ആവേശം നിറച്ച് പബ്ജി ന്യൂ സ്റ്റേറ്റ്; ഗെയിം ഫീച്ചറുകൾ അറിയാം

|

കാത്തിരിപ്പിനൊടുവിൽ പബ്ജി ന്യൂ സ്റ്റേറ്റ് ലോകമാകമാനം ഗെയിം പ്രേമികൾക്കായി അവതരിപ്പിച്ചിരിക്കുകയാണ്. ക്രാഫ്റ്റൺ പുറത്തിറക്കുന്ന ഏറ്റവും പുതിയ ബാറ്റിൽ റോയൽ ഗെയിം ആണ് ന്യൂ സ്റ്റേറ്റ്. ഇന്ത്യയിലെ നിരോധനത്തിന് പിന്നാലെ ബാറ്റിൽഗ്രൌണ്ട്സ് മൊബൈൽ ഇന്ത്യൻ വേർഷൻ കമ്പനി പുറത്തിറക്കിയിരുന്നു. ഇന്ത്യൻ വേർഷന് ലഭിച്ച വൻ സ്വീകാര്യതയ്ക്ക് പിന്നാലെയാണ് ന്യൂസ്റ്റേറ്റ് ലോഞ്ച് ചെയ്യുന്നത്. 2051 കാലഘട്ടത്തിൽ സെറ്റ് ചെയ്തിരിക്കുന്ന ഫ്യൂച്ചറിസ്റ്റിക് ഗെയിം പ്ലേ ഫീച്ചറുകളുമായാണ് ഗെയിം എത്തിയിരിക്കുന്നത്.

 

പബ്ജി

മെച്ചപ്പെട്ട ഗ്രാഫിക്‌സ്, വിപുലമായ യുഐ ഘടകങ്ങൾ, തോക്കുകൾ, ഗെയിംപ്ലേ മോഡുകൾ, മാപ്പുകൾ എന്നിവയും അതിലേറെയും പുതിയ ഗെയിമിന്റെ ഭാഗമായി എത്തുന്നു. 55 ലക്ഷത്തിലധികം പ്രീ- രജിസ്ട്രേഷനാണ് ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിലായി ന്യൂസ്റ്റേറ്റിന് ലഭിച്ചത്. 2051 കാലഘട്ടവുമായി താദാത്മ്യം പ്രാപിക്കാൻ പബ്ജി അവരുടെ എറെംഗൽ മാപ്പിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പുതിയ വീടുകൾ ടെക്സ്ചർ, യുഐ ഘടകങ്ങൾ എന്നിവയാണ് പുതിയതായി ഉൾപ്പെടുത്തിയത്. ഇന്ത്യൻ സമയം രാവിലെ 9.30 മുതലാണ് പബ്ജി ന്യൂ സ്റ്റേറ്റ് ആഗോള തലത്തിൽ ആൻഡ്രോയിഡ് പ്ലാറ്റ്ഫോമുകളിൽ ലഭ്യമായത്. ഗെയിമിനായി മുൻകൂട്ടി രജിസ്‌റ്റർ ചെയ്‌ത യൂസേഴ്സിന് വെഹിക്കിൾ സ്‌കിൻ ഉൾപ്പെടെയുള്ള എക്‌സ്‌ക്ലൂസീവ് റിവാർഡുകളും ലഭിക്കും.

നിങ്ങളുടെ ലാപ്ടോപ്പിലും പിസിയിലും ജിയോ ടിവി ലഭ്യമാക്കുന്നത് എങ്ങനെ?നിങ്ങളുടെ ലാപ്ടോപ്പിലും പിസിയിലും ജിയോ ടിവി ലഭ്യമാക്കുന്നത് എങ്ങനെ?

