Home
Apps

ആ ഗോളും ഗൂഗിളിന്റെ പോസ്റ്റിലേക്ക്! ഗൂഗിൾ പ്ലേ സ്റ്റോറിന് ബദലായി സ്വന്തം ആപ്പ് സ്റ്റോറുമായി ഫോൺപേ

ലോകമെമ്പാടുമുള്ള ആൻഡ്രോയിഡ് ഫോൺ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ​എന്ത് ആവശ്യത്തിനും ഓടിച്ചെന്ന് സഹായം തേടാവുന്ന അ‌ഭയസ്ഥാനമാണ് പ്ലേ സ്റ്റോർ. ഏത് പ്രശ്നത്തിനുമുള്ള പോംവഴി ആപ്പ് രൂപത്തിൽ അ‌വിടെ ഉണ്ടാകും. ആൻഡ്രോയ്ഡ് ആപ്പുകളുടെ ഗോഡൗൺ എന്നോ ചന്തയെന്നോ ഗൂഗിൾ പ്ലേസ്റ്റോറിനെ വിശേഷിപ്പിച്ചാലും തെറ്റ് പറയാനാകില്ല.

സൗജന്യമായും പണം മുടക്കിയും വാങ്ങാവുന്ന ആപ്പുകളുടെ ഒരു വലിയ ശേഖരമാണ് ഗൂഗിൾ പ്ലേ സ്റ്റോറിലുള്ളത്. വിവിധ ആപ്പ് ഡവലപ്പർമാർ തയാറാക്കുന്ന ആപ്പുകൾ പരിശോധനകൾക്കുശേഷം നയങ്ങൾക്കു വിധേയമായി ഗൂഗിൾ തങ്ങളുടെ പ്ലേ സ്റ്റോറിലേക്ക് ഉൾപ്പെടുത്തുന്നു. ഇതിൽനിന്ന് ആവശ്യമുള്ള ആപ്പുകൾ നാം ഡൗൺലോഡ് ചെയ്തെടുത്ത് ഉപയോഗിക്കുന്നു.

ഗൂഗിൾ പ്ലേ സ്റ്റോറിന് ബദലായി സ്വന്തം ആപ്പ് സ്റ്റോറുമായി ഫോൺപേ

പ്ലേ സ്റ്റോർ ഇല്ലാതെയുള്ള ആൻഡ്രോയിഡ് ഫോൺ ഉപയോഗം സങ്കൽപ്പിക്കാൻ കൂടി പലർക്കും സാധിക്കില്ല. എന്തെങ്കിലും ആപ്പ് വേണമെങ്കിൽ എന്തുചെയ്യും എന്നതാണ് ആ ആശങ്കയ്ക്കു കാരണം. മറ്റൊരുവിധത്തിൽ പറഞ്ഞാൽ പ്ലേ സ്റ്റോറിന് പകരം ആശ്രയിക്കാൻ നല്ലൊരു ആപ്പ് സ്റ്റോർ ഇല്ല എന്നതാണ് യാഥാർഥ്യം.

ആൻഡ്രോയിഡ് ഉടമകളായ ഗൂഗിളിന്റെ തിരുവായ്ക്ക് എതിർവാ ഇല്ലാതിരുന്ന ഒരു കാലം ഉണ്ടായിരുന്നു. എന്നാൽ ആ കുത്തക ആധിപത്യത്തിന്റെ കരുത്ത് കുറയുകയും ഏകാധിപത്യത്തിന്റെ കാലം മാറുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. യൂറോപ്യൻ യൂണിയനിലും നമ്മുടെ സ്വന്തം ഇന്ത്യയിലും ഗൂഗിൾ ഇന്ന് ചോദ്യം ചെയ്യപ്പെടുകയും മറുപടി പറയാൻ ബാധ്യസ്ഥരാകുകയും ചെയ്യുന്നുണ്ട്.

ഗൂഗിൾ പ്ലേ സ്റ്റോറിന് ബദലായി സ്വന്തം ആപ്പ് സ്റ്റോറുമായി ഫോൺപേ

ഇന്ത്യയും യൂറോപ്യൻ യൂണിയനും തങ്ങളുടെ അ‌തിർത്തി എല്ലാവർക്കും ഒരുപോലെ തുറന്നുകൊടുക്കാൻ മുന്നിട്ടിറങ്ങിയപ്പോൾത്തന്നെ ഗൂഗിളിന് അ‌ടിപതറിയിരുന്നു. കാലങ്ങൾ കൊണ്ട് നേടിയെടുത്ത വിപണിയിലെ അ‌പ്രമാധിത്യം ഉപയോഗിച്ച് എതിരാളികളെ അ‌ടിച്ചൊതുക്കിയിരുന്ന ഗൂഗിൾ ​ശൈലിക്ക് ഈ രണ്ടിടങ്ങളിലും തിരിച്ചടി നേരിട്ടു. മത്സരാധിഷ്ഠിതമായ വിപണി ഒരുക്കി മറ്റുള്ള ചെറുകിട കമ്പനികൾക്കും തങ്ങളുടെ ഉൽപ്പന്നങ്ങൾ അ‌വതരിപ്പിക്കാൻ അ‌വസരം ലഭിക്കപ്പെട്ടു.

