പേയ്റ്റിയം ഇപ്പോൾ കൂടുതൽ സുരക്ഷിതം

Posted By: Midhun Mohan

ഇന്ത്യയിലെ നാണയമൂല്യം ഇല്ലാതാക്കല്‍ പല ഡിജിറ്റൽ വാലറ്റ് കമ്പനികൾക്കും സഹായകമായിരുന്നു. കൂടുതൽ ആളുകൾ ഡിജിറ്റൽ സേവനങ്ങൾ ഉപയോഗപ്പെടുത്തിയതിനാലാണിത്.

പേയ്റ്റിയം ഇപ്പോൾ കൂടുതൽ സുരക്ഷിതം

120 കോടിയുടെ ദിവസേനയുള്ള 7 മില്യൺ പണമിടപാടുകൾ പേയ്റ്റിയം ഇപ്പോൾ നടത്തുന്നു. അവരുടെ ഗ്രോസ് മെർച്ചൻഡൈസ് വാല്യൂ(ജിഎംവി) 4 മാസം മുൻപേ 5 മില്യൺ എന്ന ലക്‌ഷ്യം മറികടന്നു. മാത്രമല്ല 300 ശതമാനം ഉയർച്ചയും പേയ്റ്റിയം രേഖപ്പെടുത്തി. കൂടുതൽ ആളുകൾ സേവനത്തിനായി രജിസ്റ്റർ ചെയ്തു ഇത് ആപ്പ് ഡൌൺലോഡിനേക്കാൾ കൂടുതലാണ്.

ഇതാ ഇക്കൊല്ലം പുറത്തിറങ്ങിയ മോശം സ്മാര്‍ട്ട്‌ഫോണുകള്‍, നിങ്ങളിത് സമ്മതിക്കും, തീര്‍ച്ച!

വളരുമ്പോൾ സുരക്ഷാക്രമീകരണങ്ങളിലും കൂടുതൽ ചോദ്യങ്ങൾ ഉയരുന്നു. തങ്ങളുടെ ഇടപാടുകൾ എത്രമാത്രം സുരക്ഷിതമാണെന്ന് ആളുകൾ ചോദിക്കുന്നു

സാംസങ് ഗാലക്‌സി എ3 (2017) വീഡിയോ ഓൺലൈനിൽ വന്നു. മനോഹരമാണ് ഇതിന്റെ ഡിസൈൻ!

ഇതിനെല്ലാം ഉത്തരവുമായി പേയ്റ്റിയം അവരുടെ പുതിയ സുരക്ഷാക്രമീകരണങ്ങൾ അവതരിപ്പിക്കുന്നു. ഗാഡ്ഗറ്റ് 360 പേയ്റ്റിയം അവതരിപ്പിച്ച പുതിയ സുരക്ഷാക്രമീകരണങ്ങൾ വിശദീകരിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പുതിയ മാറ്റങ്ങൾ

മുൻപ് ആർക്കും പേയ്റ്റിയം ആപ്പ് ഉപയോഗിച്ച് ഇടപാടുകൾ നടത്താമായിരുന്നു. എന്നാൽ ഇപ്പോൾ ഒരു പുതിയ സുരക്ഷാമാർഗ്ഗം കൂടെ ഉൾപ്പെടുത്തിയിരിക്കുകയാണ്. ഫോണിന്റെ സെക്യൂരിറ്റി കോഡ് കൈവശം ഉള്ള ആളുകൾക്ക് മാത്രമേ ഇപ്പോൾ പേയ്റ്റിയം ആപ്പ് വഴി ഇടപാടുകൾ നടത്താൻ സാധിക്കുകയുള്ളു.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

ആൻഡ്രോയിഡ് സുരക്ഷാസംവിധാനം

പേയ്റ്റിയം ആൻഡ്രോയിഡിന്റെ സുരക്ഷാസംവിധാനമാണ് ഉപയോഗിക്കുന്നത്. നിങ്ങളുടെ ഫോണിന്റെ പിൻ, പാറ്റേൺ, ഫിംഗർ പ്രിൻറ് എന്നിവയിലൂടെ മാത്രമേ ഇപ്പോൾ പേയ്റ്റിയം ആപ്പ് വഴിയുള്ള ഇടപാടുകൾ സാധ്യമാകുകയുള്ളൂ.

സുരക്ഷാസംവിധാനം എങ്ങനെ ഉപയോഗിക്കാം

ആദ്യം പേയ്റ്റിയം ആപ്പ് തുറന്ന ശേഷം പേ അല്ലെങ്കിൽ പാസ്ബുക്ക് ഓപ്‌ഷൻ എടുക്കുക. ഇതെടുക്കുമ്പോൾ പുതിയ സുരക്ഷാസംവിധാനത്തെ പറ്റിയുള്ള വിവരങ്ങൾ തെളിഞ്ഞു വരും. "ആഡ് സെക്യൂരിറ്റി ഫീച്ചർ" എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക. നിങ്ങളുടെ പിൻ അല്ലെങ്കിൽ പാസ്സ്‌വേർഡ് കൂടെ നൽകണം.

സ്‌ക്രീനിൽ തെളിയുന്ന നിർദ്ദേശങ്ങൾ പൂർത്തിയാക്കിയാൽ സുരക്ഷാസേവനം സജ്ജമായെന്ന നിർദ്ദേശം നിങ്ങൾക്ക് ലഭിക്കും. നിങ്ങളുടെ പ്രൊഫൈലിൽ നിന്ന് ഈ സംവിധാനം തൽക്കാലത്തേക്ക് നിർത്തിവെക്കാനും സാധിക്കും.

ഇനി നിങ്ങൾ ഓരോ തവണ ഇടപാടുകൾ നടത്തുമ്പോളും നിങ്ങളുടെ പിൻ, പാറ്റേൺ, പാസ്സ്‌വേർഡ് അല്ലെങ്കിൽ പ്രൈവസി പ്രൊട്ടക്ഷൻ പാസ്സ്‌വേർഡ് ഉപയോഗിക്കേണ്ടി വരും.

 

ഉറപ്പ് നൽകുന്ന മാറ്റം

പുതിയ സുരക്ഷാസംവിധാനങ്ങൾ നിമിഷനേരം കൊണ്ട് സജ്ജീകരിക്കാൻ സാധിക്കും. നിങ്ങളുടെ വിവങ്ങൾ ഉപയോഗിച്ച് മാത്രമേ ഇടപാടുകൾ നടത്താനാവു എന്നിരിക്കെ നിങ്ങളുടെ പണമിടപാടുകൾ കൂടുതൽ സുരക്ഷിതമാകുന്നു. ഈ സംവിധാനം നിലവിൽ ആൻഡ്രോയിഡ് യൂസർമാർക്ക് മാത്രമേ ലഭ്യമാകുകയുള്ളു.

ഇത്തരം സംവിധാനങ്ങളിലൂടെ പേയ്റ്റിയം ആളുകളുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കുന്നു. ഡിജിറ്റൽ ഇടപാടുകളിലേക്കു കൂടുതൽ പേരെ ആകർഷിക്കാനും ഇതിനാൽ സാധിക്കുന്നു.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Paytm adds a security layer on transactions.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot