ഡിടിച്ച്-കേബിള്‍ ബില്‍ കുറയ്ക്കാന്‍ എന്ത് ചെയ്യണം

|

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) മാര്‍ഗ്ഗനിര്‍ദ്ദേശം നിലവില്‍ വന്നതോടെ പ്രതിമാസ ഡിടിച്ച്-കേബിള്‍ ബില്‍ കുറയ്ക്കാന്‍ അവസരം. സ്ഥിരമായി കാണുന്ന ചാനലുകള്‍ മാത്രം തിരഞ്ഞെടുക്കുകയാണ് ഇതിനായി ചെയ്യേണ്ടത്. ഈ മാസം അവസാനം വരെ ഇതിന് സമയമുണ്ട്. ട്രായ് നിര്‍ദ്ദേശപ്രകാരം ഡിടിച്ച്-കേബിള്‍ സേവനദാതാക്കള്‍ എച്ച്ഡി അല്ലാത്ത 100 ചാനലുകള്‍ക്ക് 130 രൂപയും അതിന്റെ ചരക്കുസേവന നികുതിയും മാത്രമേ ഈടാക്കാന്‍ പാടുള്ളൂ. ഇതിന് പുറമെ പേ ചാനലുകള്‍ തിരഞ്ഞെടുത്താല്‍ അതിന്റെ നിരക്ക് കൂടി നല്‍കണം.

ഡിടിച്ച്-കേബിള്‍ ബില്‍ കുറയ്ക്കാന്‍ എന്ത് ചെയ്യണം

സോണി, സീ, സ്റ്റാര്‍, ഡിസ്‌കവറി, സണ്‍, ടേര്‍ണര്‍, വയാകോം തുടങ്ങിയ പ്രമുഖ കമ്പനികളെല്ലാം അവരുടെ ഏതെല്ലാം ചാനലുകള്‍ സൗജന്യമായി ലഭിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

പുതിയ പ്ലാനുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക:

1

1

പ്രമുഖ പ്രക്ഷേപകരെല്ലാം ഭാഷ, വിഭാഗം എന്നിവ അടിസ്ഥാനമാക്കി ഒരു കൂട്ടം ചാനലുകള്‍ക്ക് പ്രത്യേക നിരക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രക്ഷേപണ കമ്പനികള്‍ പറയുന്ന പരമാവധി വിലയെക്കാള്‍ കുറഞ്ഞ തുകയില്‍ ഇവ നല്‍കാന്‍ സേവനദാതാക്കള്‍ക്ക് കഴിയും. ട്രായ് നിര്‍ദ്ദേശപ്രകാരമുള്ള അടിസ്ഥാനപാക്ക് 130 രൂപയില്‍ താഴെ നല്‍കിയാലും പ്രശ്‌നമില്ലെന്ന് സാരം.

2

2

എയര്‍ടെല്‍ ഡിഷ് ടിവിയില്‍ അടിസ്ഥാനപാക്കിന് വില 99 രൂപയാണ്. ടാറ്റ് സ്‌കൈയിലെ അടിസ്ഥാനപാക്കിന്റെ ഏറ്റവും കുറഞ്ഞ വിലയും 99 രൂപ തന്നെ. ഇവയില്‍ ഉള്‍പ്പെട്ടിട്ടുള്ള ചാനലുകളില്‍ മാറ്റം വരുത്താവുന്നതാണ്. സൗജന്യമായി ലഭിക്കുന്ന ഇഷ്ടപ്പെട്ട ചാനലുകള്‍ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. ഇതിനോടൊപ്പം ഏതെങ്കിലും പേ ചാനല്‍ കൂടി ചേര്‍ത്താല്‍ അതിന് അധികതുക നല്‍കേണ്ടിവരും.

3
 

3

100 ചാനലുകളില്‍ അധികം വേണമെന്നുള്ളവര്‍ക്ക് ഓരോ സ്ലാബില്‍ നിന്നും ചാനലുകള്‍ തിരഞ്ഞെടുക്കാം. ഒരു സ്ലാബില്‍ 12 ചാനലുകള്‍ ഉണ്ടാകും. ഓരോ സ്ലാബിന്റെയും പരമാവധി വില 20 രൂപയാണ്. 100 ചാനലുകളില്‍ അധികം കാണുന്നവര്‍ മൊൊത്തം ഉപഭോക്താക്കളില്‍ 10-15 ശതമാനം മാത്രമാണെന്ന് ട്രായ് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.

4

4

ബുദ്ധിപൂര്‍വ്വം ചാനലുകള്‍ തിരഞ്ഞെടുത്താല്‍ നിലവിലെ കേബിള്‍/ഡിഷ് ടിവി നിരക്ക് കുറയ്ക്കാന്‍ കഴിയും.

5

5

ഇന്ത്യയില്‍ ലഭ്യമായ പേ ചാനലുകളുടെ എണ്ണം 330 ആണ്. സൗജന്യമായി ലഭിക്കുന്ന ചാനലുകളുടെ എണ്ണം 535.

6

6

40 പ്രക്ഷേപണ കമ്പനികള്‍ കുറഞ്ഞ നിരക്കില്‍ 17 വ്യത്യസ്ത ചാനല്‍ പാക്കുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഉദാഹരണത്തിന് 9 ചാനലുകള്‍ ഒരുമിച്ചെടുക്കുമ്പോള്‍ 31രൂപ നല്‍കിയാന്‍ മതിയാകും. ഇവ ഒറ്റയ്‌ക്കൊറ്റയ്ക്ക് തിരഞ്ഞെടുക്കുമ്പോള്‍ നല്‍കേണ്ട തുക 63 രൂപയാണ്.

7

7

കൂട്ടമായി ചാനലുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ സൗജന്യമായി ലഭിക്കുന്ന ചാനലുകളും പേ ചാനലുകളും ചേര്‍ത്ത് എടുക്കാനാകില്ല. എച്ച്ഡി ചാനലുകളും എസ്ഡി ചാനലുകളും ഒരുമിച്ച് വാങ്ങുന്നതിനും തടസ്സമുണ്ട്.

8

8

പൊതുവിപണിയില്‍ നിന്ന് സെറ്റ്‌ടോപ് ബോക്‌സ് വാങ്ങാമെന്നതാണ് മറ്റൊരു പ്രത്യേകത. സേവനദാതാവ് നല്‍കുന്ന സെറ്റ്‌ടോപ് ബോക്‌സ് വാങ്ങേണ്ടതില്ല. എന്നാല്‍ അവരുടെ സംവിധാനവുമായി യോജിച്ചുപോകുന്ന ബോക്‌സാണ് വാങ്ങേണ്ടത്.

9

9

നിലവില്‍ ലഭിക്കുന്ന ചാനലുകള്‍ ജനുവരി 31 വരെ കാണാന്‍ സാധിക്കും. അതിനുശേഷം വേണ്ട ചാനലുകള്‍ തിരഞ്ഞെടുക്കാത്തവര്‍ക്ക് അടിസ്ഥാനപാക്ക് ആയിരിക്കും ലഭിക്കുന്നത്. അതില്‍ പേ ചാനലുകള്‍ കാണുകയില്ല. തുടര്‍ന്നും തടസ്സമില്ലാതെ സേവനം ലഭിക്കുന്നതിനായി എത്രയും വേഗം പുതിയ പ്ലാനിലേക്ക് മാറുക.

10

10

എല്ലാ കേബിള്‍ ഓപ്പറേറ്റര്‍മാരോടും ഡിടിഎച്ച് സേവനദാതാക്കളോടും ഉപഭോക്താക്കള്‍ക്ക് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതിനായി ഒരു ചാനല്‍ തുടങ്ങാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചാനല്‍ നമ്പര്‍ 999 ആണ്. ചാനലുകളുടെ നിരക്ക് ഉള്‍പ്പെടെയുള്ളവ ഇതില്‍ നിന്ന് അറിയാനാകും.

ഈ ഷവോമി സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഇന്ത്യയില്‍ ഞെട്ടിക്കുന്ന വിലക്കിഴിവ്!ഈ ഷവോമി സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഇന്ത്യയില്‍ ഞെട്ടിക്കുന്ന വിലക്കിഴിവ്!

Best Mobiles in India

Read more about:
English summary
Reduce your TV bill on Airtel, Tata Sky, Dish TV, Hathway after new TRAI order

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X