പേടിഎമ്മും ഐസിഐസിഐ ബാങ്കും ചേര്‍ന്ന് പേടിഎം-ഐസിഐസിഐ ബാങ്ക് പോസ്റ്റ്പെയ്ഡ് അവതരിപ്പിച്ചു

Posted By: Archana V

ഡിജിറ്റല്‍ പേയ്‌മെന്റ് ബാങ്ക് പേടിഎമ്മും രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കായ ഐസിഐസിഐ ബാങ്കും ചേര്‍ന്ന് 'പേടിഎം - ഐസിഐസി ബാങ്ക് പോസ്റ്റ്‌പെയ്ഡ് 'അവതരിപ്പിച്ചു.

പേടിഎമ്മും ഐസിഐസിഐ ബാങ്കും ചേര്‍ന്ന് പേടിഎം-ഐസിഐസിഐ ബാങ്ക് പോസ്റ്റ്പെയ

ഈ ഓഫര്‍ വഴി ദശലക്ഷകണക്കിന് വരുന്ന പേടിഎം ഉപഭോക്താക്കള്‍ക്ക് സിനിമ ടിക്കറ്റ് ബുക്ക് ചെയ്യുക , ബില്ലുകള്‍ അടയ്ക്കുക, സാധനങ്ങള്‍ വാങ്ങുക തുടങ്ങി നിത്യവുമുള്ള അവരുടെ വിവിധ ആവശ്യങ്ങള്‍ക്ക് ആദ്യമായി തത്സമയ വായ്പ നേടാന്‍ കഴിയും ' ഞങ്ങളുടെ ഉപഭോക്താക്കള്‍ അവരുടെ പേമെന്റില്‍ വളരെ ആത്മാര്‍ത്ഥത ഉള്ളവരാണന്ന് ഞങ്ങള്‍ക്കറിയാം.

അവരുടെ നിത്യേന ഉള്ള ചെലവുകള്‍ സമയത്തിന് നിറവേറ്റാന്‍ പേടിഎം പോസ്റ്റ് പെയ്ഡ് സഹായിക്കും . താഴ്ന്ന വിനിമയ വരുമാനം ഉള്ളവര്‍ക്കും വായ്പ സ്വീകരിക്കാന്‍ ഇതിലൂടെ കഴിയും. ആദ്യ പങ്കാളിയായ ഐസിഐസിഐ ബാങ്കുമായി ചേര്‍ന്ന് പേടിഎം പോസ്റ്റ് പെയ്ഡിന്റെ രൂപത്തില്‍ ജനങ്ങള്‍ക്കായി ഡിജിറ്റല്‍ രൂപത്തില്‍ വായ്പ അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ' പേടിഎമ്മിന്റെ സ്ഥാപകനും സിഇഒയുമായ വിജയ ശേഖര ശര്‍മ പറഞ്ഞു.

രേഖകള്‍ നേരിട്ട് സമര്‍പ്പിക്കുകയോ ബ്രാഞ്ച് സന്ദര്‍ശിക്കുകയോ ചെയ്യാതെ തത്സമയം സജീവമാകുന്ന ഡിജിറ്റല്‍ ക്രഡിറ്റ് അക്കൗണ്ട് ആണിത്. ഇടപാടുകള്‍ നടത്തന്നതിനും അക്കൗണ്ട് തുടങ്ങുന്നതിനും ഉള്‍പ്പടെ ഒരു പ്രവര്‍ത്തനത്തിനും യാതൊരു ഫീസും നല്‍കേണ്ടതില്ല.

വിന്‍ഡോസ് പിസിയില്‍ എന്തും ഒളിപ്പിക്കാം..!

എല്ലാ ദിവസവും എല്ലാ സമയത്തും ഇത് ലഭ്യമാണ്. ഉപഭോക്തോക്കള്‍ക്ക് തത്സമയം വായ്പ ലഭ്യമാക്കുന്നതിനായുള്ള ഐസിഐസിഐ ബാങ്കിന്റെ പുതിയ ബിഗ് ഡേറ്റ അല്‍ഗോരിതം അടിസ്ഥാനമാക്കിയുള്ളതാണ്.

