Home
Apps

പ്രധാനമന്ത്രി പുതിയ മൊബൈല്‍ ആപ്പ്‌ ഉമങ്ങ്‌ പുറത്തിറക്കി

By Archana V

രാജ്യത്തെ പൗരന്‍മാര്‍ക്ക്‌ സര്‍ക്കാര്‍ സേവനങ്ങള്‍ ഒറ്റ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രധാന മന്ത്രി നരേന്ദ്ര മോഡി പുതിയ മൊബൈല്‍ ആപ്പ്‌ ഉമങ്‌ ( യൂണിഫൈയ്‌ഡ്‌ മൊബൈല്‍ ആപ്ലിക്കേഷന്‍ ഫോര്‍ ന്യൂ ഏജ്‌ ഗവേണന്‍സ്‌ ) പുറത്തിറക്കി.

പ്രധാനമന്ത്രി പുതിയ മൊബൈല്‍ ആപ്പ്‌ ഉമങ്ങ്‌ പുറത്തിറക്കി

ഒരൊറ്റ മൊബൈല്‍ ആപ്പില്‍ 162 ഓളം സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കാനാണ്‌ ഉമങ്‌ ആപ്പ്‌ ലക്ഷ്യമിടുന്നത്‌.

കേന്ദ്ര ,സംസ്ഥാന സര്‍ക്കാരുകളുടെ സേവനങ്ങളും അവശ്യ സേവനങ്ങളും ഉള്‍പ്പടെ 1200 ലേറെ സര്‍ക്കാര്‍ സേവനങ്ങള്‍ ഉമങ്‌ ലഭ്യമാക്കും. പതിമൂന്നോളം ഇന്ത്യന്‍ ഭാഷകളില്‍ ആപ്പ്‌ ഉപോഗിക്കാം. ആവശ്യകത ഉയരുന്നത്‌ അനുസരിച്ച്‌ മറ്റ്‌ ഭാഷകളിലും ലഭ്യമാക്കി തുടങ്ങും.

എംപ്ലോയീസ്‌ പ്രോവിഡന്റ്‌ ഫണ്ട്‌ (ഇപിഎഫ്‌ഒ) സേവനങ്ങളും ഉമങ്‌ വഴി സ്വീകരിക്കാം. കൂടാതെ പുതിയ പെര്‍മനെന്റ്‌ അക്കൗണ്ട നമ്പറിന്‌ (പാന്‍)അപേക്ഷിക്കാനും പ്രധാനമന്ത്രി കൗശല്‍ വികാസ്‌ യോജനയില്‍ ജോലിക്കായി പേര്‌ രജിസ്റ്റര്‍ ചെയ്യാനും ഇതിലൂടെ കഴിയും.

ആന്‍ഡ്രോയ്‌ഡ്‌ , ഐഒഎസ്‌, വിന്‍ഡോസ്‌ ഫോണുകളില്‍ ആപ്പ്‌ ലഭ്യമാകും.

ഇതോടൊപ്പം ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഗ്ലോബല്‍ കോണ്‍ഫറന്‍സ്‌ ഓണ്‍ സൈബര്‍സ്‌പേസ്‌ 2017(ജിസിസിഎസ്‌)പ്രധാനമന്ത്രി ഉദ്‌ഘാടം ചെയ്‌തു.

ജിസിസിഎസിന്റെ അഞ്ചാമത്തെ സമ്മേളനമാണിത്‌. സൈബര്‍ ഇടത്തിലെ പ്രശ്‌നങ്ങളെയും വെല്ലുവിളികളെയും കുറിച്ച്‌ ചര്‍ച്ച ചെയ്യുക എന്നലക്ഷ്യത്തോടെ അന്താരാഷ്ട്ര തലവന്‍മാര്‍, നയതന്ത്രജ്ഞര്‍, ഇന്‍ഡസ്‌ട്രി വിദഗ്‌ധര്‍, , സൈബര്‍ വിദഗ്‌ധര്‍ ,സര്‍ക്കാര്‍ ഉപദേഷ്ടാക്കള്‍ തുടങ്ങിയവരാണ്‌ സമ്മേളനത്തില്‍ ഒത്തു ചേരുന്നത്‌.

ആഗോള സൈബര്‍ നയത്തിലെ ഉള്‍പ്പെടുത്തലുകളുടെയും മനുഷ്യവകാശത്തിന്റെയും പ്രാധാന്യം പ്രോത്സാഹിപ്പിക്കുക എന്നതാണ്‌ ജിസിസിഎസ്‌ 2017 ന്റെ ലക്ഷ്യം.

എല്ലാവരെയും ഉള്‍പ്പെടുത്തി കൊണ്ടുള്ള സുരക്ഷിതമായ ഡിജിറ്റല്‍ ലേകത്തിനായുള്ള ഇന്ത്യയുടെ പരീക്ഷണം സ്ഥിരിതയാര്‍ന്ന വളര്‍ച്ചയിലേക്കാണ്‌ നയിക്കുന്നത്‌.

മനുഷ്യസമൂഹത്തിന്‌ സുരക്ഷിതവും വിശ്വസ്‌തവും സ്ഥായിയുമായ ഡിജിറ്റല്‍ ഭാവി ലഭ്യമാക്കുന്നതിനായി 131 രാജ്യങ്ങളില്‍ നിന്നായുള്ള 4000 ത്തോളം പ്രതിനിധികള്‍ ആണ്‌ സമ്മേളനത്തില്‍ ഒത്തുചേരുന്നതെന്ന്‌ കേന്ദ്ര ഐടി, നിയമകാര്യമന്ത്രി രവിശങ്കര്‍ പ്രസാദ്‌ പറഞ്ഞു.

Best Mobiles in India

English summary
The new app provides access to 1200+ services of various government services from Centre, State and utility services and it supports 13 Indian languages
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X