ഇനിയും നിങ്ങളുടെ ഇന്റർനെറ്റ് ഡാറ്റ അനാവശ്യമായി നഷ്ടപ്പെടരുത്!

By Shafik
|

ആൻഡ്രോയിഡ് ഫോൺ ആകട്ടെ ഐഒഎസ് ആകട്ടെ, നിങ്ങളുടെ വിലപ്പെട്ട ഇന്റർനെറ്റ് ഉപയോഗം ഗണ്യമായി കൂട്ടാൻ കാരണമാകുന്ന ഒരുപിടി ആപ്പുകൾ കൊണ്ട് സമ്പന്നമാണ് ഇതിൽ ഉള്ള പല ആപ്പുകളും. നിങ്ങൾ എത്ര തന്നെ സൂക്ഷ്മമായി ഇന്റർനെറ്റ് ഉപയോഗിച്ചാലും നിങ്ങൾക്ക് ഡാറ്റ വെറുതെ നഷ്ടമാകാനുള്ള സാധ്യതകൾ കൂടുതലാണ്.

 ഇനിയും നിങ്ങളുടെ ഇന്റർനെറ്റ് ഡാറ്റ അനാവശ്യമായി നഷ്ടപ്പെടരുത്!

പലപ്പോഴും നിങ്ങൾ ശ്രദ്ധിക്കാറില്ലേ, ഒരു ജിബി അല്ലെങ്കിൽ രണ്ടു ജിബി ഒക്കെ ദിനവും ഓഫർ ഉണ്ടായിട്ടു പോലും പലപ്പോഴും അത്രയൊന്നും ഉപയോഗിക്കുന്നതിന് മുമ്പ് തന്നെ നെറ്റ് തീരുന്നത്. ഇതിന് കാരണം നാം അറിയാതെ തന്നെ ഫോണിൽ നിന്നും ചോർന്നു പോകുന്ന ഇന്റർനെറ്റ് ഉപയോഗമാണ്. എങ്ങനെ ഇതിനെ പ്രതിരോധിക്കാം എന്ന് നോക്കുകയാണ് ഇവിടെ.

ഇതിൽ ആദ്യത്തേത് ആപ്പുകൾ അപ്ഡേറ്റ് ചെയ്യുന്നതാണ്. ഒരു ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടെങ്കില്‍ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ സ്വമേധയ അപ്‌ഡേറ്റ് ചെയ്യും. ഇത് പ്രക്രിയ വളരെയധികം ഡാറ്റ ഉപയോഗിക്കുന്നു. ഇതു നിങ്ങള്‍ക്കു തന്നെ നിയന്ത്രിക്കാവുന്നതാണ്.

നിങ്ങള്‍ ഒരു വൈഫൈ നെറ്റ്വര്‍ക്ക് ഉപയോഗിക്കുമ്പോള്‍ മാത്രം അപ്‌ഡേറ്റ് ചെയ്യാന്‍ അനുവദിക്കുക. അതിനായി ആദ്യം പ്ലേ സ്‌റ്റോര്‍> സെറ്റിംഗ്‌സ്, ജനറല്‍, ഓട്ടോ അപ്‌ഡേറ്റ് ആപ്‌സ്> ഓട്ടോ അപ്‌ഡേറ്റ്‌സ് ആപ്പ് ഓവര്‍ വൈഫൈ ഒളളി എന്നു ചെയ്യുക.

അടുത്തത് നമുക്കെല്ലാം അറിയുന്ന വാട്‌സ്ആപ്പ് ആണ്. ദിനം തോറും വാട്ട്‌സാപ്പ് ചാറ്റ്‌ബോക്‌സില്‍ ടണ്‍ കണക്കിന് വീഡിയോകളും ചിത്രങ്ങളുമാണ് എത്തുന്നത്. എന്നാല്‍ ഇതൊക്കെ മൊബൈല്‍ ഡാറ്റയിലാണ് ഡൗണ്‍ലോഡ് ചെയ്യുന്നതെങ്കില്‍ ഒറ്റ ദിവസം കൊണ്ടു തന്നെ ഡാറ്റ കഴിയുന്നു. അതിനായി ഓട്ടോമാറ്റിക് വീഡിയോ ഇമേജ് ഡൗണ്‍ലോഡ് ചെയ്യുന്നത് അപ്രാപ്തമാക്കി ഇടുക.

ഇത് ചെയ്യാനായി വാട്ട്‌സാപ്പ് സെറ്റിങ്ങ്‌സ്> ചാറ്റ്‌സ് ആന്റ് കോള്‍സ്> മീഡിയ ഓട്ടോ ഡൗണ്‍ലോഡ്> ഡിസേബിള്‍ ഓട്ടോ ഡൗണ്‍ലോഡ് എന്ന് ചെയ്യുക.

അതുപോലെ മറ്റൊന്ന്, ഗൂഗിള്‍ ക്രോമിന് ഡാറ്റ ഉപയോഗം കുറയ്ക്കാനുളള കഴിവുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? അതേ, ഈ വ്യാപകമായ വെബ്ബ്രൗസറിന് ധാരാളം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. വെബ്‌സൈറ്റ് തുറന്ന് ഡാറ്റ സേവ് ചെയ്യാന്‍ കഴിയും. ക്രോമിലാണ് ഡാറ്റ സേവര്‍ ഉപയോഗിക്കുന്നതെങ്കില്‍ ഇങ്ങനെ ചെയ്യുക,

ഇതിനായി ക്രോം സെറ്റിംഗ്‌സ്> ഡാറ്റ സേവര്‍> ടേണ്‍ ഓണ്‍. ഈ മോഡില്‍ നിങ്ങള്‍ ഗൂഗിളിന്റെ സെര്‍വ്വറുകളില്‍ ഏതെങ്കിലും വെബ് പേജ് സന്ദര്‍ശിക്കുമ്പോള്‍ ഡൗണ്‍ലോഡ് ചെയ്ത ഡാറ്റയുടെ അളവ് കുറയ്ക്കുന്നു. ഇത് മാത്രമല്ല, ഇതുപോലെ ഒരുപാട് ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വലിയ തോതിലുള്ള അനാവശ്യ ഡാറ്റ നഷ്ടപ്പെടൽ തടയാം.

'വാട്ട്‌സാപ്പ് ഫോര്‍വേഡ് മെസേജുകള്‍' നിങ്ങള്‍ക്കുണ്ടാക്കുന്ന തലവേദന ഒഴിവാക്കാന്‍ പുതിയ അപ്‌ഡേറ്റ്..!'വാട്ട്‌സാപ്പ് ഫോര്‍വേഡ് മെസേജുകള്‍' നിങ്ങള്‍ക്കുണ്ടാക്കുന്ന തലവേദന ഒഴിവാക്കാന്‍ പുതിയ അപ്‌ഡേറ്റ്..!

Best Mobiles in India

Read more about:
English summary
Prevent Unwanted Apps Eating Your Internet

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X