ഇന്ത്യയിൽ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ പിഴയും നടപടിയുമാണ് ഗൂഗിളിനെതിരേ മുന്നോട്ടുവരാൻ മറ്റ് ചെറുകിട ടെക്നോളജി കമ്പനികൾക്ക് ശക്തിപകർന്നത്. അ‌ങ്ങനെ സിസിഐയിലൂടെ തുറന്നുകിട്ടിയ അ‌വസരം വിനിയോഗിച്ച് ഗൂഗിളിനെ വെല്ലുവിളിക്കാൻ തയാറെടുത്തിരിക്കുകയാണ് ഇന്ത്യൻ ഫിൻടെക് ഭീമനായ ഫോൺപേ. ഗൂഗിളിന്റെ പ്ലേ സ്റ്റോറിന് ബദലായി സ്വന്തം പ്ലേ സ്റ്റോറുമായി ഫോൺപേ ഉടൻ രംഗത്തെത്തും എന്നാണ് റിപ്പോർട്ടുകൾ വന്നിരിക്കുന്നത്.

ഇന്ത്യൻ ആപ്പ് സ്റ്റോർ വിപണി ഭരിക്കുന്നത് ഗൂഗിളും അ‌തിന്റെ പ്ലേ സ്റ്റോറുമാണ്. ഏതാണ്ട് 450 മില്യണിലധികം സ്മാർട്ട്ഫോൺ ഉപയോക്താക്കൾ ഇന്ത്യയിലുണ്ട് എന്നാണ് ലഭ്യമാകുന്ന കണക്ക്. ഈ പറഞ്ഞ സ്മാർട്ട്ഫോൺ ഉപയോക്താക്കളിൽ 95 ശതമാനം പേരും ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണുകളാണ് ഉപയോഗിക്കുന്നത് എന്നാണ് വിവരം.

ഇന്ത്യപോലെ ആൻഡ്രോയിഡ് ഫോണുകളുടെ പറുദീസയായയൊരു രാജ്യത്ത്, ഗൂഗിൾ ​കൈയടക്കിവച്ചിരിക്കുന്ന പ്ലേ സ്റ്റോർ മേഖലയിലേക്ക് കടന്നുചെല്ലാനും ഇത്രയും വലിയൊരു വിപണിയുടെ സാധ്യത പ്രയോജനപ്പെടുത്താനുമാണ് വാൾമാർട്ടിന്റെ പിന്തുണയുള്ള ഫോൺപേ തയാറെടുത്തിരിക്കുന്നത്. ആപ്പ് സ്റ്റോർ നിർമ്മാതാക്കളായ ഇൻഡസ്ഒഎസ്( IndusOS ) കമ്പനിയെ നേരത്തെ ഏറ്റെടുത്തതിന്റെ ബലത്തിലാണ് ഗൂഗിളിനെ വെല്ലുവിളിക്കാൻ ഫോൺപേ തയാറെടുക്കുന്നത്.

ഗൂഗിൾ പ്ലേ സ്റ്റോറിന് ബദലായി സ്വന്തം ആപ്പ് സ്റ്റോറുമായി ഫോൺപേ

പ്രാദേശിക ആവശ്യങ്ങളോടും താൽപര്യങ്ങളോടും ചേർന്ന് നിന്നുകൊണ്ട് 12 ഇന്ത്യൻ ഭാഷകളുടെ പിന്തുണ, 24×7 ​ലൈവ് ചാറ്റ്, പ്രീമിയർ അനുഭവം തുടങ്ങി നിരവധി വാഗ്ദാനങ്ങൾ ഫോൺപേ നൽകുന്നുണ്ട്. ഇന്ത്യയിലെ ഫോൺ നിർമ്മാതാക്കളുമായി നിരവധി തവണ ചർച്ചകൾ നടത്തിയതായും ലോഞ്ച് ചെയ്ത് ഏതാനും മാസങ്ങൾക്കുള്ളിൽ എല്ലാ ആൻഡ്രോയിഡ് ഫോണുകളിലും ലഭ്യമാക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും കമ്പനി സ്ഥിരീകരിച്ചു.

ടെക്നോളജി രംഗത്ത് ഗൂഗിൾ വമ്പനാണെങ്കിലും ഇന്ത്യയിലെ പേയ്മെന്റ് ഇടപാടുകളിൽ ഗൂഗിളിന്റെ ഗൂഗിൾപേയേക്കാൾ ഉപയോക്താക്കൾ ഫോൺപേയ്ക്കാണ് ഉള്ളത്. ഈയൊരു ഘടകം ഗൂഗിളിനെ വെല്ലുവിളിക്കാൻ ഫോൺപേയ്ക്ക് ആത്മവിശ്വാസം പകരുന്നു. എന്നാൽ ​ആപ്പ് സ്റ്റോറിന്റെ കാര്യത്തിലേക്ക് വരുമ്പോൾ ഗൂഗിളിനെ മറികടക്കാൻ ഫോൺപേയ്ക്ക് സാധിക്കുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്.

തെരഞ്ഞെടുക്കാൻ ഒരു ഓപ്ഷൻ കൂടി ലഭിക്കുന്നത് ഇന്ത്യൻ ആൻഡ്രോയിഡ് ഉപയോക്താക്കളെ സംബന്ധിച്ച് നേട്ടമാണ്. ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ ആളുകൾക്ക് അ‌വസരം ലഭിക്കുന്നതിനാൽ ഏറ്റവും മികച്ചത് അ‌വർക്ക് നൽകാൻ കമ്പനികളും നിർബന്ധിതരാകുന്നു. അ‌തേസമയം ഗൂഗിളിനെ സംബന്ധിച്ചിടത്തോളം ഇത് തിരിച്ചടികളുടെ കാലമാണ്. ചാറ്റ്ജിപിടി ഉണ്ടാക്കിയ വെല്ലുവിളി മറികടക്കാനുള്ള നീക്കങ്ങൾ കാര്യമായി ഫലിക്കാത്തതാണ് ഗൂഗിളിന് തിരിച്ചടിയായത്.

കാര്യമായ എതിരാളികളില്ലാതെ സെർച്ച് എൻജിൻ രംഗം അ‌ടക്കിഭരിച്ചിരുന്ന ഗൂഗിളിന് ചാറ്റ്ജിപിടിയുടെ വരവോടെ അ‌ടിപതറിത്തുടങ്ങിയിരുന്നു. ​മൈക്രോസോഫ്ട് ബിങ്ജിൽ ചാറ്റ്ജിപിടി പിന്തുണയുള്ള എഐ സംവിധാനം എത്തിയതോടെ പ്രതിസന്ധിയുടെ ആഴം കൂടി. പിന്നാലെ സാംസങ് തങ്ങളുടെ ഗാലക്സി ഫോണുകളിലെ സ്ഥിരം ബ്രൗസർ സ്ഥാനത്തുനിന്ന് ഗൂഗിളിനെ മാറ്റി പകരം ബിങ്ങിനെ കൊണ്ടുവരാൻ ആലോചിക്കുന്നു എന്നും റിപ്പോർട്ടുകളുണ്ട്.

ചാറ്റ്ജിപിടിക്ക് ബദലായി പുറത്തിറക്കിയ ബാർഡ് എഐക്കും ഗൂഗിളിനെ രക്ഷിക്കാനായില്ല, എന്നുമാത്രമല്ല തുടക്കംതന്നെ പിഴച്ചതോടെ കൂടുതൽ നാണക്കേട് വരുത്തിവയ്ക്കുകയും ചെയ്തിരുന്നു. ഈ പ്രശ്നങ്ങളുടെയെല്ലാം ഇടയിലാണ് ഗൂഗിളിനെയും സുന്ദർ പി​ച്ചൈയെയും തേടി ഫോൺപേയുടെ വെല്ലുവിളികൂടി എത്തിയിരിക്കുന്നത്. ഫോൺപേയുടെ ആപ്പ്സ്റ്റോറിനെപ്പൂട്ടാൻ ഗൂഗിൾ എത് തന്ത്രമാണ് പുറത്തിറക്കുക എന്നതും ഇനി കാത്തിരുന്ന് കാണാം.

Best Mobiles in India

English summary
Walmart-backed Indian fintech giant PhonePay is reportedly coming up with its own Play Store as an alternative to Google's Play Store. Starting with local needs and interests, PhonePay offers a premium experience, support for 12 Indian languages, 247 live chat, and more in the App Store.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X