ഗെയിം പ്ലേ
 

ഗെയിം പ്ലേ

പബ്ജി ന്യൂ സ്റ്റേറ്റ് 2051 കാലഘട്ടത്തിൽ സജ്ജീകരിച്ച ഗെയിം ആണെന്ന് നേരത്തെ പറഞ്ഞല്ലോ, ഇതിനാൽ തന്നെ വീടുകൾ, വാഹനങ്ങൾ, തോക്കുകൾ, കളിക്കാരുടെ വസ്ത്രങ്ങൾ തുടങ്ങിയ യുഐ ഘടകങ്ങൾ എല്ലാം ഫ്യൂച്ചറിസ്റ്റിക് ശൈലിയിലാണ്. ഭാവിയിലെ ജീവിതശൈലിക്ക് അനുയോജ്യമായ ഒരു വിഷ്വൽ ഓവർഹോൾ ക്രാഫ്റ്റൺ എറെഗൽ മാപ്പിന് നൽകിയിട്ടുണ്ട്. ബാറ്റിൾ റോയൽ ഗെയിം ആയതിനാൽ തന്നെ, ടീം ഡെത്ത്മാച്ച്, ഒരു പുതിയ സ്റ്റേഷൻ മാപ്പ്, ട്രങ്ക് എന്ന ഗെയിംപ്ലേ ഫീച്ചർ എന്നിവയുൾപ്പെടെ വിവിധ മോഡുകൾ ഉണ്ട്. പുതിയ സ്റ്റേഷൻ മാപ്പിൽ നിരവധി സ്റ്റോറേജ് ക്രേറ്റുകളും നിർത്തിയ ട്രെയിൻ കമ്പാർട്ടുമെന്റുകളും ഉൾപ്പെടുന്നു. തീവ്രമായ പോരാട്ടങ്ങൾക്ക് ശേഷം കളിക്കാർക്ക് സ്റ്റിം ഷോട്ടുകൾ ഉപയോഗിച്ച് അവരുടെ ആരോഗ്യം വീണ്ടെടുക്കാനാകും.

ട്രങ്ക്

പബ്ജി ന്യൂ സ്റ്റേറ്റിൽ ട്രങ്ക് എന്ന പുതിയ ഗെയിംപ്ലേ ഫീച്ചർ കൊണ്ടുവന്നിട്ടുണ്ട്. ആയുധങ്ങളും കവചങ്ങളും മറ്റ് സാധനങ്ങളും സംഭരിക്കാൻ പ്ലേയേഴ്സിനെ അനുവദിക്കുന്നതാണ് പുതിയ ഫീച്ചർ. ഇങ്ങനെ സംഭരിക്കുന്നവ സ്ക്വാഡ് മേറ്റ്സിനും കൈമാറാൻ ആകും. ഗെയിമിലെ എല്ലാ കാറുകളിലും ഇത്തരത്തിൽ ട്രങ്കുകൾ ( ഡിക്കി സ്റ്റോറേജ് ) ഉണ്ടാവും. ഇങ്ങനെ ഇടയ്ക്കിടെ തോക്കുകൾ മാറ്റാനും അവശ്യ വസ്തുക്കൾ ശേഖരിക്കാനും യൂസേഴ്സിന് സാധിക്കും. ഒരു മത്സരത്തിനിടെ പ്ലേയേഴ്സിന് ഡ്രോണുകളെ സമ്മൺ ചെയ്യാനും ഡ്രോൺ ഷോപ്പിൽ നിന്ന് സാധനങ്ങൾ വാങ്ങാനും കഴിയുന്ന പുതിയ ഫീച്ചറും ഗെയിമിലുണ്ട്.

നിങ്ങളുടെ കമ്പ്യൂട്ടറുകൾ സുരക്ഷിതമോ? മികച്ച പാസ്വേഡും സംരക്ഷണവും ഉറപ്പാക്കാൻനിങ്ങളുടെ കമ്പ്യൂട്ടറുകൾ സുരക്ഷിതമോ? മികച്ച പാസ്വേഡും സംരക്ഷണവും ഉറപ്പാക്കാൻ

പബ്ജി ന്യൂ സ്റ്റേറ്റ് ഇൻസ്റ്റാൾ ചെയ്യണമെങ്കിൽ

പബ്ജി ന്യൂ സ്റ്റേറ്റ് ഇൻസ്റ്റാൾ ചെയ്യണമെങ്കിൽ

ആൻഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളിൽ

പബ്ജി ന്യൂ സ്റ്റേറ്റ് ഇൻസ്റ്റാൾ ചെയ്യണമെങ്കിൽ നിങ്ങളുടെ ഫോണിൽ ആൻഡ്രോയിഡ് 6.0 മാർഷ്മല്ലോ അല്ലെങ്കിൽ അതിന് ശേഷമുള്ള ഒഎസ് അപ്ഡേറ്റും ആവശ്യമാണ്. 64-ബിറ്റ് പ്രോസസർ ( ക്വാൽകോം, മീഡിയാടെക്ക്, എക്സിനോസ്, യുനിസോക് എന്നിവയിൽ നിന്നുള്ള ഏതെങ്കിലും പുതിയ തലമുറ പ്രോസസർ), 2 ജിബി അല്ലെങ്കിൽ അതിലും ഉയർന്ന റാം എന്നിവയും ആവശ്യമാണ്. ഡൌൺലോഡ് ചെയ്യുന്ന ഫയലിന്റെ വലിപ്പം ഡിവൈസിന് അനുസരിച്ച് വ്യത്യാസപ്പെടുമെന്നും മനസിലാക്കണം. ഈ റിക്വയർമെന്റ്സ് അത്ര കടുപ്പമല്ല. കാരണം ഇപ്പോഴത്തെ മിക്ക ആൻഡ്രോയിഡ് ഫോണുകളും ഈ കോൺഫിഗറേഷനുകൾ ഉള്ളവയാണ്. രാജ്യത്തിറങ്ങുന്ന മിക്ക ബജറ്റ്, മിഡ് റേഞ്ച്, പ്രീമിയം ആൻഡ്രോയിഡ് ഫോണുകളിലും പബ്ജി ന്യൂ സ്റ്റേറ്റ് ഗെയിം മികച്ച രീതിയിൽ പ്രവർത്തിക്കും. ആപ്പിൾ ഡിവൈസുകളിൽ ഐഒഎസ് 13ലും അതിന് മുകളിലോട്ടുള്ള ഒഎസുകളിൽ ന്യൂ സ്റ്റേറ്റ് പ്രവർത്തിപ്പിക്കാം. ആപ്പ് സ്റ്റോർ ലിസ്‌റ്റിങ് അനുസരിച്ച് 1.5 ജിബിയായിരിക്കും ഡൌൺലോഡ് ചെയ്യേണ്ട ഫയലിന്റെ വലുപ്പം.അതിനാൽ നിങ്ങളുടെ ഐഫോണിൽ മതിയായ സ്റ്റോറേജ് സ്പേസ് ഉണ്ടെന്ന് ഉറപ്പ് വരുത്തണം.

പബ്ജി ന്യൂ സ്റ്റേറ്റ്: എങ്ങനെ ഡൗൺലോഡ് ചെയ്യാം

പബ്ജി ന്യൂ സ്റ്റേറ്റ്: എങ്ങനെ ഡൗൺലോഡ് ചെയ്യാം

രാവിലെ 9.30 മുതൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ പബ്ജി ന്യൂ സ്റ്റേറ്റ് ലഭ്യമായിക്കഴിഞ്ഞു. എല്ലാ ഉപയോക്താക്കൾക്കും തങ്ങളുടെ ഡിവൈസുകളിൽ ഈ ഗെയിം ഡൌൺലോഡ് ചെയ്യാം. പക്ഷെ ആവശ്യമായ കോൺഫിഗറേഷൻ നിങ്ങളുടെ ഫോണിൽ ഉണ്ടാവണമെന്ന് മാത്രം. ഡൌൺലോഡിങ് തുടങ്ങുന്നതിന് മുമ്പ് മുകളിൽ പറഞ്ഞ ഫീച്ചറുകൾ നിങ്ങളുടെ ഡിവൈസുകളിൽ ഉണ്ടോ എന്ന് ഉറപ്പ് വരുത്തുക.

യൂസേഴ്സിൽ നിന്നും പണം ഈടാക്കാൻ സബ്സ്ക്രിപ്ഷൻ ഫീച്ചറുമായി ഇൻസ്റ്റാഗ്രാമുംയൂസേഴ്സിൽ നിന്നും പണം ഈടാക്കാൻ സബ്സ്ക്രിപ്ഷൻ ഫീച്ചറുമായി ഇൻസ്റ്റാഗ്രാമും

പബ്ജി സ്വകാര്യതാ നയം

പബ്ജി സ്വകാര്യതാ നയം

സിസ്റ്റം ആവശ്യകതകൾ മനസിലാക്കിയ സ്ഥിതിക്ക് പബ്ജിയുടെ സ്വകാര്യതാ നയത്തെക്കുറിച്ചും കുറച്ച് കാര്യങ്ങൾ അറിഞ്ഞിരിക്കണം. 'ബാറ്റിൽഗ്രൌണ്ട്സ് ഇന്ത്യ' ഗെയിമിൽ ഉള്ളതിന് സമാനമായ നയങ്ങളാണ് ന്യൂസ്റ്റേറ്റും പിന്തുടരുന്നത്. പ്രായപൂർത്തിയാകാത്ത പ്ലേയേഴ്സ് മൊബൈൽ നമ്പർ വെരിഫിക്കേഷനിലൂടെ രക്ഷിതാവിന്റെ കൺസന്റ് നൽകേണ്ടതുണ്ട്. എന്നാൽ ഈ സംവിധാനം അത്ര വിശ്വസനീയമല്ല. പ്രായം തെളിയിക്കാൻ ആവശ്യപ്പെടുന്ന പ്രോംപ്റ്റ് ഡിസ്മിസ് ചെയ്യാൻ എളുപ്പമാണ്. കണ്ടെത്തി. അങ്ങനെ ചെയ്ത് കഴിഞ്ഞാൽ, ഗെയിം കളിക്കാൻ പ്രായപൂർത്തിയാകാത്തവർക്കും സാധിക്കും.

ഡാറ്റ

സ്വകാര്യതാ നയത്തിന്റെ മറ്റൊരു പ്രധാന വശം, നിങ്ങളുടെ ഡാറ്റ ഇന്ത്യയിലെും സിംഗപ്പൂരിലെയും സെർവറുകളിൽ സംഭരിക്കപ്പെടും എന്നതാണ്. കൊറിയൻ സെർവുകളിലും ഡാറ്റ ഹോസ്റ്റ് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നാണ് ക്രാഫ്റ്റൺ നൽകുന്ന സൂചന. എന്നിരുന്നാലും സ്വകാര്യതാ നയത്തിൽ ചൈനീസ് സെർവറുകളെ കുറിച്ച് പരാമർശമില്ല. ചൈനീസ് സെർവറുകൾ ഉപയോഗിക്കുന്നില്ലെങ്കിൽ പിന്നെ ഇന്ത്യയിൽ നിരോധനം അടക്കമുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നുമില്ല. പുതിയ വേർഷനിൽ ധാരാളം ബഗ്ഗുകളും മറ്റുമുള്ളതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.

വാട്സ്ആപ്പ് മെസേജുകൾ സേവ് ചെയ്യുന്നത് എങ്ങനെ?വാട്സ്ആപ്പ് മെസേജുകൾ സേവ് ചെയ്യുന്നത് എങ്ങനെ?

Best Mobiles in India

English summary
At the end of the wait, Pubg New State is introduced to game lovers around the world. New state launches after the huge acceptance of the Indian version of Battlegrounds Mobile. The game comes with futuristic game play features set around 2051.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X