ഗെയിമുകൾ ഇനി കളിച്ചു നോക്കി ഇഷ്ടപ്പെട്ടാൽ മാത്രം ഡൌൺലോഡ് ചെയ്യാം

Written By:

ആൻഡ്രോയിഡ് പ്ലേ സ്റ്റോറിൽ കയറി അതിൽ കൊടുത്തിരിക്കുന്ന ചിത്രങ്ങളൊക്കെ നോക്കിയ്ത് കളിക്കാൻ നോക്കുമ്പോഴായിരിക്കും നമുക്ക് ഇഷ്ടപ്പെടാത്ത അല്ലെങ്കിൽ വേണ്ടത്ര താല്പര്യം ജനിപ്പിക്കാത്ത ഒരു ഗെയിം ആണ് അതെന്ന് മനസ്സിലാകുക. ഇനി എന്ത് ചെയ്യാൻ. അൺഇൻസ്റ്റാൾ ചെയ്യുക എന്നതല്ലാതെ വേറെ വഴിയില്ല. ഒപ്പം അത്രയും ഡാറ്റയും നഷ്ടം. എന്നാൽ ഈ പ്രശ്നത്തിന് ഒരു പരിഹാരവുമായി ഗൂഗിൾ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ഗെയിമുകൾ ഇനി കളിച്ചു നോക്കി ഇഷ്ടപ്പെട്ടാൽ മാത്രം ഡൌൺലോഡ് ചെയ്യാം

ഗൂഗിൾ പ്ലേ ഇൻസ്റ്റന്റ് എന്നാണ് പുതിയ ഈ സംരംഭത്തിന്റെ പേര്. ഈ വർഷത്തെ ഗെയിം ഡെവലപ്പേഴ്‌സ് കോണ്ഫറന്സിലാണ് ഗൂഗിൾ ഈ സംരംഭം അവതരിപ്പിച്ചിരിക്കുന്നത്. ഇത് പ്രകാരം ഡൗൺലോഡ് ചെയ്യാൻ പോകുന്നതിന് മുമ്പായി 'ഇൻസ്റ്റാൾ' എന്ന ഓപ്ഷനോടൊപ്പം 'ട്രൈ നൗ' എന്നൊരു ഓപ്ഷൻ കൂടെ ലഭ്യമാകും. ഇതിലൂടെ ഇൻസ്റ്റാൾ ചെയ്യുന്നതിന് പകരമായി ഗെയിമിന്റെ ഒരു ഡെമോ കളിച്ചു നോക്കാം. തുടർന്ന് ഇഷ്ടപ്പെട്ടെങ്കിൽ മാത്രം ഡൗൺലോഡ് ചെയ്‌താൽ മതിയാകും.

അനാവശ്യ ഡാറ്റ ഉപയോഗം കുറയ്ക്കുക, ആവശ്യമിലാത്ത ഗെയിമുകൾ ഡൌൺലോഡ് ചെയ്യുന്നതിൽ നിന്നും രക്ഷ നേടുക എന്ന സൗകര്യങ്ങൾ മാത്രമല്ല ഗൂഗിൾ ഈ സംരംഭം കൊണ്ടൊരുക്കുന്നത്. മറിച്ച് ഗെയിം ഡവലപ്പേഴ്സിനെ സംബന്ധിച്ചെടുത്തോളം ഏറെ ഉപകാരപ്രദമായ ഒരു കാര്യം കൂടിയാണിത്. കാരണം പലപ്പോഴും ഒരു ഗെയിം ഡൗൺലോഡ് ചെയ്ത ശേഷം അപ്പോൾ തന്നെ അണിൻസ്റ്റാൾ ചെയ്യുന്നത് ഒരു ഡവലപ്പർ സംബന്ധിച്ചെടുത്തോളം തീർത്തും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്.

ഇത്തരത്തിൽ പെട്ടന്നുള്ള ആപ്പ് ഇൻസ്റ്റാലേഷനും ആണിൻസ്റ്റാലേഷനും ആപ്പിന്റെ മെട്രിക്സിനെയും അനലറ്റിക്സിനെറ്റിയും സാരമായി ബാധിക്കും. ഇതും കൂടെ മുന്നിൽ കണ്ടുകൊണ്ടാണ് ഗൂഗിൾ ഇത്തരമൊരു ശ്രമത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.

അതുപോലെ ഈ രീതിയിലൊരു അവസരം നമുക്ക് ലഭിക്കുന്നതിലൂടെ ഗെയിന്റെ രൂപകൽപന എങ്ങനെയാണ്, ഗെയിമിൽ പരസ്യങ്ങളുണ്ടോ, എന്തൊക്കെ കളിക്കുമ്പോൾ അധികമായി വാങ്ങേണ്ടി വരും തുടങ്ങി ഗെയിമുമായി ബന്ധപ്പെട്ട ഒരു ഏകദേശ ധാരണ നമുക്ക് ലഭിക്കും. നിലവിൽ ചുരുക്കം ചില ഗെയിമുകളിൽ മാത്രമാണ് ഈ സേവനം ലഭ്യമായിട്ടുളളത്. വൈകാതെ തന്നെ മറ്റു ഗെയിമുകൾക്കും കൂടെ ഈ സേവനം ലഭ്യമാകും എന്ന് പ്രതീക്ഷിക്കാം.

ഫോണിൽ ഡിലീറ്റ് ചെയ്തതെന്തും ഇനി ഏതൊരാൾക്കും തിരിച്ചെടുക്കാം; ഏറ്റവും എളുപ്പത്തിൽ

English summary
Play a Demo Before Installing Games With Google Play Instant. Now google offering users to play demo versions of games before downloading it.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot