പേമെന്റ് ആപ് വഴി ഇനി എടിഎമ്മില്‍ നിന്നും പണമെടുക്കാം

By Archana V
|

സാങ്കേതിക വിദ്യയുടെ വളര്‍ച്ചയോടെ സ്മാര്‍ട് ഫോണ്‍ രംഗത്തും ആപ്പുകളുടെ വികസനത്തിലും വന്‍ രീതിയിലുള്ള അഭിവൃദ്ധിയാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. സ്മാര്‍ട് ഫോണുകള്‍ നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറി കഴിഞ്ഞു. നിത്യ ജീവിതത്തിലെ പല കാര്യങ്ങളും ചെയ്യാന്‍ നമ്മള്‍ ഇന്ന് ആശ്രയിക്കുന്നത് സ്മാര്‍ട് ഫോണുകളെയാണ്.

പേമെന്റ് ആപ് വഴി ഇനി എടിഎമ്മില്‍ നിന്നും പണമെടുക്കാം

എടിഎമ്മല്‍ നിന്നും പണമെടുക്കാന്‍ ഇനി ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്ന കാലവും കഴിയാറായി. അതിനും ആപ്പ് എത്തുകയായി. യുഎസിലാണ് നിലവില്‍ ഈ സൗകര്യം ലഭ്യമാക്കി തുടങ്ങിയിരിക്കുന്നത്.

ആപ്പിള്‍പെ ഉപയോക്താക്കള്‍ക്ക് ഇനിമുതല്‍ അവരുടെ ക്രഡിറ്റ് കാര്‍ഡും ഡിബിറ്റ് കാര്‍ഡും ഉപയോഗിക്കാതെ എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാന്‍ കഴിയും. രാജ്യത്ത് ഉടനീളമുള്ള അയ്യായിരത്തോളം വരുന്ന വെല്‍സ് ഫാര്‍ഗോ എടിഎമ്മുകളില്‍ നിന്നും ഉപയോക്താക്കള്‍ക്ക് ഇത്തരത്തില്‍ പണം പിന്‍വലിക്കാനുള്‌ല സൗകര്യം ലഭിക്കും.

പേമെന്റ് ആപ് വഴി ഇനി എടിഎമ്മില്‍ നിന്നും പണമെടുക്കാം

ഇതിനായി ആദ്യം ആപ്പിള്‍ പെ ആപ്പ് ഉപയോഗിച്ച് ഫോണിന്റെ വോലറ്റ് ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്യണം. എടിഎമ്മില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന നിയര്‍-ഫീല്‍ഡ് കമ്യൂണിക്കേഷന്‍( എന്‍എഫ്‌സി) വഴിയാണ് ട്രാന്‍സാക്ഷന്‍ നടക്കുക.

' വെല്‍സ് ഫാര്‍ഗോ എടിഎമ്മുകളിലെ വണ്‍-ടൈം ആക്‌സസ് കോഡ് ടെക്‌നോളജി വഴി മൂന്ന് ദശലക്ഷം കാര്‍ഡ് രഹിത എടിഎം ആക്‌സസ് കോഡ് ട്രാന്‍സാക്ഷന്‍ നടന്നിരുന്നു. എന്‍എഫ്‌സി സംവിധാനം അവതരിപ്പിക്കുന്നതിലൂടെ കാര്‍ഡ് രഹിത എടിഎം ഉപയോഗം മറ്റൊരു കുതിപ്പു കൂടി നടത്തും ' കമ്യൂണിറ്റി ബാങ്കിന്റെ സ്ട്രാറ്റജി ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം തലവന്‍ ജോനാഥന്‍ വെല്ലിന്‍ പറഞ്ഞു.

കാര്‍ഡ് രഹിത ആക്‌സസിന്റെ രണ്ടാംഘട്ടമാണിത്. ഉപയോക്താക്കള്‍ക്ക് അവര്‍ എവിടെയാണെങ്കിലും അവരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സൗകര്യപ്രദമായി ഇടപാടുകള്‍ നടത്താനുള്ള അവസരം നല്‍കും എന്ന ഞങ്ങളുടെ വാഗ്ദാനത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.

ആന്‍ഡ്രോയിഡ് 7.1.2 ന്യുഗട്ട് അപ്‌ഡേറ്റ് ലഭിച്ച നോക്കിയ 6ന്റെ മാറ്റങ്ങള്‍!ആന്‍ഡ്രോയിഡ് 7.1.2 ന്യുഗട്ട് അപ്‌ഡേറ്റ് ലഭിച്ച നോക്കിയ 6ന്റെ മാറ്റങ്ങള്‍!

ആന്‍ഡ്രോയിഡിലെ വെല്‍സ് ഫാര്‍ഗോ വോലറ്റ്, ആപ്പിള്‍ പെ, ആന്‍ഡ്രോയ്ഡ് പെ, സാസംങ് പെ തുടങ്ങി മൊബൈലില്‍ കാണുന്ന പ്രമുഖ മൊബൈല്‍ വോലറ്റ് ഫീച്ചറുകളില്‍ സൈന്‍ ഇന്‍ ചെയ്ത് കസ്റ്റമേഴ്‌സിന് എടിഎം ട്രാന്‍സാക്ഷന്‍ നടത്താമന്ന് കമ്പനി പറയുന്നു.

ട്രാന്‍സാക്ഷന്‍ നടത്തുന്നതിനായി മൊബൈല്‍ പേമെന്റ് സംവിധാനമുള്ള ഫോണ്‍ എന്‍എഫ്‌സി എനേബിള്‍ ചെയ്തിട്ടുള്ള എടിഎം ടെര്‍മിനലിന് നേരെ പിടിക്കണം.

വെല്‍സ് ഫാര്‍ഗോ എടിഎമ്മിന്റെ ഡിസ്‌പ്ലെയില്‍ അപ്പോള്‍ ' കോണ്ടാക്ട്‌ലെസ്സ് സിംബല്‍ ' എന്ന് കാണിക്കും. കസ്റ്റമര്‍ അപ്പോള്‍ വെല്‍സ് ഫാര്‍ഗോ ഡെബിറ്റ് അല്ലെങ്കില്‍ ഈസി പെ കാര്‍ഡ് പേഴ്‌സണല്‍ ഐഡെന്റിഫിക്കേഷന്‍ നമ്പര്‍(പിന്‍) നല്‍കണം. എങ്കില്‍ മാത്രമെ ട്രാന്‍സാക്ഷന്‍ പൂര്‍ത്തിയാകു.

മൊബൈല്‍ പേമെന്റിലും ട്രാന്‍സാക്ഷനിലും പുതിയ കണ്ടെത്തലുകള്‍ ആദ്യം നടപ്പിലാകുന്നത് പലപ്പോഴും യുഎസിലായിരിക്കും. എന്നാല്‍ അത് ഉടന്‍ തന്നെ മറ്റ് മറ്റു രാജ്യങ്ങളിലേക്ക്ും എത്തുന്നത് കാണാന്‍ കഴിയും.

സാമ്പത്തിക ഇടപാടുകളിലേറെയും ഇപ്പോള്‍ മൊബൈല്‍ ഫോണിലേക്ക് വഴി മാറി കഴിഞ്ഞു. പല സാമ്പത്തിക സ്ഥാപനങ്ങളും പേമെന്റിനും മറ്റ് സേവനങ്ങള്‍ക്കുമായി പുതിയ മാര്‍ഗങ്ങള്‍ തേടി തുടങ്ങിയിരിക്കുകയാണ്.

മൊബൈല്‍ ഫോണുകള്‍ കൂടുതല്‍ സ്മാര്‍ട്ടായി കൊണ്ടിരിക്കുന്ന ഈ കാലത്ത് മൊബൈല്‍ പേമെന്റുകളുടെ എണ്ണം ഇനിയും ശക്തമാകും എന്ന് പ്രതീക്ഷിക്കാം.

Best Mobiles in India

Read more about:
English summary
Apple Pay users amongst others can actually withdraw money without even making use of their actual credit or debit card.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X