക്ക് 200 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. ഓഫർ ലഭിക്കാൻ പേയ്‌മെന്റ് നടത്തുന്നതിന് മുമ്പ് 'ELECNEW200' എന്ന കോഡ് ഉപയോഗിക്കണം. ബില്ലുകൾ അടയ്ക്കുന്നതിന് ഒന്നിലധികം പേയ്‌മെന്റ് ഓപ്ഷനുകളും പേടിഎം വാഗ്ദാനം ചെയ്യുന്നുണ്ട്. പേടിഎം യുപിഐ, പേടിഎം വാലറ്റ്, ക്രെഡിറ്റ് കാർഡുകൾ, ഡെബിറ്റ് കാർഡുകൾ, നെറ്റ് ബാങ്കിംഗ് എന്നിവയാണ് അവ.

സൗകര്യത്തിന് അനുസരിച്ച് ഇതിൽ ഏതെങ്കിലും ഒരു മാർഗം പണം അടയ്ക്കാനായി ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാം. ഉപയോക്താക്കൾക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് തുക അടയ്ക്കാൻ കഴിയുന്ന ഒരു പോസ്റ്റ്പെയ്ഡ് ഫീച്ചറും പേടിഎം വാഗ്ദാനം ചെയ്യുന്നു. കൂടാതെ വൈദ്യുതി ബിൽ പേയ്‌മെന്റുകൾ കൃത്യമായി അടയ്ക്കാനായി ഓട്ടോമാറ്റിക് പേയ്‌മെന്റ് അലേർട്ടുകളും പേടിഎം പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്.

രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാന വൈദ്യുതി ബോർഡുകളുടെ ബില്ലുകൾ അടയ്ക്കുമ്പോഴും ഈ പേടിഎം ഓഫർ ലഭ്യമാകും സംസ്ഥാന വൈദ്യുതി ബോർഡുകൾക്ക് പുറമേ ടാറ്റ പവർ, ടോറന്റ് പവർ ലിമിറ്റഡ്, ഉത്തർപ്രദേശ് പവർ കോർപ്പറേഷൻ ലിമിറ്റഡ്, ബിഎസ്ഇഎസ് രാജധാനി, എന്നിവയുൾപ്പെടെ 70-ലധികം വൈദ്യുതി സേവനദാതാക്കളുമായും പേടിഎം സഹകരിക്കുന്നുണ്ട്. അതിനാൽ നിരവധി പേടിഎം ഉപയോക്താക്കൾക്ക് ബിജിലീ ഡേയ്സ് ഓഫർ ഉപയോഗപ്രദമാണ്.

പേടിഎമ്മിൽ വൈദ്യുതി ബിൽ അടയ്ക്കനുള്ള വഴി
ഠ പേടിഎം ആപ്പ് അല്ലെങ്കിൽ വെബ് പേജ് തുറക്കുക.
ഠ ഹോം പേജിലെ റീചാർജുകളും ബിൽ പേയ്‌മെന്റുകളും ('recharges and bill payments') എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
ഠ തുടർന്ന് ഇലക്ട്രിസിറ്റി ബിൽ എന്നത് തിരഞ്ഞെടുക്കുക.
ഠ സംസ്ഥാനവും വൈദ്യുതി ബോർഡും തിരഞ്ഞെടുക്കുക.
ഠ ഉപഭോക്തൃ തിരിച്ചറിയൽ നമ്പർ നൽകുക.
ഠ 'പ്രോസീഡ്' ക്ലിക്ക് ചെയ്യുക.

ഠ ഇവിടെ നിങ്ങളുടെ ബില്ലും തുകയും കാണിക്കും. ബിൽ അടയ്‌ക്കുന്നതിനായി, നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ ഏതുമാർഗത്തിലൂടെയാണ് നിങ്ങൾ പണമടയ്ക്കാൻ ആഗ്രഹിക്കുന്നത് എന്നത് സെലക്ട് ചെയ്യുക. തുടർന്ന് പണമടയ്ക്കുക.
ഠ പേയ്‌മെന്റ് വിജയകരമായി പൂർത്തിയായാൽ നിങ്ങൾക്ക് സന്ദേശമെത്തും.
ഠ പണമടച്ചുകഴിഞ്ഞാൽ നിങ്ങളുടെ റെക്കോർഡിനായി ബിൽ പേയ്മെന്റ് രസീത് ഡൗൺലോഡ് ചെയ്യാം.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470