ഉപഭോക്താവിന്റെ ക്രഡിറ്റ് സ്‌കോറിന് അനുസരിച്ച് , ബാങ്ക് 45 ദിവസം വരെ പലിശ രഹിത വായ്പ പരിധി ലഭ്യമാക്കും. 3,000 രൂപ മുതല്‍ 10,000 രൂപ വരെ വായ്പ നേടാം. തിരിച്ചടവ് ചരിത്രം അടിസ്ഥാനമാക്കി 20,000 രൂപ വരെ ഇത് നീട്ടാന്‍ കഴിയും. പേടിഎം പാസ്സ് കോഡ് ഉപയോഗിച്ച് വളരെ പെട്ടെന്ന് ബില്ല് അടയ്ക്കാനും പേടിഎം-ഐസിഐസിഐ ബാങ്ക് പോസ്റ്റ് പെയ്ഡ് സഹായിക്കും.

തുടക്കം എന്ന നിലയില്‍ പേടിഎം-ഐസിഐസിഐ ബാങ്ക് പോസ്റ്റ് പെയ്ഡ് പേടിഎം ആപ്പ് ഉപയോഗിക്കുന്ന ബാങ്കിന്റെ തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് മാത്രമായിരിക്കും വായ്പ പരിധി ലഭ്യമാക്കുക. പേടിഎം ആപ്പ് ഉപയോഗിക്കുന്ന ഐസിഐസിഐ ബാങ്കിന്റെ ഉപഭോക്താക്കള്‍ അല്ലാത്തവര്‍ക്കും ഈ സേവനം ഉടന്‍ ലഭ്യമാക്കി തുടങ്ങും.

ഒരു ഉപഭോക്താവിന് ഒരിക്കല്‍ വായ്പ പരിധി നിശ്ചിയിച്ച് കഴിഞ്ഞാല്‍ അടുത്ത മാസം ആദ്യ ദിവസം ഏകീകൃത ബില്‍ നല്‍കും. ആ മാസം 15 ന് അകം ബില്‍ അടച്ചിരിക്കണം. ഉപഭോക്താക്കള്‍ക്ക് അവരുടെ പേടിഎം വാലറ്റ്, ഡെബിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ഏതെങ്കിലും ബാങ്കിന്റെ ഇന്റര്‍നെറ്റ് ബാങ്കിങ് എന്നിവ പണം തിരിച്ചടയ്ക്കാന്‍ ഉപയോഗിക്കാം.

' ഇപ്പോള്‍ രണ്ട് വ്യക്തമായ പ്രവണതകള്‍ ആണ് നമ്മള്‍ കാണുന്നത്: പുതിയതായി വായ്പ എടുക്കുന്നവരാണ് ഒന്ന് . അവര്‍ക്ക് വായ്പ ചരിത്രം കാണില്ല. ഹ്രസ്വകാല വായ്പ തേടുന്നവരാണ് അവര്‍. ഓണ്‍ലൈന്‍ വഴി ഉത്പന്നങ്ങള്‍ വാങ്ങുന്ന ഇന്ത്യയിലെ ദശലക്ഷകണക്കിന് വരുന്ന യുവജനതയാണ് രണ്ടാമത്തേത്.

ഈ രണ്ട് വിഭാഗങ്ങളേയും കൂട്ടിയിണക്കി ഹ്രസ്വകാല വായ്പ നല്‍കാന്‍ പുതിയ രീതി ആവിഷ്‌കരിച്ചിരിക്കുകയാണ് ' ഐസിഐസി ബാങ്കിന്റെ ഇഡി അനൂപ് ബാഗ്ചി പറഞ്ഞു.

English summary
This will be available 24x7 and on all days, it is based on a new Big Data-based algorithm by ICICI Bank for real-time credit assessment of customers.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot