Home
Apps

ദൂരപരിധി നീക്കി റെയിൽവേ; ക്യൂ നിൽക്കേണ്ട, UTS ആപ്പ് വഴി വീട്ടിലിരുന്നും ഇനി ജനറൽ ടിക്കറ്റെടുക്കാം!

ട്രെയിൻ യാത്രക്കാർക്ക് സന്തോഷം പകരുന്ന പുതിയ പ്രഖ്യാപനവുമായി ഇന്ത്യൻ റെയിൽവേ. അൺറിസർവ്ഡ് ടിക്കറ്റെടുക്കാൻ സഹായിക്കുന്ന യുടിഎസ് ആപ്പിൽ (UTS Mobile App) ഏർപ്പെടുത്തിയിരുന്ന ജിയോഫെൻസിംഗ് നിയന്ത്രണങ്ങൾ റെയിൽവേ നീക്കി. അ‌തായത് ഇനിമുതൽ യാത്രക്കാർക്ക് വീട്ടിൽ ഇരുന്നു പോലും ജനറൽ ട്രെയിൻ ടിക്കറ്റുകളും പ്ലാറ്റ്ഫോം ടിക്കറ്റുകളും വാങ്ങാം.

എന്താണ് യുടിഎസ് ആപ്പ്: അൺറിസർവ്ഡ് ടിക്കറ്റിംഗ് സിസ്റ്റം (UTS) എന്നതാണ് യുടിഎസിന്റെ പൂർണ്ണരൂപം. ജനറൽ സീറ്റ് ടിക്കറ്റ് ബുക്കിങ്ങിനായി സെൻ്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റം (CRIS) വികസിപ്പിച്ച GPS-അധിഷ്ഠിത ആപ്പ് ആണ് ഇത്. 2014ൽ ആണ് റെയിൽവേ ഈ ആപ്പ് അ‌വതരിപ്പിക്കുന്നത്.

UTS ആപ്പ് ദൂരപരിധി നീക്കി റെയിൽവേ; ജനറൽ ടിക്കറ്റെടുക്കൽ ഇനി ഈസി

യുടിഎസ് ആപ്പിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ചില ദൂരനിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. ബോർഡിംഗ് സ്റ്റേഷൻ്റെ 2 കിലോമീറ്ററിന് ഉള്ളിലും 15 മീറ്റർ അ‌കലെയും ഉള്ള ദൂരപരിധിക്കുള്ളിൽ നിന്നുകൊണ്ട് ​മാത്രമേ ഈ ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുമായിരുന്നുള്ളൂ. സ്മാർട്ട്‌ഫോണിലെ ജിപിഎസ് കോർഡിനേറ്റുകൾ ഉപയോഗിച്ചാണ് ഈ ദൂരപരിധി കണ്ടെത്തിയിരുന്നത്.

യുടിഎസ് ആപ്പ് ഏറെ ഉപകാരപ്രദമായ ഒന്നായിരുന്നു എങ്കിലും ഈ ദൂരനിയന്ത്രണം ഒരുപാട് പേർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇപ്പോൾ യുടിഎസ് ആപ്പിലെ ജിയോഫെൻസിംഗ് നിയന്ത്രണങ്ങൾ റെയിൽവേ നീക്കിയയോടെ ജനറൽ കോച്ചിൽ യാത്രചെയ്യുന്ന ലക്ഷക്കണക്കിന് യാത്രക്കാർക്ക് കൂടുതൽ എളുപ്പത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ അ‌വസരം ഒരുങ്ങി.

UTS ആപ്പ് ദൂരപരിധി നീക്കി റെയിൽവേ; ജനറൽ ടിക്കറ്റെടുക്കൽ ഇനി ഈസി

യുടിഎസ് ആപ്പിന്റെ നേട്ടങ്ങൾ: സ്റ്റേഷനിലെത്തി വലിയ ക്യൂ നിൽക്കാതെ തന്നെ ജനറൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാം എന്നതാണ് ഈ ആപ്പിന്റെ ഏറ്റവും വലിയ നേട്ടം. ലക്ഷക്കണക്കിന് ഉപയോക്താക്കൾ ഈ ആപ്പ് പ്രയോജനപ്പെടുത്തുന്നുണ്ട്. എന്നാൽ, ഇത്തരമൊരു ആപ്പ് ഉള്ളത് അ‌റിയാത്ത നിരവധി പേർ ഉണ്ട് എന്നതും മറ്റൊരു യാഥാർഥ്യമാണ്.

ജനറൽ ടിക്കറ്റ് ബുക്ക് ചെയ്യാം, ജനറൽ ടിക്കറ്റ് ക്യാൻസൽ ചെയ്യാം, പ്ലാറ്റ്ഫോം ടിക്കറ്റ് ബുക്ക് ചെയ്യാം, വിവിധ കാലയളവുകളിലേക്കുള്ള സീസൺ ടിക്കറ്റുകൾ എടുക്കുകയും പുതുക്കുകയും ചെയ്യാം എന്നിവയൊക്കെയാണ് യുടിഎസ് ആപ്പ് കൊണ്ടുള്ള നേട്ടങ്ങൾ. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിളിന്റെ ആപ്പിൾ സ്​റ്റോറിലും ഈ ആപ്പ് ലഭ്യമാണ്.

യുടിഎസ് ആപ്പിലെ ജിയോഫെൻസിംഗ് നിയന്ത്രണം നീക്കം ചെയ്യാൻ റെയിൽവേ ബോർഡ് നിർദ്ദേശിച്ചതായി സെൻ്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റം (CRIS) ആണ് അ‌റിയിച്ചത്. ഈ തീരുമാനം ഉടനടി പ്രാബല്യത്തിൽ വരും. അ‌തേസമയം, ദൂരപരിധി എടുത്തുകളഞ്ഞു എന്ന് പറയുമ്പോഴും ജനറൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ആന്തരിക പരിധി റെയിൽവേ നിലനിർത്തിയിട്ടുണ്ട്.

UTS ആപ്പ് ദൂരപരിധി നീക്കി റെയിൽവേ; ജനറൽ ടിക്കറ്റെടുക്കൽ ഇനി ഈസി

അതായത് സ്റ്റേഷൻ പരിധിക്ക് മിനിമം 5 മീറ്റർ പുറത്തുനിന്ന് മാത്രമേ യുടിഎസ് ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കൂ. സ്റ്റേഷൻ പരിസരത്തോ ട്രെയിനുകളിലോ വച്ച് യാത്രക്കാർക്ക് ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയില്ല. ട്രെയിനുകൾ ഉൾപ്പെടെയുള്ള നിയന്ത്രിത മേഖലകളിൽ പ്രവേശിച്ച ശേഷം ടിക്കറ്റ് ബുക്ക് ചെയ്യുന്നത് തടയാനാണ് ഈ ദൂരം നിശ്ചയിച്ചിരിക്കുന്നത്.

യുടിഎസ് ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നത് എങ്ങനെ: ആദ്യം പ്ലേ സ്റ്റോറിൽനിന്ന് UTS ആപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക. തുടർന്ന് പഴ്സണൽ വിവരങ്ങൾ നൽകിയ ശേഷം നമ്പർ ഉപയോഗിച്ച് UTS മൊബൈൽ ആപ്പ് രജിസ്റ്റർ ചെയ്യുക. തുടർന്ന് UTS ആപ്പിൻ്റെ വാലറ്റിൽ കുറച്ച് പണം ചേർക്കേണ്ടിവരും.

അ‌തിനുശേഷം, എത്തിച്ചേരേണ്ട സ്റ്റേഷൻ തിരഞ്ഞെടുക്കുക. ശേഷം, ഗെറ്റ് ഫെയർ എന്നത് സെലക്ട് ചെയ്ത് പണം അ‌ടയ്ക്കുക. പേപ്പർലെസ് ടിക്കറ്റാണ് തെരഞ്ഞെടുത്തതെങ്കിൽ ട്രെയിനിൽ ടിടിആറിനെ നിങ്ങളുടെ ആപ്പിൽ നിന്നു തന്നെ നേരിട്ട് ടിക്കറ്റ് കാണിക്കാം, ഇതിനായി ആപ്പിലെ ഷോ ടിക്കറ്റ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്താൽ മതി. പേപ്പർ ടിക്കറ്റാണ് തെരഞ്ഞെടുത്തതെങ്കിൽ ടിക്കറ്റ് പ്രിൻറ് എടുക്കേണ്ടതുണ്ട്.

More from GizBot

Best Mobiles in India

English summary
Railway removed geofencing restrictions on UTS mobile app. So now you can buy general tickets and platform tickets even sitting at home. But Railways has maintained the internal distance limit for booking general tickets. That means tickets can be booked through the UTS app only from a minimum of 5 meters outside the station limits.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X